പ്ര​ശാ​ന്ത് ഭൂ​ഷ​ൺ, ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ
Wednesday, September 2, 2020 11:21 PM IST
ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യെ​യും നാ​ല് മു​ൻ ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ​യും വി​മ​ർ​ശി​ച്ച് ട്വീ​റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ലു​ള്ള കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന് സുപ്രീംകോടതി ഒ​രു രൂ​പ പി​ഴ വി​ധി​ച്ചു. പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മാ​പ്പ​പേ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നി​ല​പാ​ടി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ശി​ക്ഷ വി​ധി​ച്ച​ത്. എന്തായാലും ഈ കേസും വിധിയും പ്രശാന്ത് ഭൂഷന്‍റെ മറുപടിയും ചരിത്ര ത്തിന്‍റെ ഭാഗമായി.

ഇന്ത്യയുടെ ജനാധിപത്യ ചർച്ചകളിൽ ഇനി ഈ കേസുമുണ്ടാകും. "ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു. ഇ​ത് ഇ​പ്പോ​ൾ തു​റ​ന്നു​പ​റ​യു​ന്നി​ല്ല എ​ങ്കി​ൽ ഭാ​വി​ത​ല​മു​റ​ക​ൾ ഞ​ങ്ങ​ളെ കു​റ്റ​ക്കാ​രെ​ന്നു വി​ധി​ക്കും. രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ​യോ മാ​ധ്യ​മ​ങ്ങ​ളു​ടെ​യോ വാ​ക്കു​ക​ൾ അ​ല്ല ഇ​ത്. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സു​പ്രീംകോ​ട​തി​യു​ടെ മു​ൻ​പി​ൽ നി​ന്നു​കൊ​ണ്ട് നീ​തി​ബോ​ധ​ത്തി​ന്‍റെ​യും ധാ​ർ​മി​ക​ത​യു​ടെ​യും സ​ത്യ​സ​ന്ധ​ത​യു​ടെ​യും പേ​രി​ൽ പ്ര​സി​ദ്ധ​രാ​യ ഉ​ന്ന​ത നീ​തി​പീ​ഠ​ത്തി​ലെ നാ​ല് മു​തി​ർ​ന്ന ന്യാ​യാ​ധി​പ​ന്മാ​രാ​യ ജെ. ​ചെ​ല​മേ​ശ്വ​ർ, കു​ര്യ​ൻ ജോ​സ​ഫ്, മ​ദ​ൻ വി. ​ലോ​ക്കൂ​ർ, ര​ഞ്ജ​ൻ ഗൊഗോ​യ് എ​ന്നി​വ​ർ രാ​ജ്യ​ത്തെ നോ​ക്കി വി​ളി​ച്ചു​പ​റ​ഞ്ഞ വാ​ക്കു​ക​ൾ ആ​ണി​ത് . നീ​തി​പീ​ഠ​ത്തി​ന് സം​ഭ​വി​ക്കു​ന്ന പു​ഴു​ക്കു​ത്തു​ക​ൾ​ക്കെ​തി​രേ വി​ര​ൽ ചൂ​ണ്ടി​യ​വ​രി​ൽ ഒ​രു മ​ല​യാ​ളി​യും ഉ​ണ്ട് എ​ന്ന​ത് ന​മ്മ​ളെ കൂ​ടു​ത​ൽ ആ​വേ​ശ​ഭ​രി​ത​രാ​ക്കു​ന്നു. 2018 ജനുവരിയിൽ നടന്ന ആ പത്രസമ്മേളനം ആദ്യ ത്തേതും അവസാനത്തേതുമാകട്ടെ എന്ന് പ്രശാ ന്ത്ഭൂഷൺ കേസിൽ വിധിപറയവേ കോടതി വിമർശിച്ചു എന്നതു വേറെ കാര്യം.

