മി​ന്നാ​മി​നു​ങ്ങു​ക​ൾ
മി​ന്നാ​മി​നു​ങ്ങേ, മി​ന്നുംമി​നു​ങ്ങേ
എ​ങ്ങോ​ട്ടാ​ണെ​ങ്ങോ​ട്ടാ​ണീ തി​ടു​ക്കം...

അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ പ്ര​സി​ദ്ധ ന​ട​നും നാ​ട​ൻ പാ​ട്ടു​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ മ​ണി പാ​ടി പ്ര​ശ​സ്ത​മാ​ക്കി​യ പാ​ട്ട്. ഓ​രോ അ​പ​ക​ടം ഞെ​ട്ടി​ക്കു​ന്പോ​ഴും മാ​താ-​പി​താ ഹൃ​ദ​യ​മു​ള്ള​വ​രു​ടെ മ​ന​സി​ൽ തെ​ളി​യാ​വു​ന്ന വ​രി​ക​ൾ.

ഓ​ൺ​ലൈ​ൻ ച​ല​ഞ്ചു​ക​ളി​ലും വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​ക​ളി​ലു​മൊ​ക്കെ ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട് ബൈ​ക്കി​ൽ പ​റ​ന്നു പ​റ​ന്നു​പോ​യ​ ചെറുപ്പക്കാർ കേ​ര​ള​ത്തി​ലും ചിലരുണ്ട്. ബൈ​ക്ക് റൈ​ഡിം​ഗ് ഹ​ര​മാ​ക്കി​യ​വ​ർ. ഡ്രൈ​വിം​ഗ് ആ​ഘോ​ഷി​ച്ച​വ​ർ. സ്വ​ന്ത​ക്കാ​രെ ക​ണ്ണീ​രു കു​ടി​പ്പി​ച്ച് അ​വ​ർ ക​ട​ന്നു​പോ​യി​ട്ടും പേ​ടി​പ്പെ​ടു​ത്തു​ന്ന ബൈ​ക്ക് ഇ​ര​ന്പ​ങ്ങ​ൾ ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്ന​തേ​യി​ല്ല..!

"ലോ​കം ഞ​ങ്ങ​ളു​ടെ ക​ളി​ക്ക​ളം'

ലോ​കം ഞ​ങ്ങ​ളു​ടെ ക​ളി​ക്ക​ളം - അ​താ​ണ് അ​വ​രു​ടെ മു​ദ്രാ​വാ​ക്യം. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി എ​ഴു​പ​ത്ത​യ്യാ​യി​ര​ത്തി​ലേ​റെ അം​ഗ​ങ്ങ​ളു​ള്ള അ​യ​ൺ​ബ​ട്ട് അ​സോ​സി​യേ​ഷ​ൻ (ഐ​ബി​എ) എ​ന്ന ഓ​ൺ​ലൈ​ൻ കൂ​ട്ടാ​യ്മ​യു​ടെ പ്ര​ധാ​ന "ക​ളി' അ​തി​വേ​ഗ ബൈ​ക്ക് റൈ​ഡിം​ഗ് ച​ല​ഞ്ചാ​ണ്. 24 മ​ണി​ക്കൂ​റി​ൽ 1624 കി​ലോ​മീ​റ്റ​ർ ബൈ​ക്കി​ൽ ഓ​ടി​യെ​ത്തേ​ണ്ട "സാ​ഡി​ൽ​സോ​ർ ച​ല​ഞ്ചാ'​ണ് ഐ​ബി​എ​യി​ൽ അം​ഗ​ത്വം സ​ന്പാ​ദി​ക്കാ​നു​ള്ള ഏ​റ്റ​വും ചെ​റി​യ റൈ​ഡ്!

അ​യ​ൺ​ബ​ട്ട് കൊ​ച്ചു​കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച​തു ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ്. "സാ​ഡി​ൽ സോ​ർ ച​ല​ഞ്ചി'​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​റ​പ്പെ​ട്ട ഒ​റ്റ​പ്പാ​ലം ക​യ​റും​പാ​റ​യി​ൽ സ​മ​ത വീ​ട്ടി​ൽ സു​ഗ​ത​ന്‍റെ ഏ​ക​മ​ക​ൻ മി​ഥു​ൻ ഘോ​ഷ്(22) ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. 24 മ​ണി​ക്കൂ​ർ 1624 കി​ലോ​മീ​റ്റ​ർ എ​ന്നു​വ​ച്ചാ​ൽ മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി 68 കി​ലോ​മീ​റ്റ​ർ വേ​ഗം!

