ADVERTISEMENT
ADVERTISEMENT
13
Sunday
July 2025
12:30 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
LEADER PAGE ARTICLE
ആമസോൺ കത്തുന്നു; ഭൂമിക്കു ശ്വാസം മുട്ടും
Tuesday, August 27, 2019 11:30 PM IST
X
അങ്ങകലെ ആമസോൺ മഴക്കാടുകളിൽ തീ പടരുന്പോൾ ലോകം എന്തിനാണ് ആശങ്കപ്പെടുന്നത്? ആശങ്കപ്പെടുകതന്നെ വേണം. കാരണം ആ കാടുകൾ ഭൂമിയുടെ ശ്വാസകോശമാണ്. ലോകത്തിനാവശ്യമായ ഓക്സിജന്റെ 20 ശതമാനം ഇവിടെയാണുണ്ടാകുന്നത്. കാർബൺ ഡയോക്സൈഡിന്റെ ശേഖരവും ഏറെയാണിവിടെ.
മിക്ക വർഷവും ആമസോൺ കാടുകളിൽ അഗ്നിബാധയുണ്ടാകാറുണ്ട്. പക്ഷേ. ഇത്തവണ അതു കൈവിട്ടുപോയി. ബ്രസീലിലെ ബഹിരാകാശ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച് 80 ശതമാനം അധികമാണ് ഈ വർഷത്തെ കാട്ടുതീ. ഹെർക്കുലീസ് സി 130 വിമാനങ്ങളിൽ വെള്ളം കൊണ്ടുവന്ന് ഒഴിച്ച് തീ കെടുത്താൻ ശ്രമം നടക്കുന്നു.
ലോകമെന്പാടുമുള്ള ബ്രസീലിയൻ എംബസികൾക്കു മുന്നിൽ പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ സംഘടനകളും പ്രതിഷേധവുമായെത്തി. തീയണയ്ക്കുന്നതിൽ ബ്രസീൽ കാണിക്കുന്ന നിസംഗതയ്ക്കെതിരേ ആയിരുന്നു ഇത്. ലോകത്തിലെ ഏഴു പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-ഏഴ് ഉച്ചകോടി നടക്കുന്ന ഫ്രാൻസിലെ ബിയറിറ്റ്സിലും ആമസോൺ അഗ്നി ചൂടുള്ള വിഷയമായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണു വിഷയം അവതരിപ്പിച്ചത്. തീയണയ്ക്കാൻ ബ്രസീലിനു സാന്പത്തിക സഹായവും ജി-ഏഴ് പ്രഖ്യാപിച്ചു. സൈനിക സഹായം നൽകാമെന്നു ഫ്രാൻസും അറിയിച്ചിട്ടുണ്ട്. എന്നാൽ തത്കാലം ഫ്രാൻസിന്റെ സഹായം ആവശ്യമില്ലെന്ന നിലപാടിലാണു ബ്രസീൽ. മാക്രോൺ പ്രശ്നം ഊതിവീർപ്പിക്കുകയാണെന്നു ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസനാറോ പറയുന്നു.
ലോകം നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ ആമസോണിലെ തീ വർധിപ്പിക്കുമെന്നാണു വികസിത രാജ്യങ്ങളുടെ ഭയം. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളാണ് ബ്രസീലിലെ ആമസോണിലുള്ളത്. പ്രധാന താഴ്വരകളിൽ പതിനായിരത്തോളം സ്ഥലങ്ങളിൽ ഒാഗസ്റ്റ് 15 മുതൽ തീ കത്തുന്നു. മഴക്കാടുകളിൽനിന്നു മൂവായിരം കിലോമീറ്ററകലെയുള്ള, ബ്രസീലിന്റെ സാന്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന സാവോപോളോയുടെ ആകാശമാകെ കരിനീല നിറമായി മാറി.
