യോ​കോ​സോ... 32-ാം ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നു വ​​​​​ർ​​​​​ണാ​​​​​ഭ​​​​​മാ​​​​​യ തു​​​​​ട​​​​​ക്കം
യോ​കോ​സോ... 32-ാം ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നു വ​​​​​ർ​​​​​ണാ​​​​​ഭ​​​​​മാ​​​​​യ തു​​​​​ട​​​​​ക്കം
സമു​​​​​റാ​​​​​യ് ക​​​​​രു​​​​​ത്തി​​​​​നും ഇ​​​​​ച്ഛാ​​​​​ശ​​​​​ക്തി​​​​​ക്കും മു​​​​​ന്നി​​​​​ൽ കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​ക്കു മു​​​​​ട്ടു​​​​​മ​​​​​ട​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു. അ​​​​​വ​​​​​സാ​​​​​ന ലാ​​​​​പ്പി​​​​​ൽ കോ​​​​​വി​​​​​ഡി​​​​​നെ ഓ​​​​​ടി​​​​​ത്തോ​​​​​ൽ​​​​​പ്പി​​​​​ച്ച് വി​​​​​ശ്വ കാ​​​​​യി​​​​​ക​​മേ​​​​​ള​​​​​യാ​​​​​യ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നു ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ വ​​​​​ർ​​​​​ണാ​​​​​ഭ​​​​​മാ​​​​​യ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​ച്ച​​​​​ട​​​​​ങ്ങോ​​​​​ടെ തു​​​​​ട​​​​​ക്കം.

ഒ​​​​​രു​​​​​മ​​​​​യു​​​​​ടെ സ​​​​​ന്ദേ​​​​​ശ​​​​​മു​​​​​യ​​​​​ർ​​​​​ത്തി​​​​​യ ഉ​​​​​ദ്ഘാ​​​​​ട​​​​​ന ച​​​​​ട​​​​​ങ്ങി​​​​​നു ജാ​​​​​പ്പ​​​​​നീ​​​​​സ് ക​​​​​ലാ​​​​​വി​​​​​രു​​​​​ന്ന് കൊ​​​​​ഴു​​​​​പ്പേ​​​​​കി. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം വൈ​​​​​കു​​​​​ന്നേ​​​​​രം 4.30ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ച്ച ഉ​​​​​ദ്ഘാ​​​​​ട​​​​​ന ച​​​​​ട​​​​​ങ്ങി​​​​​നൊ​​​​​ടു​​​​​വി​​​​​ൽ ജാ​​​​​പ്പ​​​​​നീ​​​​​സ് ടെ​​​​​ന്നീ​​​​​സ് സൂ​​​​​പ്പ​​​​​ർ താ​​​​​രം ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക ഒ​​​​​ളി​​​​​ന്പി​​​​​ക് ദീ​​​​​പം തെ​​​​​ളി​​​​​ച്ചു, ഇ​​​​​നി​​​​​യു​​​​​ള്ള 17 ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ലോ​​​​​കം ഒ​​​​​രു​​​​​മ​​​​​യു​​​​​ടെ ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ആ​​​​​ഘോ​​​​​ഷി​​​​​ക്കും. കു​​​​​റി​​​​​യ ക​​​​​ണ്ണു​​​​​ക​​​​​ളു​​​​​ള്ള സു​​​​​ന്ദ​​​​​രി​​​​​മാ​​​​​ർ ലോ​​​​​ക​​​​​ത്തോ​​ടു ജാ​​​​​പ്പ​​​​​നീ​​​​​സ് ഭാ​​​​​ഷ​​​​​യി​​​​​ൽ വി​​​​​ളി​​​​​ച്ചു​​​​​പ​​​​​റ​​​​​ഞ്ഞു, ടോ​​​​​ക്കി​​​​​യോ ഇ ​​​​​യോ​​​​​കോ​​​​​സോ (ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലേ​​ക്കു സ്വാ​​​​​ഗ​​​​​തം)...