മ​ര​ണ​വേ​ഗ​ത്തി​ന്‍റെ മാ​പ്പ്

വാ​ഹ​ന​പ്രേ​മി​യാ​യി​രു​ന്നു മി​ഥു​ൻ​ഘോ​ഷ്. നാ​ലാം​ക്ലാ​സ് മു​ത​ൽ ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സി​ക​ക​ളും പു​സ്ത​ക​ങ്ങ​ളും വാ​യി​ക്കാ​നാ​യി​രു​ന്നു ഇ​ഷ്ട​മെ​ന്ന് അ​ച്ഛ​ൻ സു​ഗ​ത​ൻ പ​റ​ഞ്ഞു. എ​ൻ​ജി​നീ​യ​റിം​ഗി​നു ചേ​ർ​ന്ന​പ്പോ​ഴും ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ൽ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണ് കോ​യ​ന്പ​ത്തൂ​രി​ലേ​ക്കെ​ന്ന് അ​ച്ഛ​നോ​ടു ക​ള്ളം പ​റ​ഞ്ഞ് അ​വ​ൻ ച​ല​ഞ്ചി​നാ​യി ത​ന്‍റെ ഹോ​ണ്ട സി​ബി​ആ​ർ ബൈ​ക്കി​ൽ പു​റ​പ്പെ​ട്ട​ത്. യാ​ത്രാ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ക​ണ്ട് സം​ശ​യം തോ​ന്നി​യെ​ങ്കി​ലും കൂ​ടു​ത​ലൊ​ന്നും ആ​രും ചോ​ദി​ച്ചി​ല്ല..!

പി​റ്റേ​ന്നു രാ​വി​ലെ ക​ർ​ണാ​ട​ക പോ​ലീ​സ് ഫോ​ണി​ൽ മി​ഥു​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൂ​നെ - ബം​ഗ​ളൂ​രു ഹൈ​വേ​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് ത​ത്ക്ഷ​ണം മ​രി​ക്കു​ന്പോ​ൾ, ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മി​ഥു​ൻ 221 കി​ലോ​മീ​റ്റ​ർ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

ച​ല​ഞ്ച് പ്രകാരം 1624 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കേ​ണ്ട മാ​പ്പ്, മി​ഥു​ൻ ത​ന്‍റെ കി​ട​പ്പു​മു​റി​യു​ടെ വാ​തി​ലി​നു പി​റ​കി​ൽ ഒ​ട്ടി​ച്ചി​രു​ന്ന​തു പി​ന്നീ​ടു ക​ണ്ടെ​ത്തി. പാ​ല​ക്കാ​ടു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും അ​വി​ടെ​നി​ന്നു ഹു​ബ്ലി​യി​ലേ​ക്കും നി​ർ​ദി​ഷ്ട​സ​മ​യം കൊ​ണ്ട് ബൈ​ക്ക് റൈ​ഡിം​ഗ് ന​ട​ത്തി ച​ല​ഞ്ച് പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഒ​ന്നും ന​ട​ന്നി​ല്ല. അ​രു​താ​ത്ത​തു ന​ട​ന്നു - അ​വ​ന്‍റെ മ​ര​ണം, വെ​റും 22 വ​യ​സി​ൽ.

