തുടർന്ന് കളഞ്ഞുകിട്ടുന്ന സാധനങ്ങൾ രജിസ്റ്റർ ചെയ്യുന്ന വെബ് സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തും. രണ്ടാഴ്ചയെങ്കിലും കൊബാനിൽ സാധനം സൂക്ഷിക്കുകയും ഉടമസ്ഥന്റെ പക്കലേക്ക് എത്തിക്കുകയും ചെയ്യും. രണ്ട് ആഴ്ചയിലധികമായിട്ടും ഉടമസ്ഥർ എത്തിയില്ലെങ്കിൽ അതു നഗരത്തിന്റെ സ്വത്തായി ചേർക്കപ്പെടുമെന്നതും മറ്റൊരു വസ്തുത.
പണം നഷ്ടപ്പെട്ട് ലഭിച്ചതിൽ 73 ശതമാനവും ഉടമസ്ഥർക്കു തിരികെ നൽകിയ ചരിത്രമാണു കൊബാനിനുള്ളത്. കളഞ്ഞുകിട്ടുന്ന സാധനങ്ങൾ കൊബാനിൽ ഏൽപ്പിക്കണമെന്നു കുട്ടിക്കാലത്തുതന്നെ ജപ്പാൻ ജനത പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നതിന്റെ ഫലമാണിത്.
ടോക്കിയോയിൽനിന്ന് ആൻ ജോബി