വി​​​​​കാ​​​​​ര​​​​​ത്താ​​​​​ൽ ഐ​​​​​ക്യ​​​​​പ്പെ​​​​​ട്ട്

വികാ​​​​​ര​​​​​ത്താ​​​​​ൽ ഐ​​​​​ക്യ​​​​​പ്പെ​​​​​ട്ട് മു​​​​​ന്നോ​​​​​ട്ട് എ​​​​​ന്ന​​​​​താ​​ണു ടോ​​​​​ക്കി​​​​​യോ ലോ​​​​​ക​​​​​ത്തി​​​​​നു ന​​​​​ൽ​​​​​കു​​​​​ന്ന സ​​​​​ന്ദേ​​​​​ശം. കൊ​​​​​റോ​​​​​ണ ഭീ​​​​​തി​​​​​യി​​​​​ൽ ദി​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​ള്ളിനീ​​​​​ക്കു​​​​​ന്ന ലോ​​​​​ക​​​​​ത്തി​​​​​നു സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ, ക​​​​​രു​​​​​ത​​​​​ലി​​​​​ന്‍റെ വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ൽ ഐ​​​​​ക്യ​​​​​പ്പെ​​​​​ട്ട് മു​​​​​ന്നേ​​​​​റാ​​​​​നു​​​​​ള്ള, പ്ര​​​​​തീ​​​​​ക്ഷ​​​​​യു​​​​​ടെ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നാ​​ണു ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ തി​​​​​രി​​​​​തെ​​​​​ളി​​​​​ഞ്ഞ​​​​​ത്.

കൊ​​​​​റോ​​​​​ണ​​​​​യാ​​​​​ൽ ഒ​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ന്ന ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ മു​​​​​ഴു​​​​​വ​​​​​ൻ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ ഒ​​​​​ളി​​​​​ന്പി​​​​​ക്സ് വേ​​​​​ദി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​ന്നി​​​​​ച്ച് മെ​​​​​ഡ​​​​​ൽ പോ​​​​​രാ​​​​​ട്ടം ന​​​​​ട​​​​​ത്തും. ‘മു​​​​​ന്നോ​​​​​ട്ട്’ എ​​​​​ന്ന തീം ​​​​​ആ​​​​​ധാ​​​​​ര​​​​​മാ​​​​​ക്കി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​ദ്ഘാ​​​​​ട​​​​​ന ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ. കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യി​​​​​ൽ ജീ​​​​​വ​​​​​ൻ ന​​​​​ഷ്ട​​​​​മാ​​​​​യ​​​​​വ​​​​​ർ​​​​​ക്കും വി​​​​​ട​​​​​പ​​​​​റ​​​​​ഞ്ഞ ഒ​​​​​ളി​​​​​ന്പ്യ​​ന്മാ​​​​​ർ​​​​​ക്കും ആ​​​​​ദ​​​​​ര​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച് മൗ​​​​​ന​​​​​മാ​​​​​ച​​​​​രി​​​​​ച്ചാ​​ണു ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്.

ജ​​​​​പ്പാ​​​​​ൻ ച​​​​​ക്ര​​​​​വ​​​​​ർ​​​​​ത്തി ഹി​​​​​രോ​​​​​ണോ​​​​​മി​​​​​യ ന​​​​​രു​​​​​ഹി​​​​​തോ മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി. യു​​​​​എ​​​​​സ് പ്ര​​​​​ഥ​​​​​മ​​​​​വ​​​​​നി​​​​​ത ജി​​​​​ൽ ബൈ​​​​​ഡ​​​​​ൻ, ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഇ​​​​​മ്മാ​​​​​നു​​​​​വ​​​​​ൽ മാ​​​​​ക്രോ​​​​​ണ്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​ച്ച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

