നീ​​​​​റ്റ് റാ​​​​​ങ്ക് ലി​​​​​സ്റ്റി​​​​​നെ ആ​​​​​ധാ​​​​​ര​​​​​മാ​​​​​ക്കി കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ റാ​​​​​ങ്ക് ലി​​​​​സ്റ്റ് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ‍്യറൗ​​​​ണ്ട് അ​​​​​ലോ​​​​​ട്ട്മെ​​​​​ന്‍റ് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്തു​​​​​ വ​​​​​ന്ന​​​​​തു​​​​​മു​​​​​ത​​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന സം​​​​വ​​​​ര​​​​ണേ​​​​ത​​​​ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ സം​​​​വ​​​​ര​​​​ണം (ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ്) സം​​​​ബ​​​​ന്ധി​​​​ച്ച് തെ​​​​​റ്റി​​​​​ദ്ധാ​​​​​ര​​​​​ണ പ​​​​​ര​​​​​ത്തു​​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് മ​​​​​റ്റുചി​​​​​ല സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ളും ല​​​​​ഭി​​​​​ക്കു​​​​​ന്നു എ​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളാ​​​​ണ് ചി​​​​ല കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വം പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച് സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ ഭി​​​​​ന്ന​​​​​ത വ​​​​​ള​​​​​ർ​​​​​ത്താ​​​​​ൻ ശ്ര​​​​​മി​​​​ക്കു​​​​ന്ന​​​​ത്.

ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ​പ്ര​​​​​വേ​​​​​ശ​​​​​നപ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ പ്ര​​​​​വേ​​​​​ശ​​​​​നപ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ​​​നു​​​സ​​​രി​​​ച്ച് ഓ​​​​​പ്പ​​​​​ൺ മെ​​​​​റി​​​​​റ്റി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ൽ എം​​​​​ബി​​​​​ബി​​​​​എ​​​​​സി​​​​ന് 697-ാം റാ​​​​​ങ്കു​​​​​കാ​​​​​ർ​​​​​ക്ക് പ്ര​​​​​വേ​​​​​ശ​​​​​നം ല​​​​​ഭി​​​​​ച്ച​​​​​പ്പോ​​​​​ൾ സ്വാ​​​​​ശ്ര​​​​​യ കോ​​​​​ള​​​​​ജി​​​​​ൽ റാ​​​​​ങ്ക് 8,745 ആ​​​​​ണ്. ബി​​​​​ഡി​​​​​എ​​​​​സി​​​​ന് ​ഇ​​​​​ത് യ​​​​​ഥാ​​​​​ക്ര​​​​​മം 3,473ഉം 25,032​​​​​ഉം ആ​​​​​ണ്. ​ഇ​​​​​തേസ​​​​​മ​​​​​യം സ​​​​​ർ​​​​​ക്കാ​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ലെ എം​​​​ബി​​​​ബി​​​​എ​​​​​സി​​​​ന് 2,842 വ​​​​​രെ​​​​​യു​​​​​ള്ള ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ്കാ​​​​ർ​​​​ക്ക് പ്ര​​​​​വേ​​​​​ശ​​​​​നം ല​​​​​ഭി​​​​​ക്കും. സ്വാ​​​​​ശ്ര​​​​​യ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ൽ 15,464 വ​​​​​രെ​​​​​യു​​​​​ള്ള​​​​വ​​​​​ർ​​​​​ക്കും പ്ര​​​​​വേ​​​​​ശ​​​​​നം ല​​​​​ഭി​​​​​ക്കും.

