മാർപാപ്പയെ സ്വീകരിക്കാൻ യുഎഇ അണിഞ്ഞൊരുങ്ങി
മാർപാപ്പയെ സ്വീകരിക്കാൻ യുഎഇ അണിഞ്ഞൊരുങ്ങി
ന്യൂ​ഡ​ൽ​ഹി: അ​റ​ബ് മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യെ​ത്തു​ന്ന മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ക്കാ​ൻ യു​എ​ഇ ആ​വേ​ശ​ത്തി​ൽ. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഫ്രെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള ഒൗ​ദ്യോ​ഗി​ക അ​ബു​ദാ​ബി സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മീ​റ്റ് പോ​പ് ഫ്രാ​ൻ​സി​സ് ഇ​ൻ ദ ​യു​എ​ഇ എ​ന്ന പു​സ്ത​കം പു​റ​ത്തി​റ​ക്കി.സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും നാ​യ​ക​നാ​യ ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ വ​ര​വി​നെ അ​റ​ബ് ലോ​ക​ത്തെ കു​ഞ്ഞു​ങ്ങ​ളാ​ണ് വ​ലി​യ ആ​ഹ്ലാദ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് ദ​ക്ഷി​ണ അ​റേ​ബ്യ​യി​ലെ അ​പ്പ​സ്തോ​ലി​ക വി​കാ​രി​യാ​ത്ത് ബി​ഷ​പ് ഡോ. ​പോ​ൾ ഹി​ൻ​ഡ​ർ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളാ​യ വി​ശ്വാ​സി​ക​ൾ​ക്കു മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​നു​ഭ​വ​മാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​അ​ബു​ദാ​ബി സ​ഈ​ദ് സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തു ല​ക്ഷ​ത്തോ​ളം ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളി​ൽ ഒ​ന്നേ​കാ​ൽ ല​ക്ഷം പേ​ർ​ക്കു മാ​ത്ര​മേ സ്റ്റേ​ഡി​യ​ത്തി​ലും പു​റ​ത്തു​മാ​യി നേ​രി​ട്ട് ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​കൂ. ഇ​തി​നാ​യി സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് പ്ര​ത്യേ​ക സൗ​ജ​ന്യ പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​ക​ളി​ലെ സ​ണ്‍ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ കാ​ൽ ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്ന് വി​കാ​രി​യാ​ത്തി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം അ​ധ്യ​ക്ഷ മെ​ലാ​നി ഫെ​ർ​ണാ​ണ്ട​സ് അ​റി​യി​ച്ചു. യു​എ​ഇ​യി​ലും സ​മീ​പ​രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണു പാ​പ്പ​ായെ വ​ര​വേ​ൽ​ക്കാ​നും നേ​രി​ൽ കാ​ണാ​നു​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.


ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ യു​എ​ഇ​യി​ൽ കാ​ണു​ക എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ അ​ര ല​ക്ഷം കോ​പ്പി​ക​ൾ ആ​ദ്യഘ​ട്ട​ത്തി​ൽത​ന്നെ അ​ച്ച​ടി​ച്ചു വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണ്. അ​ഞ്ചു ദി​നാ​ർ വി​ല​യു​ള്ള പു​സ്ത​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ദ​പാ​ഠ ക്ലാ​സു​ക​ളി​ലും ര​ണ്ടു ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ്ര​ത്യേ​ക വി​ശ​ക​ല​നം ന​ട​ത്തും.

അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ ഉ​പ സ​ർ​വ​സൈ​ന്യാ​ധി​പ​നു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ന​ഹി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​സം​ഘം മാ​ർ​പാ​പ്പ​യെ ഒൗ​ദ്യോ​ഗി​ക​മാ​യി സ്വീ​ക​രി​ക്കും.

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ഗോ​ള പ​ര​മാ​ധ്യ​ക്ഷ​നാ​യ ഫ്രാ​ൻ​സി​സ് പാ​പ്പാ യു​എ​ഇ​യി​ൽ ന​ട​ത്തു​ന്ന ത്രി​ദി​ന സ​ന്ദ​ർ​ശ​നം സു​പ്ര​ധാ​ന​വും ച​രി​ത്ര​പ്ര​ധാ​ന​വു​മാ​ണെ​ന്നു വ​ത്തി​ക്കാ​നും യു​എ​ഇ​യും അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി മൂ​ന്നി​ന് രാ​ത്രി പ​ത്തി​ന് അ​ബു​ദാ​ബി​യി​ലെ​ത്തു​ന്ന മാ​ർ​പാ​പ്പ​യ്ക്ക് പി​റ്റേ​ന്നു തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് യു​എ​ഇ കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ന​ഹി​യാ​നു​മാ​യി പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ ച​ർ​ച്ച ന​ട​ത്തും. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് പാ​പ്പാ റോ​മി​ലേ​ക്കു മ​ട​ങ്ങും.ഫെ​ബ്രു​വ​രി നാ​ലി​നു വൈ​കു​ന്നേ​രം അ​ബു​ദാ​ബി ഫൗ​ണ്ടേ​ഴ്സ് മെ​മ്മോ​റി​യ​ലി​ൽ ന​ട​ക്കു​ന്ന മ​താ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​പാ​പ്പ പ്ര​സം​ഗി​ക്കും.

മു​സ്‌ലിം കൗ​ണ്‍സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ് അം​ഗ​ങ്ങ​ളു​മാ​യി ഫ്രാ​ൻ​സി​സ് പാ​പ്പാ ച​ർ​ച്ച ന​ട​ത്തും. അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യും ഗ്രാ​ൻ​ഡ് മോ​സ്കും മാ​ർ​പാ​പ്പ സ​ന്ദ​ർ​ശി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.