വോളിബോൾ മത്സരങ്ങൾക്കായി നിർമിച്ച അര്യേക് അരീന സാംസ്കാരിക കേന്ദ്രമായാണു മാറ്റപ്പെടുന്നത്. ജാപ്പനീസ് തനതുകലയുടെ ഈറ്റില്ലമായി അര്യേക് അരീന രൂപാന്തരപ്പെടും. അതുപോലെ ജൂഡോ മത്സരങ്ങൾ അരങ്ങേറിയ ദ നിപ്പോൺ ബുഡോകാനിൽ മുന്പ് ലോക പ്രശസ്ത പോപ് സംഗീത ബാൻഡുകൾ തരംഗം സൃഷ്ടിച്ചിട്ടുള്ളതാണ്.
അബ്ബ, ബീറ്റിൽസ് തുടങ്ങിയവയുടെ മിന്നും സംഗീത വിരുന്ന് ബുഡോകാനിൽ അരങ്ങേറിയിട്ടുണ്ടെന്നതു ചരിത്രം. ആ വഴിയിലേക്കു ബുഡോകാൻ വീണ്ടും തിരിയും. 1964ൽ നിർമിക്കപ്പെട്ട ടോക്കിയോ ഒളിന്പിക് സ്റ്റേഡിയം കായിക, കലാ മാമാങ്കങ്ങൾക്കായി വീണ്ടും മുഖംമിനുക്കും. ചുരുക്കത്തിൽ ഒളിന്പിക്സിന്റെ ശേഷിപ്പുകളെല്ലാം ജാപ്പനീസ് ജനതയുടെ ദൈനംദിന ജീവിതത്തിനൊപ്പം വരുംനാളുകളിലുമുണ്ടാകും.