ഛത്തീസ്ഗ​​​ഡ് സം​​​​ഭ​​​​വ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ​​​​ര​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു. സി​​​​സ്റ്റ​​​​ർ​​​​മാ​​​​ർ​​​​ക്കു കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞാ​​​​ൽ പോ​​​​രേ, എ​​​​ന്തി​​​​ന് ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു കെ​​​​ട്ടി​​​​യെ​​​​ടു​​​​ക്ക​​​​ണം, എ​​​​ന്തി​​​​ന് സ​​​​ഭാ​​​​വ​​​​സ്ത്ര​​​​ങ്ങ​​​​ൾ അ​​​​ണി​​​​ഞ്ഞു യാ​​​​ത്ര ചെ​​​​യ്യ​​​​ണം എ​​​​ന്നു​​​​മൊ​​​​ക്കെ​​​​യു​​​​ള്ള വി​​​​ചി​​​​ത്ര​​​​മാ​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ചി​​​​ല​​​​ർ ഉ​​​​യ​​​​ർ​​​​ത്തി. ക്രൈ​​​​സ്ത​​​​വ​​​​ർ എ​​​​ന്തു​​​​കൊ​​​​ണ്ട് സാ​​​​മൂ​​​​ഹി​​​​കസേ​​​​വ​​​​ന​​​​വു​​​​മാ​​​​യി ഹൈ​​​​ന്ദ​​​​വ​​​​രു​​​​ടെ​​​​യ​​​​ടു​​​​ത്തേ​​​​ക്കു മാ​​​​ത്രം പോ​​​​കു​​​​ന്നു, മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ​​​​യ​​​​ടു​​​​ത്തേ​​​​ക്കു പോ​​​​കാ​​​​ത്ത​​​​തെ​​​​ന്ത് എ​​​​ന്നീ അ​​​​വാ​​​​സ്ത​​​​ ചോ​​​​ദ്യങ്ങൾ ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ൻ ഡി​​​​ജി​​​​പി സെ​​​​ൻ​​​​കു​​​​മാ​​​​റാ​​​​ണ്! ഓ​​​​രോ​​​​രു​​​​ത്ത​​​​രും സ്വ​​​​ന്തം മ​​​​ത​​​​വി​​​​ശ്വാ​​​​സ​​​​വു​​​​മാ​​​​യി അ​​​​ട​​​​ങ്ങി​​​​യൊ​​​​തു​​​​ങ്ങി ക​​​​ഴി​​​​ഞ്ഞാ​​​​ൽ പോ​​​​രേ, എ​​​​ന്തി​​​​നാ​​​​ണ് മ​​​​റ്റു മ​​​​ത​​​​സ്ഥ​​​​രോ​​​​ട് സു​​​​വി​​​​ശേ​​​​ഷം പ​​​​റ​​​​യാ​​​​ൻ ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ൾ ഉ​​​​ദ്യ​​​​മി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന ചോ​​​​ദ്യ​​​​വും ഉ​​​​യ​​​​ർ​​​​ന്നു​​​​കേ​​​​ട്ടു.

ഇ​​​​ക്കൂ​​​​ട്ട​​​​രോ​​​​ടെ​​​​ല്ലാം വ​​​​ള​​​​രെ വ്യ​​​​ക്ത​​​​മാ​​​​യി പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​ത്:

മ​​​​റ്റേ​​​​തു പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കു​​​​മു​​​​ള്ള തു​​​​ല്യ​​​​ത ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കും ഉ​​​​ണ്ട്. സ​​​​ഞ്ചാ​​​​രസ്വാ​​​​ത​​​​ന്ത്ര്യ​​​​വും വ​​​​സ്ത്ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും അ​​​​ഭി​​​​പ്രാ​​​​യ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും എ​​​​ല്ലാ​​​​വ​​​​രെ​​​​യും​​​പോ​​​​ലെ ക്രൈ​​​സ്ത​​​വ​​​രാ​​​യ സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​ർ​​​​ക്കു​​​മു​​​ണ്ട്.

