വൈകുന്നേരമായിരുന്നു പരസ്യചിത്രീകരണത്തിന്റെ ഷൂട്ടിംഗ്. പ്രശസ്ത സംവിധായകന് സിബി മലയിലായിരുന്നു സംവിധായകന്. കേരളീയ വേഷത്തിലും പല വേഷങ്ങളിലും മാറഡോണ കാമറയ്ക്കു മുന്നിലെത്തി. പന്തുകൊണ്ടുള്ള അഭ്യാസപ്രകടനങ്ങളായിരുന്നു ഏറെയും.
24 നായിരുന്നു ജനക്കൂട്ടത്തെ കാണാന്‍ മാറഡോണ എത്തിയത്. ഹെലികോപ്ടറില്‍ ജവഹര്‍ സ്റ്റേഡിയത്തിനടുത്ത് വന്നിറങ്ങിയ മാറഡോണയെ ആര്‍പ്പുവിളികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്റ്റേജില്‍ പന്തുകൊണ്ടുള്ള അഭ്യാസപ്രകടനങ്ങള്‍ മാറഡോണ കാണിച്ചപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്.
മാറഡോണയ്ക്കൊപ്പം കേരളത്തിന്റെ കറുത്ത മുത്ത് ഐ.എം. വിജയനുമുണ്ടായിരുന്നു. മാറഡോണയുടെ ഓരോ ചുവടുവയ്പിനും ആയിരങ്ങളുടെ ഹര്‍ഷാരവം മുഴങ്ങി. അരലക്ഷത്തിലേറെ പേരാണ് സ്റ്റേഡിയത്തില്‍ കടുത്ത വെയിലും ചൂടും അവഗണിച്ച് തടിച്ചുകൂടിയത്.
ഒരേയൊരു തവണയാണ് മാറഡോണ കേരളത്തിലെത്തിയത്. അതിന് ആതിഥ്യം നല്കാന് കഴിഞ്ഞതാകട്ടെ കണ്ണൂരിനും. കേരളത്തിലെ ഫുട്ബോള്‍ പ്രേമികൾക്കും മാറഡോണയുടെ ആരാധകർക്കും എന്നെന്നും സ്മരിക്കാൻ പോന്നവയായിരുന്നു ആ ദിനങ്ങൾ.
റെനീഷ് മാത്യു