നാളെ നടക്കുന്ന ആദ്യ സെമിഫൈനലിൽ ഇന്ത്യ ലോക റാങ്കിംഗിൽ രണ്ടാമതുള്ള ബെൽജിയത്തെ നേരിടും. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. സ്പെയിനിനെ 3-1ന് തോൽപ്പിച്ചാണു ബെൽജിയം സെമിയിലെത്തിയത്. രണ്ടാം സെമിയിൽ ഓസ്ട്രേലിയ ജർമനിയെയും നേരിടും.
പെനൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയ 3-0ന് നെതർലൻഡ്സിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് 2-2ന് തുല്യതപാലിച്ചതോടെയാണു ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ജർമനി 3-1ന് അർജന്റീനയെ തോൽപ്പിച്ചു. ഇന്നു നടക്കുന്ന വനിതകളുടെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ശക്തരായ ഓസ്ട്രേലിയയെ നേരിടും.