കര്‍ഷക സമൂഹത്തിന്റെ ശക്തനായ വക്താവ്: മാർ പവ്വത്തില്‍
Wednesday, April 10, 2019 11:36 AM IST
ചങ്ങനാശേരി: കെ.എം.മാണിയുടെ നിര്യാണത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുശോചിച്ചു. രാഷ്ട്രീയത്തിനുപരിയായ വ്യക്തിപ്രാഭവത്തിന്റെ ഉടമയായിരുന്നു കെ.എം. മാണി.എല്ലാ രാഷ്ട്രീയ മതസാമുദായിക സാമൂഹ്യ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.
കര്‍ഷക സമൂഹത്തിന്റെ ശക്തനായ വക്താവായിരുന്നു. ധനകാര്യമന്ത്രിയെന്ന നിലയില്‍ പല നല്ല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നും മാർ പവ്വത്തിൽ അനുസ്മരിച്ചു.