തീ ബ്രസീൽ കടന്ന് അയൽ രാജ്യമായ ബൊളീവിയയിലേക്കും പടർന്നു. അവിടെ കൃഷിയിടങ്ങളിലും തീപിടിച്ചുതുടങ്ങി. കാടു കൈയേറുന്നതാണു തീപിടിത്തത്തിനു കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. കാർഷികവിഭവങ്ങൾ കൊണ്ടുപോകുന്നതിനു വഴിയൊരുക്കാൻ ഔദ്യോഗിക അനുമതിയോടെതന്നെ മരം വെട്ടിമാറ്റാറുണ്ട്. പക്ഷേ, ഇത്തവണ അതു വളരെ കൂടിപ്പോയി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 39 ശതമാനം ഹരിതമേഖല കുറഞ്ഞെന്നു കണക്കാക്കുന്നു.
ബ്രസീൽ വിദേശ സഹായം സ്വീകരിക്കാൻ മടിക്കുകയാണെങ്കിലും ബൊളീവിയയ്ക്ക് ആ മടിയൊന്നുമില്ല. ആഗോള സാന്പത്തിക സഹായത്തെ ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറാലസ് സ്വാഗതം ചെയ്തു. ആമസോൺ കാടുകളിലെ തീപിടിത്തം ബ്രസീലിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിനും വഴിതെളിച്ചിട്ടുണ്ട്. പ്രസിഡന്റ് ബൊൽസനാറോയുടെ തലതിരിഞ്ഞ സാന്പത്തിക, പരിസ്ഥിതി നയങ്ങൾ ആമസോണിലെ സന്പന്നമായ ജൈവവൈവിധ്യം തകർക്കുകയാണെന്നു വിമർശകർ പറയുന്നു. പരിസ്ഥിതി മന്ത്രാലയത്തെ ദുർബലമാക്കിയും നിയന്ത്രണമില്ലാതെ ഖനനാനുമതി നൽകിയുമൊക്കെ ആമസോണിന്റെ പരിസ്ഥിതി നാശത്തിനു ബൊൽസനാറോ വഴിതെളിച്ചെന്നാണ് ആരോപണം.
ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനു കൈയയച്ചു സാന്പത്തിക സഹായം നല്‍കിയിരുന്ന ജർമനിയെയും നോർവേയെയുമൊക്കെ അകറ്റിനിർത്തുകയും ചെയ്തു. ഹോ ളിവുഡ് നടൻ ലിയാനാർഡോ ഡികാപ്രിയോ പിന്തുണയ്ക്കുന്ന പരിസ്ഥിതി ഫൗണ്ടേഷനായ ഭൗമസഖ്യം ആമസോണിന്റെ സംരക്ഷണത്തിനായി 50 ലക്ഷം ഡോളർ വാഗ്ദാനം ചെയ്തു. സംഘടനയുടെ വെബ്സൈറ്റിലൂടെ ആമസോൺ ഫണ്ട് ശേഖരണവും തുടങ്ങി. ആമസോൺ മഴക്കാടുകളുടെ പരിധിയിൽ രണ്ടു കോടി ജനങ്ങൾ പാർക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു വലിയ ആശങ്കയില്ലാത്ത വലതുപക്ഷ രാഷ്ട്രീയക്കാരനാണു പ്രസിഡന്റ് ബൊൽസനാറോ.
ആമസോണിലെ തീ ഭൂമിക്കുണ്ടാക്കുന്ന ക്ഷതത്തിൽ ഫ്രാൻസിസ് മാർപാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു. ആമസോണിലെ പരിസ്ഥിതി നാശത്തെക്കുറിച്ചു മാർപാപ്പ പല തവണ മുന്നറിയിപ്പു നൽകിയതാണ്. ബഹുരാഷ്ട്ര കുത്തകകളുടെ സാന്പത്തിക താത്പര്യങ്ങൾക്കുവേണ്ടി ആമസോണിനെ ചൂഷണം ചെയ്യുന്നതിനെ 2015ൽ പുറപ്പെടുവിച്ച ചാക്രികലേഖനത്തിൽ മാർപാപ്പ നിശിതമായി വിമർശിച്ചിരുന്നു.