സ​​​​ഭ​​​​യു​​​​ടെ പ്രേ​​​​ഷി​​​​ത​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ല്ലാ മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കുംവേ​​​​ണ്ടി​​​​യു​​​​ള്ള​​​​താ​​​​ണ്, പ്ര​​​​ത്യേ​​​​കി​​​​ച്ച് ദ​​​​രി​​​​ദ്ര​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി. അ​​​​ത് എ​​​​ന്നും അ​​​​ങ്ങ​​​​നെ​​​ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ മാ​​​​ത്രം മി​​​​ഷ​​​​ന​​​​റീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി​​​​യു​​​​ടെ 13 സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ണ്ട് എ​​​​ന്ന വ​​​​സ്തു​​​​ത അ​​​​റി​​​​യാ​​​​ത്ത​​​​വ​​​​ർ വി​​​​ഡ്ഢി​​​​ച്ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ​​​​ര​​​​തി​​​​ന​​​​ട​​​​ക്കു​​​​ന്നു എ​​​​ന്നേ​​​​യു​​​​ള്ളൂ! ഏ​​​​റ്റ​​​​വും പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കും അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കുംവേ​​​​ണ്ടി സ​​​​ഭ എ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു; ഇ​​​​നി​​​​യു​​​​മു​​​​ണ്ടാ​​​​കും. “സ​​​​ത്യ​​​​മാ​​​​യി ഞാ​​​​ന്‍ നി​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​യു​​​​ന്നു, എ​​​​ന്‍റെ ഏ​​​​റ്റ​​​​വും എ​​​​ളി​​​​യ ഈ ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രി​​​​ല്‍ ഒ​​​​രു​​​​വ​​​​ന് നി​​​​ങ്ങ​​​​ള്‍ ഇ​​​​തു ചെ​​​​യ്തു​​​​കൊ​​​​ടു​​​​ത്ത​​​​പ്പോ​​​​ള്‍ എ​​​​നി​​​​ക്കുത​​​​ന്നെ​​​​യാ​​​​ണു ചെ​​​​യ്തു​​​​ത​​​​ന്ന​​​​ത്” (മ​​​​ത്താ 25:40) എ​​​​ന്നു പ​​​​റ​​​​ഞ്ഞ ഈ​​​​ശോ​​​​​യാ​​​​ണ് ഞ​​​ങ്ങ​​​ളെ ന​​​യി​​​ക്കു​​​ന്ന​​​ത്.

