പ്രാധാന്യമുള്ള മറ്റു വിഷയങ്ങള്അപ്ളൈഡ് ഫിസിക്സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് & ഇമേജ് പ്രോസസിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് & ട്രാന്സ്പോര്ട്ടേഷന്, ഓര്‍ഗാനിക് കെമിസ്ട്രി & പോളിമേഴ്സ് തുടങ്ങിയ വിഷയങ്ങളിലുള്ള ശാസ്ത്രജ്ഞരുടെ എണ്ണം 50-ല്‍ താഴെ മാത്രമാണ്. ഇതു കാണിക്കുന്നത് ഈ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ഗവേഷണ സ്ഥാപനങ്ങള്‍ നല്‍കണമെന്നാണ്. അതേസമയം ഈ വിഷയങ്ങളില്‍ ഗവേഷണം നടത്തിയ പല ഗവേഷകര്‍ക്കും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നുള്ളതു പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ഇതു യുവശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ പ്രചോദനകരവുമാണ്.
അതേസമയം അനസ്തേഷ്യോളജി, അപ്ലൈഡ് മാത്തമാറ്റിക്സ്, എമര്‍ജന്‍സി & ക്രിട്ടിക്കല്‍ കെയര്‍, ജനറ്റിക് & ഹെറിഡിറ്ററി, ജിയോളജി തുടങ്ങിയ വിഷയങ്ങളിലുള്ള ശാസ്ത്രജ്ഞരുടെ എണ്ണം വളരെ പരിമിതമാണുതാനും. ഇത് ഈ രംഗത്തെ ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്ര സാങ്കേതിക മെഡിക്കല്‍ വകുപ്പും ശ്രദ്ധിക്കേണ്ടതും ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതുമാണ്.
ശാസ്ത്ര സാങ്കേതിക ഗവേഷണരംഗത്തുള്ള ഇന്ത്യയുടെ ഈ മുന്തിയ സ്ഥാനത്തിനുള്ള പ്രധാന കാരണം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണം നടത്തിയിട്ടുള്ളവരുടെ മികവും സംഭാവനയുമാണ്. പ്രത്യേകിച്ച് ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ സംഭാവന. ഇന്ത്യയിലെ പല ഉന്നത ഗവേഷണ സ്ഥാപനങ്ങളും ഈ കാലഘട്ടത്തിലാണ് ആരംഭിച്ചത്. അതിന്റെ ഫലം കാണാന്‍ തുടങ്ങിയിരിക്കുന്നു.
പുതിയ വിദ്യാഭ്യാസ നയത്തില്‍ ഗവേഷണത്തിനുള്ള പ്രസക്തി2020-ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് ദേശീയതലത്തില്‍ത്തന്നെ ഗവേഷണ പദ്ധതിക്ക് രൂപം നല്‍കുന്നതും അതിലേക്കാവശ്യമായ പ്രത്യേക ഫണ്ട് നീക്കിവയ്ക്കുന്നതുമായിരിക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖ അനുസരിച്ച് ഇന്ത്യയില്‍ ആകെ ജിഡിപിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം തുകയാണ് നാളിതുവരെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നത്. ഇതാവട്ടെ, വികസിത രാജ്യങ്ങള്‍ ഈ രംഗത്തിനുവേണ്ടി നീക്കിവയ്ക്കുന്ന തുകയെ അപേക്ഷിച്ച് വളരെ പരിമിതമാണ്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന മുന്തിയ സ്ഥാനം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വളരെയധികം സഹായകരമാണ്. അതുപോലെതന്നെ രാജ്യത്തെ ഗവേഷണ മേഖലയെ പുതിയ ദിശയിലേക്കു നയിക്കുന്നതിനും ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിനും സഹായകരമായിരിക്കും. പുതിയ ദേശീയ ഗവേഷണ പദ്ധതി അനുസരിച്ച് സയന്‍സ്, ടെക്നോളജി, സാമൂഹ്യശാസ്ത്രം, കൃഷി, പരിസ്ഥിതി, മനുഷ്യവിഭവം എന്നീ മേഖലകളില്‍ ഗവേഷണം നടത്തുന്നതിന് പ്രത്യേകം വിഭാഗങ്ങള്‍ ഉണ്ടായിരിക്കും.
പുതുക്കിയ ഗവേഷണ പദ്ധതിയുടെ മാനദണ്ഡപ്രകാരം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും അത് അര്‍ഹത അനുസരിച്ച് ലഭ്യമാക്കാനുള്ള നിര്‍ദേശവും ഈ രംഗത്തു വേണ്ടത്ര കുതിച്ചുചാട്ടത്തിന് രാജ്യത്തെ പ്രാപ്തമാക്കും. പുതിയ ഗവേഷണ നയവും സ്വാശ്രയ ഇന്ത്യക്കായുള്ള പ്രയത്നവും പരമ്പരാഗത രീതിയില്‍നിന്നു മാറി ചിന്തിക്കുന്നതിനും ഗവേഷണരംഗത്തെ പുതിയ ദിശയിലേക്കു നയിക്കുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങളെയും നമ്മുടെ ഗവേഷകരെയും ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിനും സഹായകരമാകുമെന്നും നമുക്കു പ്രത്യാശിക്കാം.
ഡോ. കെ. ഗിരീശന്, ഡോ. ജോസ് ചാത്തുകുളം(ഡോ. കെ. ഗിരീശൻ ശ്രീപെരുന്പതൂർ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത്
ഡെവലപ്മെന്റിൽ അസോസിയേറ്റ് പ്രഫസറും ഡോ. ജോസ് ചാത്തുകുളം കോട്ടയം സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് ഡയറക്ടറുമാണ്)