Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വർധിപ്പിക്കേണ്ടത് പൊതുവിഭവ സമാഹരണം
ആശങ്കയുണർത്തി കേരളത്തിന്റെ പൊതുകടം -2 / ഡോ. ജോസ് സെബാസ്റ്റ്യൻ
കഴിഞ്ഞ 20 വർഷത്തിനിടെ കേരളം എടുത്ത കടത്തിന്റെ പ്രയോജനം കേരള സമൂഹത്തിലെ ഏതു വിഭാഗത്തിനാണ് പോയിട്ടുള്ളത്? കടത്തിന്റെ 67 ശതമാനം നിത്യനിദാന ചെലവുകൾക്കാണല്ലോ മാറ്റിവയ്ക്കപ്പെട്ടത്. മൊത്തം റവന്യൂ ചെലവിന്റെ 49.93 ശതമാനം ശന്പള-പെൻഷൻ ചെലവുകളാണ്. കേരളത്തിന്റെ കടത്തിൽ ഉണ്ടായിട്ടുള്ള വർധനയും ശന്പള-പെൻഷൻ ചെലവുകളിൽ ഉണ്ടായിട്ടുള്ള വർധനയും താരതമ്യപ്പെടുത്തിയാൽ ഇതിനുള്ള ഉത്തരം ലഭിക്കും.
2005-06 നും 2015-16 നും ഇടയിൽ ശന്പള-പെൻഷൻ ചെലവ് നാലു മടങ്ങായാണ് വർധിച്ചത്. 11-ാം ശന്പള പരിഷ്കരണത്തോടെ ശന്പള-പെൻഷൻ ചെലവുകൾ 75,000 കോടിക്കുമേൽ പൊയ്ക്കൂടെന്നില്ല. കടമെടുപ്പിനുമേൽ കടിഞ്ഞാൺ ഇടണമെങ്കിൽ ശന്പള-പെൻഷൻ ചെലവുകൾ കർശനമായി നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.
വളയമില്ലാത്ത ചാട്ടം
2003-ൽ കേന്ദ്രസർക്കാർ ധന ഉത്തരവാദിത്വ നിയമം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന കടമോർത്താൽ കിടിലംകൊണ്ടുപോകും. പക്ഷേ, ആ നിയന്ത്രണം കേരളം സമർഥമായി മറികടന്നിരിക്കുന്നു. കിഫ്ബി വഴി 50,000 കോടി രൂപ 9.73 ശതമാനം പലിശയ്ക്കു കേരളം കടമെടുക്കുകയാണ്. പ്രത്യക്ഷത്തിൽ കിഫ്ബി സംസ്ഥാന ബജറ്റിന്റെ ഭാഗമല്ല. പക്ഷേ, കേരളത്തിന്റെ മൊത്തം കടഭാരം പരിഗണിക്കുന്പോൾ ഒരുലക്ഷം കോടിയോട് അടുക്കുന്ന കിഫ്ബിയുടെ തിരിച്ചടവുകൂടി പരിഗണിക്കേണ്ടിവരും. കിഫ്ബിപോലെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരണ്ടി നിന്ന് എടുത്തിട്ടുള്ള എല്ലാ കടങ്ങളും സംസ്ഥാനത്തിന്റെ മൊത്തം കടത്തിന്റെ ഭാഗംതന്നെയാണ്. നിർഭാഗ്യവശാൽ ഇത്തരം കടങ്ങളെക്കുറിച്ചുള്ള വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ല.
കടം സുസ്ഥിരമോ?