“വി​​​​ള​​​​ക്കു കൊ​​​​ളു​​​​ത്തി ആ​​​​രും പ​​​​റ​​​​യു​​​​ടെ കീ​​​​ഴി​​​​ല്‍ വ​​​​യ്ക്കാ​​​​റി​​​​ല്ല, പീ​​​​ഠ​​​​ത്തി​​​​ന്മേ​​​​ലാ​​​​ണു വ​​​​യ്ക്കു​​​​ക” (മ​​​​ത്താ 5:15) എ​​​​ന്ന ക്രി​​​​സ്തുവ​​​​ച​​​​ന​​​​വും “ഞാ​​​​ന്‍ സു​​​​വി​​​​ശേ​​​​ഷം പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ എ​​​​നി​​​​ക്കു ദു​​​​രി​​​​തം!” എ​​​​ന്ന പൗ​​​​ലോ​​​​സി​​​​ന്‍റെ മൊ​​​​ഴി​​​​യു​​​​മാ​​​​ണ് (1 കോ​​​​റി 9:16) ഞ​​​ങ്ങ​​​ളെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ, നി​​​​ര​​​​ന്ത​​​​ര പ്രേ​​​​ഷി​​​​ത​​​​ത്വ​​​​മാ​​​​ണ് ഞ​​​​ങ്ങ​​​​ളു​​​​ടെ മു​​​​ഖ​​​​മു​​​​ദ്ര. ഞ​​​​ങ്ങ​​​​ൾ ആ​​​​രെ​​​​യും മ​​​​തം മാ​​​​റ്റു​​​​ന്നി​​​​ല്ല. സു​​​​വി​​​​ശേ​​​​ഷപ്ര​​​​ഘോ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ഞ​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​ത് മ​​​​തംമാ​​​​റ്റ​​​​മല്ല, മ​​​​നംമാ​​​​റ്റ​​​​മാ​​​​ണ്. വി​​​ശു​​​ദ്ധ ​പൗ​​​​ലോ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തു പോ​​​​ലെ, “ക്രി​​​​സ്തു എ​​​​ന്നെ അ​​​​യ​​​​ച്ച​​​​ത് സ്നാ​​​​നം ന​​​​ല്‍കു​​​​വാ​​​​ന​​​​ല്ല, സു​​​​വി​​​​ശേ​​​​ഷം പ്ര​​​​സം​​​​ഗി​​​​ക്കാ​​​​നാ​​​​ണ്” (1 കോ​​​​റി 1:17). ഞ​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​വും ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളും സാ​​​​ക്ഷ്യ​​​​ങ്ങ​​​​ളും നി​​​​മി​​​​ത്തം ആ​​​​രെ​​​​ങ്കി​​​​ലും ക്രി​​​​സ്തു​​​​വി​​​​ലേ​​​​ക്ക് ആ​​​​കൃ​​​​ഷ്ട​​​​രാ​​​​കു​​​​ന്നെ​​​​ങ്കി​​​​ൽ ഞ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​തി​​​​ൽ വ​​​​ലി​​​​യ സ​​​​ന്തോ​​​​ഷ​​​​വും ചാ​​​​രി​​​​താ​​​​ർ​​​​ഥ്യ​​​​വു​​​​മു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ, സ്വ​​​​ന്തം ഇ​​​​ഷ്ട​​​​പ്ര​​​​കാ​​​​ര​​​​മ​​​​ല്ലാ​​​​തെ​​​​യോ മ​​​​തി​​​​യാ​​​​യ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ​​​​യോ ഒ​​​​രാ​​​​ൾ​​​​ക്കു പോ​​​​ലും മാ​​​​മ്മോ​​​​ദീ​​​​സ ന​​​​ല്ക​​​​രു​​​​തെ​​​​ന്ന് പൗ​​​​ര​​​​സ്ത്യ-​​​​പാ​​​​ശ്ചാ​​​​ത്യ സ​​​​ഭാ​​​​ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്നു​​​​ണ്ട്: “For an adult to be baptized, the person must have manifested the intention to receive baptism, have been instructed sufficiently about the truths of the faith and christian obligations, and have been tested in the christian life through the catechumenate. The adult is also to be urged to have sorrow for personal sins.” (CIC 865 §1; cf. CCEO 682 §1).

ക്രൈ​​​​സ്ത​​​​വ​​​​ജീ​​​​വി​​​​തം​​​കൊ​​​​ണ്ടും വാ​​​​ക്കു​​​​ക​​​​ൾ​​​കൊ​​​​ണ്ടും ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​കൊ​​​​ണ്ടും സു​​​​വി​​​​ശേ​​​​ഷം പ്ര​​​​ഘോ​​​​ഷി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് സ​​​​ഭ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന ധ​​​​ർ​​​​മ​​​​മാ​​​​ണ്. അ​​​​തി​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​ഭ​​​​യി​​​​ല്ല എ​​​​ന്നു പ​​​​റ​​​​യാ​​​​ൻ ത​​​​ക്ക​​​​വി​​​​ധം അ​​​​ത്ര​​​​യ്ക്ക് മ​​​​ർ​​​​മ​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​ണ് പ്രേ​​​​ഷി​​​​ത​​​​ത്വം. അ​​​​തു​​​​കൊ​​​​ണ്ട്, ആ​​​​രൊ​​​​ക്കെ ഏ​​​​തു വി​​​​ധ​​​​ത്തി​​​​ലൊ​​​​ക്കെ എ​​​​തി​​​​ർ​​​​ത്താ​​​​ലും സ​​​​ഭ സു​​​​വി​​​​ശേ​​​​ഷപ്ര​​​​ഘോ​​​​ഷ​​​​ണം തു​​​​ട​​​​രും. ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 25 അ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ന്ത്യ​​​​യി​​​​ൽ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് ഏ​​​​തു മ​​​​ത​​​​ത്തി​​​​ലും വി​​​​ശ്വ​​​​സി​​​​ക്കാ​​​​നും അ​​​​ത് ആ​​​​ച​​​​രി​​​​ക്കാ​​​​നും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​നും മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ട​​​​ല്ലോ.

