തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനം: തൊട്ടറിയാവുന്ന സത്യങ്ങൾ
Thursday, July 2, 2020 11:50 PM IST
ക​ഴി​​​​​​​ഞ്ഞ കാ​​​​​​​ല​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള ഓ​​​​​​​ർ​​​​​​​മയാ​​​​​​​ണ് ച​​​​​​​രി​​​​​​​ത്രം. ഓ​​​​​​​ർ​​​​​​​മ ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്ക് ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ്രി​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രെ തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യാ​​​​​​​തെ വ​​​​​​​രും. ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ലെ മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ ന​​​​​​​സ്രാ​​​​​​​ണി​​​ സ​​​​മൂ​​​​ഹ​​​​ത്തെ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ചി​​​​​​​ട​​​​​​​ത്തോ​​​​​​​ളം അ​​​​​​​തി​​​​​​​ന്‍റെ ച​​​​​​​രി​​​​​​​ത്രം ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ഒ​​​​​​​ന്നാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ലു​​​​​​​ള്ള മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ആ​​​​​​​ഗ​​​​​​​മ​​​​​​​ന​​​​​​​ത്തോ​​​​​​​ടെ​​​​​​​യാ​​​​​​​ണ്. ഭാ​​​​​​​ര​​​​​​​ത ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​സ​​​​​​​ഭ​​​​​​​യു​​​​​​​ടെ അ​​​​​​​പ്പ​​​​​​​സ്തോ​​​​​​​ല​​​​​​​നാ​​​​​​​യ മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ഭാ​​​​​​​ര​​​​​​​ത പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന​​​​​​​ത്തെ​​​​​​​യും പ്രേ​​​​​​​ഷി​​​​​​​ത​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ത്തെ​​​​​​​യും ചോ​​​​​​​ദ്യം ചെ​​​​​​​യ്യു​​​​​​​ക​​​​​​​യും സം​​​​​​​ശ​​​​​​​യി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന പ്ര​​​​​​​വ​​​​​​​ണ​​​​​​​ത എ​​​​​​​ക്കാ​​​​​​​ല​​​​​​​ത്തു​​​​​​​മു​​​​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​​​​ന്നാ​​​​​​​ൽ ഒ​​​​​​​രു ക്രി​​​​​​​സ്തു ശി​​​​​​​ഷ്യ​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ഒ​​​​​​​രേ ഒ​​​​​​​രു സ​​​​​​​ഭ​​​​​​​യേ ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​ട്ടു​​​​​​​ള്ളു, അ​​​​​​​ത് മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ ന​​​​​​​സ്രാ​​​​​​​ണി​​​​​​​സ​​​​​​​ഭ​​​​​​​യാ​​​​​​​ണ്.

ഭാ​​​​​​​ര​​​​​​​ത​​​​​​​ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ശ്ലൈ​​​​​​​ഹി​​​​​​​ക ഉ​​​​​​​ദ്ഭ​​​​​​​വം

തീ​​​​​​​ക്ഷ്ണ​​​​​​​മാ​​​​​​​യ വി​​​​​​​ശ്വാ​​​​​​​സം​​​​​​​കൊ​​​​​​​ണ്ടു നി​​​​​​​റ​​​​​​​ഞ്ഞ് ‘എ​​​​​​​ന്‍റെ ക​​​​​​​ർ​​​​​​​ത്താ​​​​​​​വും എ​​​​​​​ന്‍റെ ദൈ​​​​​​​വ​​​​​​​വും’ (യോ​​​​​​​ഹ 20.28) എ​​​​​​​ന്ന് ഉ​​​​​​​ദ്ഘോ​​​​​​​ഷി​​​​​​​ച്ച തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ എ.​​​​​​​ഡി 52-ൽ ​​​​​​​മു​​​​​​​സി​​​​​​​രി​​​​​​​സ് (കൊ​​​​​​​ടു​​​​​​​ങ്ങ​​​​​​​ല്ലൂ​​​​​​​ർ) തു​​​​​​​റ​​​​​​​മു​​​​​​​ഖ​​​​​​​ത്ത് ക​​​​​​​പ്പ​​​​​​​ലി​​​​​​​റ​​​​​​​ങ്ങി ഏ​​​​​​​ഴു ക്രൈ​​​​​​​സ്ത​​​​​​​വ സ​​​​​​​മൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ സ്ഥാ​​​​​​​പി​​​​ച്ചു​​​​വെ​​​​​​​ന്നാ​​​​​​​ണ് മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ ന​​​​​​​സ്രാ​​​​​​​ണി​​​​​​​ക​​​​​​​ളു​​​​​​​ടെ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ പാ​​​​​​​ര​​​​​​​ന്പ​​​​​​​ര്യം. ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രും അ​​​​​​​ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​യ ച​​​​​​​രി​​​​​​​ത്ര​​​​​​​പ​​​​​​​ണ്ഡി​​​​​​​തന്മാർ മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ ശ്ലീ​​​​​​​ഹാ ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ് ഭാ​​​​​​​ര​​​​​​​ത​​​​​​​സ​​​​​​​ഭ​​​​​​​യു​​​​​​​ടെ സ്ഥാ​​​​​​​പ​​​​​​​ക​​​​​​​ൻ എ​​​​​​​ന്ന് വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ നി​​​​​​​ഗ​​​​​​​മ​​​​​​​ന​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.

ഇ​​​​​​​ന്ത്യാ​​​​​​​ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​ത്യേ​​​​​​​ക​​​​​​​വി​​​​​​​ധം ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യ ഡോ. ​​​​​​​മിൻഗാ​​​​​​​ന പ​​​​റ​​​​യു​​​​ന്നു: തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹ ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ സു​​​​​​​വി​​​​​​​ശേ​​​​​​​ഷം പ്ര​​​​​​​സം​​​​​​​ഗി​​​​​​​ച്ചു എ​​​​​​​ന്ന​​​​​​​ത് പൗ​​​​​​​ര​​​​​​​സ്ത്യ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ നി​​​​​​​ര​​​​​​​ന്ത​​​​​​​ര​​​​​​​മാ​​​​​​​യ പാ​​​​​​​ര​​​​​​​ന്പ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്. വിശുദ്ധ ​​​​​​​തോ​​​​​​​മ്മാ​​​​​​​യെ​​​ പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശി​​​​​​​ക്കു​​​​​​​ന്ന ച​​​​​​​രി​​​​​​​ത്ര​​​​​​​കാ​​​​​​​ര​​​​​​​നോ ക​​​​​​​വി​​​​​​​യോ മ​​​​​​​റ്റേ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും ഗ്ര​​​​​​​ന്ഥ​​​​​​​ക​​​​​​​ർ​​​​​​​ത്താ​​​​​​​വോ യാ​​​​​​​മ​​​​​​​പ്രാ​​​​​​​ർ​​​​​​​ഥന​​​​​​​ക​​​​​​​ളോ, ആ​​​​​​​രാ​​​​​​​ധ​​​​​​​ന​​​​​​​ക്ര​​​​​​​മ​​​​​​​മോ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​മാ​​​​​​​യി വി​​​​​​​ശു​​​​​​​ദ്ധ​​​​​​​ന്‍റെ പേ​​​​​​​ര് ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​വാ​​​​​​​ൻ മ​​​​​​​റ​​​​​​​ന്നി​​​​​​​ട്ടി​​​​​​​ല്ല. അ​​​​​​​ദ്ദേ​​​​​​​ഹം സു​​​​​​​വി​​​​​​​ശേ​​​​​​​ഷം പ്ര​​​​​​​സം​​​​​​​ഗി​​​​​​​ച്ച രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ കൂ​​​​​​​ടെ പാ​​​​​​​ർ​​​​​​​ത്ത്യ​​​​​​​യും പേ​​​​​​​ർ​​​​​​​ഷ്യ​​​​​​​യും ചി​​​​​​​ല ഗ്ര​​​​​​​ന്ഥ​​​​​​​കാ​​​​​​​ര​​​​ന്മാ​​​​​​​ർ പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശി​​​​​​​ക്കാ​​​​​​​റു​​​​​​​ണ്ട്. എ​​​​​​​ന്നാ​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ അ​​​​​​​വ​​​​​​​രെ​​​​​​​ല്ലാം ഏ​​​​​​​കാ​​​​​​​ഭി​​​​​​​പ്രാ​​​​​​​യ​​​​​​​ക്കാ​​​​​​​രാ​​​​​​​ണ്.

തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യുടെ ഭാ​​​​​​​ര​​​​​​​ത​​​​​​​പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന സാ​​​​​​​ധ്യത

ക്രി​​​​​​​സ്ത്വ​​​​ബ്ദം ഒ​​​​​​​ന്നാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ൽ ഗ്രീ​​​​​​​ക്ക്-​​​​​​​റോ​​​​​​​മ​​​​​​​ൻ ജ​​​​​​​ന​​​​​​​ത​​​​​​​യ്ക്ക് എ​​​​​​​ത്താ​​​​​​​ൻ പ​​​​​​​റ്റാ​​​​​​​ത്ത ഒ​​​​​​​രു പ്ര​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഇ​​​​​​​ന്ത്യ​​​​​​​യെ​​​​​​​ങ്കി​​​​​​​ൽ തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ലെ പ്രേ​​​​​​​ഷി​​​​​​​ത​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യമ​​​​​​​ല്ലെന്നു വ​​​​​​​രു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ സ​​​​​​​ത്യം അ​​​​​​​ത​​​​​​​ല്ല. മി​​​​​​​ശി​​​​​​​ഹാ​​​​​​​യു​​​​​​​ടെ ജ​​​​​​​ന​​​​​​​ന​​​​​​​ത്തി​​​​​​​നും വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു മു​​​​​​​ന്പു​​​​​​​ത​​​​​​​ന്നെ പ്രാ​​​​​​​ചീ​​​​​​​ന റോ​​​​​​​മ​​​​​​​ൻ ജ​​​​ന​​​​ത​​​​യും ദ​​​​​​​ക്ഷി​​​​​​​ണേ​​​​​​​ന്ത്യ​​​​​​​യു​​​​​​​മാ​​​​​​​യി സ​​​​​​​മു​​​​​​​ദ്ര​​​​​​​മാ​​​​​​​ർ​​​​​​​ഗമു​​​​​​​ള്ള സു​​​​​​​ദൃ​​​​​​​ഢ​​​​​​​മാ​​​​​​​യ ക​​​​​​​ച്ച​​​​​​​വ​​​​​​​ട ബ​​​​​​​ന്ധം നി​​​​​​​ല​​​​​​​വി​​​​​​​ലി​​​​​​​രു​​​​​​​ന്നു എ​​​​​​​ന്ന​​​​​​​തി​​​​​​​നു ച​​​​​​​രി​​​​​​​ത്ര​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ തെ​​​​​​​ളി​​​​​​​വു​​​​​​​ക​​​​​​​ൾ ധാ​​​​​​​രാ​​​​​​​ള​​​​​​​മാ​​​​​​​ണ്. മ​​​​​​​ല​​​​​​​ബാ​​​​​​​റി​​​​​​​ലെ മു​​​​​​​സി​​​​​​​രി​​​​​​​സ് ലോ​​​​​​​ക​​​​​​​ത്തെ പ്ര​​​​​​​ധാ​​​​​​​ന​​​​​​​പ്പെ​​​​​​​ട്ട തു​​​​​​​റ​​​​​​​മു​​​​​​​ഖ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൊ​​​​​​​ന്നും ക​​​​​​​ച്ച​​​​​​​വ​​​​​​​ട​​​​​​​കേ​​​​​​​ന്ദ്ര​​​​​​​വു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ദ​​​​​​​ക്ഷി​​​​​​​ണേ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ വി​​​​​​​വി​​​​​​​ധ സ്ഥ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽനി​​​​​​​ന്ന് ഖ​​​​​​​ന​​​​​​​ന​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ ല​​​​​​​ഭ്യ​​​​​​​മാ​​​​​​​യ റോ​​​​​​​മ​​​​​​​ൻ സ്വ​​​​​​​ർ​​​​​​​ണനാ​​​​​​​ണ​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ ഈ ​​​​​​​ക​​​​​​​ച്ച​​​​​​​വ​​​​​​​ട ബ​​​​​​​ന്ധ​​​​​​​ത്തി​​​​​​​ന്‍റെ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ തെ​​​​​​​ളി​​​​​​​വാ​​​​​​​ണ്. ചു​​​​​​​രു​​​​​​​ക്ക​​​​​​​ത്തി​​​​​​​ൽ ക്രി​​​​​​​സ്തു വ​​​​​​​ർ​​​​​​​ഷം ആ​​​​​​​ദ്യ നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ന്‍റെ മ​​​​​​​ധ്യകാ​​​​​​​ല​​​​​​​ത്ത് തോ​​​​​​​മ്മാ ശ്ലീ​​​​​​​ഹാ​​​​​​​യ്ക്കു ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തു​​​​​​​ക ദു​​​​​​​ഷ്ക്ക​​​​​​​ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല എ​​​​​​​ന്ന​​​​​​​തു വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ണ്.

ഈ​​​​​​​ജി​​​​​​​പ്തി​​​​​​​ന്‍റെ ത​​​​​​​ല​​​​​​​സ്ഥാ​​​​​​​ന​​​​​​​വും മെ​​​​​​​ഡി​​​​​​​റ്റ​​​​​​​റേ​​​​​​​നി​​​​​​​യ​​​​​​​ൻ തീ​​​​​​​ര​​​​​​​ത്തു​​​​​​​ള്ള തു​​​​​​​റ​​​​​​​മു​​​​​​​ഖ​​​​​​​പ​​​​​​​ട്ട​​​​​​​ണ​​​​​​​വു​​​​​​​മാ​​​​​​​യ അ​​​​​​​ല​​​​​​​ക്സാ​​​​​​​ണ്‍ഡ്രി​​​​​​​യാ​​​​​​​യി​​​​​​​ൽനി​​​​​​​ന്ന് മു​​​​​​​സിരി​​​​​​​സി​​​​​​​ലെ​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള വ​​​​​​​ഴി മ​​​​​​​ധ്യപൗ​​​​​​​ര​​​​​​​സ്ത്യ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും മെ​​​​​​​ഡി​​​​​​​റ്റ​​​​​​​റേ​​​​​​​നി​​​​​​​യ​​​​​​​ൻ തീ​​​​​​​ര​​​​​​​ത്തു​​​​​​​ള്ള ഇ​​​​​​​ത​​​​​​​ര രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​​​​​ള്ള​​​​​​​വ​​​​​​​ർ​​​​​​​ക്കും സു​​​​​​​പ​​​​​​​രി​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു എ​​​​​​​ന്ന് വി​​​​​​​വി​​​​​​​ധ ത​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​​​​​ള്ള ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ​​​​​​​പ​​​​​​​ഠ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ സം​​​​​​​ശ​​​​​​​യ​​​​​​​ലേ​​​​​​​ശ​​​​​​​മെ​​​​​​​ന്യേ തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്നു.

