റബർ ആക്ട്: കൃഷിക്കാർക്ക് ആശങ്ക വേണ്ട
Thursday, July 30, 2020 11:52 PM IST
ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി റ​ബർ ആ​ക്ട് റ​ദ്ദു ചെ​യ്യു​മെ​ന്നും റ​ബർ ബോ​ർ​ഡ് ഇ​ല്ലാ​താ​യി തീ​രു​മെ​ന്നും അ​തു​മൂ​ലം കൃ​ഷി​ക്കാ​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നും കൃ​ഷി​ക്കാ​രും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. റ​ബർ ആ​ക‌്ട് റ​ദ്ദു ചെ​യ്യു​ന്ന​തി​നെ​തി​രേ​യോ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നെ​തി​രെ​യോ റ​ബർ ബോ​ർ​ഡു നി​റു​ത്ത​ലാ​ക്കു​ന്ന​തി​നെ​തിരേ​യോ അ​ല്ല കൃ​ഷി​ക്കാ​ർ പ്ര​തി​ക​രി​ക്കേ​ണ്ട​ത്. മ​റി​ച്ച് കൃഷിക്കാര​ന്‍റെ ഉത്പ​ന്ന​ത്തി​നു​ ന്യാ​യ​വി​ല കിട്ടാനാണ്.

1947-ലെ ​റ​ബ​ർ ആ​ക‌്ട് കൃ​ഷി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണ് എ​ന്നു ക​രു​തു​ന്ന​തു തെ​റ്റ്. റ​ബ​ർ ആ​ക്ട് വ്യ​വ​സാ​യി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​യ​മ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് റ​ബ​ർ ഒ​രു വ്യാ​വ​സാ​യി​ക അ​സം​സ്കൃ​ത വ​സ്തു​വാ​യി നി​യ​മ​ത്തി​ൽ നി​ർ​വചിക്കു​ന്ന​തുത​ന്നെ. റ​ബർ ആ​ക്ടി​ന്‍റെ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും കേ​ന്ദ്ര വാ​ണി​ജ്യ-വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. റ​ബറി​നെ വ്യ​വ​സാ​യി​ക അ​സം​സ്കൃ​ത വ​സ്തു എ​ന്ന നി​ർ​വച​നം ഒ​രു നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ മാ​റ്റി കാ​ർ​ഷി​കോ​ല്പ​ന്നമെന്ന നി​ർ​വച​ന​ത്തി​ൽ കൊ​ണ്ടു​വ​രി​ക​യും കൃ​ഷിമ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ റ​ബ​ർ ആ​ക്ട് ഇ​ന്ന​ത്തെ നി​ല​യി​ൽ തു​ട​രു​ന്നി​ട​ത്തോ​ളം കാ​ലം റ​ബ​ർ കൃ​ഷി​ക്കാ​ർ​ക്കു പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ല.

റ​ബ​ർ ബോ​ർ​ഡ് വാ​ണി​ജ്യമ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ർ​ശ​ന നി​ർ​ദേശ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ 70 വ​ർ​ഷ​ക്കാ​ല​മാ​യി ന്യാ​യ​വി​ല ല​ഭി​ക്കാ​ൻ ഒ​ന്നും ചെ​യ്യാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞ​താ​യി കാ​ണു​ന്നി​ല്ല.

അ​നി​യ​ന്ത്രി​ത​മാ​യ ഇ​റ​ക്കു​മ​തി തീ​ർ​ച്ച​യാ​യും വി​ലയി​ടി​വു സൃ​ഷ്ടി​ക്കും. എ​ന്നാ​ൽ സ്വാ​ഭാ​വി​ക റ​ബറി​ന് ഉ​ത്പാ​ദ​ന ചി​ല​വി​ന്‍റെ​യും മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെയും അ​ടി​സ്ഥാ​ന​ത്തി​ൽ താ​ങ്ങു​വി​ല നി​ശ്ച​യി​ച്ചാ​ൽ കൃ​ഷി​ക്കാ​ര​ന്‍റെ സ​ങ്ക​ടം തീ​രി​ല്ലേ? കാ​ല​ഘ​ട്ട​ത്തി​ന​നു​സൃത​മാ​യ പു​തി​യ മാ​ർഗ​ങ്ങ​ളും പു​തി​യനി​യ​മവും കൊ​ണ്ടു​വ​രി​ക​യ​ല്ലേ വേ​ണ്ട​ത്?