സു​​​​വി​​​​ശേ​​​​ഷം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ന്തൊ​​​​ക്കെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ ആ​​​​രൊ​​​​ക്കെ ഉ​​​​ണ്ടാ​​​​ക്കി​​​​യാ​​​​ലും സ​​​​മ​​​​ഗ്ര​​​​മാ​​​​യ സു​​​​വി​​​​ശേ​​​​ഷ​​​​പ്ര​​​​ഘോ​​​​ഷ​​​​ണം മ​​​​നു​​​​ഷ്യ മ​​​​ന​​​​സു​​​​ക​​​​ളെ ച​​​​ലി​​​​പ്പി​​​​ക്കും; കാരണം, “സ്നേ​​​​ഹം സ​​​​ക​​​​ല​​​​ത്തെ​​​​യും അ​​​​തി​​​​ജീ​​​​വി​​​​ക്കു​​​​ന്നു” (1 കോ​​​​റി 13:7). ഗ്ര​​​​ഹാം സ്റ്റെ​​​​യ്ൻ​​​സി​​​ന്‍റെ​​​​യും മ​​​​ക്ക​​​​ളു​​​​ടെ​​​​യും സി​​​സ്റ്റ​​​ർ റാ​​​​ണി മ​​​​രി​​​​യ​​​​യു​​​​ടെ​​​​യും ക​​​​ണ്ഡ​​​​മാ​​​​ലി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ​​​​യും ഘാ​​​​ത​​​​ക​​​​ന്മാ​​​​രി​​​​ൽ പ​​​​ല​​​​രും ഇ​​​​ന്ന് ക്രി​​​​സ്തു​​​​വി​​​​ശ്വാ​​​​സം പു​​​​ല്കി​​​​ക്ക​​​​ഴി​​​​ഞ്ഞു എ​​​​ന്നോ​​​​ർ​​​​ക്കു​​​​ക.

ഇ​​​​ന്ത്യ​​​​യി​​​​ലെ ‘ക്രി​​​​പ്റ്റോ ക്രി​​​​സ്റ്റ്യ​​​​ൻ​​​​സ്’?

ഇ​​​​ന്ത്യ​​​​യി​​​​ൽ ക്രി​​​​പ്റ്റോ ക്രി​​​​സ്റ്റ്യ​​​​ൻ​​​​സി​​​​ന്‍റെ എ​​​​ണ്ണം വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ന്ന് ഈ​​​​യി​​​​ടെ ഒ​​​​രു ചാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഒ​​​​രു ഹി​​​​ന്ദു​​​​ത്വ തീ​​​​വ്ര​​​​വാ​​​​ദി പ്ര​​​​സ്താ​​​​വി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. സ​​​​ത്യ​​​​ത്തി​​​​ൽ, അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യ​​​​ത് ഒ​​​​രു കു​​​​റ്റ​​​​സ​​​​മ്മ​​​​തം ത​​​​ന്നെ​​​​യാ​​​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ൽ ക്രി​​​​പ്റ്റോ ക്രി​​​​സ്റ്റ്യ​​​​ൻ​​​​സ് ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തി​​​​ന്‍റെ അ​​​​ർ​​​​ഥം, ഇ​​​​ന്ത്യ​​​​യി​​​​ൽ ക്രൈ​​​​സ്ത​​​​വപീ​​​​ഡ​​​​നം ന​​​​ട​​​​ക്കു​​​​ന്നു എ​​​​ന്നാ​​​​ണ്. മ​​​​ത​​​​പീ​​​​ഡ​​​​ന​​​​മു​​​​ള്ളി​​​​ട​​​​ത്ത് ആ​​​​ദ്യ നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ മു​​​​ത​​​​ല്ക്കേ ര​​​​ഹ​​​​സ്യ ക്രൈ​​​​സ്ത​​​​വ​​​​ർ അ​​​​ഥ​​​​വാ ഭൂ​​​​ഗ​​​​ർ​​​​ഭ സ​​​​ഭ​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


