ച​രി​ത്ര നി​മി​ഷം; മാ​ർ​പാ​പ്പ യു​എ​ഇ​യി​ലെ​ത്തി
ച​രി​ത്ര നി​മി​ഷം; മാ​ർ​പാ​പ്പ യു​എ​ഇ​യി​ലെ​ത്തി
അ​ബു​ദാ​ബി: ച​രി​ത്രം കു​റി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ യുഎഇയിലെത്തി. അ​റ​ബ് മേ​ഖ​ല​യി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യെ​ത്തി​യ മാ​ർ​പാ​പ്പ​യ്ക്ക് അ​ബു​ദാ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്നേ​ഹോ​ഷ്മ​ള വ​ര​വേ​ൽ​പാ​ണ് യു​എ​ഇ സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്.

ത്രി​ദി​ന യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് റോ​മി​ൽ​നി​ന്നു പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ മാ​ർ​പാ​പ്പ യു​എ​ഇ​യി​ലെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ ഉ​പ സ​ർ​വ​സൈ​ന്യാ​ധി​പ​നു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ന​ഹ്യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല സ്വീ​ക​ര​ണം ന​ൽ​കും.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ബു​ദാ​ബി ഫൗ​ണ്ടേ​ഴ്സ് മെ​മ്മോ​റി​യ​ലി​ൽ ന​ട​ക്കു​ന്ന മ​താ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​പാ​പ്പ പ്ര​സം​ഗി​ക്കും. അ​ബു​ദാ​ബി ഗ്രാ​ൻ​ഡ് മോ​സ്കും ഫ്രാ​ൻ​സി​സ് പാ​പ്പാ സ​ന്ദ​ർ​ശി​ക്കും. മു​സ്‌​ലിം കൗ​ണ്‍​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ് അം​ഗ​ങ്ങ​ളു​മാ​യി അ​വി​ടെ മാ​ർ​പാ​പ്പ പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.


ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​അ​ബു​ദാ​ബി സ​ഈ​ദ് സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യും പ്ര​സം​ഗ​വും. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് യു​എ​ഇ സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദി​വ്യ​ബ​ലി​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

വി​വി​ധ മ​ത​വി​ശ്വാ​സി​ക​ളും അ​ല്ലാ​ത്ത​വ​രു​മാ​യ എ​ല്ലാ​വ​രും പ​ര​സ്പ​രം അം​ഗീ​ക​രി​ച്ചു സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണു പാ​പ്പാ​യു​ടെ സ​ന്ദ​ർ​ശ​നം ന​ൽ​കു​ന്ന​തെ​ന്നു വ​ത്തി​ക്കാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

യു​എ​ഇ ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സ​ഈ​ദ് അ​ൽ ന​ഹ്യാ​ൻ സ​ഹി​ഷ്ണു​താ​വ​ർ​ഷ​മാ​യി 2019 പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണം കൂ​ടി​യാ​യാ​ണു മാ​ർ​പാ​പ്പ​യു​ടെ വ​ര​വി​നെ യു​എ​ഇ കാ​ണു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.