സ​​​​​​​ഭാ​​​​​​​പി​​​​​​​താ​​​​​​​ക്കന്മാരു​​​​​​​ടെ സാ​​​​​​​ക്ഷ്യം

പാ​​​​​​​ശ്ചാ​​​​​​​ത്യ​​​​​​​പൗ​​​​​​​ര​​​​​​​സ്ത്യ​​​​​​​സ​​​​​​​ഭാ​​​​​​​പി​​​​​​​താ​​​​​​​ക്കന്മാരാ​​​​​​​യ ഒ​​​​​​​രി​​​​​​​ജ​​​​​​​ൻ (186-255), മാ​​​​​​​ർ അ​​​​​​​പ്രേം (306-373), വിശുദ്ധ ​​​​​​​ഗ്രി​​​​​​​ഗ​​​​​​​റി ന​​​​​​​സി​​​​​​​യാ​​​​​​​ൻ​​​​​​​സെ​​​​​​​ൻ (329-390), സി​​​​​​​റി​​​​​​​ലോ​​​​​​​ണി​​​​​​​യ (396), മി​​​​​​​ലാ​​​​​​​നി​​​​​​​ലെ വിശുദ്ധ ​​​​​​​അം​​​​​​​ബ്രോ​​​​​​​സ് (333-397), വിശുദ്ധ ​​​​​​​ജോ​​​​​​​ണ്‍ ക്രി​​​​​​​സോ​​​​​​​സ്തോം (347-407), വിശുദ്ധ ​​​​​​​ജ​​​​​​​റോം (342-420), നോ​​​​​​​ള​​​​​​​യി​​​​​​​ലെ വിശുദ്ധ പൗ​​​​​​​ളി​​​​​​​നോ​​​​​​​സ് (353-431), സാ​​​​​​​ര​​​​​​​ഗി​​​​​​​ലെ ജേ​​​​​​​ക്ക​​​​​​​ബ് (457-521), വിശുദ്ധ ​​​​​​​ബീ​​​​​​​ഡ് (673-735), ടൂ​​​​​​​ർ​​​​​​​സി​​​​​​​ലെ വിശുദ്ധ ​​​​​​​ഗ്രി​​​​​​​ഗ​​​​​​​റി (538-593), മ​​​​ഹാ​​​​നാ​​​​യ ഗ്രി​​​​​​​ഗ​​​​​​​റി പാ​​​​പ്പ (590-604), സെ​​​​വി​​​​ല്ലി​​​​ലെ വിശുദ്ധ ​​​​​​​ഇ​​​​​​​സി​​​​​​​ദോ​​​​​​​ർ (560- 636) എ​​​​​​​ന്നി​​​​​​​വ​​​​​​​ർ നേ​​​​​​​രി​​​​​​​ട്ടോ അ​​​​​​​ല്ലാ​​​​​​​തെ​​​​​​​യോ മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ഭാ​​​​​​​ര​​​​​​​ത​​​​​​​പ്രേ​​​​​​​ഷി​​​​​​​ത​​​​​​​ത്വ​​​​​​​ത്തെ​​​​​​​യും ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​ത്വ​​​​​​​ത്തെ​​​​​​​യും സാ​​​​​​​ക്ഷ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്നു.

മാ​​​​​​​ർ തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ പ്രേ​​​​​​​ഷി​​​​​​​ത​​​​​​​ത്വം മ​​​​​​​ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പി​​​​​​​ള്ള​​​​​​​ത്തൊ​​​​​​​ട്ടി​​​​​​​ലും പ്രാ​​​​​​​ചീ​​​​​​​ന​​​​​​​സാം​​​​​​​സ്കാ​​​​​​​രി​​​​​​​ക കേ​​​​​​​ന്ദ്ര​​​​​​​വു​​​​​​​മാ​​​​​​​യ ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ലാ​​​​​​​ണെ​​​​​​​ന്ന​​​​​​​ത് സം​​​​​​​ശ​​​​​​​യ​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​മാ​​​​​​​യ വ​​​​​​​സ്തു​​​​​​​ത​​​​​​​യാ​​​​​​​യി സ​​​​​​​ഭാ​​​​​​​പി​​​​​​​താ​​​​​​​ക്കന്മാ​​​​​​​ർ ക​​​​​​​രു​​​​​​​തി​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു​​​​​​​ത​​​​​​​ന്നെ ആ ​​​​​​​പ്രേ​​​​​​​ഷി​​​​​​​ത​​​​​​​കേ​​​​​​​ന്ദ്ര​​​​​​​ത്തെ​​​​​​​പ്പ​​​​​​​റ്റി​​​​​​​യു​​​​​​​ള​​​​​​​ള വി​​​​​​​ശ​​​​​​​ദ​​​​​​​മാ​​​​​​​യ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ളോ അ​​​​​​​തി​​​​​​​ന്‍റെ പ്ര​​​​​​​ത്യേ​​​​​​​ക​​​​​​​മാ​​​​​​​യ പാ​​​​​​​രി​​​​​​​സ്ഥി​​​​​​​തി​​​​​​​ക പ​​​​​​​ഠ​​​​​​​ന​​​​​​​മോ ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ സ​​​​​​​ഭാ പി​​​​​​​താ​​​​​​​ക്കന്മാർ തു​​​​​​​നി​​​​​​​ഞ്ഞി​​​​​​​ല്ല.

പ്രാ​​​​​​​ചീ​​​​​​​ന കൃ​​​​​​​തി​​​​​​​ക​​​​​​​ളാ​​​​​​​യ യൂ​​​​​​​ദാ​​​​​​​തോ​​​​​​​മ്മാ​​​​​​​യു​​​​​​​ടെ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ (മൂ​​​​​​​ന്നാം ശ​​​​​​​ത​​​​​​​കാ​​​​​​​രം​​​​​​​ഭം) ശ്ലീ​​​​​​​ഹന്മാരു​​​​​​​ടെ പ്ര​​​​​​​ബോ​​​​​​​ധ​​​​​​​നം’ (മൂ​​​​​​​ന്നാം ശ​​​​​​​ത​​​​​​​കം), തോ​​​​​​​മ്മാ​​​​​​​യു​​​​​​​ടെ പീ​​​​​​​ഡാ​​​​സ​​​​​​​ഹ​​​​​​​നം (ന​​​​​​​ാലാം ശ​​​​​​​ത​​​​​​​കം), തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ഭാ​​​​​​​ര​​​​​​​ത പ്രേ​​​​​​​ഷി​​​​​​​ത​​​​​​​ത്വ​​​​​​​വും ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​ത്വ​​​​​​​വും പ്ര​​​​​​​തി​​​​​​​പാ​​​​​​​ദി​​​​​​​ക്കു​​​​​​​ന്ന കൃ​​​​​​​തി​​​​​​​ക​​​​​​​ളാ​​​​​​​ണ.് മൂ​​​​​​​ന്നാം ശ​​​​​​​ത​​​​​​​ക​​​​​​​ത്തി​​​​​​​ൽ സു​​​​​​​റി​​​​​​​യാ​​​​​​​നി ഭാ​​​​​​​ഷ​​​​​​​യി​​​​​​​ൽ എ​​​​​​​ഴു​​​​​​​ത​​​​​​​പ്പെ​​​​​​​ട്ട​​​​​​​തെ​​​​​​​ന്ന് ക​​​​​​​രു​​​​​​​ത​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന യു​​​​​​​ദാ​​​​​​​തോ​​​​​​​മ്മാ​​​​​​​യു​​​​​​​ടെ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ എ​​​​​​​ന്ന കൃ​​​​​​​തി​​​​​​​ക്കു ല​​​​​​​ഭി​​​​​​​ച്ച പ്രാ​​​​​​​ധാ​​​​​​​ന്യം സവിശേഷമായി ക​​​​​​​ണ​​​​​​​ക്കി​​​​​​​ലെ​​​​​​​ടു​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

