മ്യൂണിക് ഒളിമ്പിക്സില്‍ അന്നത്തെ പ്രമുഖരായിരുന്ന ബ്രിട്ടനെ 5-0 നും ഓസ്ട്രേലിയയെ 3-1നും തകര്‍ത്തിരുന്നു. പാക്കിസ്ഥാനില്‍ നടന്ന ടൂര്‍ണമെന്റിൽ തന്റെ പ്രകടനം കണ്ട് അന്നത്തെ പാക്ക് പ്രസിഡന്റ് സിയാ ഉൾ ഹഖ് മത്സരശേഷം വിളിച്ച് ‘യഥാര്‍ഥ ഗോള്‍കീപ്പര്‍’ എന്നു വിശേഷിപ്പിച്ച് അഭിനന്ദിച്ചതുൾപ്പെടെയുള്ള പഴയ കളി ഓർമകളും മാനുവൽ ഫ്രെഡറിക് ദീപികയുമായി പങ്കുവച്ചു.
ഇതോടൊപ്പം മാനുവൽ ഫ്രെഡറിക്കിന് ഇന്നലെ മറ്റൊരു അഭിമാന മുഹൂർത്തം കൂടി ലഭിച്ചു. മാനുവൽ ഫ്രെഡറിക്കിനോടുള്ള ആദരസൂചകമായി കണ്ണൂർ പയ്യാമ്പലം-പള്ളിയാംമൂല റോഡിന് അദ്ദേഹത്തിന്റെ പേരിടാൻ കോർപറേഷൻ യോഗം തീരുമാനിച്ചു.
നിശാന്ത് ഘോഷ്