മെക്സിക്കോയുടെ മാധ്യമഹിംസ
മാധ്യമപ്രവർത്തകർക്കു നേരേയുള്ള അതിക്രമങ്ങൾ ലോകമെന്പാടും വർധിച്ചുവരികയാണ്. ജനാധിപത്യ രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലുമെല്ലാം ഈ പീഡനം നടക്കുന്നു. അധികാരവർഗം അടിച്ചമർത്തൽ രാഷ്ട്രീയത്തിനു തുനിയുന്പോൾ ആദ്യം ഉന്നം വയ്ക്കുന്നതു മാധ്യമങ്ങളെത്തന്നെ. ഭരണകൂടത്തിനു പരോക്ഷ പിന്തുണ നൽകി ഭരണത്തെത്തന്നെ നിയന്ത്രിക്കുന്ന കുത്തകകളും ഇത്തരം മാധ്യമഹിംസയ്ക്കു മുന്നിലുണ്ട്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മാധ്യമപ്രവർത്തകർക്കു നേരേ നടക്കുന്ന അതിക്രമങ്ങൾ രൂക്ഷമാവുകയാണ്. മെക്സിക്കോയിൽ ഈ വർഷം ഇതുവരെ പത്തു മാധ്യമപ്രവർത്തകരാണു വധിക്കപ്പെട്ടത്. മെക്സിക്കൻ ന്യൂസ് എന്ന ഒാൺലൈൻ മാധ്യമത്തിന്റെ തലവനായിരുന്ന നെവിത് കോൺഡസ് ജരമില്ലോയാണ് പത്താമൻ. കഴിഞ്ഞ ശനിയാഴ്ച കുത്തേറ്റു മരിച്ചനിലയിൽ അദ്ദേഹത്തെ കണ്ടു.
ജരമില്ലോ കഴിഞ്ഞ ഏതാനും നാളുകളായി ഭീഷണി നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിക്രമങ്ങൾ വൈകിയതുമൂലം അതു ലഭിച്ചിരുന്നില്ല.
മെക്സിക്കോയിൽനിന്ന് ഇറാനിലെത്തുന്പോൾ അവിടെ ആക്ഷേപഹാസ്യക്കാർക്കുപോലും രക്ഷയില്ല. ആക്ഷേപഹാസ്യ രചയിതാവായ കിമാർസ് മാർസ്ബാനിനു ഇറാനിലെ കോടതി 11 വർഷത്തെ തടവാണു വിധിച്ചത്. അമേരിക്കൻ പ്രസിദ്ധീകരണങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചതാണ് പ്രധാന കുറ്റം. ഇറാനിൽ നിരോധിക്കപ്പെട്ട പ്രസിദ്ധീകരണങ്ങളാണിവ. ശത്രുരാജ്യവുമായി സഹകരിച്ചു, ദേശ സുരക്ഷയ്ക്കു വിഘാതമായി തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.
സൂപ്പർ മിസൈലുമായി ഉൻ
ആയുധ പരീക്ഷണം ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉനിനു ഹരമാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചില ധാരണകളിലൊക്കെ എത്തിയെങ്കിലും ആണവ പരീക്ഷണം അവസാനിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുന്നു.
വെറുതെയിരിക്കാൻ ഉനിനാവില്ല. അതുകൊണ്ട് ഒരു സൂപ്പർ മിസൈൽ പരീക്ഷിച്ചുകളയാമെന്നായി. സൂപ്പർ മിസൈലിന്റെ മുന്നിൽ സുസ്മേരവദനനായി നിൽക്കുന്ന ഉനിന്റെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ഈ സൂപ്പർ ലാർജ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറിന്റെ പിന്നിൽ പ്രവർത്തിച്ചവരും തദവസരത്തിൽ സന്നിഹിതരായിരുന്നു. ഇതോടെ അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചർച്ച വീണ്ടും തടസപ്പെട്ടിരിക്കയാണ്.