പ​​​​​​​ത്തൊ​​​​​​​ന്പ​​​​​​​താം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ന്‍റെ അ​​​​​​​വ​​​​​​​സാ​​​​​​​നം​​​​​​​വ​​​​​​​രെ യൂ​​​​​​​ദാ തോ​​​​​​​മ്മാ​​​​​​​യു​​​​​​​ടെ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ’ ഒ​​​​​​​രു കെ​​​​​​​ട്ടു​​​​​​​ക​​​​​​​ഥ​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് ക​​​​​​​രു​​​​​​​തി​​​​​​​പ്പോ​​​​​​​ന്നു. ഗ്ര​​​​​​​ന്ഥ​​​​​​​ത്തി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്ന ഗു​​​​​​​ണ്ട​​​​​​​ഫ​​​​​​​ർ രാ​​​​​​​ജാ​​​​​​​വി​​​​​​​നെ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ക്കു​​​​​​​ന്ന യാ​​​​​​​തൊ​​​​​​​രു ച​​​​​​​രി​​​​​​​ത്ര​​​​​​​രേ​​​​​​​ഖ​​​​​​​യും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല എ​​​​​​​ന്ന​​​​​​​തു​​​​​​​ത​​​​​​​ന്നെ പ്ര​​​​​​​ധാ​​​​​​​ന കാ​​​​​​​ര​​​​​​​ണം. എ​​​​​​​ന്നാ​​​​​​​ൽ 20-ാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ൽ പ​​​​​​​ഞ്ചാ​​​​​​​ബ്, സി​​​​​​​ൻ​​​​​​​ഡ്, അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​ൻ എ​​​​​​​ന്നീ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽനി​​​​​​​ന്നു ല​​​​​​​ഭി​​​​​​​ച്ച പു​​​​​​​രാ​​​​​​​ത​​​​​​​ന നാ​​​​​​​ണ​​​​​​​യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വെ​​​​​​​ളി​​​​​​​ച്ച​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ത്തി​​​​​​​യ ച​​​​​​​രി​​​​​​​ത്ര​​​​​​​പ​​​​​​​ഠ​​​​​​​നം ഈ ​​​​​​​വീ​​​​​​​ക്ഷ​​​​​​​ണം​​​​തി​​​​രു​​​​ത്തി. ഗു​​​​​​​ണ്ട​​​​​​​ഫ​​​​​​​റ​​​​​​​സ് എ​​​​​​​ന്ന രാ​​​​​​​ജാ​​​​​​​വി​​​​​​​ന്‍റെ മു​​​​​​​ദ്ര​​​​​​​യോ​​​​​​​ടും നാ​​​​​​​മ​​​​​​​ത്തോ​​​​​​​ടും കൂ​​​​​​​ടി​​​​​​​യ നാ​​​​​​​ണ​​​​​​​യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​വിടെനിന്നു കണ്ടെത്തിയത്.

ക്രി​​​​​​​സ്തു​​​​​​​വ​​​​​​​ർ​​​​​​​ഷം മൂ​​​​​​​ന്നാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ൽ വി​​​​​​​ര​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യ ‘ശ്ലീ​​​​​​​ഹന്മാ​​​​​​​രു​​​​​​​ടെ പ്ര​​​​​​​ബോ​​​​​​​ധ​​​​​​​നം’ എ​​​​​​​ന്ന​​​​​​​ കൃ​​​​​​​തി​​​​​​​യു​​​​​​​ടെ ര​​​​​​​ച​​​​​​​യി​​​​​​​താ​​​​​​​വ് ആ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യി അ​​​​​​​റി​​​​​​​യി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും ച​​​​​​​രി​​​​​​​ത്ര​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി വി​​​​​​​ല​​​​​​​പ്പെ​​​​​​​ട്ട ഒ​​​​​​​രു രേ​​​​​​​ഖ​​​​​​​യാ​​​​​​​ണി​​​​​​​ത്. സി​​​​​​​റി​​​​​​​യാ​​​​​​​യി​​​​​​​ൽ രൂ​​​​​​​പം​​​​​​​കൊ​​​​​​​ണ്ട ഈ ​​​​​​​കൃ​​​​​​​തി​​​​​​​യു​​​​​​​ടെ മൂ​​​​​​​ല​​​​​​​രൂ​​​​​​​പം സു​​​​​​​റി​​​​​​​യാ​​​​​​​നി ത​​​​​​​ർ​​​​​​​ജമ​​​​​​​യി​​​​​​​ലൂ​​​​​​​ടെ ന​​​​​​​മു​​​​​​​ക്ക് ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ണ്. ഇ​​​​​​​രു​​​​​​​പ​​​​​​​ത്തി​​​​​​​യാ​​​​​​​റ് അധ്യാ​​​​​​​യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ള്ള ഈ ​​​​​​​കൃ​​​​​​​തി ആ​​​​​​​ദി​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ഭ​​​​​​​ര​​​​​​​ണ​​​​​​​ക്ര​​​​​​​മ​​​​​​​ത്തെ​​​​​​​യും പാ​​​​​​​ര​​​​​​​ന്പ​​​​​​​ര്യ​​​​​​​ത്തെ​​​​​​​യും പ​​​​​​​റ്റി വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ അ​​​​​​​റി​​​​​​​വു ന​​​​​​​ല്കു​​​​​​​ന്നു. ച​​​​​​​രി​​​​​​​ത്ര​​​​​​​പ്രാ​​​​​​​ധാ​​​​​​​ന്യ​​​​​​​മു​​​​​​​ള്ള ഈ ​​​​​​​കൃ​​​​​​​തി​​​​​​​യി​​​​​​​ൽ തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ഭാ​​​​​​​ര​​​​​​​ത​​​​​​​പ്രേ​​​​​​​ഷി​​​​​​​ത​​​​​​​ത്വ​​​​​​​ത്തെ പ​​​​​​​റ്റി ഇ​​​​​​​പ്ര​​​​​​​കാ​​​​​​​രം രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു: “ഇ​​​​​​​ന്ത്യ​​​​​​​യും അ​​​​​​​തി​​​​​​​ലെ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളും അ​​​​​​​തി​​​​​​​ൽ വ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രും അ​​​​​​​ങ്ങ​​​​​​​ക​​​​​​​ലെ ക​​​​​​​ട​​​​​​​ൽ​​​​​​​ക്ക​​​​​​​ര​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​ർ​​​​​​​പോ​​​​​​​ലും താ​​​​​​​ൻ സ്ഥാ​​​​​​​പി​​​​​​​ച്ച യൂ​​​​​​​ദാ​​​​​​​സ് തോ​​​​​​​മ​​​​​​​സി​​​​​​​ൽനി​​​​​​​ന്നു കൈ​​​​​​​വ​​​​​​​യ്പു​​​​​​​വ​​​​​​​ഴി പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യം സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചു.’’​​​​മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ഭാ​​​​​​​ര​​​​​​​ത​​​​​​​പ്രേ​​​​​​​ഷി​​​​​​​ത​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം ആ​​​​​​​ദ്യ നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ൽ​​​​​​​ത്ത​​​​​​​ന്നെ വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തും അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​തി​​​​​​​ന്‍റെ ഒ​​​​​​​രു തെ​​​​​​​ളി​​​​​​​വാ​​​​​​​യി ഇ​​​​​​​തി​​​​​​​നെ ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക പാ​​​​​​​ര​​​​​​​ന്പ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ

തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ആ​​​​​​​ഗ​​​​​​​മ​​​​​​​ന​​​​​​​വും പ്രേ​​​​​​​ഷി​​​​​​​ത​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​വും ഏ​​​​​​​ഴ​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി​​​​​​​ക​​​​​​​ളു​​​​​​​ടെ (ക്രി​​​​​​​സ്ത്യ​​​​​​​ൻ സ​​​​​​​മൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ) സ്ഥാ​​​​​​​പ​​​​​​​ന​​​​​​​വും സം​​​​​​​ബന്ധി​​​​​​​ച്ച സു​​​​​​​വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ ഓ​​​​​​​ർ​​​​​​​മക​​​​​​​ൾ പ്ര​​​​​​​സ്തു​​​​​​​ത പ്ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ളു​​​​​​​ടെ മ​​​​​​​ന​​​​​​​സി​​​​​​​ൽ പ​​​​​​​ച്ച പി​​​​​​​ടി​​​​​​​ച്ചു നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ പ്രേ​​​​​​​ഷി​​​​​​​ത പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​വും ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​ത്വ​​​​​​​വും ക​​​​​​​ബ​​​​​​​റ​​​​​​​ട​​​​​​​ക്ക​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​വ​​​​​​​ര​​​​​​​ണ​​​​​​​വു​​​​​​​മൊ​​​​​​​ക്കെ നാ​​​​​​​ട​​​​​​​ൻ പാ​​​​​​​ട്ടു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും അ​​​​​​​നു​​​​​​​ഷ്ഠാ​​​​​​​ന​​​​​​​ക​​​​​​​ല​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും രൂ​​​​​​​പ​​​​​​​ത്തി​​​​​​​ൽ പ്രാ​​​​​​​ചീ​​​​​​​ന​​​​​​​കാ​​​​​​​ലം മു​​​​​​​ത​​​​​​​ലേ ഇ​​​​​​​വി​​​​​​​ടെ പ്ര​​​​​​​ച​​​​​​​രി​​​​​​​ച്ചി​​​​​​​രുന്നു. ഇ​​​​​​​വ പി​​​​​​​ന്നി​​​​​​​ട് ലി​​​​​​​ഖി​​​​​​​ത രൂ​​​​​​​പ​​​​​​​ത്തി​​​​​​​ലാ​​​​​​​വു​​​​​​​ക​​​​​​​യും ഇ​​​​​​​ന്നും നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്നു. പ്ര​​​​​​​ശ​​​​​​​സ്ത​​​​​​​മാ​​​​​​​യ മാ​​​​​​​ർ​​​​​​​ഗംക​​​​​​​ളി​​​​​​​പ്പാ​​​​​​​ട്ട് (തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ മാ​​​​​​​ർ​​​​​​​ഗസ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തെ​​​​​​​പ്പ​​​​​​​റ്റി പ്ര​​​​​​​തിപാ​​​​​​​ദി​​​​​​​ക്കു​​​​​​​ന്ന നൃ​​​​​​​ത്ത​​​​​​​ക​​​​​​​ലാ​​​​​​​രൂ​​​​​​​പം), റ​​​​​​​ന്പാ​​​​​​​ൻ പാ​​​​​​​ട്ട് (തോ​​​​​​​മ്മാ​​​​​​​പ​​​​​​​ർ​​​​​​​വം), വീ​​​​​​​ര​​​​​​​ടി​​​​​​​യാ​​​​​​​ൻ പാ​​​​​​​ട്ട് (ഹി​​​​​​​ന്ദു മ​​​​​​​താ​​​​​​​നു​​​​​​​യാ​​​​​​​യി​​​​​​​ക​​​​​​​ളാ​​​​​​​യ വീ​​​​​​​ര​​​​​​​ടി​​​​​​​യാന്മാർ എ​​​​​​​ന്ന വി​​​​​​​ഭാ​​​​​​​ഗം പാ​​​​​​​ടി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്) തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ക​​​​​​​ഥാ​​​​​​​ഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളൊ​​​​​​​ക്കെ ക്രി​​​​​​​സ്ത്യ​​​​​​​ൻ ഭ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വി​​​​​​​വാ​​​​​​​ഹാ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും മ​​​​​​​റ്റ് ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ദി​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും പാ​​​​​​​ട്ടു​​​​​​​ക​​​​​​​ളാ​​​​​​​യും അ​​​​​​​നു​​​​​​​ഷ്ഠാ​​​​​​​ന​​​​​​​ക​​​​​​​ല​​​​​​​ക​​​​​​​ളാ​​​​​​​യും അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്നു. തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ കൊ​​​​​​​ടു​​​​​​​ങ്ങ​​​​​​​ല്ലൂ​​​​​​​രി​​​​​​​ൽ ക​​​​​​​പ്പ​​​​​​​ലി​​​​​​​റ​​​​​​​ങ്ങി​​​​​​​യ​​​​​​​തും തു​​​​​​​ട​​​​​​​ർ​​​​​​​ന്നു​​​​​​​ള്ള വി​​​​​​​വി​​​​​​​ധ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും മ​​​​​​​റ്റു​​​​​​​മാ​​​​​​​ണ് ഇ​​​​​​​വ​​​​​​​യു​​​​​​​ടെ ഉള്ളടക്കം.


മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ ന​​​​​​​സ്രാ​​​​​​​ണി​​​​​​​ക​​​​​​​ൾ ഈ ​​​​​​​പൈ​​​​​​​തൃ​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ വി​​​​​​​ശ്വ​​​​​​​സ്ത​​​​​​​താ​​​​​​​പൂ​​​​​​​ർ​​​​​​​വം കാ​​​​​​​ത്തു​​​​​​​സൂ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ക​​​​​​​യും ​​​​​​​ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​ക​​​​​​​ളാ​​​​​​​യി ഇ​​​​​​​ട​​​​​​​മു​​​​​​​റി​​​​​​​യാ​​​​​​​തെ കൈ​​​​​​​മാ​​​​​​​റു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു​​​​​​​പോ​​​​​​​ന്നു. തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ഭാ​​​​​​​ര​​​​​​​ത​​​​​​​പ്രേ​​​​​​​ഷി​​​​​​​ത​​​​​​​ത്വ​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ ഒ​​​​​​​രു പാ​​​​​​​ര​​​​​​​ന്പ​​​​​​​ര്യ​​​​​​​മാ​​​​​​​യി നൂ​​​​​​​റ്റാ​​​​​​​ണ്ടു​​​​​​​ക​​​​​​​ളാ​​​​​​​യി ല​​​​​​​ക്ഷോ​​​​​​​പ​​​​​​​ല​​​​​​​ക്ഷം മ​​​​​​​നു​​​​​​​ഷ്യ​​​​​​​മ​​​​​​​ന​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ൽ പ​​​​​​​തി​​​​​​​ഞ്ഞു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ ഇ​​​​​​​ത് ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ന്‍റെ കു​​​​​​​ത്തൊ​​​​​​​ഴു​​​​​​​ക്കി​​​​​​​ൽ ഇ​​​​​​​നി​​​​​​​യും ഒ​​​​​​​ലി​​​​​​​ച്ചു​​​​​​​പോ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല.

യ​​​​​​​ഹൂ​​​​​​​ദ​​​​​​​സാ​​​​​​​ന്നി​​​​​​​ധ്യം

ബി. ​​​​​​​സി. പ​​​​​​​ത്താം​​​​​​​ശ​​​​​​​ത​​​​​​​കം മു​​​​​​​ത​​​​​​​ൽ ദ​​​​​​​ക്ഷി​​​​​​​ണേ​​​​​​​ന്ത്യ​​​​​​​യും യ​​​​​​​ഹൂ​​​​​​​ദന്മാ​​​​​​​രു​​​​​​​മാ​​​​​​​യി വ്യാ​​​​​​​പാ​​​​​​​ര​​​​​​​ബ​​​​​​​ന്ധ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​ക്കാ​​​​​​​ല​​​​​​​ത്ത് യ​​​​​​​ഹൂ​​​​​​​ദ​​​​​​​രു​​​​​​​ടെ വ്യാ​​​​​​​പാ​​​​​​​ര​​​​​​​ഭാ​​​​​​​ഷ അ​​​​​​​റ​​​​​​​മാ​​​​​​​യ​​​​​​​ഭാ​​​​​​​ഷ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ദ​​​​​​​ക്ഷി​​​​​​​ണേ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലും അ​​​​​​​റ​​​​​​​മാ​​​​​​​യ​​​​​​​ഭാ​​​​​​​ഷ വ്യ​​​​​​​വ​​​​​​​ഹാ​​​​​​​ര ഭാ​​​​​​​ഷ​​​​​​​യാ​​​​​​​യി പ്ര​​​​​​​ച​​​​​​​രി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നുതാ​​​​​​​നും. അ​​​​​​​റ​​​​​​​മാ​​​​​​​യ ഭാ​​​​​​​ഷ ഈ​​​​​​​ശോ​​​​​​​മി​​​​​​​ശി​​​​​​​ഹാ​​​​​​​യു​​​​​​​ടെ സം​​​​​​​സാ​​​​​​​ര​​​​​​​ഭാ​​​​​​​ഷ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ല്ലോ. കൊ​​​​​​​ടു​​​​​​​ങ്ങ​​​​​​​ല്ലു​​​​​​​ർ, പ​​​​​​​റ​​​​​​​വൂ​​​​​​​ർ, കൊ​​​​​​​ല്ലം, മു​​​​​​​ട്ടം, ചേ​​​​​​​ക്കാ​​​​​​​ട് തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ സ്ഥ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ യ​​​​​​​ഹൂ​​​​​​​ദ കോ​​​​​​​ള​​​​​​​നി​​​​​​​ക​​​​​​​ൾ ത​​​​​​​ന്നെ ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ആ ​​​​​​​കോ​​​​​​​ള​​​​​​​നി​​​​​​​ക​​​​​​​ളാ​​​​​​​വാം ദ​​​​​​​ക്ഷി​​​​​​​ണേ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലേ​​​​​​​യ്ക്കു വ​​​​​​​രാ​​​​​​​ൻ മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യെ പ്രേ​​​​​​​രി​​​​​​​പ്പി​​​​​​​ച്ച ഒ​​​​​​​രു കാ​​​​​​​ര​​​​​​​ണം.