കിഫ്ബി അടക്കമുള്ള കേരളത്തിന്റെ കടം സുസ്ഥിരമാണോ എന്ന ചോദ്യം കേരള സന്പദ്വ്യവസ്ഥയുടെ വളർച്ചയും കേരളീയരുടെ നികുതി നൽകൽ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കേരള സന്പദ്വ്യവസ്ഥയുടെ വളർച്ചതന്നെ പരിഗണിക്കാം. കേരളത്തിന്റെ സാന്പത്തിക വളർച്ച കൃഷി, വ്യവസായം തുടങ്ങിയവയുടെ മേൽ കെട്ടിപ്പടുത്തിട്ടുള്ളതല്ല. ലോകമാസകലം വിപണനം ചെയ്യപ്പെടുന്ന ഒരുപാട് ഉത്പന്നങ്ങൾ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ടൂറിസം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകൾ സുസ്ഥിരമല്ല. പുറംവരുമാനമാണ് കേരള സന്പദ്വ്യവസ്ഥയുടെ ചാലകശക്തി.
കൊറോണയും ഗൾഫിൽനിന്നുള്ള തിരിച്ചുവരവും മൂലം പുറംവരുമാനം ഗണ്യമായി കുറഞ്ഞുകഴിഞ്ഞു. ഈ സ്ഥിതിവിശേഷം മാറും എന്നുതന്നെ ഇരിക്കട്ടെ. ഗൾഫിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറാൻ തയാറുള്ള യുവജനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സംസ്ഥാനമാണ് കേരളം. ജനസംഖ്യയിൽ വൃദ്ധജനങ്ങളുടെ എണ്ണം വളരെ വേഗമാണു വർധിച്ചുവരുന്നത്. പുറംവരുമാനത്തെക്കുറിച്ച് അമിത പ്രതീക്ഷവേണ്ട എന്നർഥം. ഇതിനു പുറമേയാണ് കാലാവസ്ഥാ വ്യതിയാനംമൂലം ഉണ്ടാകാനിരിക്കുന്ന കെടുതികൾ. പ്രളയവും വരൾച്ചയും ഇനിയുള്ള വർഷങ്ങളിലും പ്രതീക്ഷിക്കുകതന്നെവേണം.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് കേരളത്തിന്റെ വളർച്ചയ്ക്കു തടസം എന്ന ചിന്താഗതി മിതമായി പറഞ്ഞാൽ മൗഢ്യമാണ്. അടിസ്ഥാന സൗകര്യമെന്നത് ഭൗതികം മാത്രമല്ല, മാനസികവും കൂടിയാണ്. സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷത്തിന്റെ അഭാവത്തിൽ ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾ എത്രതന്നെ മെച്ചമായാലും മുതൽമുടക്ക് വരികയില്ല. ബിസിനസ് ചെയ്യാനുള്ള എളുപ്പത്തിന്റെ കാര്യത്തിൽ കേരളം താഴോട്ടുപോവുകയാണ് ഉണ്ടായതെന്നോർക്കണം.
ഇനി അഥവാ ഈ പരിമിതികളെയൊക്കെ മറികടന്നു കേരളം വികസനക്കുതിപ്പു തുടരുന്നു എന്നുതന്നെയിരിക്കട്ടെ. നികുതി - നികുതിയിതര വരുമാനം വർധിക്കുമോ? സംശയമാണ്. കഴിഞ്ഞ 20 വർഷമായി ദേശീയ ശരാശരിയെക്കാൾ ഉയർന്ന സാന്പത്തിക വളർച്ച കൈവരിച്ചിട്ടും കേരളം പൊതുവിഭവ സമാഹരണത്തിൽ അന്പേ പരാജയപ്പെടുകയാണുണ്ടായത്. വർഷങ്ങളായി കടമെടുത്തു നിത്യനിദാനച്ചെലവുകൾ നടത്തുന്ന പതിവ് കേരളത്തിലെ ജനങ്ങൾക്കിടയിൽ ‘ധനമിഥ്യ’ എന്ന മഹാരോഗത്തിനുകാരണമായിട്ടുണ്ട്. പൊതുസേവനങ്ങൾ ഏറെക്കുറെ സൗജന്യമാണെന്നും എക്കാലത്തും പ്രവഹിച്ചുകൊള്ളുമെന്നും ഉള്ള ഒരു മിഥ്യാധാരണ പ്രബലപ്പെട്ടിട്ടുള്ള ഒരു സമൂഹത്തിൽ പൊതുവിഭവ സമാഹരണം ദുഷ്കരമായിരിക്കും.
