ചന്ദ്രൻ തലകുനിച്ചിട്ട് അരനൂറ്റാണ്ട്
""ഇ​ത് ഒ​രു മ​നു​ഷ്യ​ന്‍റെ ചെ​റി​യ കാ​ല്‍വ​യ്പാ​ണ്; പ​ക്ഷേ, മ​നു​ഷ്യ​രാ​ശി​യു​ടെ വ​ന്‍ കു​തി​ച്ചുചാ​ട്ട​വും.'' - നീ​ല്‍ ആം​സ്‌​ട്രോം​ഗ്.

അ​​​മേ​​​രി​​​ക്ക​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​നാ​​​യ നീ​​​ല്‍ ആം​​​സ്‌​​​ട്രോം​​​ഗ് 1969 ജൂ​​​ലൈ 21 ന് ​​​പ​​​റ​​​ഞ്ഞ വാ​​​ച​​​ക​​​മാ​​​ണി​​​ത്. ച​​​ന്ദ്ര​​​നി​​​ല്‍ ആ​​​ദ്യ​​​മാ​​​യി കാ​​​ലു​​​കു​​​ത്തി​​​യ നി​​​മി​​​ഷ​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​മി​​​തു​​​പ​​​റ​​​ഞ്ഞ​​​ത്.
ച​​​ന്ദ്ര​​​ന്‍ മ​​​നു​​​ഷ്യ​​​ന് മു​​​ന്നി​​​ല്‍ ത​​​ല​​​കു​​​നി​​​ച്ചി​​​ട്ട് 50 വ​​​ര്‍ഷം പൂ​​​ര്‍ത്തി​​​യാ​​​വു​​​ന്നു (അമേരിക്കയിൽ ജൂലൈ 20). നീ​​​ല്‍ ആം​​​സ്‌​​​ട്രോ​​​ംഗ് ച​​​ന്ദ്ര​​​നി​​​ലി​​​റ​​​ങ്ങി 19 മി​​​നി​​​ട്ടി​​​നു​​ശേ​​​ഷം സഹയാത്രിക​​​ന്‍ എ​​​ഡ്വി​​​ന്‍ ആ​​​ള്‍ഡ്രി​​​നും ച​​​ന്ദ്ര​​​നെ തൊട്ടു. ച​​​ന്ദ്ര​​​നി​​​ല്‍ പാ​​​ദ​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച ര​​​ണ്ടാ​​​മ​​​ന്‍.

മ​​​നു​​​ഷ്യ​​​നെ ആ​​​ദ്യ​​​മാ​​​യി ച​​​ന്ദ്ര​​​നി​​​ല്‍ ഇ​​​റ​​​ക്കി​​​യ അ​​മേ​​രി​​ക്ക​​യു​​ടെ ബ​​​ഹി​​​രാ​​​കാ​​​ശ ദൗ​​​ത്യ​​​മാ​​​യി​​​രു​​​ന്നു അ​​​പ്പോ​​​ളോ 11. 1969 ജൂ​​​ലൈ 16ന് ​​​ഫ്‌​​​ളോ​​​റി​​​ഡ​​​യി​​​ലെ കെന്നഡി സ്പേസ് സെന്‍ററിൽ‍നി​​​ന്നാ​​​ണ് അ​​​പ്പോ​​​ളോ 11 വി​​​ക്ഷേ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​ത്. അ​​​പ്പോ​​​ളോ 11ന് ​​​മു​​​മ്പ് ച​​​ന്ദ്ര​​​നെ കീ​​​ഴ​​​ട​​​ക്കാ​​​ന്‍ അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും നി​​​ര​​​വ​​​ധി ശ്ര​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 1959ല്‍ ​​​തു​​​ട​​​ങ്ങി​​​യ ശ്ര​​​മ​​​ങ്ങ​​​ള്‍ ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത് 1966 ലാ​​​ണ്.1966 ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​നു റ​​​ഷ്യ​​​യു​​​ടെ ലൂ​​​ണാ 9 ച​​​രി​​​ത്ര​​​ദൗ​​​ത്യം പൂ​​​ര്‍ത്തി​​​യാ​​​ക്കി ച​​​ന്ദ്ര​​​നി​​​ല്‍ ഇ​​​റ​​​ങ്ങി. ചി​​​ത്ര​​​ങ്ങ​​​ളെ​​​ടു​​​ത്തു. എ​​​ന്നാ​​​ല്‍, ആ ​​​ദൗ​​​ത്യ​​​ത്തി​​​ല്‍ മ​​​നു​​​ഷ്യ​​​ന്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