ആ​രോ​ടും പ​റ​യാ​തെ, അ​വ​ൻ പോ​യി

വാ​ഹ​ന​ക്ക​ന്പം കൂ​ടു​ത​ലാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​രം ഒ​രു ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​കാ​ൻ മ​ക​ൻ ശ്ര​മി​ക്കു​ന്ന​ത് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് അ​ച്ഛ​ൻ സു​ഗ​ത​ൻ. മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ​ശേ​ഷം മി​ഥു​ന്‍റെ മു​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വാ​തി​ലി​നു പി​റ​കി​ൽ വരച്ച് ഒ​ട്ടി​ച്ച മാ​പ്പ് കാ​ണു​ന്ന​തും ച​ല​ഞ്ചി​നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തും. സു​ഗ​ത​ൻ​ത​ന്നെ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​തോ​ടെ കേ​ര​ള​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​യി. അ​യ​ൺ​ബ​ട്ടി​ൽ അം​ഗ​മാ​യ മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ചും മ​റ്റും അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ജി​പി ത​ന്നെ പ​റ​ഞ്ഞെ​ങ്കി​ലും കാ​ര്യ​മാ​യൊ​ന്നും ന​ട​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റയുന്നു.
അ​യ​ൺ​ബ​ട്ടി​നെ ഫോ​ളോ ചെ​യ്തി​രു​ന്ന മി​ഥു​ന്‍റെ ചി​ല സ​ഹ​പാ​ഠി​ക​ളൊ​ക്കെ അ​തി​ൽ​നി​ന്നു പി​ന്തി​രി​ഞ്ഞെ​ന്നു മാത്രം. കേ​ര​ള​ത്തി​ൽ മ​റ്റ​നേ​കം യു​വാ​ക്ക​ളും മകന്‍റെ അ​പ​ക​ടം പാ​ഠ​മാ​ക്കി ഓ​ൺ​ലൈ​ൻ ച​ല​ഞ്ച് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടാ​കു​മെ​ന്നും സുഗതൻ ക​രു​തു​ന്നു. അ​തി​നു പക്ഷേ, മി​ഥു​ന്‍റെ ജീ​വ​ൻ​ത​ന്നെ വേ​ണ്ടി​വ​ന്നു.

അ​ക​ലൂ​ർ ഹൈ​സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക പ്രി​യ​യാ​ണ് മി​ഥു​ന്‍റെ അ​മ്മ. മി​ത്ര ഏ​ക​സ​ഹോ​ദ​രി​യും.

എ​ങ്കി​ലും, അ​തു വേ​ണ​മാ​യി​രു​ന്നോ..

മി​ഥു​ൻഘോ​ഷി​ന്‍റെ മ​ര​ണ​വും ബൈ​ക്ക് റൈ​ഡ് ച​ല​ഞ്ചു​മൊ​ക്കെ വാ​ർ​ത്ത​യാ​യ​പ്പോ​ൾ സു​ഹൃ​ത്ത് ബേ​സി​ൽ ഏ​ബ്ര​ഹാം ഫേ​സ്ബു​ക്കി​ൽ എ​ഴു​തി...​""മി​ഥു​ൻ ഒ​രു വാ​ഹ​ന​പ്രേ​മി​യും യാ​ത്ര​ക​ളെ ഒ​ട്ടേ​റെ ഇ​ഷ്ട​പ്പെ​ട്ട വ്യ​ക്തി​യു​മാ​യി​രു​ന്നു. ജീ​വി​ത​ത്തി​ൽ ഒ​ട്ടേ​റെ പ്ര​തീ​ക്ഷ​ക​ളും ആ​ഗ്ര​ഹ​ങ്ങ​ളു​മു​ള്ള വ്യ​ക്തി​യു​മാ​യി​രു​ന്നു. അ​ല്ലാ​തെ ഒ​രു സൂ​യി​സൈ​ഡ് ഗെ​യിം ക​ളി​ച്ച് സ്വ​യം മ​രി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​ത​ല്ല..​എ​ല്ലാ​വ​ർ​ക്കും ഓ​രോ​രോ ആ​ഗ്ര​ഹ​ങ്ങ​ൾ ഉ​ണ്ടാ​വൂ​ല്ലോ...''

എ​ങ്കി​ലും...​എങ്കിലും മാ​താ​പി​താ​ക്ക​ളു​ടെ മ​ന​സു​ള്ള​വ​ർ ചോ​ദി​ച്ചു​പോ​വും; അ​തു വേ​ണ​മാ​യി​രു​ന്നോ. വാ​തി​ലി​നു പി​റ​കി​ൽ ഒ​ട്ടി​ച്ച മാ​പ്പി​ൽ "റി​സ്ക് 70 ശ​ത​മാ​നം' എ​ന്നു​കൂ​ടി എ​ഴു​തി​വ​ച്ചു​ള്ള മി​ഥു​ന്‍റെ യാ​ത്ര പ്രി​യ​പ്പെ​ട്ട​വ​ർ​ക്കു തീ​രാ​ദുഃ​ഖ​മ​ല്ലേ സ​മ്മാ​നി​ച്ച​ത്? അ​വ​ന്‍റെ പ്ര​തീ​ക്ഷ​ക​ളും ആ​ഗ്ര​ഹ​ങ്ങ​ളു​ം ഇ​നി​യെ​വി​ടെ..?