അമേരിക്കയും ദക്ഷിണ കൊറിയയും അടുത്തനാളിൽ നടത്തിയ സംയുക്ത സേനാഭ്യാസത്തിനുള്ള കിം ജോംഗ് ഉനിന്റെ മറുപടിയായിരുന്നു ഈ സൂപ്പർ മിസൈൽ പരീക്ഷണ വിക്ഷേപണം. മഹത്തായ ആയുധമെന്നാണ് ഉൻ ഇതിനെ വിശേഷിപ്പിച്ചത്. മിസൈൽ രൂപകല്പന ചെയ്തു വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരെ ഉൻ പ്രശംസിച്ചു. ശത്രുക്കളെ നിലയ്ക്കു നിർത്താനും സൈനിക ഭീഷണി നേരിടാനും ഇത്തരം ആയുധ പരീക്ഷണങ്ങൾ അനിവാര്യമാണെന്നാണ് ഉനിന്റെ പക്ഷം.
കലാപം കനക്കുന്നു
ഹോങ്കോംഗിൽ കലാപം അടങ്ങുന്നില്ല. പ്രതിഷേധക്കാരെ നേരിടാൻ കഴിഞ്ഞ ഞായറാഴ്ച പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഓരു പോലീസ് ഓഫീസർ വെടിവച്ചതായും ആരോപണമുണ്ട്. മൂന്നുമാസമായി ഹോങ്കോംഗിലെ തെരുവിൽ പ്രക്ഷോഭം തുടങ്ങിയിട്ട്. ജലപീരങ്കിയും ടിയർഗ്യാസും കടന്ന് തോക്കിലേക്കുള്ള മാറ്റം ചൈന അനുകൂല ഹോങ്കോംഗ് ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭം അക്രമാസക്തമാക്കുന്ന ലക്ഷണമാണ്. തോക്ക് ഉപയോഗിച്ചതിനെക്കുറിച്ച് അവ്യക്തത ഇപ്പോഴുമുണ്ട്. ഞായറാഴ്ച നല്ല മഴയുണ്ടായിരുന്നുവെങ്കിലും അതു വകവയ്ക്കാതെയാണ് ആയിരങ്ങൾ മാർച്ചിൽ പങ്കെടുത്തത്. ഇതിനിടെ മാർച്ചിൽ പങ്കെടുത്ത ചിലർ ഗതാഗതം സ്തംഭിപ്പിക്കുകയും പോലീസിനു നേരേ കല്ലെറിയുകയും ചെയ്തു.
പ്രതീക്ഷയോടെ ക്രൈസ്തവർ
ആഭ്യന്തരസംഘർഷം ലഘൂകരിക്കപ്പെട്ടതോടെ സുഡാനിൽ ക്രൈസ്തവ സമൂഹം ആരാധനാ സ്വാതന്ത്ര്യത്തിന്റെ അനുഭവത്തിലേക്കു കടക്കുകയാണ്. ഒമർ അൽ ബഷീർ ഭരണകൂടത്തിന്റെ കിരാത ഭരണത്തിൻ കീഴിൽ സുഡാനിലെ ക്രൈസ്തവർ കടുത്തപീഡനങ്ങളിലൂടെയാണു കടന്നുപോയത്. ബഷീർ നിഷ്കാസിതനായതോടെ തങ്ങളുടെ പ്രാർഥനാ സ്വാതന്ത്ര്യം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണവർ.
സുഡാൻ ഭരണഘടന ഉറപ്പുനൽകിയിരുന്ന മതസ്വാതന്ത്ര്യം ബഷീർ ഭരണകാലത്ത് ഇല്ലാതായി.സ്കൂളുകളിലും ജോലിസ്ഥലത്തുമെല്ലാം ക്രൈസ്തവർ വിവേചനം നേരിട്ടു. ക്രൈസ്തവ ന്യൂനപക്ഷത്തിനു പള്ളി പണിയാൻ അനുവാദം നൽകിയിരുന്നില്ല. കത്തോലിക്കരെക്കൂടാതെ കോപ്റ്റിക്, ആംഗ്ലിക്കൻ സഭാംഗങ്ങളും ഇവിടെയുണ്ട്. നാലുകോടി ജനങ്ങളിൽ മൂന്നു ശതമാനം മാത്രമേ ക്രൈസ്തവരുള്ളൂവെന്നതായിരുന്നു സർക്കാരിന്റെ കണക്ക്. എന്നാൽ ഈ സംഖ്യ തെറ്റാണെന്ന് ക്രൈസ്തവ സമൂഹം ചൂണ്ടിക്കാട്ടുന്നു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണു സുഡാൻ. പുതിയ ജനകീയ ഭരണകൂടം കാര്യങ്ങൾ നേരെയാക്കുമെന്ന പ്രതീക്ഷയിലാണു ജനങ്ങൾ.