വി​​​മ​​​ർ​​​ശകർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്

ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് സം​​​വ​​​ര​​​ണ​​​ത്തെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ പ്ര​​​ധാ​​​ന​​​മാ​​​യും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത് വി​​​മ​​​ർ​​​ശനം മു​​​സ്‌​​​ലിം, ഈ​​​ഴ​​​വ സം​​​വ​​​ര​​​ണ​​​ത്തേ​​​ക്കാ​​​ൾ മെ​​​ച്ചം ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സുകാ​​​ർ​​​ക്ക് കി​​​ട്ടു​​​ന്നു എ​​​ന്നാ​​​ണ്. എ​​​ന്നാ​​​ൽ, വി​​​മ​​​ർ​​​ശ​​​ക​​​ർ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ​​​യ​​​ല്ല യാ​​​ഥാ​​​ർ​​​ഥ‍്യം. അ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ങ്കി​​​ൽ, പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി-പ​​​​​ട്ടി​​​​​കവ​​​​​ർ​​​​​ഗ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭി​​​​​ക്കു​​​​​ന്നു എ​​​​​ന്നു ക​​​രു​​​ത​​​ണം. ആ ​​​​​വി​​​​​ഭാ​​​​​ഗം ഇ​​​​​പ്പോ​​​​​ഴും പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്നു എ​​​​​ന്ന​​​​​തി​​​​​ന്‍റെ വ്യ​​​​​ക്ത​​​​​മാ​​​​​യ തെ​​​​​ളി​​​​​വാ​​​​​ണ് ഈ ​​​റാ​​​ങ്ക് പ​​​ട്ടി​​​ക. അ​​​​​തുത​​​​​ന്നെ​​​​​യാ​​​​​ണ് ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സിന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ലും സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത്.

പി​​​​​ന്നാ​​​​​ക്ക സം​​​​​വ​​​​​ര​​​​​ണ ശ​​​​​ത​​​​​മാ​​​​​നം പ​​​ത്തു ശ​​​ത​​​മാ​​​നം മാ​​​ത്രം സം​​​വ​​​ര​​​ണ​​​മു​​​ള്ള ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് വി​​​​​ഭാ​​​​​ഗ​​​​​ത്തേ​​​​​ക്കാ​​​​​ൾ കൂ​​​ടു​​​ത​​​ൽ സം​​​വ​​​ര​​​ണ​​​വി​​​ഹി​​​ത​​​മു​​​ള്ള വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പെ​​​ട്ട​​​വ​​​​​രു​​​​​ടെ റാ​​​​​ങ്ക് പ​​​​​ട്ടി​​​​​ക ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സിനേ​​​​​ക്കാ​​​​​ൾ കു​​​​​റ​​​​​വ് കാ​​​​​ണി​​​​​ക്കു​​​​​ന്നു എ​​​​​ങ്കി​​​​​ൽ അ​​​​​തി​​​ന്‍റെ അ​​​​​ർ​​​​​ഥം ആ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽനി​​​​​ന്നു​​​​​ള്ള​​​​​വ​​​​​ർ കൂ​​​ടു​​​ത​​​ലാ​​​യി ലി​​​​​സ്റ്റി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു​​​വെ​​​ന്നാ​​​ണ്. അ​​​​​താ​​​​​യ​​​​​ത്, സം​​​​​സ്ഥാ​​​​​ന മെ​​​​​റി​​​​​റ്റി​​​​​ന് അ​​​​​ടു​​​​​ത്തുത​​​​​ന്നെ​​​​​യാ​​​​​ണ് അ​​​​​വ​​​​​രു​​​​​ടെ റാ​​​​​ങ്കെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​ർ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​പ​​​​​ര​​​​​മാ​​​​​യും പൊ​​​​​തുസ​​​​​മൂ​​​​​ഹ​​​​​ത്തോ​​​​​ട് തു​​​​​ല്യം നി​​​​ൽക്കാ​​​​​ൻ ത​​​​​ക്ക ത​​​​​ര​​​​​ത്തി​​​​​ൽ വ​​​​​ള​​​​​ർ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്നു വേ​​​​​ണം ക​​​​​രു​​​​​താ​​​​​ൻ. അ​​​​​താ​​​​​യ​​​​​ത്, ആ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ സം​​​​​വ​​​​​ര​​​​​ണ ആ​​​​​നു​​​​​കൂ​​​​​ല്യം പു​​​​​നഃ​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യി എ​​​​​ന്നാ​​​​​ണ് അ​​​​​ർ​​​​​ഥ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.