വ​ഴി​തെ​ളി​ച്ച​ത് കി​ട​മ​ത്‌​സ​രം

ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ത്ത് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ന്‍റെ​​​യും ഇ​​​ട​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​ത്സ​​​ര​​​ബു​​​ദ്ധി​​​യാ​​​ണ് ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ നേ​​​ട്ട​​​മാ​​​യി വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന മ​​​നു​​​ഷ്യ​​​ന്‍റെ ച​​​ന്ദ്ര​​​യാ​​​ത്ര​​​യി​​​ലേ​​​ക്കു വ​​​ഴി​​​തെ​​​ളി​​​ച്ച​​​ത്. ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തിക രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ ത​​​ങ്ങ​​​ളാ​​​ണ് ഒ​​​ന്നാം​​നി​​​ര​​​ക്കാ​​​ര്‍ എ​​​ന്ന ചി​​​ന്ത എ​​​ല്ലാ​​​ക്ക​​​ാല​​​ത്തും അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര്‍ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. വ​​​സ്തു​​ത​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ ഒ​​​രു പ​​​രി​​​ധി​​​വ​​​രെ ഇ​​​ത് സ​​​ത്യ​​​മാ​​​ണ്. എ​​​ന്നാ​​​ല്‍, ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ രം​​​ഗ​​​ത്ത് അ​​​മേ​​​രി​​​ക്ക​​​യെ ഞെ​​​ട്ടി​​​ച്ചു​​കൊ​​​ണ്ടാ​​​ണ് 1957 ല്‍ ​​​സ്പു​​​ട്‌​​​നി​​​ക് എ​​​ന്ന ഉ​​​പ​​​ഗ്ര​​​ഹം സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ന്‍ (1990 ല്‍ ​​​യൂ​​​ണി​​​യ​​​ന്‍ ത​​​ക​​​ര്‍ന്നു) വി​​​ക്ഷേ​​​പി​​​ച്ച​​​ത്. വി​​​ക്ഷേ​​​പ​​​ണം വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. ഭൂ​​​മി​​​യെ ഭ്ര​​​മ​​​ണം ചെ​​​യ്യു​​​ന്ന ആ​​​ദ്യ കൃ​​​ത്രി​​​മോ​​​പ​​​ഗ്ര​​​ഹ​​​മാ​​​യ സ്പു​​​ട്‌​​​നി​​​ക് മാ​​​റി.

നാ​​​ലു ​വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു​​ശേ​​ഷം യൂ​​​റി അ​​​ല​​​ക്‌​​​സെ​​​വി​​​ച് ഗ​​​ഗാ​​​റി​​​നെ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ​​​ത്തി​​​ച്ച് സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ന്‍ വീ​​​ണ്ടും ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ച്ചു. ഇ​​​തോ​​​ടെ അ​​​മേ​​​രി​​​ക്ക​​​യെ സം​​​ബ​​​ന്ധി​​​ച്ച് ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ രം​​​ഗ​​​ത്ത് ത​​​ങ്ങ​​​ളു​​​ടെ മേ​​​ധാ​​​വി​​ത്വം വീ​​​ണ്ടെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ചി​​​ന്ത​​​യു​​​ണ​​​ര്‍ന്നു. സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​നൊ​​​പ്പ​​​മെ​​​ത്തി​​​യാ​​​ല്‍ പോ​​​ര അ​​​തി​​​നു​​​മ​​​പ്പു​​​റം സ​​​ഞ്ച​​​രി​​​ച്ചേ മ​​​തി​​​യാ​​​വൂ എ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്. ഒ​​​രു പ​​​ക്ഷേ, ഇ​​​ന്നും അ​​​തി​​​സാ​​​ഹ​​​സി​​​ക​​​മെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന ചാ​​​ന്ദ്ര​​​ദൗ​​​ത്യ​​​ത്തി​​​ന് അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​യ​​​ത്.

ആ​വ​ശ്യ​പ്പെ​ട്ട​തു കെ​ന്ന​ഡി

ചാ​​​ന്ദ്ര​​​ദൗ​​​ത്യം ന​​​ട​​​ത്താ​​​ന്‍ രാ​​​ജ്യ​​​ത്തെ ബ​​​ഹി​​​രാ​​​കാ​​​ശ ശാ​​​സ്ത്ര​​​ജ്ഞ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ എ​​​ക്കാ​​​ല​​​ത്തെ​​​യും മി​​​ക​​​ച്ച ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ​​​ന്ന ഖ്യ​​​ാതി​​​ക്ക് ഉ​​​ട​​​മ​​​യാ​​​യ ജോ​​​ണ്‍ എ​​​ഫ്. കെ​​​ന്ന​​​ഡി​​​യാ​​​ണ്. ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തേ​​​ക്ക് ഉ​​​പ​​​ഗ്ര​​​ഹ​​​മ​​​യ​​​ച്ചു തി​​​രി​​​കെ​​​യെ​​​ത്തി​​​ച്ചി​​​ട്ടു​​​പോ​​​ലു​​​മി​​​ല്ലാ​​​ത്ത രാ​​​ജ്യ​​​ത്തോ​​​ടാ​​​ണ് പ്ര​​​സി​​​ഡ​​ന്‍റ് കെ​​​ന്ന​​​ഡി ഈ ​​​ആ​​​വ​​​ശ്യം മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത്. അ​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​പ്പോ​​​ളോ ദൗ​​​ത്യം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