ലോകവിചാരം / സെർജി ആന്റണി
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
പാറിപ്പറക്കുന്ന തരൂര്‍
ശശി തരൂര്‍ ഒറ്റയാനാണ്. മിടുമിടുക്കനും കരുത്ത
മരംവെട്ടൽ നിയമം ലൈസൻസ് രാജിലേക്കുള്ള മടക്കം
കർഷകർ സ്വന്തം കൃഷിഭൂമിയിൽ നട്ടുവളർത്തുന്
അടിയന്തരാവസ്ഥ: തരൂർ കാണാതെ പോയത്
ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തിൽ 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനവും അതിനുശ
മുല്ലപ്പെരിയാർ; 50 അടിയിൽ തുരങ്കം അപകടകരം
ഓരോ മഴക്കാലവും മുല്ലപ്പെരിയാർ അണ
കോട്ടയം മെഡി.കോളജ് ആശുപത്രി സാധാരണക്കാരുടെ സ്വന്തം സൂപ്പർ സ്പെഷാലിറ്റി
വി.എൻ. വാസവൻ സഹകരണ, തുറമുഖം, ദേവസ്വം മ
തനത് കുട്ടനാടൻ താറാവിനെ സംരക്ഷിക്കാം
2014ലെ പക്ഷിപ്പനിയുടെ കാലത്ത് കുട്ടനാട്ടിലെ താറാവ് കർ
അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്
1975 ജൂൺ 25ന് ഇന്ത്യ ഒരു പുതിയ യാഥാർഥ്യത്
ഭീകരവാദത്തിന്റെ ഇരയായ നൈജീരിയ
പടിഞ്ഞാറൻ ആഫ്രിക്ക ക്രൈസ്തവരക്തം വീണു കുതിർന്നുകൊണ്ട
കൂടുതൽ ഡോ. ഹാരിസുമാർ വേണം, കൂടുതൽ ഫണ്ടും
ആരോഗ്യവകുപ്പിന്റെയും അനുബന്ധ വിഭാ
കണ്ണീർ
“കണ്ണീർ പുറത്തുവരാതിരിക്കാൻവേ
കുട്ടികൾ സൂംബ കളിക്കുമ്പോൾ
നമ്മുടെ കുട്ടികൾക്ക് ആവശ്യത്തിനുള്ള വ്യായാമം കിട്ടുന്നുണ്ടോ? ഇല്ലെന്നാണ് പഠനങ്
അത്യപൂർവം, ഈ ആത്മീയഗാഥ
നിരവധിയായ നർമപ്രഭാഷണങ്ങളിലൂടെ ശ്രോതാക്കൾക്കു ചിരിമധുരം വിളന്പിയ ആത്മീയ
സുറിയാനി ഭാഷയ്ക്കും സാഹിത്യത്തിനും തീരാനഷ്ടം
സഭൈക്യരംഗത്തും സുറിയാനി ഭാഷയുടെയും സാ
മറക്കരുത്, ‘ജീവനു’വേണ്ടി പായുന്ന ഇവരെ
ഇന്ന് ജൂലൈ എട്ട്. ഡൊമിനിക് ജീൻ ലാറിയുടെ ജന്മദിനം. നെപ്പോ
സാന്പത്തിക അസമത്വത്തിനു പരിഹാരം ഗ്രാമസ്വരാജ്?
ഇന്ത്യയിലെ വരുമാന അസമത്വം ബ്രിട്ടീ
സുമനസുകൾ തന്ന പണം എവിടെ?