മ​​​​ത​​​​പീ​​​​ഡ​​​​നം നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ചൈ​​​​ന​​​​യി​​​​ലും വി​​​​യ​​​​റ്റ്നാ​​​​മി​​​​ലും ക്രി​​​​പ്റ്റോ ക്രി​​​​സ്റ്റ്യ​​​​ൻ​​​​സി​​​​ന്‍റെ എ​​​​ണ്ണം വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ലാ​​​​ണ്. നൂ​​​​റു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളേ ആ​​​​യു​​​​ള്ളൂ, ക്രി​​​​സ്തു​​​​മ​​​​തം ചൈ​​​​ന​​​​യി​​​​ൽ വ​​​​ള​​​​രാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ട്. 2018ലെ ​​​​സ​​​​ർ​​​​ക്കാ​​​​ർ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച്, അ​​​​വി​​​​ടെ 4.4 കോ​​​​ടി ക്രൈ​​​​സ്ത​​​​വ​​​​രു​​​​ണ്ട് - 3.8 കോ​​​​ടി പ്രൊ​​​​ട്ട​​​​സ്റ്റ​​​​ണ്ടു​​​​കാ​​​​രും 60 ല​​​​ക്ഷം ക​​​​ത്തോ​​​​ലി​​​​ക്ക​​​​രും. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ത് വെ​​​​റും 3.5 കോ​​​​ടി​​​​യാ​​​​ണെ​​​​ന്നോ​​​​ർ​​​​ക്കു​​​​ക.

യ​​​​ഥാ​​​​ർ​​​​ഥ​​​​ വി​​​​ഷ​​​​യം

ക്രൈ​​​​സ്ത​​​​വ മി​​​​ഷ​​​​ണ​​​​റി​​​​മാ​​​​ർ ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ​​​​മ്പാ​​​​ടും ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന നി​​​​ശ​​​​ബ്ദ വി​​​​പ്ല​​​​വം വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മാ​​​​ണ്. സു​​​​വി​​​​ശേ​​​​ഷ വെ​​​​ളി​​​​ച്ചം, മ​​​​റ്റു പ​​​​ല​​​​യി​​​​ട​​​​ത്തും എ​​​​ന്ന​​​​തു​​​പോ​​​​ലെ ഇ​​​​ന്ത്യ​​​​യി​​​​ലും ചി​​​​ന്താ​​​​തെ​​​​ളി​​​​ച്ച​​​​മാ​​​​യി മാ​​​​റു​​​​ന്നു. അ​​​​ധഃ​​​സ്ഥി​​​​ത​​​​രു​​​​ടെ സ്വ​​​​യം​​​​മ​​​​തി​​​​പ്പി​​​​നും ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​നും ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നും അ​​​​തു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. അ​​​​ത് അ​​​​വ​​​​രെ അ​​​​ടി​​​​മ​​​​ക​​​​ളാ​​​​ക്കി വ​​​​ച്ചി​​​​രു​​​​ന്ന ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ളാ​​​​യ സ​​​​വ​​​​ർ​​​​ണ​​​​രു​​​​ടെ മേ​​​​ല്ക്കോ​​​​യ്മ​​​​യ്ക്കും ആ​​​​ർ​​​​ത്തി​​​​ക്കും അ​​​​നീ​​​​തി​​​​ക്കും വി​​​​ഘാ​​​​തം സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു. അ​​​​ങ്ങ​​​​നെ സ​​​​വ​​​​ർ​​​​ണ​​​​രാ​​​​യ ജ​​​​മീ​​​​ന്താ​​​​ർ​​​​മാ​​​​രു​​​​ടെ അ​​​​പ്രീ​​​​തി​​​​ക്ക് പാ​​​​ത്ര​​​​മാ​​​​യ മി​​​​ഷ​​​​ണ​​​​റി​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ ആ​​​​ദ്യ​​​​മാ​​​​ദ്യം ഭീ​​​​ഷ​​​​ണി​​​​യും ശാ​​​​രീ​​​​രി​​​​കാ​​​​ക്ര​​​​മ​​​​ണ​​​​വും ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ (സി​​​സ്റ്റ​​​ർ ​റാ​​​​ണി മ​​​​രി​​​​യ​​​​യ്ക്കും സി​​​സ്റ്റ​​​ർ ​വ​​​​ത്സ​​​​ല ജോ​​​​ണി​​​​നും ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി!) പി​​​​ന്നീ​​​​ട് മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ സ്ഥി​​​​രം പ്രാ​​​​യോ​​​​ജ​​​​ക​​​​രാ​​​​യി മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​രു​​​​ടെ കൗ​​​​ശ​​​​ല​​​​മാ​​​​ർ​​​​ന്ന ദു​​​​രു​​​​പ​​​​യോ​​​​ഗം മൂ​​​​ലം ഈ ​​​​നി​​​​യ​​​​മം, പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ൽ, സ്വ​​​​ന്തം മ​​​​തം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​ൻ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് അ​​​​വ​​​​കാ​​​​ശം ന​​​​ല്കു​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 25-ാം ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ളി​​​​ന് വി​​​​രു​​​​ദ്ധ​​​​മാ​​​​യി മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ പെ​​​​ട്ട​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ എ​​​​പ്പോ​​​​ഴും സു​​​​ഗ​​​​മ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന ഒ​​​​രു ആ​​​​യു​​​​ധ​​​​മാ​​​​യും നി​​​​ക്ഷി​​​​പ്ത താ​​​ത്പ​​​​ര്യ​​​​ക്കാ​​​​രു​​​​ടെ കൈ​​​​യി​​​​ൽ ആ ​​​​നി​​​​യ​​​​മം മാ​​​​റി.