ഈ ​​​​​റാ​​​​​ങ്ക് ലി​​​​​സ്റ്റു​​​​​ക​​​​​ളി​​​​​ൽനി​​​​​ന്ന് ഒ​​​​​രു കാ​​​​​ര്യം വ​​​​​ള​​​​​രെ വ്യ​​​​​ക്ത​​​​​മാ​​​​​ണ്. ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് ല​​​​​ഭി​​​​​ക്കു​​​​​ന്ന സം​​​​​വ​​​​​ര​​​​​ണ ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ സം​​​​​വ​​​​​ര​​​​​ണം ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടും ചി​​​​​ല സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​ർ പൊ​​​​​തു മെ​​​​​റി​​​​​റ്റി​​​​​നോ​​​​​ട് അ​​​​​ടു​​​​​ത്തു​​​ത​​​ന്നെ നി​​​​​ല​​​​​്ക്കു​​​​​ന്നു. മെ​​​​​റി​​​​​റ്റ് ലി​​​​​സ്റ്റി​​​​​ൽ ഈ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ പ്രാ​​​​​തി​​​​​നി​​​​​ധ്യം എ​​​​​ണ്ണ​​​​​ത്തി​​​​​ൽ വ​​​​​ള​​​​​രെ മു​​​​​ന്നി​​​​​ട്ടു നി​​​​​ല്ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലും അ​​​​​തോ​​​​​ടൊ​​​​​പ്പം പൊ​​​​​തുവി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​വു​​​​​ന്ന അ​​​​​ള​​​​​വി​​​​​ൽ ലി​​​​​സ്റ്റി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടു വ​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ പൊ​​​​​തു മെ​​​​​റി​​​​​റ്റി​​​​​ലേ​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ അ​​​​​ധി​​​​​കം മു​​​​​ന്നോ​​​​​ട്ട് ഈ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ റാ​​​​​ങ്കു​​​​​ക​​​​​ൾ മാ​​​​​റി​​​​​ല്ല. പ​​​​​ക്ഷേ, അ​​​​​വ​​​​​ർ​​​​​ക്ക് ല​​​​​ഭി​​​​​ക്കേ​​​​​ണ്ടു​​​​​ന്ന സം​​​​​വ​​​​​ര​​​​​ണം ഒ​​​​​രി​​​​​ക്ക​​​​​ലും ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്നി​​​​​ല്ല.


പൊ​​​​​തുവി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ മെ​​​​​റി​​​​​റ്റി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ഒ​​​​​രു സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​യാ​​​​​ൾ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ട്ടാ​​​​​ൽ തൊ​​​​​ട്ട​​​​​ടു​​​​​ത്ത സം​​​​​വ​​​​​ര​​​​​ണ സീ​​​​​റ്റ് നി​​​​​ശ്ച​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നു​​​ത​​​​​ന്നെ ല​​​​​ഭി​​​​​ക്കും. അ​​​​​തി​​​​​ൽ ഒ​​​​​രി​​​​​ക്ക​​​​​ലും മാ​​​​​റ്റം സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്നി​​​​​ല്ല. ഓ​​​​​പ്പ​​​​​ൺ മെ​​​​​റി​​​​​റ്റ് ലി​​​​​സ്റ്റി​​​​​നോ​​​​​ട് അ​​​​​ടു​​​​​ത്തു നി​​​​​ല്ക്കു​​​​​ന്ന സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ങളിൽ ആ​​​​​കെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം സം​​​​​വ​​​​​ര​​​​​ണം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യി​​​​​രി​​​​​ക്കും. അ​​​​​തു​​​​​പോ​​​​​ലെത​​​​​ന്നെ റാ​​​​​ങ്ക് പ​​​​​ട്ടി​​​​​ക ഓ​​​​​പ്പ​​​​​ൺ ലി​​​​​സ്റ്റി​​​​​ൽ​​​നി​​​​​ന്ന് അ​​​​​ധി​​​​​കം ദൂ​​​​​ര​​​​​ത്ത​​​​​ല്ല എ​​​​​ങ്കി​​​​​ൽ ആ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ ആ ​​​​​ലി​​​​​സ്റ്റി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി പേ​​​​​ർ ഉ​​​​​ണ്ട് എ​​​​​ന്ന​​​​​തി​​​​​ന്‍റെ തെ​​​​​ളി​​​​​വാ​​​​​യി അ​​​​​തു ക​​​​​ണ​​​​​ക്കാ​​​​​ക്കാം. എ​​​​​ന്നാ​​​​​ൽ, ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ്, പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി, പ​​​​​ട്ടി​​​​​ക​​വ​​​​​ർ​​​​​ഗ ലി​​​​​സ്റ്റു​​​​​ക​​​​​ളി​​​​​ലെ റാ​​​​​ങ്കു​​​​​കാ​​​​​ർ വ​​​​​ള​​​​​രെ​​​​​യേ​​​​​റെ മു​​​​​ന്നോ​​​​​ട്ടു പോ​​​​​കു​​​​​ന്നെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​ന്‍റെ അ​​​​​ർ​​​​​ഥം ആ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ റാ​​​​​ങ്ക് ലി​​​​​സ്റ്റു​​​​​ക​​​​​ളി​​​​​ൽ സ്ഥാ​​​​​നം പി​​​​​ടി​​​​​ക്കു​​​​​ന്ന എ​​​​​ണ്ണ​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ വ​​​​​ള​​​​​രെ പി​​​​​ന്നാ​​​​​ക്ക​​​​​മാ​​​​​ണെ​​​ന്നാ​​​ണ്.

ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്നവർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്

എ​​​​​ന്തു​​​​​കൊ​​​​​ണ്ട് പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി, പ​​​​​ട്ടി​​​​​കവ​​​​​ർ​​​​​ഗ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ്കാ​​​​​രു​​​​​ടെ​​​​​യും സാ​​​​​ന്നി​​​​​ധ്യം ഈ ​​​​​റാ​​​​​ങ്ക് ലി​​​​​സ്റ്റി​​​​​ൽ കു​​​​​റ​​​​​യു​​​​​ന്നു? അ​​​​​തി​​​​​ന്ന് ഒ​​​​​റ്റ ഉ​​​​​ത്ത​​​​​രം മാ​​​​​ത്ര​​​​​മേ ഉ​​​​​ള്ളൂ. ഈ ​​​​​വി​​​​​ഭാ​​​​​ഗം ഇ​​​​​പ്പോ​​​​​ഴും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​പ​​​​​ര​​​​​മാ​​​​​യും സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യും മ​​​​​റ്റ് സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളേക്കാ​​​​​ൾ വ​​​​​ള​​​​​രെ പി​​​​​ന്നാ​​​​​ക്ക​​​​​മാ​​​​​ണ്. ഈ ​​​യാ​​​ഥാ​​​ർ​​​ഥ‍്യം മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നാ​​​ണ് ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന ത​​​ത്പ​​​ര​​​ക​​​ക്ഷി​​​ക​​​ൾ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ നി​​​​​ര​​​​​വ​​​​​ധി ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് യ​​​​​ഥാ​​​​​സ​​​​​മ​​​​​യം സാ​​​​​ക്ഷ്യപ​​​​​ത്ര​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​കാ​​​​​ത്ത അ​​​വ​​​സ്ഥ​​​യു​​​ണ്ട്. അ​​​​​ന്യാ​​​​​യ​​​​​മാ​​​​​യ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ പ​​​​​ല​​​​​ർ​​​​​ക്കും സാ​​​​​മാ​​​​​ന്യനീ​​​​​തി നി​​​​​ഷേ​​​​​ധി​​​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്നു. മ​​​​​റ്റു പി​​​​​ന്നാ​​​​​ക്ക വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ല്കു​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ലെ ഇ​​​​​ള​​​​​വു​​​​​ക​​​ളും യോ​​​​​ഗ്യ​​​​​താ ഇ​​​​​ള​​​​​വു​​​​​ക​​​​​ളും ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നും അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചെ​​​​​ങ്കി​​​​​ൽ മാ​​​​​ത്ര​​​​​മേ സം​​​​​വ​​​​​ര​​​​​ണേ​​​ത​​​ര വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​നു ല​​​​​ഭ്യ​​​​​മാ​​​​​ക്കി​​​​​യ അ​​​​​വ​​​​​കാ​​​​​ശം ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലെ​​​​​ത്തൂ.