മാർപാപ്പയുടെ അബുദാബി സന്ദർശനം ചരിത്രമാകും
മാർപാപ്പയുടെ അബുദാബി സന്ദർശനം ചരിത്രമാകും
ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് അ​ബു​ദാ​ബി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ല്പു ന​ൽ​കും. കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ ഉ​പ സ​ർ​വ​സൈ​ന്യാ​ധി​പ​നു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ന​ഹി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​സം​ഘം മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ക്കും. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​ർ​പാ​പ്പ ഗ​ൾ​ഫ് ന​ട്ടി​ലെ​ത്തു​ന്ന​ത്.

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ഗോ​ള പ​ര​മാ​ധ്യ​ക്ഷ​നും ലോ​ക സ​മാ​ധാ​ന​ത്തി​ന്‍റെ നാ​യ​ക​നു​മാ​യ ഫ്രാ​ൻ​സി​സ് മാർപാ​പ്പ ഗ​ൾ​ഫ് ലോ​ക​ത്തെ പ്ര​ബ​ല​മാ​യ യു​എ​ഇ​യി​ൽ ന​ട​ത്തു​ന്ന ത്രി​ദി​ന സ​ന്ദ​ർ​ശ​നം സു​പ്ര​ധാ​ന​വും ച​രി​ത്ര​പ്ര​ധാ​ന​വു​ം ആ​ണെ​ന്നു വ​ത്തി​ക്കാ​നും യു​എ​ഇ​യും അ​റി​യി​ച്ചു. വി​വി​ധ മ​ത​വി​ശ്വാ​സി​ക​ളും അ​ല്ലാ​ത്ത​വ​രു​ം പ​ര​സ്പ​രം അം​ഗീ​ക​രി​ച്ചു സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണു മാർപാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ന്ന​തെ​ന്ന് വ​ത്തി​ക്കാ​ൻ വ്യ​ക്ത​മാ​ക്കി.

ഫെ​ബ്രു​വ​രി നാ​ലി​ന് വൈ​കു​ന്നേ​രം അ​ബു​ദാ​ബി ഫൗ​ണ്ടേ​ഴ്സ് മെ​മ്മോ​റി​യ​ലി​ൽ ന​ട​ക്കു​ന്ന മ​താ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​പാ​പ്പ പ്ര​സം​ഗി​ക്കും. അ​ബു​ദാ​ബി ഗ്രാ​ൻ​ഡ് മോ​സ്ക് സ​ന്ദ​ർ​ശി​ക്കു​ന്ന മാർപാ​പ്പ, അ​വി​ടെ മു​സ്‌​ലിം കൗ​ണ്‍സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ് അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

അ​ഞ്ചാം തീ​യ​തി രാ​വി​ലെ 10.30ന് ​അ​ബു​ദാ​ബി സ​ഈ​ദ് സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യും പ്ര​സം​ഗ​വും. സ്റ്റേ​ഡി​യ​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഒ​ന്നേ​കാ​ൽ ല​ക്ഷം വി​ശ്വാ​സി​ക​ൾ​ക്കു മാ​ത്ര​മേ ദി​വ്യ​ബ​ലി​യി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​നാ​കു​ക​യു​ള്ളൂ​വെ​ന്ന് യു​എ​ഇ, ഒ​മാ​ൻ, യെ​മ​ൻ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ദ​ക്ഷി​ണ അ​റേ​ബ്യ​യി​ലെ അ​പ്പ​സ്തോ​ലി​ക് വി​കാ​ർ ബി​ഷ​പ് ഡോ. ​പോ​ൾ ഹി​ൻ​ഡ​ർ ഒ​എ​ഫ്എം പ​റ​ഞ്ഞു. സ​മൂ​ഹ ദി​വ്യ​ബ​ലി​ക്കു മു​ന്പാ​യി അ​ബു​ദാ​ബി ക​ത്തീ​ഡ്ര​ൽ പ​ള്ളി​യും മാ​ർ​പാ​പ്പ സ​ന്ദ​ർ​ശി​ക്കും.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പ​ത്തു ല​ക്ഷ​ത്തോ​ളം ക​ത്തോ​ലി​ക്ക​ർ ഉ​ള്ള​തി​നാ​ൽ സ്പോ​ർ​ട്സ് സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി പ്ര​ത്യേ​ക പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ർ​പാ​പ്പ​യു​ടെ ത്രി​ദി​ന യു​എ​ഇ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വ​ത്തി​ക്കാ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചു.


സ​ന്ദ​ർ​ശ​നം ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ

ഫെ​ബ്രു​വ​രി മൂ​ന്ന് ഞാ​യ​ർ

ഉ​ച്ച​യ്ക്ക് 1.00ന് ​റോ​മി​ലെ ഫു​മി​ച്ചി​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ്ര​ത്യേ​ക പേ​പ്പ​ൽ വി​മാ​ന​ത്തി​ൽ യാ​ത്ര പു​റ​പ്പെ​ടും.

രാ​ത്രി 10.00ന് ​അ​ബു​ദാ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം. തു​ട​ർ​ന്ന് വി​ശ്ര​മം.

നാ​ല് തി​ങ്ക​ൾ

ഉ​ച്ച​യ്ക്ക് 12.00- പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണം.

12.20 കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ന​ഹി​യാ​നു​മാ​യി പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ ച​ർ​ച്ച.

വൈ​കു​ന്നേ​രം അ​ഞ്ച്- യു​എ​ഇ സ്ഥാ​പ​ക​നേ​താ​വ് ഷെ​യ്ഖ് സ​ഈ​ദി​ന്‍റെ പേ​രി​ലു​ള്ള ഗ്രാ​ൻ​ഡ് മോ​സ്കി​ൽ മു​സ്‌​ലിം കൗ​ണ്‍സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ് അം​ഗ​ങ്ങ​ളു​മാ​യി സ്വ​കാ​ര്യ യോ​ഗം.

വൈ​കു​ന്നേ​രം 6.10- ഫൗ​ണ്ടേ​ഴ്സ് മെ​മ്മോ​റി​യ​ലി​ൽ മ​താ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ മാർപാ​പ്പ​യു​ടെ പ്ര​ഭാ​ഷ​ണം.

അ​ഞ്ച് ചൊ​വ്വ

രാ​വി​ലെ 9.15- ക​ത്തീ​ഡ്ര​ൽ സ​ന്ദ​ർ​ശ​നം.

രാ​വി​ലെ 10.30- സ​ഈ​ദ് സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യും സ​ന്ദേ​ശ​വും.

ഉ​ച്ച​യ്ക്ക് 1.00- റോ​മി​ലേ​ക്കു മ​ട​ക്കം.

വൈ​കു​ന്നേ​രം 5.00- റോ​മി​ലെ ചം​പീ​നോ അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും.

ദിവ്യബലിയിൽ സംബന്ധിക്കാൻ പാസ് വേണം

അ​ബു​ദാ​ബി സ​ഈ​ദ് സ്പോ​ർ​ട്സ് സി​റ്റി​യി​ൽ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​വേ​ശ​നം സൗ​ജ​ന്യ​മെ​ങ്കി​ലും പ്ര​ത്യേ​ക പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

ഗ​ൾ​ഫി​ൽ പ​ത്തു ല​ക്ഷം ക​ത്തോ​ലി​ക്ക​ർ ഉ​ണ്ടെ​ങ്കി​ലും സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി 1,20,000 പേ​ർ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​ന​ത്തി​നു സൗ​ക​ര്യ​മു​ള്ളൂ എ​ന്ന​തി​നാ​ലാ​ണു നി​യ​ന്ത്ര​ണ​ം.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.