ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
വിടവാങ്ങിയത് രാഷ്‌ട്രീയ കുലപതി: പ്രണാബ് മുഖർജി
ന്യൂ​​​ഡ​​​ൽ​​​ഹി: കെ.​​​എം. മാ​​​ണി രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ലെ കു​​​ല​​​പ​​​തി​​​യും വ​​​ലി​​​യ നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മു​​​ൻ രാ​​​ഷ്‌ട്രപ​​​തി പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി അ​​​നു​​​സ്മ​​​രി​​​ച്ചു. കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം സേ​​​വ​​​നം ചെ​​​യ്ത​​​യാ​​​ളാ​​ണ്. 25 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​ക്കാ​​​ര​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ച മാ​​​ണി​​​യു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ക്കാ​​​ല​​​വും സ്മ​​​രി​​​ക്ക​​​പ്പെ​​​ടും.


ജി​​​എ​​​സ്ടി ക​​​മ്മി​​​റ്റി​​​യി​​​ലെ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ത​​​നി​​​ക്ക് മാ​​​ണി​​​യു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ അ​​​ടു​​​ക്കാ​​​നാ​​​യ​​​തെ​​​ന്ന് പ്ര​​​ണാ​​​ബ് അ​​​നു​​​സ്മ​​​രി​​​ച്ചു. മാ​​​ണി​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ പ്രാ​​​ർ​​​ഥ​​​ന അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യും പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.