ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ 120 അം​ഗ ഗാ​യക​സം​ഘം
അ​​​ബു​​​ദാ​​​ബി: സ​​​ഈ​​​ദ് സ്പോ​​​ർ​​​ട്സ് സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ നാ​​​ളെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​ർ​​​പ്പി​​​ക്കു​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ ഗാ​​​ന​​​മാ​​​ല​​​പി​​​ക്കു​​​ന്ന​​​ത് 120 അം​​​ഗ സം​​​ഘം. യു​​​എ​​​ഇ​​​യി​​​ലെ ഒ​​​ൻ​​​പ​​​ത് ക​​​ത്തോ​​​ലി​​​ക്കാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് ഗാ​​​യ​​​ക​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്.

ഫി​​​ലി​​​പ്പീ​​​ൻ​​​സ്, ഇ​​​ന്ത്യ, ല​​​ബ​​​ന​​​ൻ, സി​​​റി​​​യ, ജോ​​​ർ​​​ദാ​​​ൻ, അ​​​ർ​​​മേ​​​നി​​​യ, ഫ്രാ​​​ൻ​​​സ്, ഇ​​​റ്റ​​​ലി, നൈ​​​ജീ​​​രി​​​യ, അ​​​മേ​​​രി​​​ക്ക, ഇ​​​ന്തോ​​​നേ​​​ഷ്യ, ഡെ​​ന്മാ​​​ർ​​​ക്ക്, അ​​​ർ​​​ജ​​​ന്‍റീ​​​ന എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് ഗാ​​​യ​​​ക​​​സം​​​ഘാം​​ഗ​​ങ്ങ​​ൾ. ​പ്ര​​​ശ​​​സ്ത ഫി​​​ലി​​​പ്പീ​​​ൻ​​​സ് സം​​​ഗീ​​​ത​​​ജ്ഞ ജോ​​​യ് സാ​​​ന്‍റോ​​​സാ​​​ണ് ഗാ​​​യ​​​ക​​​സം​​​ഘ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്. ഓ​​​ർ​​​ഗ​​​ൻ ഉ​​ൾ​​പ്പെ​​ടെ പ​​​ത്ത് സം​​​ഗീ​​​തോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കും.


യു​​​എ​​​ഇയി​​​ലെ 120 കൊ​​​യ​​​ർ സം​​​ഘ​​​ങ്ങ​​​ളി​​​ലെ 283 ഗാ​​​യ​​​ക​​​രി​​​ൽ ഓ​​​ഡി​​​ഷ​​​ൻ ന​​​ട​​​ത്തി​​​യി​​​ട്ടാ​​​ണ് 120 അം​​​ഗ​​ങ്ങ​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

എ​​​ല്ലാ​​​വ​​​രും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സം​​​ഗീ​​​ത​​​ജ്ഞ​​​രും യു​​​എ​​​ഇ​​​യി​​​ലെ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ബ​​​ഹു​​​രാ​​ഷ്‌​​ട്ര​​ക​​​മ്പ​​​നി​​​ക​​​ളി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന​​​വ​​​രു​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.