തിരുവാഭരണപേടക വാഹകർക്ക് ആദരം
Monday, January 15, 2018 1:03 PM IST
പന്തളത്ത് നിന്നും തിരുവാഭരണങ്ങളടങ്ങിയ പേടകവും വഹിച്ച് ശബരിമല സന്നിധാനത്തെത്തിയ സംഘത്തിന് ഇത്തവണ പ്രത്യേക ആദരം ലഭിച്ചു. കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളെ പേടകങ്ങൾക്കൊപ്പം സോപാനത്തിൽ കയറ്റുകയും ദീപാരാധന തൊഴാനായി മുൻനിരയിൽതന്നെ സ്ഥാനം നൽകുകയും ചെയ്തു.
നേരത്തെ തിരുവാഭരണ പേടകങ്ങൾ കൈമാറിയശേഷം സംഘാംഗങ്ങളെ സോപാനത്തുനിന്ന് മാറ്റുകയായിരുന്നു പതിവ്. ഇത് പരാതിക്കിട നൽകിയതോടെയാണ് ഇത്തവണ മുതൽ പേടകവാഹകസംഘത്തിന് പ്രത്യേക സ്ഥാനം നൽകി പരിഗണിച്ചത്.