വാട്സാപ്പിലെ ബൈക്ക് സ്റ്റണ്ടിംഗ്

ക​ഴി​ഞ്ഞ മ​ഹാ​ന​വ​മി നാ​ളി​ലാ​ണ്. അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ ഒ​രു ബൈ​ക്ക​പ​ക​ടം സം​ഭ​വി​ക്കു​ന്നു. യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു. പ​ക്ഷേ, ഒ​പ്പം പാ​ഞ്ഞി​രു​ന്ന ബൈ​ക്കു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​ത്തു​പി​ള്ളേ​ർ​ക്കൊ​ന്നും മ​രി​ച്ച​യാ​ളെ അ​റി​യി​ല്ല. അ​പ്പോ​ൾ എ​ങ്ങ​നെ നി​ങ്ങ​ളെ​ല്ലാ​വ​രും ഒ​രു​മി​ച്ച്...!

പു​തു​ത​ല​മു​റ​യു​ടെ ഒ​രു ഹ​ര​മാ​യ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​യി​രു​ന്നു മ​രി​ച്ച അ​ല​ൻ. പ​ത്തൊ​ന്പ​തു​കാ​ര​ൻ. പ​ര​സ്പ​രം അ​റി​യാ​തെ എ​ങ്ങ​നെ​യോ ഒ​രു വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​യ​വ​ർ. എ​ല്ലാ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ. അ​വ​ർ അ​ന്നു​രാ​വി​ലെ തൃ​ശൂ​രി​ൽ ഒ​ത്തു​ചേ​രു​ന്നു. പ​ന്ത്ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി അ​തി​ര​പ്പി​ള്ളി​ക്കു പു​റ​പ്പെ​ടു​ന്നു. കൂ​ട്ട​ത്തി​ൽ മി​ക്ക​വ​ർ​ക്കും പ​ര​സ്പ​രം പ​രി​ച​യ​മി​ല്ലാ​യി​രു​ന്നു. അ​ല​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര​ചെ​യ്ത തൃ​ശൂ​ർ പൂ​ങ്കു​ന്നം പു​ത്ത​ൻ​പീ​ടി​ക സി​ദ്ദി​ഖി​ന്‍റെ മ​ക​ൻ അ​ജ്മ​ൽ മാ​ത്ര​മാ​യി​രു​ന്നു അ​ല​ന്‍റെ പ​രി​ച​യ​ക്കാ​ര​ൻ. അ​പ​ക​ട​ത്തി​ൽ അ​ജ്മ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു.


വീ​ട്ടു​കാ​രോ​ടു വാ​ശി​പി​ടി​ച്ചു വാ​ങ്ങി​യ പു​ത്ത​ൻ​ബൈ​ക്കി​ൽ സം​ഘ​ത്തി​ലെ മ​റ്റ് ഇ​രു​പ​തു​പേ​ർ​ക്കൊ​പ്പം പോ​യ അ​ല​ൻ ഇ​ന്നി​ല്ല. അതിരപ്പിള്ളി റോഡിലെ കൊ​ന്ന​ക്കു​ഴി ച​ക്രാ​ണി​വ​ള​വി​ൽ റോഡിൽനിന്നു തെ​ന്നി​മാ​റി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചാ​യി​രു​ന്നു ദു​ര​ന്തം.

തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര വ​ലി​യ​ങ്ങാ​ടി​യി​ൽ ആ​ല​പ്പാ​ട്ട് പ​ള്ളി​പ്പു​റ​ത്തു​കാ​ര​ൻ മാ​ർ​ട്ടി​ന്‍റെയും ​ആ​നി​യു​ടേ​യും മ​ക​നാ​ണ് അ​ല​ൻ. ഒ​രു വ​ർ​ഷ​ത്തെ ഫി​സി​യോ​തെ​റാ​പ്പി കോ​ഴ്സി​നു​ശേ​ഷം ഡി​ഗ്രി​ക്കു ചേ​ർ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു. ഡി​ഗ്രി ക​ഴി​ഞ്ഞും ഫി​സി​യോ തെ​റാ​പ്പി പ​ഠി​ക്ക​ണം.. വി​ദേ​ശ​ത്തു പോ​ക​ണം എ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​വ​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നു പി​താ​വ് മാ​ർ​ട്ടി​ൻ പ​റ​ഞ്ഞു.

