നൈജീരിയയിൽ അറുതിയില്ലാത്ത ക്രൈസ്തവ പീഡനം
ലോ​​​​​​​​ക​​​​​​​​ത്ത് ദി​​​​​​​​വ​​​​​​​​സം എ​​​​​​​​ട്ടു ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​രെ​​​​​​​​ങ്കി​​​​​​​​ലും വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ന്‍റെ പേ​​​​​​​​രി​​​​​​​​ൽ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്നാ​​​​​​​​ണ് 2020ലെ ​​​​​​​​ക​​​​​​​​ണ​​​​​​​​ക്ക്. ക്രൈ​​​​​​​​സ്ത​​​​​​​​വ വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ന്‍റെ പേ​​​​​​​​രി​​​​​​​​ൽ ദി​​വ​​സം 23 പേ​​​​​​​​രെ​​​​​​​​ങ്കി​​​​​​​​ലും മാ​​​​​​​​ന​​​​​​​​ഭം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നോ ലൈം​​​​​​​​ഗിക അ​​​​​​​​തി​​​​​​​​ക്ര​​​​​​​​മ​​​​​​​​ത്തി​​​​​​​​നോ ഇ​​​​​​​​ര​​​​​​​​യാ​​​​​​​​വു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്നു. ഓ​​​​​​​​രോ ആ​​​​​​​​ഴ്ച​​​​​​​​യി​​​​​​​​ലും 182 ക്രൈ​​​​​​​​സ്ത​​​​​​​​വ ആ​​​​​​​​രാ​​​​​​​​ധ​​​​​​​​നാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളോ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളോ ത​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു. 102 വീ​​​​​​​​ടു​​​​​​​​ക​​​​​​​​ളോ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളോ ആ​​​​​​​​ഴ്ച​​​​​​​​തോ​​​​​​​​റും ന​​​​​​​​ശി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു. ക്രൈ​​​​​​​​സ്ത​​​​​​​​വ വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ന്‍റെ പേ​​​​​​​​രി​​​​​​​​ൽ മാ​​​​​​​​സം​​​​​​​​തോ​​​​​​​​റും അ​​​​​​​​ന‍്യാ​​​​​​​​യ​​​​​​​​മാ​​​​​​​​യി ജ​​​​​​​​യി​​​​​​​​ലി​​​​​​​​ല​​​​​​​​ട​​​​​​​​യ്ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത് 309 പേ​​​​​​​​രാ​​​​​​​​ണ്. വേ​​​​​​​​ൾ​​​​​​​​ഡ് വാ​​​​​​​​ച്ച് ലി​​​​​​​​സ്റ്റി​​​​​​​​ന്‍റെ ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ഈ ​​​​​​​​ക​​​​​​​​ണ്ടെ​​​​​​​​ത്ത​​​​​​​​ൽ. ലോ​​​​​​​​ക​​​​​​​​ത്ത് ഇ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ത്രം പീ​​​​​​​​ഡ​​​​​​​​നം ​​​​​​സ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന മ​​​​​​​​റ്റൊ​​​​​​​​രു മ​​​​​​​​ത​​​​​​​​വു​​​​​​​​മി​​​​​​​​ല്ല.

200 ദി​​വ​​സ​​ത്തി​​നി​​ടെ കൊ​​ല്ല​​പ്പെ​​ട്ട​​ത് 3,462 പേ​​ർ

അ​​​​​​​​തി​​​​​​​​നി​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് നൈ​​​​​​​​ജീ​​​​​​​​രി​​​​​​​​യ​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ഞെ​​​​​​​​ട്ടി​​​​​​​​ക്കു​​​​​​​​ന്ന മ​​​​​​​​റ്റൊ​​​​​​​​രു ക​​​​​​​​ണ​​​​​​​​ക്ക് പു​​​​​​​​റ​​​​​​​​ത്തു​​വ​​​​​​​​ന്ന​​​​​​​​ത്. ഈ ​​​​​​​​വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ആ​​​​​​​​ദ്യ 200 ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തി​​​​​​​​നി​​​​​​​​ടെ 3,462 ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​ര്‍ നൈ​​​​​​​​ജീ​​​​​​​​രി​​​​​​​​യ​​​​​​​​യി​​​​​​​​ല്‍ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. 300 ദേ​​​​​​​​വാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ള്‍ ആ​​​​​​​​ക്ര​​​​​​​​മി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടു. 2010 മു​​​​​​​​ത​​​​​​​​ല്‍ നൈ​​​​​​​​ജീ​​​​​​​​രി​​​​​​​​യ​​​​​​​​യി​​​​​​​​ൽ ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​ർ​​​​​​​​ക്കു നേ​​​​​​​​രി​​​​​​​​ടേ​​​​​​​​ണ്ടിവ​​​​​​​​രു​​​​​​​​ന്ന മ​​​​​​​​ത​​​​​​​​പീ​​​​​​​​ഡ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെക്കുറി​​​​​​​​ച്ച് നി​​​​​​​​രീ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്ന ‘ദി ​​​​​​​​ഇ​​​​​​​​ന്‍റ​​​​​​​​ര്‍നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ല്‍ സി​​​​​​​​വി​​​​​​​​ല്‍ ലി​​​​​​​​ബ​​​​​​​​ര്‍ട്ടീ​​​​​​​​സ് ആ​​​​​​​​ന്‍ഡ്‌ റൂ​​​​​​​​ള്‍ ഓ​​​​​​​​ഫ് ലോ’ ​​​​​​​​യു​​​​​​​​ടെ വെ​​​​​​​​ളി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ലാ​​​​​​​​ണി​​​​​​​​ത്.

ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ക്രൈ​​​​​സ്ത​​​​​വ​​​​​രു​​​​​ള്ള രാ​​​​​ജ‍്യ​​​​​മാ​​​​​ണ് നൈ​​​​​ജീ​​​​​രി​​​​​യ. 20.1 കോ​​​​​ടി​​​​​യാ​​​​​ണ് ജ​​​​​ന​​​​​സം​​​​​ഖ‍്യ. ഇ​​​​​തി​​​​​ൽ 49.3 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ക്രൈ​​​​​സ്ത​​​​​വ​​​​​രാ​​​​​ണ്. ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യും ഒാ​​​​​ർ​​​​​ത്തഡോ​​​​​ക്സ് സ​​​​​ഭ​​​​​യും മ​​​​​റ്റു നി​​​​​ര​​​​​വ​​​​​ധി ക്രൈ​​​​​സ്ത​​​​​വ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളും നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ൽ ഉ​​​​​ണ്ട്. ക്രൈ​​​​​​​​സ്ത​​​​​​​​വ പീ​​​​​​​​ഡ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ കു​​​​​​​​പ്ര​​​​​​​​സി​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​ണ് നൈ​​​​​​​​ജീ​​​​​​​​രി​​​​​​​​യ.

2021 ജ​​​​​​​​നു​​​​​​​​വ​​​​​​​​രി ഒ​​ന്നു മു​​​​​​​​ത​​​​​​​​ല്‍ ജൂ​​​​​​​​ലൈ 18 വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള ഇ​​​​​​​​രു​​​​​​​​ന്നൂറു ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ള്‍ക്കു​​​​​​​​ള്ളി​​​​​​​​ലാ​​​​​​​​ണ് 3,462 ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​ര്‍ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. ഇ​​​​​​​​സ്‌​​​​​​​​ലാ​​​​​​​​മി​​​​​​​​ക തീ​​​​​​​​വ്ര​​​​​​​​വാ​​​​​​​​ദി​​​​​​​​ക​​​​​​​​ളും ജി​​​​​​​​ഹാ​​​​​​​​ദി അ​​​​​​​​നു​​​​​​​​കൂ​​​​​​​​ലി​​​​​​​​ക​​​​​​​​ളാ​​​​​​​​യ സു​​​​​​​​ര​​​​​​​​ക്ഷാ സൈ​​​​​​​​നി​​​​​​​​ക​​​​​​​​രു​​​​​​​​മാ​​​​​​​​ണ് ഈ ​​​​​​​​കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കെ​​​​​​​​ല്ലാം പി​​​​​​​​ന്നി​​​​​​​​ൽ. ഒ​​​​​​​​രു ദി​​​​​​​​വ​​​​​​​​സം ശ​​​​​​​​രാ​​​​​​​​ശ​​​​​​​​രി 17 ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​രാ​​​​​​​​ണ് നൈ​​​​​​​​ജീ​​​​​​​​രി​​​​​​​​യ​​​​​​​​യി​​​​​​​​ല്‍ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നാ​​​​​​​​ണ് ‘ദി ​​​​​​​​ഇ​​​​​​​​ന്‍റ​​​​​​​​ര്‍നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ല്‍ സി​​​​​​​​വി​​​​​​​​ല്‍ ലി​​​​​​​​ബ​​​​​​​​ര്‍ട്ടീ​​​​​​​​സ് ആ​​​​​​​​ന്‍ഡ്‌ റൂ​​​​​​​​ള്‍ ഓ​​​​​​​​ഫ് ലോ’ ​​​​​​​​യു​​​​​​​​ടെ റി​​​​​​​​പ്പോ​​​​​​​​ര്‍ട്ടി​​​​​​​​ല്‍ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​തി​​​​​​​​ൽ മേ​​​​​​​​യ് ഒ​​​​​​​​ന്നു മു​​​​​​​​ത​​​​​​​​ല്‍ ജൂ​​​​​​​​ലൈ 18 വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള 80 ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ള്‍ക്കു​​​​​​​​ള്ളി​​​​​​​​ലാ​​​​​​​​ണ് 1,992 പേ​​​​​​​​രും കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്.