ട്രെ​​​​​ഡ്മി​​​​​ല്ലി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന ജ​​​​​പ്പാ​​​​​ന്‍റെ മി​​​​​ഡ് വെ​​​​​യ്റ്റ് ബോ​​​​​ക്സ​​​​​റാ​​​​​യ അ​​​​​രി​​​​​സ സു​​​​​ബാ​​​​​ട്ട​​​​​യി​​​​​ലേ​​​​​ക്കു ചൂ​​​​​ണ്ടി​​​​​യാ​​​​​ണു ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ സ​​​​​മ​​​​​യ​​​​​ത്ത് അ​​​​​രി​​​​​സ സു​​​​​ബാ​​​​​ട്ട മു​​​​​ന്ന​​​​​ണി​​​​​പ്പോ​​​​​രാ​​​​​ളി​​​​​യാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്നു. കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യി​​​​​ൽ ജീ​​​​​വ​​​​​ൻ ന​​​​​ഷ്ട​​​​​മാ​​​​​യ ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള മ​​​​​നു​​​​​ഷ്യ​​​​​ർ​​​​​ക്ക് ആ​​​​​ദ​​​​​രാ​​​​​ഞ്ജ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ച്ചു.


ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ ഒ​​​​​ളി​​​​​ന്പി​​​​​ക് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തെ ദീ​​​​​പ​​​​​പ്ര​​​​​ഭ​​​​​യി​​​​​ലാ​​​​​ക്കി ക​​​​​രി​​​​​മ​​​​​രു​​​​​ന്ന് ക​​​​​ലാ​​​​​പ്ര​​​​​ക​​​​​ട​​​​​നം തു​​​​​ട​​​​​ർ​​​​​ന്ന് ജാ​​​​​പ്പ​​​​​നീ​​​​​സ് സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​നൊ​​​​​പ്പം രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ സാം​​​​​സ്കാ​​​​​രി​​​​​ക ത​​​​​നി​​​​​മ നി​​​​​റ​​​​​ഞ്ഞു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന വി​​​​​വി​​​​​ധ ക​​​​​ലാ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ അ​​​​​ര​​​​​ങ്ങേ​​​​​റി.

2013ൽ ​​​​​ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ന് ആ​​​​​തി​​​​​ഥ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​തു മു​​​​​ത​​​​​ൽ ഇ​​​​​തു യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ജ​​​​​പ്പാ​​​​​ൻ നേ​​​​​രി​​​​​ട്ട പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ൾ വി​​​​​വ​​​​​രി​​​​​ക്കു​​​​​ന്ന പ്ര​​​​​ത്യേ​​​​​ക വീ​​​​​ഡി​​​​​യോ പ്ര​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​വും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​ന്ത്യ @ 21



ജാപ്പ​​​​​നീ​​​​​സ് അ​​​​​ക്ഷ​​​​​ര​​​​​മാ​​​​​ലാ ക്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​ണ് മാ​​​​​ർ​​​​​ച്ച് പാ​​​​​സ്റ്റി​​​​​ൽ ടീ​​​​​മു​​​​​ക​​​​​ൾ അ​​​​​ണി​​​​​നി​​​​​ര​​​​​ന്ന​​​​​ത്. ഇ​​​​​തു​​​​​പ്ര​​​​​കാ​​​​​രം 21-ാമ​​​​​താ​​​​​ണ് ഇ​​​​​ന്ത്യ എ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ സം​​​​​ഘ​​​​​ത്തി​​​​​ൽ​​നി​​​​​ന്ന് 26 പേ​​​​​രാ​​​​​ണ് ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ച്ച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത്. ബോ​​​​​ക്സിം​​​​​ഗ് താ​​​​​രം മേ​​​​​രി​​​​​ കോ​​​​​മും പു​​​​​രു​​​​​ഷ ഹോ​​​​​ക്കി ടീം ​​​​​ക്യാ​​​​​പ്റ്റ​​​​​ൻ മ​​​​​ൻ​​​​​പ്രീ​​​​​ത് സിം​​​​​ഗും ഇ​​​​​ന്ത്യ​​​​​ൻ പ​​​​​താ​​​​​ക​​​​​യേ​​​​​ന്തി. ഒ​​​​​ന്പ​​​​​ത് മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ അ​​​​​ട​​​​​ക്കം 127 അം​​​​​ഗ സം​​​​​ഘ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലു​​​​​ള്ള​​​​​ത്.

