ഹോൺ മുഴക്കി മുന്നോട്ട്ജാവലിൻ ത്രോയിലെ ജർമൻ ഇതിഹാസതാരം ഉവെ ഹോണിന്റെ ശിക്ഷണത്തിലാണ് നീരജിന്റെ പരിശീലനം. ഹോണിന്റെ പരിശീലനതന്ത്രങ്ങളാണ് വലിയ സമ്മർദങ്ങളില്ലാതെ ആദ്യ ശ്രമങ്ങളിൽതന്നെ മികച്ച ദൂരം പിന്നിടാൻ ഇന്ത്യൻ താരത്തിനു സഹായകമായത്. 100 മീറ്ററിലധികം ജാവലിൻ പായിച്ച ചരിത്രത്തിലെ ഏക താരമാണ് ഉവെ ഹോണ്‍ എന്നതും ചരിത്രം.
1984ൽ ഹോണ്‍ 104.80 മീറ്ററിലേക്ക് ജാവലിൻ പായിച്ചിരുന്നു. എന്നാൽ, 1986ൽ ജാവലിനിൽ മാറ്റങ്ങൾവരുത്തി ഇപ്പോഴത്തെ ഘടനയിലേക്ക് ആക്കി. അതോടെ ഹോണിന്റെ ചരിത്ര നേട്ടത്തിന്റെ ആധികാരികത നഷ്ടമായി. 1996ൽ ചെക് റിപ്പബ്ലിക്കിന്റെ ഴാൻ സിലെസ്നി കുറിച്ച 98.48 മീറ്ററാണ് നിലവിലെ ലോക റിക്കാർഡ്. നോർവെയുടെ ആന്ദ്രേസ് തോർകിൽഡ്സെന്റെ പേരിലാണ് ഒളിന്പിക് റിക്കാർഡ്, 2008 ബെയ്ജിംഗിലെ 90.57 മീറ്റർ.