വനിതകളുടെ ഫ്രീസ്റ്റൈൽ 53 കിലോഗ്രാം ഗുസ്തിയിൽ ലോക ഒന്നാം നന്പർ വിനേഷ് ഫോഗട് ക്വാർട്ടർ ഫൈനലിൽ തോറ്റു. ബലാറസിന്റെ വനേസ കലാഡ്ജിൻസ്കയയോട് 9-3നാണ് വിനേഷ് അടിയറവു പറഞ്ഞത്. ആദ്യ റൗണ്ടിൽ സ്വീഡന്റെ സോഫി മാറ്റ്സണെതിരേ 7-1ന്റെ തകർപ്പൻ ജയമാണ് ഫോഗട് സ്വന്തമാക്കിയത്.
വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ റെപ്പാഷെയിലൂടെ വെങ്കലം നേടാമെന്ന ഇന്ത്യയുടെ അൻഷു മാലിക്കിന്റെ മോഹം ആദ്യ മത്സരത്തിലേ തകർന്നു.