ഏ​​​ക​​​ദേ​​​ശം എ​​​ട്ടു വ​​​ര്‍ഷ​​​ത്തെ നി​​​ര​​​ന്ത​​​ര​​​മാ​​​യ ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​ണ് 1969 ജൂ​​​ലൈ 16ന് ​​​ഫ്ളോ​​​റി​​​ഡ​​​യി​​​ലെ കെ​​​ന്ന​​​ഡി സ്പേ​​​സ് സെ​​​ന്‍റ​​​റി​​​ല്‍ നി​​​ന്ന് ഇ​​​ന്ത്യ​​​ന്‍ സ​​​മ​​​യം രാത്രി 7.02ന് ​​​വി​​​ക്ഷേ​​​പി​​​ക്ക​​​പ്പെ​​​ട്ട അ​​​പ്പോ​​​ളോ 11. നീ​​​ല്‍ ആം​​​സ്‌​​​ട്രോം​​​ഗ്, എ​​​ഡ്വി​​​ന്‍ ആ​​​ള്‍ഡ്രി​​​ന്‍, മൈ​​​ക്ക​​​ല്‍ കോ​​​ളി​​​ന്‍സ് എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു അ​​​പ്പോ​​​ളോ 11ലെ ​​​യാ​​​ത്ര​​​ക്കാ​​​ര്‍. ഭീ​​​മാ​​​കാ​​​ര​​​മാ​​​യ സാ​​​റ്റേ​​​ണ്‍ അ​​​ഞ്ച് റോ​​​ക്ക​​​റ്റാ​​​ണ് മ​​​നു​​​ഷ്യ​​​രേ​​​യും കൊ​​​ണ്ടു ച​​​ന്ദ്ര​​​നി​​​ലേ​​​ക്കു കു​​​തി​​​ച്ച​​​ത്. അ​​​പ്പോ​​​ളോ 11 ന്‍റെ ഭാ​​​രം 3,100 ട​​​ണ്‍ ആ​​​യി​​​രു​​​ന്നു. 36 നി​​​ല​​​ക​​​ളു​​​ള്ള ഒ​​​രു കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഉ​​​യ​​​ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു സാ​​​റ്റേ​​​ണ്‍ അ​​​ഞ്ച് റോ​​​ക്ക​​റ്റി​​ന്; ​അ​​​താ​​​യ​​​ത് ഏ​​​താ​​​ണ്ട് 110 മീ​​​റ്റ​​​ര്‍ ഉ​​​യ​​​രം.

ര​ണ്ടു​വ​ര്‍ഷം, എ​ട്ടു വി​ക്ഷേ​പ​ണ​ങ്ങ​ള്‍അ​​​പ്പോ​​​ളോ 11നു ​​മു​​​ന്പ് 1967 ലും 1968 ​​​ലും ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളെ അ​​​മേ​​​രി​​​ക്ക ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ച്ചു. 1968 ന​​​വം​​​ബ​​​റി​​​ല്‍ മൂ​​​ന്നു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​യി അ​​​പ്പോ​​​ളോ ഏ​​​ഴ് ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്ത് 260 മ​​​ണി​​​ക്കൂ​​​ര്‍ ചെ​​​ല​​​വ​​​ഴി​​​ച്ചു. അ​​​ടു​​​ത്ത​​​മാ​​​സം മൂ​​​ന്നു ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​രു​​​മാ​​​യി അ​​​പ്പോ​​​ളോ എ​​​ട്ട് ഭൂ​​​മി​​​യു​​​ടെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​വും ക​​​ട​​​ന്ന് ച​​​ന്ദ്ര​​​ന്‍റെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി. അ​​​പ്പോ​​​ളോ എ​​​ട്ട് ച​​​ന്ദ്ര​​​ന്‍റെ ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ന് 69 മൈ​​​ല്‍ അ​​​ടു​​​ത്തു​​​വ​​​രെ​​​യെ​​​ത്തി. പി​​​ന്നീ​​​ട്, അ​​​പ്പോ​​​ളോ ഒ​​​ന്പ​​​തും പ​​​ത്തും വി​​​ക്ഷേ​​​പി​​​ക്ക​​​പ്പെ​​​ട്ടു. ഈ ​​​ര​​​ണ്ടു പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ല​​​ക്ഷ്യം ച​​​ന്ദ്ര​​​നി​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി എ​​​ങ്ങ​​​നെ ഇ​​​റ​​​ങ്ങാം എ​​​ന്ന പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. മ​​​നു​​​ഷ്യ​​​നെ ച​​​ന്ദ്ര​​​നി​​​ലി​​​റ​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ഏ​​​ഴ് ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളാ​​​ണ് അ​​​മേ​​​രി​​​ക്ക വി​​​ക്ഷേ​​​പി​​​ച്ച​​​ത്. അ​​​തും വെ​​​റും ഒ​​​രു വ​​​ര്‍ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍.