പ്രകൃതിദുരന്തങ്ങളിൽ ഇരയായവരെ സഹാ
ബ്രിക്സ് ഉച്ചകോടി ചരിത്രം തിരുത്തുമോ?
അമേരിക്കന്‍ അപ്രമാദിത്വവും യൂറോപ്യന്‍ സ്വാധീനവും ഇല്ലാത്തതും അതേസമയം ലോകജനസ
കെസിബിസി യുവജനദിനം ഇന്ന്: യുവാക്കൾ മാറുന്ന കാലത്തെ ഊർജപ്രവാഹം
ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് (ഡയറക്ടർ കെസിവൈഎം ഇടുക്കി രൂപത)
ദ്
വെള്ളരിപ്രാവുകളെ കൊല്ലരുത്!
“ക്ഷമയും സമയവും ആണ് ഏറ്റവും ശക്തരായ യോദ്ധാക്കള്‍’’ എന്നു പറയാറുണ്ട്. “കഷ്ടപ്പ
പത്രത്തിൽ നെടിയരി, പാത്രത്തിൽ പൊടിയരി
അരി മുഖ്യ ആഹാരമായി ആളുകൾ ഉപയോഗിക്കുന്ന കേരളത്തിൽ പണ്ടൊക്കെ, എന്നു പറഞ്ഞാൽ
യുഡിഎഫ് ഒന്നിച്ചാണോ, ഭിന്നിച്ചാണോ?
കഴിഞ്ഞ രണ്ടാഴ്ച കേരളത്തിലെ രാഷ്ട്രീയശക്തികൾക്കിടയിൽ പൊതുവായൊരു ഐക്യം ദൃശ്യ
കൗതുകം
എത്ര കണ്ടാലും മതിവരാത്ത ചില കൗതുകങ്ങളുണ്ട്. കുട്ടിക്കാ
എഴുത്തിലെ ചന്ദനസുഗന്ധം; ഡോ. സാമുവൽ ചന്ദനപ്പള്ളി മണ്മറഞ്ഞിട്ട് കാൽ നൂറ്റാണ്ട്
സാഹിത്യചരിത്രങ്ങൾ എഴുതിയെങ്കിലും സാ
ദുക്റാന അർഥപൂർണമാക്കാം
ദുക്റാന തിരുനാളിനോടനുബന
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ കത്തോലിക്കാ വിശ്വാസവും റോമൻ കൂട്ടായ്മയും
തോമാശ്ലീഹായുടെ കാലം മുതൽ 15-ാം നൂറ്റാണ്ടു വ
അയൽപക്കത്താണ് സന്തോഷം
കഴിഞ്ഞ നാലുദശകങ്ങളായി പ്രാ
‘ചുരുളി’ സൃഷ്ടിച്ച സാംസ്കാരിക ചുഴികൾ
വിനോയ് തോമസിന്റെ ‘കളിഗെമനാറിലെ കുറ്റവാളി
സയന്‍സ് സിറ്റി വരുമ്പോള്‍
വരുംകാല ലോകത്തെ നയിക്കാൻ നിയോഗിതരാകുന്ന മികച്ച മസ്തിഷ്കങ്ങളെ നാട്ടിൽ സൃഷ്ടിച
കാരുണ്യസ്പർശത്തോടെ ആരോഗ്യരംഗത്തും കൃത്രിമബുദ്ധി വരണം
റവ. ഡോ. ബിനു കുന്നത്ത് ഡയറക്ടർ, കാരിത്താസ് ആശുപത്രി
ജൂലൈ ഒന്ന്. ഡോ
ഇറാനും ഇസ്രയേലും പിന്നെ അമേരിക്കയും റഷ്യയും
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്റെമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുഖ
ഭരണഘടന നിലനിൽക്കണം, മതേതരത്വം ഇന്ത്യയുടെ പ്രാണവായു
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്
അമേരിക്കൻ വ്യാപാര കരാർ ഇന്ത്യൻ കർഷകരെ തകർക്കുമോ?
