കാഷ്മീർ ബിൽ: കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച് എഎപി
കാഷ്മീർ ബിൽ: കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച് എഎപി
ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി. ഇ​നി മു​ത​ൽ കാ​ഷ്മീ​രി​ൽ സ​മാ​ധാ​ന​വും വി​ക​സ​ന​വും കൈ​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​ലൂ​ടെ ഭ​ര​ണ​ഘ​ട​ന​യെ ബി​ജെ​പി കൊ​ല​ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​രു​ദ്ധ​മാ​യ ന​ട​പ​ടി ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കോൺഗ്രസ് നേതാവ് ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.