റ​ബറി​ന് താ​ങ്ങു​വി​ല നി​ശ്ച​യി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള ഒ​രു അ​ന്ത​ർ​ദേ​ശീ​യ ക​രാ​റു​ക​ളും ത​ട​സ​മാ​കി​ല്ല. അ​ന്ത​ർ ദേ​ശീ​യ ക​രാ​റി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ട് എ​ങ്കി​ൽ​ത​ന്നെ ക​രാ​റി​ന് നി​യ​മപ്രാ​ബ​ല്യം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ 253-10 വ​കു​പ്പ് അ​നു​ശാ​സി​ക്കും പ്ര​കാ​രം ആ​ക്ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി ത​റ​വി​ല നി​ശ്ച​യി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല.

ബോർഡ് എന്തു ചെയ്തു?

13-ാം വ​കു​പ്പു പ്ര​കാ​രം താ​ങ്ങു​വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ൽ മാ​ത്രം നി​ക്ഷി​പ്ത​മാ​ണ്. എ​ന്നാ​ൽ ഇ​ക്കാ​ല​മ​ത്ര​യും ഇ​റ​ക്കു​മ​തി യ​ഥേ​ഷ്ടം ന​ട​ന്നി​ട്ടും താ​ങ്ങു​വി​ല നി​ശ്ച​യി​ക്കാ​തി​രു​ന്നി​ട്ടും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കേ​ണ്ട റ​ബ​ർ ബോ​ർ​ഡ് എ​ന്തു ന​ട​പ​ടിയെടു​ത്തു എ​ന്ന​ത് വ്യ​ക്ത​മ​ല്ല. റ​ബ​ർ ബോ​ർ​ഡി​ന്‍റെ ത​ല​പ്പ​ത്ത് മ​ല​യാ​ളി​ക​ളും കേ​ര​ള കേ​ഡ​റി​ലുള്ള സീ​നി​യ​ർ ഓ​ഫീ​സ​ർ​മാ​ർ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും കൃ​ഷി​ക്കാ​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന ആ​നു​കൂ​ല്യം പോ​ലും ബോ​ർ​ഡി​ൽനി​ന്നും ഉ​ണ്ടാ​യ​താ​യി കാ​ണു​ന്നി​ല്ല.

സ്വാ​ഭാ​വി​ക റ​ബറി​നെ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെടു​ത്ത​ണ​മെ​ന്നും താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച് വി​ല​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കൃ​ഷി​ക്കാ​രും അ​വ​രു​ടെ സം​ഘ​ട​ന​ക​ളും രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളും പൊ​തു പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും മ​ത​മേ​​ലധ്യ​ക്ഷന്മാ​രും മാ​റിമാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളോ​ടു നി​ര​വ​ധി​യാ​യ നി​വേ​ദ​ന​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു വെ​ങ്കി​ലും അ​തി​ന്‍റെ​യൊ​ക്കെ സ്ഥാ​നം ച​വ​റ്റു കൊ​ട്ട​യാ​യി​രു​ന്നു എ​ന്നു കാ​ണാം.


താങ്ങുവില നിശ്ചയിച്ചു, പക്ഷേ...

2001-ൽ ​കോ​ട​തി നി​ർ​ദേ​ശ​ത്തെത്തുട​ർ​ന്ന് താ​ങ്ങു​വി​ല നി​ശ്ച​യി​ച്ചു​വെ​ങ്കി​ലും ക​ഴി​ഞ്ഞ 19 വ​ർ​ഷ​ക്കാ​ല​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ർന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. വി​ല​ത്ത​ക​ർ​ച്ച വ​ലി​യൊ​രു മ​ഹാ​മാ​രി​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച ഒ​രു ആ​നു​കൂ​ല്യ​വും റ​ബ​ർ കൃ​ഷി​ക്കാ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത​ല്ല. ഇ​ക്കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര സർക്കാരിന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ര​ണം.

