ജലവിതരണം കാര്യക്ഷമമാക്കും
Sunday, January 14, 2018 9:59 AM IST
മകരവിളക്കിനോടനുബന്ധിച്ച് തീർഥാടകരുടെ തിരക്കിലുണ്ടായ വർധന പരിഗണിച്ച് ജലവിതരണം കാര്യക്ഷമമാക്കാനുള്ള നടപടി സ്വീകരിച്ചതായി ദേവസ്വം-മരാമത്ത് വിഭാഗം അറിയിച്ചു. പത്ത് ടാങ്കുകളിലായി രണ്ടു കോടി ലിറ്റർ വെള്ളമാണ് കരുതൽ ശേഖരമായി സംഭരിച്ചത്.സന്നിധാനത്തെ വലിയ നടപ്പന്തലിനോട് സമീപമുള്ള വനംവകുപ്പ് ഓഫീസ് മുതൽ പാണ്ടിത്താവളംവരെയുള്ള ഭാഗത്ത് 369 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
പാണ്ടിത്താവളത്ത് മാത്രം 35 കിയോസ്കറുകളാണുള്ളത്. ഒരു കിയോസ്കറിനു മൂന്നു ടാപ്പുവീതമാണ് ഉള്ളത്. അരവണപ്ലാന്റ്, ദേവസ്വം മെസ്, ക്ഷേത്രപരിസരത്തിന്റെ ശുചീകരണംഎന്നിവയ്ക്കും തീർഥാടകരുടെ ആവശ്യത്തിനുമാണ് ഏറ്റവും കൂടുതൽ ജലം ആവശ്യമായി വരുന്നത്.