പൊതുവിഭവ സമാഹരണത്തിന് അനുകൂലമായ പൊതുബോധം വർഷങ്ങൾകൊണ്ട് ഒരു സമൂഹം ആർജിക്കുന്നതാണ്. ഇതൊക്കെ സൂചിപ്പിക്കുന്നതു കേരളം സമീപഭാവിയിൽ കടക്കെണിയിൽ അകപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നുതന്നെയാണ്. യാതൊരുവിധ ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ശുഭാപ്തി വിശ്വാസം കൊണ്ടുനടക്കുന്നവർക്കു മാത്രമേ കേരളത്തിന്റെ കടം സുസ്ഥിരമാകണമെന്ന് വാദിക്കാനാവൂ.
ജനങ്ങളെ വിശ്വാസത്തിലെടുക്കൽ
കേരളത്തിനു മുന്പിലുള്ളപരിഹാരം കൂടുതൽ കടമെടുപ്പല്ല. സർക്കാർ എന്നതു നികുതി-നികുതിയിതര മാർഗങ്ങളിലൂടെ ജനങ്ങൾ നൽകുന്ന സംഭാവനകൊണ്ട് പ്രവർത്തിക്കുന്ന സംവിധാനം മാത്രമാണെന്ന സനാതന സത്യം ജനമധ്യത്തിൽ തുറന്നുപറയുകയാണ് ആദ്യം വേണ്ടത്. തനതു വരുമാനത്തിന്റെ 73 ശതമാനവും പരോക്ഷ നികുതികളിലൂടെ സമാഹരിക്കപ്പെടുന്ന ഇന്നത്തെ സ്ഥിതി മാറേണ്ടിയിരിക്കുന്നു. പ്രത്യക്ഷ നികുതികളിലൂടെയും സർക്കാർ സേവനങ്ങളുടെമേലുള്ള ഫീസുകളിലൂടെയും കൂടുതൽ പൊതുവിഭവങ്ങൾ സമാഹരിക്കാൻ ഇത്തരത്തിലുള്ള തുറന്നുപറച്ചിൽ അനിവാര്യമാണ്.
പൊതു സേവനങ്ങൾക്കു തങ്ങൾ കൊടുക്കേണ്ട വിലയെക്കുറിച്ചും അവയുടെ അളവും ഗുണനിലവാരവും എങ്ങനെ പൊതുവിഭവങ്ങളുടെ ലഭ്യതയും കാര്യക്ഷമമായ വിനിയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ അവബോധവുമാണ് സന്നദ്ധമായ നികുതിനൽകൽ സംസ്കാരത്തിന്റെ അടിത്തറ. ധനകാര്യം അടിമുടി അഴിച്ചുപണിതു സുതാര്യതയുടെയും കണക്കുബോധിപ്പിക്കലിന്റെയും ഒരു ഉയർന്ന തലത്തിലേക്ക് കേരള സമൂഹത്തെ ഉയർത്തുകയാണു കടമെടുപ്പു രോഗത്തിനുള്ള ശാശ്വത പരിഹാരം.
(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ
ഫാക്കൽറ്റിയംഗമാണ്.)
(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗാന്ധിയൻ രാഷ്ട്രീയത്തിൽനിന്ന് അകന്നുപോയ റിപ്പബ്ലിക്
ഇന്ത്യ തനതു ഭരണഘടനയും ഭരണക്രമവുമുള്ള സ്വതന്ത്ര
ലോംഗ് ലിവ് ദ റിപ്പബ്ലിക്
ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയി ഇന്ത്യ മാറിയതിന്റെയും ഇന്ത്യ
ക്ഷാമത്തിന്റെ പിടിയിൽ എത്യോപ്യയിലെ ടൈഗ്രെ
ആഭ്യന്തര കലാപവും ഭക്ഷ്യക്ഷാമവും അതിരൂ
കോൺഗ്രസിന് ഇതു ലാസ്റ്റ് ബസ്
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിന് ഏതാനും മാസങ
വണ്ടി മുന്നോട്ടുപോകുമോ?