പു​​​​​​​രാ​​​​​​​ത​​​​​​​ന ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​സ​​​​​​​മൂ​​​​​​​ഹം

മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ​​​​​​​ക്രി​​​​​​​സ്ത്യാ​​​​​​​നി​​​​​​​ക​​​​​​​ളെ​​​​​​​ന്ന​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട ഒ​​​​​​​രു ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​സ​​​​​​​മൂ​​​​​​​ഹം ക്രി​​​​​​​സ്തു​​​​​​​വ​​​​​​​ർ​​​​​​​ഷം ആ​​​​​​​ദി​​​​​​​മ​​​​​​​ശ​​​​​​​ത​​​​​​​കം മു​​​​​​​ത​​​​​​​ൽ ത​​​​​​​ന്നെ ദ​​​​​​​ക്ഷി​​​​​​​ണേ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ നി​​​​​​​ല​​​​​​​നി​​​​​​​ന്നി​​​​​​​രു​​​​​​​ന്നു. ത​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു ചു​​​​​​​റ്റുമു​​​​​​​ള്ള മ​​​​​​​ഹാ​​​​​​​ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം വ​​​​​​​രു​​​​​​​ന്ന അ​​​​​​​ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ ആ​​​​​​​ക​​​​​​​ർ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും അ​​​​​​​സം​​​​​​​ഖ്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ ത​​​​​​​ട​​​​​​​സ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും വി​​​​​​​വ​​​​​​​ര​​​​​​​ണാ​​​​​​​തീ​​​​​​​ത​​​​​​​മാ​​​​​​​യ സ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ​​​​​​​പോ​​​​​​​ലും ത​​​​​​​ര​​​​​​​ണം ചെ​​​​​​​യ്ത,് പ​​​​​​​ത്തൊ​​​​​​​ൻ​​​​​​​പ​​​​​​​തു നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​ലേ​​​​റെ ഇ​​​​​​​വ​​​​​​​ർ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ക്രൈ​​​​​​​സ്ത​​​​​​​വ വി​​​​​​​ശ്വാ​​​​​​​സം കാ​​​​​​​ത്തു​​​​​​​സൂ​​​​​​​ക്ഷി​​​​​​​ച്ചു എ​​​​​​​ന്ന​​​​​​​തു​​​​​​​ത​​​​​​​ന്നെ തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ദ​​​​​​​ക്ഷി​​​​​​​ണേ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ പ്രേ​​​​​​​ഷി​​​​​​​ത​​​​​​​ത്വ​​​​​​​ത്തി​​​​​​​ന്‍റെ സം​​​​​​​ശ​​​​​​​യാ​​​​​​​തീ​​​​​​​ത​​​​​​​മാ​​​​​​​യ തെ​​​​​​​ളി​​​​​​​വാ​​​​​​​യി കാ​​​​​​​ണാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. ഈ ​​​​​​​ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ, ഇ​​​​​​​ക്കാ​​​​​​​ല​​​​​​​മത്ര​​​​​​​യും തോ​​​​​​​മ്മാ​​​​​​​യു​​​​​​​ടെ മാ​​​​​​​ർ​​​​​​​ഗം അ​​​​​​​ഥ​​​​​​​വാ നി​​​​​​​യ​​​​​​​മം വി​​​​​​​ശ്വ​​​​​​​സ്ത​​​​​​​താ​​​​​​​പൂ​​​​​​​ർ​​​​​​​വം കാ​​​​​​​ത്തു​​​​​​​സൂ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ക​​​​​​​യും ക​​​​​​​ർ​​​​​​​മോത്സു​​​​​​​ക​​​​​​​മാ​​​​​​​യി ആ​​​​​​​ച​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത​​​​​​​ത്, ഈ ​​​​​​​തോ​​​​​​​മ്മാ​​​​​​​മാ​​​​​​​ർ​​​​​​​ഗം ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പൂ​​​​​​​ർ​​​​​​​വി​​​​​​​ക​​​​​​​രെ പ​​​​​​​ഠി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത് മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ ത​​​​​​​ന്നെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന പൂ​​​​​​​ർ​​​​​​​ണ ബോ​​​​​​​ധ്യ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ്. കി​​​​​​​സ്തു​​​​​​​വ​​​​​​​ർ​​​​​​​ഷം 189 - നും 190 - ​​​​​​​നും ഇ​​​​​​​ട​​​​​​​യി​​​​​​​ൽ ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യ അ​​​​​​​ല​​​​​​​ക്സാ​​​​​​​ണ്ട്രി​​​​​​​യാ​​​​​​​യി​​​​​​​ലെ പ്ര​​​​​​​മു​​​​​​​ഖ പ​​​​​​​ണ്ഡി​​​​​​​ത​​​​​​​ൻ പ​​​​​​​ന്തേ​​​​​​​നൂ​​​​​​​സ് ര​​​​​​​ണ്ടാം ശ​​​​​​​ത​​​​​​​ക​​​​​​​ത്തി​​​​​​​ൽ ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ൽ ക്രി​​​​​​​സ്ത്യാ​​​​​​​നി​​​​​​​ക​​​​​​​ളു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​യി സാ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ അ​​​​​​​ത്ഭു​​​​​​​ത​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ട​​​​​​​തി​​​​​​​ല്ല.

​​​മാ​​​​​​​ർ തോ​​​​​​​മ്മാശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ മൈ​​​​​​​ലാ​​​​​​​പ്പൂ​​​​​​​ർ ക​​​​​​​ബ​​​​​​​റി​​​​​​​ടം: ച​​​​​​​രി​​​​​​​ത്ര​​​​​​​വ​​​​​​​സ്തു​​​​​​​ത​​​​​​​ക​​​​​​​ൾ

ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ഭാ​​​​​​​ര​​​​​​​ത​​​​​​​പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന​​​​​​​ത്തെ സാ​​​​​​​ധൂ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ഒ​​​​​​​രു ഉ​​​​​​​ത്ത​​​​​​​മ തെ​​​​​​​ളി​​​​​​​വാ​​​​​​​ണ​​​​​​് മൈ​​​​​​​ലാ​​​​​​​പ്പൂ​​​​​​​രി​​​​​​​ലു​​​​​​​ള്ള ക​​​​​​​ബ​​​​​​​റി​​​​​​​ടം. അദ്ദേഹം മൈ​​​​​​​ലാ​​​​​​​പ്പൂ​​​​​​​രി​​​​​​​ൽ ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​യാ​​​​​​​യി മ​​​​​​​രി​​​​​​​ച്ചെ​​​​​​​ന്നും അ​​​​​​​വി​​​​​​​ടെ​​​​​​​ത്ത​​​​​​​ന്നെ സം​​​​സ്ക്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ന്നു​​​​മാ​​​​ണ് പാ​​​​ര​​​​ന്പ​​​​ര്യം. ഈ ​​​​പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തെ സാ​​​​ധൂ​​​​ക​​​​രി​​​​ക്കു​​​​ന്ന ഏ​​​​താ​​​​നും ച​​​​രി​​​​ത്ര​​​​വ​​​​സ്തു​​​​ത​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കട്ടെ.