സു​ര​ക്ഷി​ത​ത്വ​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യം

ഒ​​​ന്നു പി​​​ഴ​​​ച്ചാ​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ജീ​​​വ​​​ൻ പൊ​​​ലി​​​യു​​​ക​​​യും ക​​​ള​​​ങ്കി​​​ത ച​​​രി​​​ത്രം ര​​​ചി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യ്ക്ക് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. അ​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ സു​​​ര​​​ക്ഷ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കും നാ​​​സ ത​​​യാ​​​റാ​​​യി​​​ല്ല. അ​​​പ്പോ​​​ളോ നാ​​ലു മു​​​ത​​​ൽ 10 വ​​​രെ ദൗ​​​ത്യ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ത് സു​​​ര​​​ക്ഷ​​​യി​​​ൽ ഒ​​​രു പി​​​ഴ​​​വും വ​​​രാ​​​തി​​​രി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യം​​​കൂ​​​ടി മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ്. ഒ​​​ന്നി​​​ലേ​​​റെ റോ​​​ക്ക​​​റ്റു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് സാ​​​റ്റേ​​​ൺ അ​​​ഞ്ചി​​​ലേ​​​ക്ക് നാ​​​സ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​ത്.

ആ ​ദി​വ​സം ച​രി​ത്രം പി​റ​ന്നു1969 ജൂ​​​ലൈ 16 ലോ​​​ക​​​മെ​​​ന്പാ​​​ടും ജ​​​ന​​​ങ്ങ​​​ൾ‌ കാ​​​ത്തി​​​രു​​​ന്ന ദി​​​വ​​​സം. നീ​​​ൽ ആം​​​സ്ട്രോം​​​ഗ്, എ​​​ഡ്വി​​​ൻ ആ​​​ൾ​​​ഡ്രി​​​ൻ, മൈ​​​ക്ക​​​ൽ കോ​​​ളി​​​ൻ​​​സ് എ​​​ന്നി​​​വ​​​രെ​​​യും കൊ​​​ണ്ടു അ​​​പ്പോ​​​ളോ 11 ഫ്‌​​​ളോ​​​റി​​​ഡ​​​യി​​​ലെ കെ​​​ന്ന​​​ഡി സ്പേ​​സ് സെ​​​ന്‍റ​​​റി​​​ല്‍ നി​​​ന്നു വി​​​ക്ഷേ​​​പി​​​ക്ക​​​പ്പെ​​​ട്ടു. കൊ​​​ളം​​​ബി​​​യ (മാ​​​തൃ​​​പേ​​​ട​​​കം), ഈ​​​ഗി​​​ൾ (ച​​​ന്ദ്ര​​​പേ​​​ട​​​കം) എ​​​ന്നീ ര​​​ണ്ടു മൊ​​​ഡ്യൂ​​​ളു​​​ക​​​ളാ​​​യി​​​രു​​​ന്നു അ​​​പ്പോ​​​ളോ 11 ൽ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​പ്പോ​​​ളോ 11 ച​​​ന്ദ്ര​​​ന്‍റെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​യ ശേ​​​ഷം ആ​​​ൾ​​​ഡ്രി​​​നും ആം​​​സ്ട്രോം​​​ഗും കൊ​​​ളം​​​ബി​​​യ​​​യി​​​ൽ നി​​​ന്ന് ചന്ദ്ര​​​പേ​​​ട​​​ക (ഈ​​​ഗി​​​ള്‍)​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചു. ഇ​​​തേ​​​സ​​​മ​​​യം കോ​​​ളി​​​ന്‍സ് മാ​​​തൃ​​​പേ​​​ട​​​ക​​​മാ​​​യ കൊ​​​ളം​​ബി​​യ​​​യെ നി​​​യ​​​ന്ത്രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​പ്പോ​​​ളൊ 11 ൽ ​​​നി​​​ന്ന് കൊ​​​ളം​​​ബി​​​യ വേ​​​ർ​​​പെ​​​ട്ട് ഒ​​​റ്റ​​​യ്ക്ക് ഭ്ര​​​മ​​​ണം ചെ​​​യ്യാ​​​ൻ ആ​​​രം​​​ഭി​​​ച്ചു. ച​​​ന്ദ്ര​​​നെ 12ാം ത​​​വ​​​ണ പ്ര​​​ദ​​​ക്ഷി​​​ണം വ​​​യ്ക്കു​​​മ്പോ​​​ള്‍ ഈ​​​ഗി​​​ളും കൊ​​​ളം​​​ബി​​​യ​​​യും ത​​​മ്മി​​​ല്‍ വേ​​​ര്‍പെ​​​ട്ടു.