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ
“ നിലമ്പൂര്‍ ഫലം ജനങ്ങളുടെ മനോഭാവത്തിന്റെ ചൂണ്ടുപലക ”
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗ
തല്ലണ്ടമ്മാവാ, നന്നാകില്ല
നിലന്പൂർ ജനത ഉപതെരഞ്ഞടു
ആയിരം പൂര്‍ണചന്ദ്രശോഭയില്‍
കേരള രാഷ്ട്രീയത്തിലെ പ്രബലനും കേരള കോണ്‍ഗ്രസുകളുടെ
ബ്രെയിന്‍ ട്യൂമര്‍: തെറ്റിദ്ധാരണകളും യാഥാര്‍ഥ്യവും
ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്ക ട്യൂമര്‍ പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഏതൊരാളെ
കേരളതീരം ഭരണകൂടത്തിന്റെ മുഖക്കണ്ണാടി
ചെല്ലാനം തീരത്ത് സർക്കാർ നിർമിച്ച കടൽഭിത്തി വൻവിജയമായി എന്നത് അനുഭവത്തിൽ
മന്ത്രിയെ ചുറ്റിച്ച ‘മന്ത്രി’
ജൂൺ 25ന് അടിയന്തരാവസ്ഥയുടെ അന്‍പതാം വാർഷികദിനത്
ലഹരിക്കെതിരേ മുന്നിട്ടിറങ്ങുക
ഐക്യരാഷ്ട്രസഭ 1989 മുതൽ മദ്യം അടക്കമുള്ള എല്ല
ആനന്ദം
വാക്കുകൾ ഇണചേരുമ്പോഴുള്ള ആനന്ദമാണ് എനിക്കേറെ പ്രിയപ്പെട്ടത്. അതിന്റെ പരിധി
വേറെ വഴിയില്ലാതെ വെടിനിർത്തി ഇറാൻ
ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കു
ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്ക
തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!
“ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിലെ ഏറ
പോരാട്ടവഴിയിൽ ദീപികയും
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവ
ഭരണഘടനയെ കൊലചെയ്ത ദിനം
വിധിവൈപരീത്യംപോലെ, 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്
പാളിയതെങ്ങനെ?
1966 ൽ പ്രധാനമന്ത്രിയായ ശേഷം നിരവധി വിജയങ്ങൾ നേടി
കേരളത്തിന്റെ ഭൂ ഭരണനേട്ടം പഠിപ്പിക്കുന്ന ‘ഭൂമി’ ദേശീയ ഡിജിറ്റൽ സർവേ കോൺക്ലേവ്
കെ. രാജൻ റവന്യുമന്ത്രി
ഭൂപരിഷ്
വിരമിക്കലിനുശേഷം സന്തുഷ്ട ജീവിതം
ഇന്ത്യയിലെ ഭൂരിഭാഗം യുവജനങ്ങളും റിട്ടയർമെന്റിന് വേണ്ടി യാതൊന്നും ചെയ്യുന്നില
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
മാരുതി കാർ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിച്ചു
Kerala
2
അഹമ്മദാബാദ് വിമാനദുരന്തം; ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തു
National
3
പരീക്ഷണങ്ങൾ പൂര്‍ത്തിയായി; ശുഭാംശു നാളെ തിരിക്കും
International
4
കൊച്ചിയിലേക്ക് ക്രൂയിസ് കപ്പലുകളുടെ വരവ് കുറഞ്ഞു
Business
5
ഫിഫ 2025 ക്ലബ് ലോകകപ്പ് ഫൈനൽ; പിഎസ്ജി x ചെല്‍സി മത്സരം രാത്രി 12.30 ന്
Sports
ADVERTISEMENT
LATEST NEWS
ബിജെപി നേതാവ് സി. സദാനന്ദന് രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി
തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
നിപ്പ: പാലക്കാട്ട് മരിച്ച രോഗിയുടെ വീടിനു ചുറ്റളവിൽ നിയന്ത്രണം, സമ്പർക്കപട്ടികയിലുള്ളവർക്ക് ക്വാറന്റൈൻ
സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു
തടവുകാരന് വയറുവേദന; ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD