മൂന്നുദിവസം വെർച്വൽ ക്യൂ ഇല്ല
Sunday, January 14, 2018 9:57 AM IST
മകരവിളക്ക് തീർഥാടക പ്രവാഹം കണക്കിലെടുത്ത് വെർച്വൽ ക്യൂ പോലീസ് അവസാനിപ്പിച്ചു. 15വരെയാണ് വെർച്വൽ ക്യൂ നിർത്തിവച്ചിരിക്കുന്നത്. അപ്രതീക്ഷിത തിരക്ക് ഉണ്ടാകുന്പോൾ നിരയിലെത്തുന്ന തീർഥാടകരുടെ മുൻഗണനാക്രമം തെറ്റാതിരിക്കാനാണ് പോലീസിന്റെ ഈ നടപടി.
ഇക്കുറി ഇതുവരെ 13,27,835 പേർ വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തു. അതിൽ 8,74,540 പേർ ദർശനം നടത്തി. 16,17,18,19 തീയതികളിൽ ശരാശരി 15,000 പേരുടെ രജിസ്ട്രേഷനാണ് പ്രതീക്ഷിക്കുന്നത്.