1. 1599 ലെ ​​​​ഉ​​​​ദ​​​​യ​​​​ന്പേ​​​​രൂ​​​​ർ സൂ​​​​ന​​​​ഹ​​​​ദോ​​​​സു​​​​വ​​​​രെ മാ​​​​ർ​​​​ത്തോ​​​​മ്മാ ന​​​​സ്രാ​​​​ണി​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യ കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മൈ​​​​ലാ​​​​പ്പൂ​​​​രി​​​​ലേ​​​​യ്ക്ക് തീ​​​​ർ​​​​ത്ഥാ​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യും ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്ന് മ​​​​ണ്ണെ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​രിക​​​​യും അ​​​​ത് പു​​​​ണ്യ​​​​ക​​​​ർ​​​​മ്മ​​​​ങ്ങ​​​​ൾ​​​​ക്കും ഹ​​​​ന്നാ​​​​ൻ​​​​വെ​​​​ള്ളം വെ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

2. ആ​​​​റാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ സി​​​​റി​​​​യാ​​​​ക്കാ​​​​ര​​​​നാ​​​​യ തെ​​​​യ​​​​ഡോ​​​​ർ എ​​​​ന്ന തീ​​​​ർ​​​​ത്ഥ സ​​​​ഞ്ചാ​​​​രി മൈ​​​​ലാ​​​​പ്പൂ​​​​രി​​​​ലു​​​​ള്ള വി. ​​​​തോ​​​​മ്മാ​​​​ശ്ലീ​​​​ഹാ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ടം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​താ​​​​യി ടൂ​​​​ർ​​​​സി​​​​ലെ മെ​​​​ത്രാ​​​​നാ​​​​യ വി. ​​​​ഗ്രി​​​​ഗ​​​​റി (538-594)പ്ര​​​​സ്താ​​​​വി​​​​ച്ചി​​​​ട്ട​​​​ണ്ട്

3. എ.​​​​ഡി. 883 ൽ ​​​​ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ രാ​​​​ജാ​​​​വാ​​​​യ ആ​​​​ൽ​​​​ഫ്ര​​​​ഡ് ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്ള മാ​​​​ർ​​​​ത്തോ​​​​മ്മാ ശ്ലീ​​​​ഹാ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ടം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നാ​​​​യി ഷെ​​​​ർ​​​​ബ​​​​ണി​​​​ലെ മെ​​​​ത്രാ​​​​നാ​​​​യി​​​​രു​​​​ന്ന സീ​​​​ഖി​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഒ​​​​രു തീ​​​​ർ​​​​ത്ഥ​​​​സം​​​​ഘ​​​​ത്തെ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​യ്ക്ക് അ​​​​യ​​​​ച്ചു​​​​വെ​​​​ന്ന് ആം​​​​ഗ്ലോ​​​​സാ​​​​ക്സ​​​​ണ്‍ ക്രോ​​​​ണി​​​​ക്കി​​​​ളി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു.

4. ​​​ഒ​​​​ൻ​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ അ​​​​റേ​​​​ബ്യ​​​​യി​​​​ൽ നി​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ ചി​​​​ല മു​​​​സ്ലീം സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ മൈ​​​​ലാ​​​​പ്പൂ​​​​രെ ക​​​​ബ​​​​റി​​​​ടം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു​​​​വെ​​​​ന്ന് അ​​​​വ​​​​ർ​​​​ത​​​​ന്നെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു. അ​​​​ക്കാ​​​​ല​​​​ത്ത് മൈ​​​​ലാ​​​​പ്പൂ​​​​രി​​​​നെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് “​​​​ബേ​​​​സ് തോ​​​​മ്മാ” (തോ​​​​മ്മാശ്ലീ​​​​ഹാ​​​​യു​​​​ടെ ഭ​​​​വ​​​​നം) എ​​​​ന്നാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

5. 1293 ൽ ​​​​ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ വെ​​​​നീ​​​​ഷ്യ​​​​ൻ സ​​​​ഞ്ചാ​​​​രി മാ​​​​ർ​​​​ക്കോ പോ​​​​ളോ, വി. ​​​​തോ​​​​മ്മാശ്ലീ​​​​ഹാ​​​​യു​​​​ടെ കബറിടം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ ക്രൈ​​​​സ്ത​​​​വ​​​​രും മു​​​​ഹ​​​​മ്മ​​​​ദീ​​​​യ​​​​രും പ്ര​​​​സ്തു​​​​ത ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ ആ​​​​ദ​​​​ര​​​​വു​​​​ക​​​​ൾ അ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തും അ​​​​വി​​​​ടെ അ​​​​ത്ഭു​​​​ത​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​തും ത​​​​നി​​​​ക്ക് നേ​​​​രി​​​​ട്ട് കാ​​​​ണു​​​​വാ​​​​ൻ സാ​​​​ധി​​​​ച്ചു​​​​വെ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടുണ്ട്.

6. 1324 ൽ ​​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട ഒ​​​​ഡെ​​​​റി​​​​ക് വേ​​​​ദ​​​​സാ​​​​ക്ഷി​​​​ക​​​​ളാ​​​​യി മ​​​​രി​​​​ച്ച ത​​​​ന്‍റെ ര​​​​ണ്ട് സ്നേ​​​​ഹി​​​​ത​​​​രു​​​​ടെ ഭൗ​​​​തി​​​​കാ​​​​വ​​​​ശി​​​​ഷ്ട​​​​ക​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​പോ​​​​രാ​​​​ൻ പോ​​​​യ അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ മൈ​​​​ലാ​​​​പ്പൂ​​​​രി​​​​ലെ ക​​​​ബ​​​​റി​​​​ടം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​താ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു. അ​​​​റ​​​​ബി ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​യ ആ​​​​മ്ര്ബി​​​​ൻ മാ​​​​ട്ട 1340 ൽ ​​​​ഇ​​​​പ്ര​​​​കാ​​​​രം എ​​​​ഴു​​​​തി: “ഇ​​​​ന്ത്യ​​​​യി​​​​ലെ മൈ​​​​ലാ​​​​ൻ ദ്വീ​​​​പി​​​​ൽ മാ​​​​ർ​​​​ത്തോ​​​​മ്മാ​​​​യു​​​​ടെ ആ​​​​ശ്ര​​​​മ​​​​ത്തി​​​​ലെ അ​​​​ൾ​​​​ത്താ​​​​ര​​​​യു​​​​ടെ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്താ​​​​ണ് ശ​​​​വ​​​​കു​​​​ടീ​​​​രം’’

7. 1350-ൽ ​​​​മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ ജോ​​​​ണ്‍ മ​​​​രി​​​ങ്ങോ​​​​ളി​​​​യും 1425 ൽ ​​​​നി​​​​ക്കോ​​​​ളോ ദെ​​​​ക്കോ​​​​ന്തി എ​​​​ന്ന യൂ​​​​റോ​​​​പ്യ​​​​ൻ സ​​​​ഞ്ചാ​​​​രി​​​​യും ശ്ലീ​​​​ഹാ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ടം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചവ​​​​രാ​​​​ണ്.

8. 1504 ൽ ​​​​ബാ​​​​ഗ്ദാ​​​​ദി​​​​ൽ​​​​നി​​​​ന്ന് മാ​​​​ർ യാ​​​​ക്കോ​​​​ബും സം​​​​ഘ​​​​വും മൈ​​​​ലാ​​​​പ്പൂ​​​​രി​​​​ലേ​​​​ക്ക് തീ​​​​ർ​​​​ത്ഥാ​​​​ട​​​​നം ന​​​​ട​​​​ത്തി. 1504 ൽ ​​​​ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ ഈ ​​​​നാ​​​​ലു ക​​​​ൽ​​​​ദാ​​​​യ മെ​​​​ത്രാന്മാർ മൈ​​​​ലാ​​​​പ്പൂ​​​​രി​​​​ൽ ക​​​​ട​​​​ൽ​​​​തീ​​​​ര​​​​ത്താ​​​​ണ് മാ​​​​ർ തോ​​​​മ്മാ​​​​ശ്ലീ​​​​ഹാ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ട​​​​മെ​​​​ന്ന് അ​​​​വ​​​​രു​​​​ടെ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സി​​​​ന് എ​​​​ഴു​​​​തി.