അതു വേണ്ട ബ്രോ

​തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​നി​ട്ട പേ​രാ​യി​രു​ന്നു "വേ​ണ്ട ബ്രോ!'. ​യു​വാ​ക്ക​ളോ​ട് അ​വ​രു​ടെ രീ​തി​യി​ൽ​ത​ന്നെ കാ​ര്യം പ​റ​യു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

റാ​ഷ് ഡ്രൈ​വിം​ഗ് ല​ഹ​രി​യാ​ക്കി​യ ന്യൂ​ജ​ൻ യു​വ​ത്വ​ത്തോ​ടും പ​റ​യാ​നു​ള്ള​ത് ഒ​ന്നു​മാ​ത്രം - വേ​ണ്ട ബ്രോ. ​ജീ​വ​നും ജീ​വി​ത​വും പ​ണ​യം വ​ച്ചു​ള്ള ഒ​രു ക​ളി​യും റോ​ഡി​ൽ ന​മു​ക്കു വേ​ണ്ട. ​ച​ങ്ക് ബ്രോ​സാ​യി ചെ​ത്തി​ന​ട​ക്കേ​ണ്ട പ്രാ​യം മ​ര​ണ​മെ​ത്തേ​ണ്ട നേ​ര​മ​ല്ലെ​ന്നു മ​ന​സി​ലു​റ​പ്പി​ച്ചാവണം ഡ്രൈവിംഗ്. ചോരത്തിളപ്പ് കാട്ടേണ്ടതു റോഡിലല്ല.

ഡ്രൈ​വിം​ഗ് ആ​സ്വ​ദി​ക്കാം, ആ​ഘോ​ഷി​ക്ക​രു​ത് - മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു ത​ന്നെ പ​ല​യി​ട​ത്തും എ​ഴു​തി​വ​ച്ചി​ട്ടു​ള്ള വാ​ച​ക​മാ​ണി​ത്. ആ​ഘോ​ഷം അ​തി​രു​വി​ട്ടാ​ൽ, നി​ങ്ങ​ളു​ടെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ, സീ​നാ​വും. സീ​ൻ ഡാ​ർ​ക്കാ​വും!

ഷേ​പ്പ് മാ​റ്റു​ന്ന​വ​ർ

സ്റ്റൈ​ൽ കൂ​ട്ടാ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ ഷേ​പ്പ് മാ​റ്റി സ്വ​ന്തം ഷേ​പ്പ് ക​ള​യു​ന്ന​വ​രും ഇ​ല്ലാ​തി​ല്ല. എ​ന്നി​ട്ടും രൂ​പം​മാ​റ്റ​ൽ ഫാ​ഷ​നാ​ക്കു​ക​യാ​ണ് പുതുത​ല​മു​റ. സൈഡ് മിറർ ഡ്രൈവറുടെ മൂന്നാംകണ്ണാണ്. സ്റ്റൈ​ൽ കൂ​ട്ടാ​നാ​യി സൈ​ഡ് മി​റ​ർ വ​രെ പറിച്ചെറിയുന്ന ന്യൂ​ജ​ൻ ബ്രോ​സ് ത​ങ്ങ​ളു​ടെ പ്ര​വൃ​ത്തി ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്നു മ​ന​സി​ലാ​ക്കു​ന്ന​തേ​യി​ല്ല.

രൂ​പ​മാ​റ്റം വ​രു​ത്ത​ലും അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​മെ​ന്നു ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ക​ന്പ​നി​യു​ടെ രൂ​പ​ക​ല്പ​ന​യ്ക്ക​നു​സ​രി​ച്ചു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ബോ​ഡി, സൈ​ല​ൻ​സ​ർ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ൾ മാ​റ്റി പ​ക​രം മ​റ്റു വാ​ഹ​ന​ഭാ​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു വ​രു​ത്തു​ന്ന മാ​റ്റം നി​ര​വ​ധി സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ​ക്കും അ​പ​ക​ട​ങ്ങ​ൾ​ക്കും വ​ഴി​വ​യ്ക്കാം.

