തികഞ്ഞ മനുഷ്യസ്നേഹി: ഡോ. സൂസപാക്യം
Wednesday, April 10, 2019 11:21 AM IST
തിരുവനന്തപുരം: മതേതരമൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ട സമാനതകളില്ലാത്ത നേതാവും തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നു കെ.എം. മാണിയെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം. ഈശ്വരവിശ്വാസിയും സഭാസ്നേഹിയും എല്ലാവർക്കും സ്വീകാര്യനുമായ ഒരു സഹോദരനെയാണു മാണിയുടെ നിര്യാണത്തിലൂടെ രാഷ്ട്രീയകേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് ആർച്ച്ബിഷപ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ യുഗപുരുഷന്: ബെന്നി ബഹനാന്
കൊച്ചി: കേരള രാഷ്ട്രീയത്തി ലെ യുഗപുരുഷനായിരുന്നു കെ.എം.മാണിയെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് അനുസ്മരിച്ചു. സാര്‍ എന്ന ബഹുമതി അംഗീകരിച്ചു കിട്ടിയിട്ടുള്ള ഏക നേതാവാണ് അദ്ദേഹം. ബെന്നി ബഹനാന് പറഞ്ഞു.
നഷ്ടമായത് രാഷ്ട്രീയത്തിലെ അതികായനെ: എം.പി. വീരേന്ദ്രകുമാർ
കോഴിക്കോട്: കെ.എം. മാണിയുടെ വിയോഗത്തിലൂടെ നഷ്ടമായത് കേരളരാഷ്ട്രീയത്തിലെ അതികായനെയാണെന്ന് എം.പി. വീരേന്ദ്രകുമാര്‍ എംപി. അദ്ദേഹം ഭരണരംഗത്ത് കഴിവും പ്രാഗത്ഭ്യവും തെളിയിച്ചു. വീരേന്ദ്രകുമാർ പറഞ്ഞു.
എതിരാളികള്‍ പോലും ബഹുമാനിച്ചിരുന്ന വ്യക്തിത്വം: ജോണി നെല്ലൂര്‍
കൊച്ചി: എതിരാളികള്‍ പോലും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു കെ.എം. മാണിയെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍ അനുസ് മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിനു തീരാനഷ്ടമാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.