അ​​​​ക്ഷ​​​​ന്ത​​​​വ്യ​​​​മാ​​​​യ കൃ​​​​ത്യ​​​​വി​​​​ലോ​​​​പം

എ​​​​ന്നാ​​​​ൽ പ​​​​ത്തി​​​​ലേ​​​​റെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഈ ​​​​കി​​​​രാ​​​​തനി​​​​യ​​​​മം പാ​​​​സാ​​​​വു​​​​ക​​​​യും അ​​​​തി​​​​ന്‍റെ ദു​​​​രു​​​​പ​​​​യോ​​​​ഗം പ​​​​ല​​​​വി​​​​ധ​​​​ത്തി​​​​ൽ പ്ര​​​​ക​​​​ട​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്ത​​​​പ്പോ​​​​ഴും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ള്ള ക്രൈ​​​സ്ത​​​വ സ​​​ഭാ​​​ സ​​​മി​​​തി​​​ക​​​ൾ ഈ ​​​​നി​​​​യ​​​​മ​​​​ത്തെ കോ​​​​ട​​​​തി​​​​യി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യാ​​​​ൻ തു​​​​നി​​​​ഞ്ഞി​​​​ല്ല എ​​​​ന്ന​​​​താ​​​​ണ് ഏ​​​​റ്റ​​​​വും അ​​​​തി​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ വ​​​​സ്തു​​​​ത. അ​​​​ങ്ങ​​​​നെ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​യ നി​​​​സം​​​​ഗ​​​​ത പാ​​​​ലി​​​​ച്ച​​​​താ​​​​ണ് ഇ​​​​ന്ന് ഹി​​​​ന്ദു​​​​ത്വ​​​​ശ​​​​ക്തി​​​​ക​​​​ൾ​​​​ക്ക് ബ​​​​ല​​​​മാ​​​​യി മാ​​​​റി​​​​യി​​​​ട്ടു​​​​ള്ള​​​​ത്! കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​യ ഈ ​​​​മൗ​​​​നം സ​​​​ഭാ​​​​ നേ​​​​തൃ​​​​ത്വം വെ​​​​ടി​​​​യ​​​​ണം.