നി​യ​മ​പ്ര​കാ​ര​മ​ല്ലാ​തെ​യും, ആ​വ​ശ്യ​മാ​യ അ​നു​മ​തി വാ​ങ്ങാ​തെ​യും വാ​ഹ​ന​ങ്ങ​ൾ​ക്കു രൂ​പ​മാ​റ്റം വ​രു​ത്താ​ൻ പാ​ടി​ല്ല. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കാ​ൻ​സ​ൽ ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ കാ​ത്തി​രി​പ്പു​ണ്ടെ​ന്നും ഓ​ർ​ക്കു​ക.

ഫ്രീ​ക്ക​ൻ​മാ​രും പോ​ലീ​സ് ചേ​സും

ഹെ​ൽ​മ​റ്റി​ല്ലാ​തെ പാ​യു​ന്ന ഫ്രീ​ക്കന്മാ​രെ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു തൃ​ശൂ​രി​ലെ പോ​ലീ​സി​ന്. എ​ന്നാ​ൽ, കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പാ​ഞ്ഞ ചി​ല ഫ്രീ​ക്കന്മാ​രെ ചേ​സ് ചെ​യ്ത​തു പോ​ലീ​സി​നു പ​ണി​യാ​യി. ഫ്രീ​ക്കന്മാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തു ചേ​സി​ന്‍റെ കു​റ്റ​മാ​യി. അ​തോ​ടെ റേ​ഞ്ച് ഐ​ജി​യു​ടെ ഉ​ത്ത​ര​വ് ക​മ്മീ​ഷ​ണ​ർ മു​ത​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ വ​രെ​യു​ള്ള​വ​ർ​ക്കു വ​ന്നു - ചേ​സ് വേ​ണ്ട. പി​ന്തു​ട​ർന്നു പിടിക്കേ​ണ്ട.

ചേ​സ് നി​ർ​ത്തി​യ​തോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളി​ൽ നി​ർ​ത്താ​തെ പാ​യു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തു മി​ച്ചം.

സാഹസികത ന്യൂജൻ മുഖമുദ്ര

മ​നഃ​ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു -

യൗ​വ​ന​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​രാ​ണ് സാ​ഹ​സി​ക​ത​യും വേ​ഗ​വും. പ​ക്ഷേ, വേ​ണ്ട​ത്ര സു​ര​ക്ഷ​യും ശ്ര​ദ്ധ​യും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്താ​നും ഈ ​സ​ഹ​യാ​ത്രി​ക​ർ മ​തി​യാ​കും.
ഒ​രു വ്യ​ക്തി​യു​ടെ, അ​ല്ലെ​ങ്കി​ൽ സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക നി​ല​വാ​രം ശ​രി​ക്കും വ്യ​ക്ത​മാ​കു​ന്ന ഇ​ടം​കൂ​ടി​യാ​ണ് പൊ​തു​നി​ര​ത്തു​ക​ൾ. സ​ഹ​ജീ​വി​യോ​ടു​ള്ള പ​രി​ഗ​ണ​ന​യും പ്ര​ധാ​ന​മാ​ണ്. എ​ന്നാ​ൽ, മ​റ്റു​ള്ള​വ​രോടുള്ള ആ​ദ​ര​വു കു​റ​വും, സാ​ഹ​സി​ക​ത കാ​ണി​ച്ച് ശ്ര​ദ്ധ നേ​ടാ​നു​ള്ള മ​ന​സും ന്യൂ​ജ​ന​റേ​ഷ​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ്. അ​പ​ക​ട​ങ്ങ​ളി​ലേ​ക്കു​ള്ള എ​ടു​ത്തു​ചാ​ട്ട​ത്തി​ന് പ്രധാന കാ​ര​ണ​വും.

ബാ​ല്യം മു​ത​ൽ ക​ളി​ക്കു​ന്ന കാ​ർ - ബൈ​ക്ക് റേ​സിം​ഗ് പോ​ലു​ള്ള കം​പ്യൂ​ട്ട​ർ ഗെ​യി​മു​ക​ളു​ടെ ദുഃ​സ്വാ​ധീ​ന​വും ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യു​ടെ ഡ്രൈ​വിം​ഗി​ൽ ദൃ​ശ്യ​മാ​ണ്.