ഇ​ന്ത്യ​യു​ടെ 46-ാമ​ത് ചീ​ഫ് ജ​സ്റ്റീസാ​യി​രു​ന്ന ദീ​പ​ക് മി​ശ്ര കീ​ഴ്‌വഴ​ക്ക​ങ്ങ​ൾ മ​റി​ക​ട​ന്ന് മ​റ്റ് ജ​ഡ്ജി​മാ​ർക്ക് കേ​സു​ക​ള്‍ വി​ഭ​ജി​ച്ചു ന​ല്കു​ന്ന​തി​ലു​ള്ള അ​സം​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​യി ആ​യി​രു​ന്നു ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന നാ​ല് ജ​ഡ്ജി​മാ​ര്‍ അ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് താ​ത്പ​ര്യ​മു​ള്ള കേ​സുക​ൾ ഏ​റ്റ​വും ജൂ​ണി​യ​ർ ആ​യ അ​രു​ൺ മി​ശ്രയ്​ക്ക് കൈ​മാ​റു​ന്നു എ​ന്ന​താ​യി​രു​ന്നു അ​ന്നു​യ​ർ​ന്ന പ്ര​മാ​ദ​മാ​യ ആ​രോ​പ​ണം. അ​ന്ന് സു​പ്രീം​കോ​ട​തി​ൽ ന​ട​ന്ന കൊ​ട്ടാ​ര​വി​പ്ല​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ര​ഞ്ജ​ന്‍ ഗൊ​ഗോ​യി ചീ​ഫ് ജ​സ്റ്റീസാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം പ്ര​തി​നാ​യ​ക​നാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ടേ​ണ്ടിവ​ന്നു എ​ന്ന​തും പി​ന്നീ​ട് ഇ​ന്ത്യ​ൻ രാ​ഷ‌്ട്രീ​യ​ത്തി​ന്‍റെ വ​ലി​യ കൗ​തു​ക​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റു​ക​യു​ണ്ടാ​യി. നി​യ​മ-രാ​‌ഷ‌്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നും അ​തി​രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണം ആ​ണ് വി​ര​മി​ച്ച​തി​നു​ശേ​ഷം ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യെ രാ​ജ്യ​സ​ഭ​യി​ലേ​ക്കുനാ​മ​നി​ർ​ദേശം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് എ​തി​രേ ഉ​ണ്ടാ​യ​ത് .

ഈ ​സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യിട്ടാണ് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. രാ​ജ്യ​ത്തെ മു​തി​ർ​ന്ന നി​യ​മ​ജ്ഞ​രി​ൽ ഒ​രാ​ളാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ കൊ​ളു​ത്തി​വി​ട്ട കൊ​ടു​ങ്കാ​റ്റ് രാ​ജ്യ​ത്തെ ഉ​ന്ന​ത നീ​തി​പീ​ഠ​ങ്ങ​ളു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല രാ​ജ്യ​മെ​മ്പാ​ടും വ​ലി​യ പ്ര​ക​മ്പ​ന​ങ്ങ​ൾ ആ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. "ഔ​ദ്യോ​ഗി​ക​മാ​യി അ​ടി​യ​ന്ത​രാ​വ​സ്ഥ ഇ​ല്ലാ​ത്ത​പ്പോ​ൾ​ത്ത​ന്നെ ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷം രാ​ജ്യ​ത്ത് എ​ങ്ങ​നെ ജ​നാ​ധി​പ​ത്യം ന​ശി​പ്പി​ക്ക​പ്പെ​ട്ടെ​ന്നു ഭാ​വി​യി​ൽ പ​രി​ശോ​ധി​ക്കു​ന്ന ച​രി​ത്ര​കാ​ര​ന്മാ​ർ, ഈ ​ന​ശീ​ക​ര​ണ​ത്തി​ൽ സു​പ്രീംകോ​ട​തി​യു​ടെ പ​ങ്കും, അ​തി​ൽ​ത്ത​ന്നെ, നാ​ല് മു​ൻ ചീ​ഫ് ജ​സ്റ്റീസു​മാ​രു​ടെ പ​ങ്കും പ്ര​ത്യേ​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തും' എ​ന്നാ​യി​രു​ന്നു ​ട്വി​റ്റ​റി​ലൂ​ടെ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ സു​പ്രീംകോ​ട​തി​ക്ക് എ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത് .

