Services & Questions
സർവീസിന് ഗുണം ചെയ്യില്ല
Monday, March 8, 2021 2:48 PM IST
എയ്ഡഡ് സ്കൂൾ, യുപി സ്കൂൾ അധ്യാപികയാണ്. 2022 മേയ് മാസത്തിൽ റിട്ടയർ ചെയ്യും. എന്നാൽ എന്റെ ജനനത്തീയതിയിൽ 11 മാസത്തെ വ്യത്യാസമുണ്ട്. എന്റെ ജനനത്തീയതി ജനന സർട്ടിഫിക്കറ്റ് പ്രകാരം നിലവിലുള്ളതിനേക്കാൾ 11 മാസം കഴിഞ്ഞാണ്. സ്കൂളിൽ പ്രവേശിപ്പിച്ച കാലത്ത് പ്രായം കൂട്ടിച്ചേർത്ത് പ്രവേശനം നടത്തിയതാണ്. ഇതുപ്രകാരമാണ് എസ്എസ്എൽസി ബുക്ക് ഉൾപ്പെടെയുള്ള എല്ലാ സർവീസ് രേഖകളിലും ഉള്ളത്. ഈ ജനനത്തീയതി ശരിയായ രീതിയിൽ തിരുത്തി വാങ്ങി സർവീസ് നീട്ടിക്കിട്ടാൻ സാധിക്കുമോ?
ലിസി ജോസഫ്, കട്ടപ്പന
നിലവിലുള്ള ഉത്തരവുകൾ പ്രകാരം ഒരാൾ സർക്കാർ / എയ്ഡഡ് സർവീസിൽ പ്രവേശിച്ച് അഞ്ചു വർഷത്തിനുള്ളിൽ ജനനത്തീയതി പോലെയുള്ള തിരുത്തലുകൾ വരുത്തിയിരിക്കണം. ഇപ്പോൾ ജനനത്തീയതി ജനനസർട്ടിഫിക്കറ്റിലേതുപോലെ തിരുത്തി എടുക്കാൻ സാധിക്കും. എന്നാൽ സർവീസിൽ ഇതുകൊണ്ട് യാതൊരുവിധ പ്രയോജനവും ലഭിക്കില്ല.