ജൂ​​​ലൈ 21ന് ​​​പു​​ല​​ർ​​ച്ചെ 01.47 ന് ​(അ​​മേ​​രി​​ക്ക​​ൻ സ​​മ​​യം ജൂ​​ലൈ 20 രാത്രി 8.17) ഈ​​​ഗി​​​ള്‍ ച​​​ന്ദ്ര​​​നി​​​ലെ പ്ര​​​ശാ​​​ന്ത​​​സാ​​​ഗ​​​ര​​​ത്തി​​​ല്‍ ഇ​​​റ​​​ങ്ങി. ഏ​​​ഴ് മ​​​ണി​​​ക്കൂ​​​റോ​​​ളം ഈ​​​ഗി​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ശേ​​​ഷം പ്ര​​​ത്യേ​​​ക​​​ത​​​രം വ​​​സ്ത്ര​​​ങ്ങ​​​ൾ ധ​​​രി​​​ച്ച്, നീ​​​ൽ ആം​​​സ്‌​​​ട്രോം​​​ഗ് ചാ​​​ന്ദ്ര​​​പ്ര​​​ത​​​ല​​​ത്തി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി. കു​​​റ​​​ച്ചു സ​​​മ​​​യ​​​ത്തി​​​നു ശേ​​​ഷം എ​​​ഡ്വി​​​ൻ ആ​​​ൾ​​​ഡ്രി​​​നും ച​​​ന്ദ്ര​​​നി​​​ൽ കാ​​​ലു​​​കു​​​ത്തി. ഇ​​റ​​ങ്ങി​​യ ​സ്ഥ​​ല​​​ത്തി​​​ന് ആം​​​സ്‌​​​ട്രോം​​​ഗും ആ​​​ൾ​​​ഡ്രി​​​നും കൊ​​​ടു​​​ത്ത പേ​​​ര് പ്ര​​​ശാ​​​ന്ത​​​ഘ​​​ട്ടം എ​​​ന്ന​​​ര്‍ഥ​​​മു​​​ള്ള ട്രാ​​​ങ്ക്വി​​​ലി​​​റ്റി ബേ​​​സ് എ​​​ന്നാ​​​ണ്.

ച​ന്ദ്ര​നി​ൽ ക​ഴി​ഞ്ഞ​ത് 21 മ​ണി​ക്കൂ​ർ

കൈ​​​വ​​​ശം ക​​​രു​​​തി​​​യി​​​രു​​​ന്ന ഒാ​​​ക്സി​​​ജ​​​ന്‍റെ അ​​​ള​​​വ് കു​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​വ​​​ർ​​​ക്കും അ​​​ധി​​​ക​​​നേ​​​രം ച​​​ന്ദ്ര​​​ന്‍റെ ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല. ഏ​​​താ​​​ണ്ട് 21 മ​​​ണി​​​ക്കൂ​​​ര്‍ മാ​​​ത്ര​​​മാ​​​ണ് ഇ​​​രു​​​വ​​​രും ച​​​ന്ദ്ര​​​നി​​​ൽ ത​​​ങ്ങി​​​യ​​​ത്. അ​​​തി​​​ൽ ത​​​ന്നെ ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ മാ​​​ത്ര​​മാ​​ണ് ഇ​​​വ​​​ർ ഈ​​​ഗി​​​ളി​​​നു പു​​​റ​​​ത്ത് ക​​​ഴി​​​ഞ്ഞ​​​ത്. ഈ​​​ഗി​​​ളി​​​ൽ നി​​​ന്നു​​​ള്ള സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച കൊ​​​ളം​​​ബി​​​യ ച​​​ന്ദ്ര​​​ന്‍റെ ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ന് പ​​​ര​​​മാ​​​വ​​​ധി അ​​​ടു​​​ത്തു​​​വ​​​രി​​​ക​​​യും ഈ​​​ഗി​​​ളി​​​ൽ സ​​​ജ്ജ​​​മാ​​​ക്കി​​​യ റോ​​​ക്ക​​​റ്റ് പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ച് ഉ​​​യ​​​ര്‍ന്ന് കൊ​​​ളം​​​ബി​​​യ​​​യു​​​മാ​​​യി സ​​​ന്ധി​​​ക്കു​​ക​​യും ചെ​​യ്തു. പി​​​ന്നീ​​​ട്, ഈ​​​ഗി​​​ള്‍ ഉ​​​പേ​​​ക്ഷി​​​ച്ച് മൂ​​​ന്നു​​പേ​​​രും മാ​​​തൃ​​​പേ​​​ട​​​ക​​​ത്തി​​​ല്‍ ഭൂ​​​മി​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​തി​​​രി​​​ച്ചു. ജൂ​​​ലൈ 24 ഇ​​​ന്ത്യ​​​ന്‍ സ​​​മ​​​യം 22:20 ന് ​​​പ​​​സിഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ല്‍ ഇ​​​റ​​​ങ്ങി.