2018 ജനുവരിയില്‍ 70 രൂപയായിരുന്നു പെട്രോളിന്റെ വില. 2021
ജോ ബൈഡന്റെ ബൈബിളും വിശ്വാസങ്ങളും
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ബൈ
അങ്കത്തിനു കച്ച മുറുക്കുന്പോൾ
അനന്തപുരി / ദ്വിജൻ
കേരളനിയമസഭയിൽ സ്പീക്കർക്കെതി
തീവെട്ടിക്കൊള്ള നികുതി
കടിഞ്ഞാണില്ലാതെ കൂടുന്ന ഇന്ധനവില ജനങ്ങൾക്കു കൊള്ള
‘കൈ’ക്കരുത്തിലെ സമസ്യ!
കോണ്‍ഗ്രസിനു പുറമേനിന്നു ശത്രുക്കൾ ഒരുകാലത്തും ആവശ്യമില്ലായിരുന്നു. പാർട്ടിക്ക
സിഎജിയെ ചൊല്ലി കലഹം, തർക്കം
കിഫ്ബിയും സിഎജിയും കേരള രാഷ്ട്രീയത്തിൽ കറങ്ങാൻ തുടങ
വൈറസ് പ്രജകളുടെ വൈറൽ പ്രസംഗം!
പ്രിയപ്പെട്ട കോവിഡ് വൈറസ് പ്രജകളേ, കോവിഡ് വൈറസ
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോക റാങ്കിംഗില്‍
ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോക
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കി
പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകണം
ദശാബ്ദങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽ പുഞ്ചകൃഷി മാ
"ന്യൂനപക്ഷ ക്ഷേമ’ത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്
കൗശലക്കാരനായ ധനമന്ത്രിയും അവസാനവാക്കായ സതീശനും
കിഫ്ബിയിലെ ക്രമക്കേട് കണ്ടെത്തിയ ഭരണഘടനാ സ്ഥാപനമാ
കെഎസ്ആര്‍ടിസി: കാടടച്ച് ആക്ഷേപിക്കരുത്
കെഎസ്ആര്‍ടിസിയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന പരമാര
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
Latest News
സെന്‍സെക്സ് 938 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 14,000ന് താഴെ
കേന്ദ്രീയ വിദ്യാലയം പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മൂന്ന് മുതല്‍ എട്ട് വരെ ഓണ്‍ലൈന്‍ പരീക്ഷ
രാഹുൽ ഗാന്ധി കേരളത്തിൽ; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
കൊല്ലത്തും "കളമശേരി മോഡൽ' തല്ല്; എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളെ കൂട്ടുകാർ ക്രൂരമായി മർദിച്ചു
തമിഴ്നാട്ടിൽ യുവതിയേയും മകനെയും കൊലപ്പെടുത്തി വൻ കവർച്ച; ഏറ്റുമുട്ടലിൽ കൊള്ളസംഘാംഗം കൊല്ലപ്പെട്ടു
Latest News
സെന്‍സെക്സ് 938 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 14,000ന് താഴെ
കേന്ദ്രീയ വിദ്യാലയം പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മൂന്ന് മുതല്‍ എട്ട് വരെ ഓണ്‍ലൈന്‍ പരീക്ഷ
രാഹുൽ ഗാന്ധി കേരളത്തിൽ; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
കൊല്ലത്തും "കളമശേരി മോഡൽ' തല്ല്; എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളെ കൂട്ടുകാർ ക്രൂരമായി മർദിച്ചു
തമിഴ്നാട്ടിൽ യുവതിയേയും മകനെയും കൊലപ്പെടുത്തി വൻ കവർച്ച; ഏറ്റുമുട്ടലിൽ കൊള്ളസംഘാംഗം കൊല്ലപ്പെട്ടു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top