പക്വതയിലേക്ക് ജനാധിപത്യ കേരളം
കേ​​​ര​​​ള​​​ത്തി​​​ൽ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​സ​​​ഭ​​യ്ക്ക് 133 വ​​​ർ​​​ഷ​​​ത്തെ പാ​​​ര​​​ന്പ​​​ര്യം

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ​​​ഭ​​​യ്ക്ക് 133 വ​​​ർ​​​ഷ​​​ത്തെ പാ​​​ര​​​ന്പ​​​ര്യ​​​മു​​​ണ്ട്. 1888 മാ​​​ർ​​​ച്ച് 30ന് ​​​തി​​​രു​​​വി​​​താം​​​കൂ​​​റി​​​ൽ ശ്രീ​​​മൂ​​​ലം തി​​​രു​​​നാ​​​ൾ മ​​​ഹാ​​​രാ​​​ജാ​​​വി​​​ന്‍റെ വി​​​ളം​​​ബ​​​ര​​​ത്തി​​​ലൂ​​​ടെ തി​​​രു​​​വി​​​താം​​​കൂ​​​ർ ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ൽ നി​​​ല​​​വി​​​ൽ വ​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ നാ​​​ട്ടു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യ​​​ത്തെ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​സ​​​ഭ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.

പ​​​രി​​​മി​​​ത​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ ഈ ​​​നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​സ​​​ഭ​​​യ്ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. മൂ​​​ന്നു​​​വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി​​​യു​​​മാ​​​യി തു​​​ട​​​ക്കം കു​​​റി​​​ച്ച എ​​​ട്ടം​​​ഗ ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ൽനി​​​ന്നാ​​​ണ് ഇ​​​ന്ന​​​ത്തെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ള​​​ർ​​​ച്ച.

നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ കാ​​​ര്യ​​​ത്തി​​​ൽ മ​​​ഹാ​​​രാ​​​ജാ​​​വി​​​ന് ഉ​​​പ​​​ദേ​​​ശം ന​​​ൽ​​​കു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ക​​​ട​​​മ. രാ​​​ജാ​​​വി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കു പ്രാ​​​ബ​​​ല്യം കി​​​ട്ടു​​​മാ​​​യി​​​രു​​​ന്നു​​​ള്ളൂ. 1898-ൽ ​​​കൗ​​​ൺ​​​സി​​​ലി​​​ന്‍റെ അം​​​ഗ​​​സം​​​ഖ്യ 15 ആ​​​യി ഉ​​​യ​​​ർ​​​ത്തി. ഒ​​​ന്പ​​​ത് ഔ​​​ദ്യോ​​​ഗി​​​ക അം​​​ഗ​​​ങ്ങ​​​ളും ആ​​​റ് അ​​​നൗ​​​ദ്യോ​​​ഗി​​​ക അം​​​ഗ​​​ങ്ങ​​​ളും. 1919-ൽ ​​​കൗ​​​ൺ​​​സി​​​ലി​​​ന്‍റെ അം​​​ഗ​​​സം​​​ഖ്യ 25 ആ​​​യി ഉ​​​യ​​​ർ​​​ത്തി. ജ​​​ന​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ പ്രാ​​​തി​​​നി​​​ധ്യം, കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം, കൂ​​​ടു​​​ത​​​ൽ ചു​​​മ​​​ത​​​ല​​​ക​​​ൾ എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ കു​​​റെ​​​യൊ​​​ക്കെ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. എ​​​ട്ട് അം​​​ഗ​​​ങ്ങ​​​ളെ നേ​​​രി​​​ട്ടു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ച്ചു.

1921 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ അം​​​ഗ​​​സം​​​ഖ്യ 50 ആ​​​യി ഉ​​​യ​​​ർ​​​ത്തി. ഇ​​​വ​​​രി​​​ൽ 28 വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യും 22 പേ​​​രെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. 1922-ൽ ​​​വ​​​നി​​​ത​​​ക​​​ൾ​​​ക്കു വോ​​​ട്ട​​​വ​​​കാ​​​ശ​​​വും കൗ​​​ൺ​​​സി​​​ലി​​​ൽ അം​​​ഗ​​​ത്വ​​​വും ല​​​ഭി​​​ച്ചു.
1904 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഒ​​​ന്നി​​​നു തി​​​രു​​​വി​​​താം​​​കൂ​​​ർ ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​നു പു​​​റ​​​മേ ശ്രീ​​​മൂ​​​ലം പ്ര​​​ജാ​​​സ​​​ഭ​​​യ്ക്കും രൂ​​​പംകൊ​​​ടു​​​ത്തു. ആ​​​ദ്യ പ്ര​​​ജാ​​​സ​​​ഭ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് ജി​​​ല്ലാ മേ​​​ധാ​​​വി​​​ക​​​ളാ​​​യ പേ​​​ഷ്കാ​​​ർ​​​മാ​​​രാ​​​യി​​​രു​​​ന്നു. ഓ​​​രോ താ​​​ലൂ​​​ക്കി​​​ൽനി​​​ന്നും ര​​​ണ്ടു​​​പേ​​​രെ വീ​​​തം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