18 ദി​വ​സം പു​റ​ത്തി​റ​ങ്ങി​യി​ല്ല

പ​​​സ​​​ിഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ലാ​​​ൻ​​​ഡ് ചെ​​​യ്ത മൂ​​​ന്നു പേ​​​രെ​​​യും ഹോ​​​ര്‍ണ​​​റ്റ് എ​​​ന്ന ക​​​പ്പ​​​ലി​​​ല്‍ എ​​​ത്തി​. 18 ദി​​​വ​​​സ​​​ത്തേ​​​ക്ക് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​ല്ല. ഫോ​​​ണി​​​ലൂ​​​ടെ മാ​​​ത്ര​​​മാ​​​ണ് മൂ​​​വ​​​രും ബാ​​​ഹ്യ​​​ലോ​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പ​​​ട്ട​​​ത്. ച​​​ന്ദ്ര​​​നി​​​ല്‍നി​​​ന്ന് അ​​​ജ്ഞാ​​​ത​​​മാ​​​യ ഏ​​​തെ​​​ങ്കി​​​ലും രോ​​​ഗാ​​​ണു​​​വു​​​മാ​​​യി​​​ട്ടാ​​​ണ് അ​​​വ​​​ര്‍ വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​ത് അ​​​ത്യ​​​ന്തം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​വു​​മെ​​ന്നും മ​​​നു​​​ഷ്യ​​​കു​​​ല​​​ത്തെ​​​ത​​​ന്നെ ന​​​ശി​​​പ്പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​വു​​മെ​​ന്നു​​മു​​ള്ള നി​​​രീ​​​ക്ഷ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​ട​​​ലി​​​ൽ ക​​​പ്പ​​​ലി​​​ൽ ത​​​ന്നെ മൂ​​​വ​​​രെ​​​യും താ​​​മ​​​സി​​​പ്പി​​​ച്ച​​​ത്.

ച​ന്ദ്ര​യാ​ത്ര​ക​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ലഅ​പ്പോ​ളോ 11 നു​ശേ​ഷം ച​ന്ദ്ര​യാ​ത്ര​ക​ൾ അ​വ​സാ​നി​ച്ചി​ല്ല. നാ​ലു​മാ​സ​ങ്ങ​ൾ​ക്ക​കം അ​പ്പോ​ളോ 12 ൽ ​ചാ​ൾ​സ് കോ​ൺ​റാ​ഡും അ​ല​ൻ ബീ​നും റി​ച്ചാ​ർ​ഡ് ഗോ​ർ​ഡ​നും ച​ന്ദ്ര​നി​ലേ​ക്കു തി​രി​ച്ചു. ന​വം​ബ​ർ 19 ന് ​കോ​ൺ​റാ​ഡും ബീ​നും ച​ന്ദ്ര​നി​ലി​റ​ങ്ങി. ഏ​ക​ദേ​ശം 34 കി​ലോ പാ​റ​യും മ​ണ്ണും അ​വ​ർ ച​ന്ദ്ര​നി​ൽ നി​ന്നു ഭൂ​മി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. ഏ​ഴു​മ​ണി​ക്കൂ​ർ 45 മി​നി​റ്റ് ഇ​രു​വ​രും ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലൂ​ടെ ന​ട​ന്നു. മാ​ത്യ​പേ​ട​കം യാ​ങ്കി ക്‌​ളി​പ്പെ​റും ചാ​ന്ദ്ര​പേ​ട​കം ഇ​ൻ​ട്രെ​പി​ഡും അ​ട​ങ്ങു​ന്ന ര​ണ്ടു മോ​ഡ്യൂ​ളു​ക​ളാ​ണ് അ​പ്പോ​ളോ 12 ൽ ​ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രും ഇ​റ​ങ്ങി​യ സ്ഥ​ലം കൊ​ടു​ങ്കാ​റ്റു​ക​ളു​ടെ ക​ട​ൽ (സീ ​ഒാ​ഫ് സ്റ്റോം​സ്) എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. 1971 ജ​നു​വ​രി​യി​ൽ അ​പ്പോ​ളോ 14, ജൂ​ലൈ​യി​ൽ അ​പ്പോ​ളോ 15, 1972 ഏ​പ്രി​ലി​ൽ അ​പ്പോ​ളോ 16, 1972 ഡി​സം​ബ​റി​ൽ അ​പ്പോ​ളോ 17 വ​രെ അ​പ്പോ​ളോ പ​ര്യ​വേ​ഷ​ണ​ങ്ങ​ൾ അ​മേ​രി​ക്ക തു​ട​ർ​ന്നു.

അ​പ്പോ​ളോ 13 പ​രാ​ജ​യം

1970 ഏ​പ്രി​ൽ 11നാ​യി​രു​ന്നു അ​പ്പോ​ളോ 13 ച​ന്ദ്ര​നി​ലേ​ക്കു തി​രി​ച്ച​ത്. ജ​യിം​സ് ലോ​വ​ൽ, ജാ​ക് സ്വൈ​ഗ​ർ, ഫ്രെ​ഡ് ഹൈ​സ് എ​ന്നി​വ​രാ​യി​രു​ന്നു യാ​ത്രി​ക​ർ അ​പ്പോ​ളോ 13 ലെ ​യാ​ത്രി​ക​ർ. എ​ന്നാ​ൽ, ആ ​ദൗ​ത്യം പ​രാ​ജ​യ​മാ​യി​രു​ന്നു.

ഒാ​ക്സി​ജ​ൻ ടാ​ങ്കി​ന്‍റെ പു​റ​ത്തെ ലോ​ഹ​പ്പാ​ളി പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട​ത്. ദൗ​ത്യം ആ​രം​ഭി​ച്ച ശേ​ഷം സാ​ങ്കേ​തി​ക​ത്ത​ക​രാ​ർ ഉ​ണ്ടാ​യി​ട്ടും ബ​ഹി​രാ​കാ​ശ വാ​ഹ​ന​ത്തെ തി​രി​ച്ചെ​ത്തി​ക്കാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​യാ​ണ് ശാ​സ്ത്ര​ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്.
ഏ​പ്രി​ൽ 17 ന് ​ബ​ഹി​രാ​കാ​ശ വാ​ഹ​നം പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ തി​രി​ച്ചെ​ത്തി.

ചാന്ദ്രദൗത്യവുമായി ഇന്ത്യയും

1972 ൽ ​അ​പ്പോ​ളോ പ​ര്യ​വേ​ഷ​ണം അ​മേ​രി​ക്ക നി​ർ​ത്തി. 2020 ൽ ​ച​ന്ദ്ര​നി​ലേ​ക്കു​ള്ള പു​തി​യ ദൗ​ത്യം ആ​രം​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ഗ​വേ​ഷ​ണ ദൗ​ത്യ​മാ​യ ചാ​ന്ദ്ര​യാ​ൻ 2 തി​ങ്ക​ളാ​ഴ്ച വി​ക്ഷേ​പി​ക്കും.

അ​ടു​ത്ത ദൗ​ത്യം ച​ന്ദ്ര​നി​ലേ​ക്ക് മ​നു​ഷ്യ​നെ അ​യ​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ത്യ പ്ര​ഖ്യ​പി​ച്ചു ക​ഴി​ഞ്ഞു. ചൈ​ന​യും ച​ന്ദ്ര​നി​ൽ മ​നു​ഷ്യ​നെ എ​ത്തി​ക്കു​ന്ന പ​ര്യ​വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

നീ​ൽ ആം​സ്ട്രോം​ഗ്


1930 ഓ​​​ഗ​​​സ്റ്റ് അ​​ഞ്ചി​​ന് ​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഒ​​​ഹാ​​​യോ​​​ക്ക​​​ടു​​​ത്തു​​​ള്ള വാ​​​പ്പാ​​​ക്കൊ​​​നേ​​​റ്റ എ​​​ന്ന സ്ഥ​​​ല​​​ത്താ​​​ണ് നീ​​​ൽ ആം​​​സ്ട്രോം​​​ഗ് ജ​​​നി​​​ച്ച​​​ത്. 1966ല്‍ ​​​ജെ​​​മി​​​നി 8 എ​​​ന്ന ബ​​​ഹി​​​രാ​​​കാ​​​ശ​​​വാ​​​ഹ​​​ന​​​ത്തി​​​ൽ ആ​​​ദ്യ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്ര ന​​​ട​​​ത്തി. അ​​​വ​​​സാ​​​ന​​​ത്തേ ബ​​​ഹി​​​രാ​​​കാ​​​ശ​​​യാ​​​ത്ര അ​​​പ്പോ​​​ളൊ 11ല്‍ ​​​മി​​​ഷ​​​ന്‍ ക​​​മാ​​​ൻ​​​ഡ​​​ര്‍ പ​​​ദ​​​വി​​​യി​​ൽ. 1978 ഒ​​​ക്ടോ​​​ബ​​​ര്‍ ഒന്നിന് ​​​ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് കോ​​​ണ്‍ഗ്ര​​​ഷ​​​ന​​​ല്‍ സ്‌​​​പേ​​​സ് മെ​​​ഡ​​​ല്‍ ഓ​​​ഫ് ഓ​​​ണ​​​ര്‍ ല​​​ഭി​​​ച്ചു. ബ​​​ഹി​​​രാ​​​കാ​​​ശ​​​സ​​​ഞ്ചാ​​​രി​​​യാ​​​വും മു​​​മ്പ് ആം​​​സ്‌​​​ട്രോം​​​ഗ് നാ​​​വി​​​ക​​​സേ​​​ന​​​യി​​​ലാ​​​യി​​​രു​​​ന്നു. കൊ​​​റി​​​യ​​​ന്‍ യു​​​ദ്ധ​​​ത്തി​​​ല്‍ ഇ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. 2012 ഓ​​​ഗ​​​സ്റ്റ് 25ന് ​​​അ​​​ന്ത​​​രി​​​ച്ചു.