വി​​​വേ​​​കം എ​​​​ന്ന മൗ​​​​ലി​​​​ക​​​​പു​​​​ണ്യം, ധൈ​​​​ര്യം എ​​​​ന്ന മൗ​​​​ലി​​​​ക​​​​പു​​​​ണ്യ​​​​ത്തി​​​​ന് ഒ​​​​രി​​​​ക്ക​​​​ലും വി​​​​രു​​​​ദ്ധ​​​​മ​​​​ല്ല എ​​​​ന്നും ഭീ​​​​രു​​​​ത്വ​​​​വും ഭ​​​​യ​​​​വും സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും ഓ​​​​ർ​​​​ക്ക​​​​ണം. അ​​​​തോ, വ​​​​ള​​​​രെ വേ​​​​ഗ​​​​ത്തി​​​​ൽ വെ​​​​റും ‘സ​​​​ത്യാ​​​​ന​​​​ന്ത​​​​ര​​​​സ​​​​ഭ’യാ​​​​യി അ​​​​ഥ​​​​വാ ‘​​​ക്രി​​​​സ്ത്വാ​​​​ന​​​​ന്ത​​​​ര സ​​​​ഭ’​​​​യാ​​​​യി മാ​​​​റാ​​​​നു​​​​ള്ള ത​​​​ത്ര​​​​പ്പാ​​​​ടി​​​​ലാ​​​​ണോ ന​​​​മ്മ​​​​ൾ?

മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന​​​​ നി​​​​യ​​​​മം എ​​​​ളു​​​​പ്പ​​​​മു​​​​ള്ള ആ​​​​യു​​​​ധം

തീ​​​​രെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലാ​​​​ത്ത ‘നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം’ എ​​​​ന്ന പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ന് ഊ​​​​ന്ന​​​​ൽ ന​​​​ല്കി അ​​​​തി​​​​ന്‍റെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ അ​​​​റു​​​​പ​​​​തു​​​​ക​​​​ളി​​​​ൽ​​​​ത​​​​ന്നെ മൃ​​​​ദു​​​​ഹി​​​​ന്ദു​​​​ത്വ​​​​ത്തി​​​ന്‍റെ ലൈ​​​​നി​​​​ൽ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച​​​​തു കോ​​​​ൺ​​​​ഗ്ര​​​​സാ​​​​ണ്.

മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യി ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ അ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ത്വ​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ടാ​​​​ൻ കൃ​​​​ത്യ​​​​വും വ്യ​​​​ക്ത​​​​വു​​​​മാ​​​​യ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ളു​​​​ക​​​​ൾ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ലും നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ൻ പീ​​​​ന​​​​ൽ കോ​​​​ഡി​​​​ലും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കേ, ഇ​​​​ന്ത്യ​​​​യി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​ജ​​​​ന​​​​സം​​​​ഖ്യ 2.5 ശ​​​ത​​​മാ​​​ന​​​ത്തി​​​​ൽ താ​​​​ഴെ​​​​യാ​​​​യി​​​​രി​​​​ക്കേ, ഹി​​​​ന്ദു​​​​ത്വ​​​​ശ​​​​ക്തി​​​​ക​​​​ളെ പ്രീ​​​​തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം പ​​​​ട​​​​ച്ചു​​​​ണ്ടാ​​​​ക്കി​​​​യ​​​​വ​​​​ർ, പ​​​​ക്ഷേ, ഭാ​​​​വി​​​​യി​​​​ൽ അ​​​​ത്ത​​​​രം നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗം ഉ​​​​ള​​​​വാ​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ക​​​​ടു​​​​ത്ത അ​​​​നീ​​​​തി​​​​ക​​​​ൾ മു​​​​ൻ​​​​കൂ​​​​ട്ടി ക​​​​ണ്ടി​​​​ല്ല. ഇ​​​​പ്പോ​​​​ൾ ഹി​​​​ന്ദു​​​​ത്വ​​​​ശ​​​​ക്തി​​​​ക​​​​ൾ അ​​​​ത്ത​​​​രം കി​​​​രാ​​​​ത​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ അ​​​​വ​​​​രു​​​​ടെ ആ​​​​യു​​​​ധ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു.