ആദ്യ സ്വർണം ചൈനയ്ക്ക്
Sunday, July 25, 2021 11:47 AM IST
ടോക്കിയോ ഒളിന്പിക്സിലെ ആദ്യ സ്വർണം ചൈനയ്ക്ക്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ ഒളിന്പിക് റിക്കാർഡോടെ യാംഗ് ക്വിയാനാണ് ചൈനയ്ക്കായി സ്വർണം നേടിയത്.
251.8 പോയിന്റുമായാണ് താരം ഒളിന്പിക് റിക്കാർഡ് കുറിച്ചത്. 251.1 പോയിന്റോടെ റഷ്യൻ താരം അനസ്താസിയ ഗലാഷിന വെള്ളി നേടി.