1905 മേ​​​യ് ഒ​​​ന്നി​​​ലെ ഉ​​​ത്ത​​​ര​​​വ​​​നു​​​സ​​​രി​​​ച്ച് ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് വോ​​​ട്ട​​​വ​​​കാ​​​ശം ല​​​ഭി​​​ച്ചു. 100 അം​​​ഗ​​​ങ്ങ​​​ളി​​​ൽ 77 പേ​​​രെ ജ​​​ന​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 23 പേ​​​രെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു. സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി​​​രു​​​ന്നു. 1930 ന​​​വം​​​ബ​​​ർ 30ന് ​​​സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​ജാ​​​സ​​​ഭ​​​യി​​​ൽകൂ​​​ടി അം​​​ഗ​​​ത്വം ല​​​ഭി​​​ച്ചു.
1932-ൽ ​​​നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു ദ്വി​​​മ​​​ണ്ഡ​​​ല സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ശ്രീ​​​ചി​​​ത്രാ സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ൽ ഉ​​​പ​​​രി​​​മ​​​ണ്ഡ​​​ല​​​വും ശ്രീ​​​മൂ​​​ലം അ​​​സം​​​ബ്ലി അ​​​ധോമ​​​ണ്ഡ​​​ല​​​വും. ശ്രീ​​​മൂ​​​ലം അ​​​സം​​​ബ്ലി​​​യി​​​ൽ 72 അം​​​ഗ​​​ങ്ങ​​​ളും ശ്രീ​​​ചി​​​ത്രാ സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ലിൽ 37 അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​സം​​​ബ്ലി​​​യി​​​ലെ 62 പേ​​​രും കൗ​​​ൺ​​​സി​​​ലി​​​ലെ 22 പേ​​​രും നേ​​​രി​​​ട്ടു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​യി​​​രു​​​ന്നു.

ദ്വി​​​മ​​​ണ്ഡ​​​ല സ​​​ഭ​​​യി​​​ൽ ക്രി​​​സ്ത്യ​​​ൻ- ഈ​​​ഴ​​​വ-​​​മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു മ​​​തി​​​യാ​​​യ പ്ര​​​തി​​​നി​​​ധ്യം ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​താ​​​ണു നി​​​വ​​​ർ​​​ത്ത​​​ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​ത്. 1947 സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലു​​​വ​​​രെ ദ്വി​​​മ​​​ണ്ഡ​​​ല സ​​​ന്പ്ര​​​ദാ​​​യം തു​​​ട​​​ർ​​​ന്നു. പി​​​ന്നീ​​​ട് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ നി​​​ർ​​​മാ​​​ണ​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ച്ചു.


1948 മാ​​​ർ​​​ച്ച് 20ന് 120 ​​​അം​​​ഗ സ​​​ഭ​​​യി​​​ലേ​​​ക്ക് പ്രാ​​​യ​​​പൂ​​​ർ​​​ത്തി വോ​​​ട്ട​​​വ​​​കാ​​​ശ​​​ത്തി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്നു. 1949 ജൂ​​​ലൈ ഒ​​​ന്നി​​​നു തി​​​രു-​​​കൊ​​​ച്ചി ല​​​യ​​​നം വ​​​രെ ഈ ​​​സം​​​വി​​​ധാ​​​നം തു​​​ട​​​ർ​​​ന്നു.

ആ​​ദ്യ പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് 1952-ൽ

​​കേ​​ര​​ള സം​​സ്ഥാ​​നം രൂ​​പം കൊ​​ള്ളു​​ന്ന​​ത് 1956 ന​​വം​​ബ​​ർ ഒ​​ന്നി​​നാ​​ണ്. 1947 ഓ​​ഗ​​സ്റ്റ് 15ന് ​​ഇ​​ന്ത്യ​​ക്കു സ്വാ​​ത​​ന്ത്ര്യം ല​​ഭി​​ക്കു​​മ്പോ​​ൾ തി​​രു​​വി​​താം​​കൂ​​ർ, കൊ​​ച്ചി, മ​​ല​​ബാ​​ർ എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യി വി​​ഭ​​ജി​​ക്ക​​പ്പെ​​ട്ടു കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ലെ ഭൂ​​പ്ര​​ദേ​​ശം. 1949 ജൂ​​ലൈ ഒ​​ന്നി​​നു തി​​രു​​വി​​താം​​കൂ​​ർ, കൊ​​ച്ചി രാ​​ജ്യ​​ങ്ങ​​ൾ ല​​യി​​ച്ചു തി​​രു- കൊ​​ച്ചി സം​​സ്ഥാ​​നം രൂ​​പം​​കൊ​​ണ്ടു. ഇ​​ന്ത്യ​​യി​​ലെ സം​​സ്ഥാ​​ന​​ങ്ങ​​ൾ 1956-ൽ ​​ഭാ​​ഷാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പു​​നഃ​​സം​​ഘ​​ടി​​പ്പി​​ക്ക​​പ്പെ​​ട്ട​​പ്പോ​​ഴാ​​ണ് കേ​​ര​​ളം ഇ​​ന്ന​​ത്തെ രൂ​​പ​​ത്തി​​ലാ​​യ​​ത്.

ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന നി​​​ല​​​വി​​​ൽ വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം 1952 മാ​​​ർ​​​ച്ച് 12ന് ​​​പ്രാ​​​യ​​​പൂ​​​ർ​​​ത്തി വോ​​​ട്ട​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​ദ്യ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്നു. ഫ​​​ലം വ​​​ന്ന​​​പ്പോ​​​ൾ തി​​രു-​​കൊ​​ച്ചി​​യി​​ൽ ആ​​​ർ​​​ക്കും വ്യ​​​ക്ത​​​മാ​​​യ ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടാ​​​നാ​​​യി​​​ല്ല. സ്വ​​​ത​​​ന്ത്ര​​​രു​​​ടെ​​​യും ചെ​​​റു​​​ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ എ.​​​ജെ.​ ജോ​​​ൺ മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ച്ചു. 1953 സെ​​​പ്റ്റം​​​ബ​​​ർ 23നു ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി​​​ശ്വാ​​​സപ്ര​​​മേ​​​യം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ടു​​​ത്ത​​​ദി​​​വ​​​സം നി​​​യ​​​മ​​​സ​​​ഭ പി​​​രി​​​ച്ചു​​​വി​​​ട്ടു. മ​​​ന്ത്രി​​​സ​​​ഭ കാ​​​വ​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യാ​​​യി തു​​​ട​​​ർ​​​ന്നു.
1954-ൽ ​​​ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ആ​​​ർ​​​ക്കും ഒ​​​റ്റ​​​യ്ക്കു ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടാ​​​നാ​​​യി​​​ല്ല. 118 അം​​​ഗ സ​​​ഭ​​​യി​​​ൽ 19 അം​​​ഗ​​​ങ്ങ​​​ൾ മാ​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന പി​​​എ​​​സ്പി​​​യു​​​ടെ നേ​​​താ​​​വാ​​​യ പ​​​ട്ടം താ​​​ണു​​​പി​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് പി​​​ന്തു​​​ണ​​​യോ​​​ടെ മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ച്ചു. 1955 ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​ന് അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ നി​​​ലം​​​പൊ​​​ത്തി. ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം കോ​​​ൺ​​​ഗ്ര​​​സി​​​ലെ പ​​​ന​​​ന്പി​​​ള്ളി ഗോ​​​വി​​​ന്ദ​​​മേ​​​നോ​​​ൻ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ചു. ഈ ​​​സ​​​ർ​​​ക്കാ​​​രി​​​നും അ​​​ധി​​​കം ആ​​​യു​​​സ് ഉ​​​ണ്ടാ​​​യി​​​ല്ല. 1956 മാ​​​ർ​​​ച്ച് 23ന് ​​​പ​​​ന​​​ന്പി​​​ള്ളി അ​​​ധി​​​കാ​​​ര​​​മൊ​​​ഴി​​​ഞ്ഞു.

പി​​​ന്നാ​​​ലെ തി​​​രു-​​​കൊ​​​ച്ചി സം​​​സ്ഥാ​​​നം രാ​​​ഷ്‌​​​ട്ര​​​പ​​​തിഭ​​​ര​​​ണ​​​ത്തി​​​ലാ​​​യി. 1956 ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു കേ​​​ര​​​ള സം​​​സ്ഥാ​​​നം രൂ​​​പീ​​​കൃ​​​ത​​​മാ​​​യ​​​ശേ​​​ഷം പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കു​​​ന്ന​​​തു​​​വ​​​രെ രാ​​​ഷ്‌​​​ട്ര​​​പ​​​തിഭ​​​ര​​​ണം തു​​​ട​​​ർ​​​ന്നു.


2016 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്
പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം(ജി​​​ല്ല തി​​​രി​​​ച്ച്)

കാ​​​സ​​​ർ​​​ഗോ​​​ഡ് - 78.51
ക​​​ണ്ണൂ​​​ർ - 80.63
വ​​​യ​​​നാ​​​ട് - 78.22
കോ​​​ഴി​​​ക്കോ​​​ട് -81.89
മ​​​ല​​​പ്പു​​​റം - 75.83
പാ​​​ല​​​ക്കാ​​​ട് - 78.37
തൃ​​​ശൂ​​​ർ - 77.74
എ​​​റ​​​ണാ​​​കു​​​ളം - 79.77
ഇ​​​ടു​​​ക്കി - 73.59
കോ​​​ട്ട​​​യം - 76.09
ആ​​​ല​​​പ്പു​​​ഴ - 79.88
പ​​​ത്ത​​​നം​​​തി​​​ട്ട - 71.66
കൊ​​​ല്ലം - 75.07
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 72.53

കേ​​​ര​​​ളം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്
പോ​​ളിം​​​ഗ് ശ​​​ത​​​മാ​​​നം

1957 - 66.65
1960 - 85.70
1965 - 75.12
1967 - 75.67
1970 - 75.08
1977 - 79.20
1980 - 72.28
1982 - 73.56
1987 - 80.53
1991 - 78.46
1996 - 71.16
2001 - 72.22
2006 - 72.38
2011 - 75.27
2016 - 77.35

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.