കാ​​​​​യി​​​​​ക​​താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​രേ​​​​​ഡി​​​​​ൽ ആ​​​​​ദ്യം എ​​​​​ത്തി​​​​​യ​​​​​ത് ഗ്രീ​​​​​സ് ആ​​​​​യി​​​​​രു​​​​​ന്നു. ജ​​​​​പ്പാ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ വ​​​​​ര​​​​​വോ​​​​​ടെ മാ​​​​​ർ​​​​​ച്ച് പാ​​​​​സ്റ്റ് സ​​​​​മാ​​​​​പി​​​​​ച്ചു. കോ​​​​​വി​​​​​ഡ് പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ മാ​​​​​ർ​​​​​ച്ച് പാ​​​​​സ്റ്റി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണം അ​​​​​ത​​​​​ത് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​ച്ചി​​​​​രു​​​​​ന്നു.

32-ാം ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ 33 മ​​​​​ത്സ​​​​​ര ഇ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. 339 മെ​​​​​ഡ​​​​​ൽ ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 11,000ൽ ​​​​​അ​​​​​ധി​​​​​കം കാ​​​​​യി​​​​​ക താ​​​​​ര​​​​​ങ്ങ​​​​​ൾ 42 വേ​​​​​ദി​​​​​ക​​​​​ളി​​​​​ലാ​​​​​യി മാ​​​​​റ്റു​​​​​ര​​​​​യ്ക്കും.

ടോക്കിയോയിൽ ഇന്ത്യ ഇന്ന്

അ​ന്പെ​യ്ത്ത്
മി​ക്സ​ഡ് ടീം 6.00 am

ബാ​ഡ്മി​ന്‍റ​ണ്‍
പു​രു​ഷ ഡ​ബി​ൾസ് 8.50 am
പു​രുഷ സിം​ഗി​ൾ​സ് 9.30 am

ബോ​ക്സിം​ഗ്
പു​രു​ഷന്മാ​രു​ടെ വെ​ൽ​ട്ട​ർ​വെ​യ്റ്റ് 3.50 pm

ഹോ​ക്കി
പു​രു​ഷന്മാർ- ഇ​ന്ത്യ x ന്യൂ​സി​ല​ൻ​ഡ് 6.30 am
വ​നി​ത​ക​ൾ- ​ഇ​ന്ത്യ​ xഹോ​ള​ണ്ട് 5.15 pm

ജൂ​ഡോ
വ​നി​ത​ക​ളുടെ 48 കി​ലോ​ഗ്രാം റൗ​ണ്ട് 32, 7.30 am

ഷൂ​ട്ടിം​ഗ്
വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ 5.00 am
പു​രു​ഷന്മാ​രു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ 9.30 am

ടെ​ന്നീ​സ്
ജൂ​ലൈ 24 പുരുഷ സിംഗിൾസ് 7.30am

വെ​യ്റ്റ്‌ലി​ഫ്റ്റിം​ഗ്
വ​നി​ത​ക​ളു​ടെ 49 കി​ലോ​ഗ്രാം രാ​വി​ലെ 6.20 മു​ത​ൽ

ടേ​ബി​ൾ ടെ​ന്നീ​സ്
വ​നി​താ സിം​ഗി​ൾ​സ് 12.15 pm
മി​ക്സ​ഡ് ഡ​ബി​ൾ​സ് 8.30 am

(സോണി ടെൻ 1, 2 ലൈവ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.