കൃ​ഷിമ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള വി​ല​നി​ർ​ണ​യ ക​മ്മീ​ഷ​നാ​ണ് ത​റ​വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മശിപാ​ർ​ശ​ക​ൾ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കു​ന്ന​ത്. 1965-ൽ ​നി​ല​വി​ൽ വ​ന്ന വി​ല നി​ർ​ണ​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മെ​ന്പ​ർ സെ​ക്ര​ട്ട​റി​യും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യും രണ്ട് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ്. ഓ​രോ വ​ർ​ഷ​വും ക​മ്മീ​ഷ​ൻ അ​വ​രു​ടെ ശിപാ​ർ​ശ​ക​ൾ സ​മ​ർ​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ റ​ബറി​ന് താ​ങ്ങു​വി​ല നി​ശ്ച​യി​ക്കാ​നു​ള്ള ശിപാ​ർ​ശ ചെ​യ്യാ​ൻ ക​മ്മീ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി അ​റി​യി​ല്ല.

പാ​ർ​ല​മെ​ന്‍റ​റി സ​ബ് ക​മ്മി​റ്റി​യു​ടെ 11-03-2020ൽ ​സ​മ​ർ​പ്പി​ച്ച 152-ാം ന​ന്പ​ർ റി​പ്പോ​ർ​ട്ടി​ൽ റ​ബ​റി​ന് എ​ത്ര​യും പെ​ട്ടെ​ന്ന് താ​ങ്ങു​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​ലേ​ക്കു ശിപാ​ർ​ശ ചെ​യ്തി​രു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ 15-ാം ഖ​ണ്ഡി​ക​യി​ൽ ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. മേ​ൽ​ശു​പാ​ർ​ശ​യി​ലും കേ​ന്ദ്ര​സർക്കാർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

പിന്തിരിയരുത്

വി​ല​ത്ത​ക​ർ​ച്ച​യും പ്ര​തി​കൂ​ല കാലാവ​സ്ഥ​യും മ​റ്റും മാ​റിമാ​റി വ​രും. അ​തി​നെ​യൊ​ക്കെ അ​തി​ജീ​വി​ക്കാ​നു​ള്ള മ​നോ​വീ​ര്യം ക​ർ​ഷ​ക​ർ​ക്കു​ണ്ട്. ഇ​പ്പോ​ഴ​ത്തെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യം മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്ത് റ​ബർ കൃ​ഷി​യി​ൽനി​ന്നും പി​ന്തി​രി​യു​ന്ന​തി​നോ മ​റ്റു കൃ​ഷി​യി​ലേ​ക്കു മാ​റു​ന്ന​തോ കൃ​ഷി​ക്കാ​ര​നു സാധിക്കില്ല. ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥി​രവ​രു​മാ​നം ല​ഭി​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ലും ഭൂ​പ്ര​കൃ​തി​യി​ലും ​കൃ​ഷി​ക​ൾ​ക്കു ക​ഴി​യി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യം മ​റ​ക്ക​രു​ത്.

യുഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കെ.​എം. മാ​ണി​ കൊ​ണ്ടു​വ​ന്ന വ​ിലസ്ഥി​ര​താ ഫ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഈ ​ആ​നു​കൂ​ല്യം ആ​ർപിഎ​സ് മു​ഖാ​ന്തി​രം കൃ​ഷി​ക്കാ​രി​ൽ എ​ത്തി​ക്കു​ന്നു എ​ന്നേ ഉ​ള്ളൂ. അ​തു​കൊ​ണ്ട് അ​ത് റ​ബ​ർ ബോ​ർ​ഡി​ന്‍റെ​യോ കേ​ന്ദ്ര സർക്കാരിന്‍റെ​യോ പ​ദ്ധ​തി ആ​കി​ല്ല. റ​ബർബോ​ർ​ഡോ റ​ബർ ആ​ക്ടോ ഇ​ല്ലാ​തെത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ളും കൃ​ഷി​ക്കാ​ർ​ക്കു ന​ൽ​കാ​വു​ന്ന​താ​ണ്. ആ​ർപിഎ​സ് പോ​ലു​ള്ള ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ ഉ​ണ്ടാ​കേ​ണ്ട​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​വു​മാ​ണ്. അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തു​ത്യ​ർ​ഹമാ​ണ്. കോ​വി​ഡ് കാ​ല​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​പോ​ലെ വി​ല​ത്ത​ക​ർ​ച്ച​യു​ടെ കാ​ല​ത്ത് റ​ബ​ർ കൃ​ഷി​ക്കാ​രെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​വ​രാ​ണ്.

ജോ​ർ​ജ് മേ​ച്ചേ​രി​ൽ അ​ഡ്വ​ക്കറ്റ്, കേ​ര​ള ഹൈക്കോടതി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.