എ​ഡ്‌​വി​ൻ ആ​ള്‍ഡ്രി​ന്‍

അ​​​പ്പോ​​​ളോ 11 ദൗ​​​ത്യ​​​ത്തി​​​ലെ ച​​​ന്ദ്ര​​​പേ​​​ട​​​ക​​​ത്തി​​​ന്‍റെ പൈ​​​ല​​​റ്റാ​​​യി​​​രു​​​ന്നു. ച​​​ന്ദ്ര​​​നി​​​ലി​​​റ​​​ങ്ങി​​​യ ര​​​ണ്ടാ​​​മ​​​ത്തെ വ്യ​​​ക്തി. ബ​​​സ് ആ​​​ള്‍ഡ്രി​​​ന്‍ എ​​​ന്നാ​​​ണ് വി​​​ളി​​​പ്പേ​​​ര്. 1951ല്‍ ​​​മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ ആ​​​ള്‍ഡ്രി​​​ന്‍ അ​​​മേ​​​രി​​​യ്ക്ക​​​ന്‍ വ്യോ​​​മ​​​സേ​​​ന​​​യി​​​ല്‍ സെ​​​ക്ക​​​ന്‍ഡ് ലെ​​​ഫ്റ്റ​​​ന​​​ന്‍റ് ആ​​​യി​​​രു​​​ന്നു. കൊ​​​റി​​​യ​​​ന്‍ യു​​​ദ്ധ​​​ത്തി​​​ല്‍ വൈ​​​മാ​​​നി​​​ക​​​നാ​​​യി പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ജെ​​​മി​​​നി 12 എ​​​ന്ന ദൗ​​​ത്യ​​​ത്തി​​​ന്‍റെ പൈ​​​ല​​​റ്റാ​​​യി​​​രു​​​ന്നു. ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു പേ​​​ട​​​ക​​​ത്തി​​​നു പു​​​റ​​​ത്തു ന​​​ട​​​ത്തേ​​​ണ്ട ദൗ​​​ത്യ​​​ങ്ങ​​​ളും പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും ആ​​​ള്‍ഡ്രി​​​ന്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

മൈ​ക്കി​ൾ കോ​ളി​ൻ​സ്

മൈ​​​ക്ക​​​ിള്‍ കോ​​​ളി​​​ന്‍സ് 1930 ഒ​​​ക്ടോ​​​ബ​​​ർ 31 ന് ​​​ജ​​​നി​​​ച്ചു. ആ​​​ദ്യ​​​ത്തെ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്ര ജെ​​​മി​​​നി 10 ലാ​​​യി​​​രു​​​ന്നു. അ​​​പ്പോ​​​ളോ 11ന്‍റെ കൊ​​​ളം​​​ബി​​​യ മൊ​​​ഡ്യൂ​​​ളി​​​ന്‍റെ പൈ​​​ല​​​റ്റാ​​​യി​​​രു​​​ന്നു. ഒ​​​ന്നി​​​ലേ​​​റെ​​​ത്ത​​​വ​​​ണ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്ത് ന​​​ട​​​ന്ന ആ​​​ദ്യ മ​​​നു​​​ഷ്യ​​​ന്‍, ഒ​​​റ്റ​​​യ്ക്ക് ച​​​ന്ദ്ര​​​നെ വ​​​ലം വ​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ വ്യ​​​ക്തി എ​​​ന്നീ ബ​​​ഹു​​​മ​​​തി​​​ക​​​ള്‍ കോ​​​ളി​​​ന്‍സി​​​നു​​​ണ്ട്.

ആം​​​സ്‌​​​ട്രോം​​​ഗും ആ​​​ൾ​​​ഡ്രി​​​നും കൊ​​​ളം​​​ബി​​​യ മൊ​​​ഡ്യൂ​​​ളി​​​ല്‍ തി​​​രി​​​കെ​​​യെ​​​ത്തു​​​ന്ന​​​തു വ​​​രെ കോ​​​ളി​​​ന്‍സ് ച​​​ന്ദ്ര​​​നെ ചു​​​റ്റി​​​സ​​​ഞ്ച​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു. ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ഈ ​​​ദൗ​​​ത്യ​​​ത്തി​​​ല്‍ കോ​​​ളി​​​ന്‍സി​​​ന്‍റെ പ​​​ങ്ക് നി​​​ര്‍ണാ​​​യ​​​ക​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്കി​​​ട​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പെ​​​രു​​​മ നേ​​​ടി​​​യ​​​ത് ച​​​ന്ദ്ര​​​നി​​​ലി​​​റ​​​ങ്ങി​​​യ ആം​​​സ്‌​​​ട്രോം​​​ഗും ആ​​​ള്‍ഡ്രി​​​നും ആ​​​യി​​​രു​​​ന്നു.

സന്ദീപ് സലിം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.