ജീ​വി​തം ഒ​ന്നേ​യു​ള്ളൂ, അ​ത് അ​ടി​ച്ചു​പൊ​ളി​ക്കു​ക എ​ന്ന മ​നോ​ഭാ​വ വും ​അ​പ​ക​ട​കാ​ര​ണ​മാ​ണ്. ല​ഹ​രി​യും കൂ​ടി​യു​ണ്ടെ​ങ്കി​ൽ അ​പ​ക​ടം ഓ​ടി​യെ​ത്തും.

റോ​ഡി​ൽ അ​വ​ശ്യം വേ​ണ്ട ക്ഷ​മ​യു​ടെ കാ​ര്യ​ത്തി​ലും യു​വ​ത​ല​മു​റ പി​ന്നി​ൽ​ത​ന്നെ​യാ​ണ്.

‌മണി വീണ്ടും പാടുന്നു...

നേരേ പടിഞ്ഞാറു സൂര്യൻ
താനേ മറയുന്ന സൂര്യൻ
ഇന്നലെ ഇത്തറവാട്ടില്
തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കേപ്പുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങിയല്ലോ...

കൊ​ല​യ്ക്കു കൊ​ടു​ക്ക​ണോ ന​മ്മു​ടെ മ​ക്ക​ളെ..?

നി​ങ്ങ​ളു​ടെ മ​ക്ക​ളെ നി​ങ്ങ​ൾത​ന്നെ കൊ​ല്ല​ണോ..? തൃ​ശൂ​ർ സിറ്റി പോലീസ് കമ്മീഷണർ യ​തീ​ഷ് ച​ന്ദ്ര ഫേ​സ്ബു​ക്കി​ൽ ചോ​ദി​ച്ച​താ​ണി​ത്.

അ​തി​വേ​ഗം മൂ​ല​മു​ള്ള ബൈ​ക്ക​പ​ക​ട​ങ്ങ​ൾ ജി​ല്ല​യി​ൽ പെ​രു​കു​ന്ന​തി​നെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി, മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം ഉ​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ങ്ങ​ളു​ടെ കണ​ക്കു​ക​ൾ സ​ഹി​ത​മാ​യി​രു​ന്നു പോ​ലീ​സ് മേ​ധാ​വി​യു​ടെ പോ​സ്റ്റ്.

ആ​ഡം​ബ​ര കാ​റു​ക​ളെ​ക്കാ​ൾ വി​ല​യു​ള്ള​തും കാ​റി​നേ​ക്കാ​ൾ വേ​ഗ​മു​ള്ള​തു​മാ​യ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ദി​നംപ്ര​തി കൂ​ടി​വ​രി​ക​യാ​ണ്. ഇ​തോ​ടൊ​പ്പം അ​പ​ക​ട​ങ്ങ​ളും കൂ​ടു​ന്നു. മ​രി​ക്കു​ന്ന​വ​രി​ലും, ഗു​രു​ത​ര പ​രി​ക്കേ​റ്റു ജീ​വ​ച്ഛ​വ​മാ​കു​ന്ന​വ​രി​ലും ഭൂ​രി​ഭാ​ഗം 30 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കമ്മീഷണർ ചോ​ദി​ച്ചു: എ​ങ്ങോ​ട്ടാ​ണ് ഈ ​കു​ട്ടി​ക​ൾ പാ​യു​ന്ന​ത്.

മ​റ്റൊ​രു ചോ​ദ്യം ര​ക്ഷി​താ​ക്ക​ളോ​ടും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു: മു​ന്തി​യ ഇ​നം ബൈ​ക്ക് വാ​ങ്ങി​ന​ല്ക​ണ​മെ​ന്ന പി​ടി​വാ​ശി​ക്കു കീ​ഴ​ട​ങ്ങു​ന്ന​തി​നു​മു​ന്പ് അ​വ​രു​ടെ ജീ​വ​നാ​ണോ വ​ലു​തെ​ന്നു ചി​ന്തി​ക്കാ​റു​ണ്ടോ..???

(തുടരും)

നിരത്തിൽ പൊലിയുന്ന യൗവനം - 3 / ഡേ​വി​സ് പൈ​നാ​ട​ത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.