ട്വി​റ്റ​റി​ലൂ​ടെ ന​ട​ത്തി​യ ആ​ദ്യ​ത്തെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ൽ ഞ​ടു​ങ്ങി​പ്പോ​യ സു​പ്രീം​കോ​ട​തി കോ​വി​ഡ് കാ​ല​ത്ത് ബിജെപി ​നേ​താ​വി​ന്‍റെ ആ​ഡം​ബ​ര ബൈ​ക്കാ​യ ഹാ​ർ​ലി ഡേ​വി​ഡ്സ​ണി​ൽ ഹെ​ൽ​മെ​റ്റും മാ​സ്കും ഇ​ല്ലാ​തെ ചീ​ഫ് ജ​സ്റ്റീസ് എ​സ്.എ. ​ബോ​ബ്ഡെ ഇ​രി​ക്കു​ന്ന ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ന​ട​ത്തി​യ അ​ടു​ത്ത പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ സ്വ​മേ​ധ​യാ കോ​ട​തിയല​ക്ഷ്യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ ട്വീ​റ്റു​ക​ൾ നീ​തി നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​ന് അ​പ​മാ​ന​മു​ണ്ടാ​ക്കു​ന്ന​തും ജ​ന​മ​ധ്യത്തി​ൽ സു​പ്രീംകോ​ട​തി​യു​ടെ​യും ചീ​ഫ് ജ​സ്റ്റീസി​ന്‍റെ ഓ​ഫീ​സി​ന്‍റെ​യും അ​ന്ത​സും അ​ധി​കാ​ര​വും ഇ​ടി​ച്ചു​താ​ഴ്ത്തു​ന്ന​തു​മാ​ണെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ വി​ല​യി​രു​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ കോ​ട​തിയ​ല​ക്ഷ്യ കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്ന് സു​പ്രീംകോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. കൂ​ടാ​തെ 11 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ള്ള തെ​ഹ​ൽ​ക്ക കേ​സി​ൽ അ​ന്ന​ത്തെ അ​മി​ക്ക​സ് ക്യൂ​റി ഹ​രീ​ഷ് സാ​ൽ​വെ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ചു​മ​ത്തി​യ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സും കോ​ട​തി പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രേ പൊ​ടി​ത​ട്ടി​യെ​ടു​ത്തു. ചീ​ഫ് ജ​സ്റ്റീ​സി​നെ വി​മ​ർ​ശി​ക്കു​ന്ന​ത് കോ​ട​തി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ല​ല്ല, ജ​ഡ്ജി എ​ന്നാ​ൽ കോ​ട​തി അ​ല്ല, വി​യോ​ജി​പ്പു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് തു​ട​ങ്ങി​യ പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ൾ സു​പ്രീംകോ​ട​തി ത​ള്ളി​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഇ​പ്പോ​ൾ കേ​സുമാ​യി മു​ന്നോ​ട്ടു​പോ​യ​ത്.


"ഞാ​ന്‍ ദ​യ യാ​ചി​ക്കി​ല്ല, ഔ​ദാ​ര്യ​ത്തി​ന് ഇ​ര​ക്കി​ല്ല, ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ഏ​തൊ​രു സ്ഥാ​പ​ന​ത്തി​നു നേ​രെ​യും തു​റ​ന്ന വി​മ​ര്‍​ശ​നം ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​നി​വാ​ര്യ​മാ​ണ്. ച​രി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​രാ​ജ്യ​ത്ത് ത​ന്‍റെ ക​ര്‍​ത്ത​വ്യ​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നു​ള്ള എ​ളി​യ ശ്ര​മ​മാ​ണ് ട്വീ​റ്റു​ക​ളി​ലൂ​ടെ ന​ട​ത്തി​യ​ത്. ഈ ​ഘ​ട്ട​ത്തി​ല്‍ മൗ​നം പാ​ലി​ക്കു​ന്ന​ത് ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വ​ലി​യ വീ​ഴ്ച​യാ​യി​രി​ക്കും. കോ​ട​തി കു​റ്റ​ക​ര​മെ​ന്ന് വി​ധി​യെ​ഴു​തി​യ എ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഒ​രു പൗ​ര​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ട​മ​യാ​യാ​ണ് ഞാ​ന്‍ ക​ണ​ക്കാ​ക്കു​ന്ന​ത്' എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ത​ന്‍റെ പ്ര​സ്താ​വ​ന അ​വ​സാ​നി​പ്പി​ച്ച​ത്. നി​യ​മ​പ്ര​കാ​രം കോ​ട​തി ന​ല്‍​കു​ന്ന ഏ​തുശി​ക്ഷ​യും സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി .

പ്ര​ശാ​ന്ത് ഭൂ​ഷ​ണെ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ സു​പ്രീംകോ​ട​തി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്നു​വ​ന്ന​ത് . ച​രി​ത്ര​കാ​ര​ന്‍ രാ​മ​ച​ന്ദ്ര ഗു​ഹ, ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ്, അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ഇ​ന്ദി​രാ ജ​യ്സിം​ഗ് തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. " ആ​ളു​ക​ള്‍ വ​രും പോ​കും, എ​ന്നാ​ല്‍ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​മാ​യി സു​പ്രീം​കോ​ട​തി എ​ക്കാ​ല​വും അ​വി​ടെ​ത്ത​ന്നെ നി​ല​നി​ല്‍​ക്ക​ണം' എ​ന്നുപ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ജ​സ്റ്റീസ് കു​ര്യ​ന്‍ ജോ​സ​ഫ് ത​ന്‍റെ പ്ര​സ്താ​വ​ന അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. "ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന തൂ​ണാ​യ നീ​തി​ന്യാ​യ പീ​ഠ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ വീ​ക്ഷ​ണ​മ​ല്ല, മ​റി​ച്ച് ന്യാ​യാ​ധി​പ​ന്മാ​രു​ടെ വീ​ക്ഷ​ണ​മാ​ണ് ഈ ​വി​ധി​യി​ലൂ​ടെ പ്ര​ക​ട​മാ​കുന്ന​തെ​ന്നു' പ​റ​ഞ്ഞ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ അ​രു​ണ്‍ ഷൂ​രി "ര​ണ്ട് ട്വീ​റ്റു​ക​ള്‍​കൊ​ണ്ട് അ​പ​ക​ട​ത്തി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ പൊ​ള്ള​യും ദു​ര്‍​ബ​ല​വു​മാ​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന തൂ​ണെ​ന്നും പ്ര​തി​ക​രി​ച്ചു.

പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ സു​പ്രീം​കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ളും ച​ർ​ച്ച​യാ​യതോ​ടെ കോ​ട​തി​ക​ളു​ടെ നി​ഷ്പ​ക്ഷ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും വ​ലി​യ ചോ​ദ്യ​ങ്ങ​ളും ച​ർ​ച്ച​ക​ളും രാ​ജ്യ​ത്ത് ഉയർന്നു. ഒ​ന്നാം മോ​ദിസ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സു​പ്രീം​കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ത്തി​നു​ള്ള ചീ​ഫ് ജ​സ്റ്റീസ് അ​ട​ങ്ങി​യ കൊ​ളീ​ജി​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ ശു​പാ​ർ​ശ​ക​ൾ കേ​ന്ദ്രസ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യും അ​വ​സാ​നം ജ​സ്റ്റീസ് ഇ​ന്ദു മ​ൽ​ഹോ​ത്ര​യു​ടെ നി​യ​മ​നം ഉ​ൾ​പ്പെടെ പ​ല കാ​ര്യ​ങ്ങ​ളി​ലും കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെയാണ് ഉ​ന്ന​ത​നീ​തി​പീ​ഠ​ങ്ങ​ൾ നി​ശബ്ദ​രാ​ക്കി​ത്തു​ട​ങ്ങു​ന്നു എ​ന്ന സം​ശ​യം ഇ​ന്ത്യ​യു​ടെ രാ​ഷ്‌ട്രീ​യ-നി​യ​മവൃ​ത്ത​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​ത് .

ജു​ഡീ​ഷൽ ആ​ക്റ്റി​വി​സ​ത്തി​ലൂ​ടെ​യും പൊ​തു​താത്്പ​ര്യ ഹ​ർ​ജി​ക​ളി​ലൂ​ടെ​യും രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​ൻ ആ​കേ​ണ്ട നീ​തി​പീ​ഠ​ങ്ങ​ൾ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ശ്വ​സ്ത വി​നീ​ത ദാ​സ​രാ​കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ന​ന്മ​യ്ക്കു ന​ല്ല​ത​ല്ല. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ൻ​പി​ൽ ന​ട്ടെ​ല്ലു വ​ള​ച്ചു നി​ൽ​ക്കു​ന്ന പ​ല​രും പ​റ​യാ​ൻ മ​ടി​ച്ച​ത് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞി​രി​ക്കു​ന്നു. അ​തേ, പ്ര​ശാ​ന്ത് ഭൂ​ഷ​ൺ, താ​ങ്ക​ൾ ഈ ​രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യാ​ണ്.

പ്രഫ. റോ​ണി കെ. ​ബേ​ബി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.