9. 1300 കൊ​​​​ല്ല​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള പൗ​​​​ര​​​​സ്ത്യ സു​​​​റി​​​​യാ​​​​നി ജ​​​​പ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ർ​​​​ത്തോ​​​​മ്മാ ഇ​​​​ന്ത്യാ രാ​​​​ജ്യ​​​​ത്ത് ക​​​​ട​​​​ൽ​​​​ത്തീ​​​​ര​​​​ത്തു​​​​വ​​​​ച്ച് കു​​​​ന്ത​​​​ത്താ​​​​ൽ കു​​​​ത്ത​​​​പ്പെ​​​​ട്ട് ത​​​​ന്‍റെ കൂ​​​​ടാ​​​​രം ക​​​​ട​​​​ൽ​​​​ത്തീ​​​​ര​​​​ത്ത് ഉ​​​​റ​​​​പ്പി​​​​ച്ചു’’ എ​​​​ന്ന് കാ​​​​ണു​​​​ന്നു. ഇ​​​​ന്ത്യ​​​​യു​​​​ടെ ഈ ​​​​ക​​​​ട​​​​ൽ​​​​ത്തീ​​​​രം പൗ​​​​ര​​​​സ്ത്യ സു​​​​റി​​​​യാ​​​​നി​​​​ക്കാ​​​​ർ​​​​ക്ക് മൈ​​​​ലാ​​​​പ്പൂ​​​​ര​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​ന്നും ആ​​​​യി​​​​രു​​​​ന്നി​​​​ല്ല.

10. ബ​​​​ർ​​​​ത്തു​​​​ൽ​​​​മൈ.... ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​വ​​​​ച്ച് ത​​​​ല​​​​വെ​​​​ട്ട​​​​പ്പെ​​​​ട്ടു - ലോ​​​​ക​​​​ത്തി​​​​ന്‍റെ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലു​​​​ള്ള വേ​​​​റൊ​​​​രു ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​വ​​​​ച്ച് തോ​​​​മ്മാ കു​​​​ന്ത​​​​ത്താ​​​​ൽ കു​​​​ത്ത​​​​പ്പെ​​​​ട്ടു എ​​​​ന്നാ​​​​ണ് മി​​​​ക്ക​​​​വാ​​​​റും 9-ാം ശ​​​​ത​​​​ക​​​​ത്തി​​​​നു​​​​മു​​​​ന്പ് ര​​​​ചി​​​​ക്ക​​​​പ്പെ​​​​ട്ട ഉ​​​​സു​​​​വാ​​​​ർ​​​​ഡി​​​​ന്‍റെ ര​​​​ക്ത​​​​സാ​​​​ക്ഷി ച​​​​രി​​​​ത്രം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ എ​​​​ന്ന പേ​​​​രി​​​​ൽ പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ൾ അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നെ​​​​ന്നും ത​​​​ന്നിമിത്തം തോ​​​​മ്മാ​​​​യു​​​​ടെ ഇ​​​​ന്ത്യ ന​​​​മ്മു​​​​ടെ ഇ​​​​ന്ത്യ അ​​​​ല്ലെ​​​​ന്നും പ​​​​റ​​​​യു​​​​ന്ന​​​​വ​​​​ർ ലോ​​​​ക​​​​ത്തി​​​​ന്‍റെ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലു​​​​ള്ള ഈ ​​​​ഇ​​​​ന്ത്യ​​​​യെ​​​​പ്പറ്റി പ്ര​​​​ത്യേ​​​​കം ചി​​​​ന്തി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

11. തോ​​​​മ്മാ​​​​ശ്ലീ​​​​ഹാ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ടം ഇ​​​​ന്ത്യ​​​​യി​​​​ൽ മെ​​​​യി​​​​ലാ​​​​നി​​​​ൽ ആ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നാ​​​​മ​​​​മു​​​​ള്ള​​​​ആ​​​​ശ്ര​​​​മ​​​​ത്തി​​​​ലെ ബ​​​​ലി​​​​പീ​​​​ഠ​​​​ത്തി​​​​ന്‍റെ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്ത് സ്ഥി​​​​തി ചെ​​​​യ്യു​​​​ന്നു’’ എ​​​​ന്നും പൗ​​​​ര​​​​സ്ത്യ​​​​സു​​​​റി​​​​യാ​​​​നി​​​​ക്കാ​​​​ര​​​​നാ​​​​യ അ​​​​മീ​​​​ർ ബ​​​​ർ​​​​മ​​​​ത്താ​​​​യി 1340 ൽ ​​​​പ്ര​​​​സ്താ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.
തോമ്മാശ്ലീഹായെ പിതാവായി സ്വീകരിക്കുന്ന കേരള നസ്രാണി കൾ തമിഴകത്തെ മെെലാപ്പൂരിൽ അദ്ദേഹത്തിന്‍റെ കബറിടം വണങ്ങുന്നത് അതു യാഥാർഥ്യമായതുകൊണ്ടുതന്നെയാണ് എന്നു നിസംശയം പറയാം.

പാരന്പര്യം

തോ​​​​മ്മാ​​​​ശ്ലീ​​​​ഹാ ഒ​​​​ന്നാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ തു​​​​റ​​​​മു​​​​ഖ​​​​പ​​​​ട്ട​​​​ണ​​​​മാ​​​​യ കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ൽ വ​​​​ന്നു​​​​വെ​​​​ന്നും ആ​​​​ദ്യ​​​​ത്തെ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് രൂ​​​​പം കൊ​​​​ടു​​​​ത്തെ​​​​ന്നും തു​​​​ട​​​​ർ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ വിവിധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് രൂ​​​​പം കൊ​​​​ടു​​​​ത്തു​​​​വെ​​​​ന്നും കരുതുന്നതിൽ അ​​​​സ്വാ​​​​ഭാ​​​​വി​​​​ക​​​​ത​​​​യില്ല. ഭ​​​​ാര​​​​ത​​​​ത്തി​​​​ലെ മാ​​​​ർ​​​​ത്തോ​​​​മ്മാ ന​​​​സ്രാ​​​​ണികളുടെ ഇൗ പാ​​​​ര​​​​ന്പ​​​​ര്യ​​​​ം തോ​​​​മ്മാ​​​​ശ്ലീ​​​​ഹാ ക​​​​പ്പ​​​​ലി​​​​റ​​​​ങ്ങി​​​​യ ഇടവും സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച സ്ഥ​​​​ല​​​​ങ്ങ​​​​ളും അ​​​​വ​​​​സാ​​​​നം ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വം വ​​​​രി​​​​ച്ച സ്ഥ​​​​ല​​​​വും ക​​​​ബ​​​​റി​​​​ട​​​​വും ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു. ശ്ലൈ​​​​ഹി​​​​ക അ​​​​ടി​ത്ത​​​​റ​​​​യു​​​​ള്ള സ​​​​ഭ​​​​ക​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ​​​​പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ന്‍റെ കേ​​​​ന്ദ്ര​​​​ബി​​​​ന്ദു അ​​​​വ പി​​​​ന്തു​​​​ട​​​​രു​​​​ന്ന ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മ പാ​​​​ര​​​​ന്പ​​​​ര്യ​​​​മാ​​​​ണ്. തോ​​​​മ്മാ​​​​ശ്ലീ​​​​ഹാ​​​​യി​​​​ൽ നി​​​​ന്ന് ല​​​​ഭി​​​​ച്ച സു​​​​വി​​​​ശേ​​​​ഷം സ​​​​ജീ​​​​വ​​​​മാ​​​​യി പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​തും നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തും ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. അ​​​​ത് അ​​​​വ​​​​രു​​​​ടെ ശ്ലൈ​​​​ഹി​​​​ക​​​​പൈ​​​​തൃ​​​​ക​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ​​​​യും ത​​​​നി​​​​മ​​​​യു​​​​മാ​​​​ണ്. മാ​​​​ർ​​​​ത്തോ​​​​മ്മാ​​​​മാ​​​​ർ​​​​ഗത്തി​​​​ന്‍റെ കേ​​​​ന്ദ്ര​​​​ബി​​​​ന്ദു​​​​വും ഇ​​​​തു ത​​​​ന്നെ.

റവ.ഡോ. ജോസഫ് കൊല്ലാറ
(മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി ചരിത്രവിഭാഗം പ്രഫസറാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.