2021 ജ​​​​​​​​നു​​​​​​​​വ​​​​​​​​രി മു​​​​​​​​ത​​​​​​​​ല്‍ ഏ​​​​​​​​പ്രി​​​​​​​​ല്‍ വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍ മേ​​​​​​​​യ് 11ന് ​​​​​​​​പ്ര​​​​​​​​സി​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച റി​​​​​​​​പ്പോ​​​​​​​​ര്‍ട്ടി​​​​​​​​ല്‍ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​രു​​​​​​​​ടെ എ​​​​​​​​ണ്ണം 1,470 ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. മേ​​​​​​​​യ് ഒ​​​​​​​​ന്നു മു​​​​​​​​ത​​​​​​​​ല്‍ ജൂ​​​​​​​​ലൈ 18 വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ 780 ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​രെ ത​​​​​​​​ട്ടി​​​​​​​​ക്കൊ​​​​​​​​ണ്ടു​​​​​​​​പോ​​​​​​​​വു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​ണ്ട്. കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​രി​​​​​​​​ൽ പ​​​​​​​​ത്തു പേ​​​​​​​​ർ വൈ​​​​​​​​ദി​​​​​​​​ക​​​​​​​​രോ പാ​​​​​​​​സ്റ്റ​​​​​​​​ർ​​​​​​​​മാ​​​​​​​​രോ ആ​​​​​​​​ണ്. ജ​​​​​​​​നു​​​​​​​​വ​​​​​​​​രി ഒ​​ന്നു മു​​​​​​​​ത​​​​​​​​ല്‍ ഏ​​​​​​​​പ്രി​​​​​​​​ല്‍ 30 വ​​​​​​​​രെ 2,200 പേ​​​​​​​​രെ ത​​​​​​​​ട്ടി​​​​​​​​ക്കൊ​​​​​​​​ണ്ടു​​​​​​​​പോ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ ത​​​​​​​​ട്ടി​​​​​​​​ക്കൊ​​​​​​​​ണ്ടു​​പോ​​​​​​​​കു​​​​​​​​ന്ന 30 പേ​​​​​​​​രി​​​​​​​​ൽ മൂ​​​​​​​​ന്നു​​​​​​​​പേ​​​​​​​​രെ വീ​​​​​​​​ത​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ലും കൊ​​​​​​​​ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നു​​​​​​​​മു​​​​​​​​ണ്ട്. ഇ​​​​​​​​തെ​​​​​​​​ല്ലാം കൃ​​​​​​​​ത‍്യ​​​​​​​​മാ​​​​​​​​യി രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​പ്പെ​​​​​​​​ട്ട സം​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ്. എ​​​​​​​​ന്നാ​​​​​​​​ൽ, തെ​​​​​​​​ളി​​​​​​​​വു​​​​​​​​ക​​​​​​​​ളോ രേ​​​​​​​​ഖ​​​​​​​​ക​​​​​​​​ളോ ഇ​​​​​​​​ല്ലാ​​​​​​​​ത്ത 150 കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് ഈ ​​​​​​​​വ​​​​​​​​ർ​​​​​​​​ഷം ജൂ​​​​​​​​ലൈ 18 വ​​​​​​​​രെ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.


ദേ​​​​​​​​വാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​ളും ത​​ക​​ർ​​ക്കു​​ന്നു

ദേ​​​​​​​​വാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു നേ​​​​​​​​രേ​​​​​​​​യും അ​​​​​​​​തി​​​​​​​​ക്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ പെ​​​​​​​​രു​​​​​​​​കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. ഈ ​​​​​​​​വ​​​​​​​​ർ​​​​​​​​ഷം മു​​​​​​​​ന്നൂ​​​​​​​​റോ​​​​​​​​ളം ക്രൈ​​​​​​​​സ്ത​​​​​​​​വ ദേ​​​​​​​​വാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് ആ​​​​​​​​ക്ര​​​​​​​​മി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യോ ത​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യോ ചെ​​​​​​​​യ്തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ബെ​​​​​​​​ന്യു സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ഏ​​​​​​​​റ്റ​​​​​​​​വും കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ല്‍ ക്രി​​​​​​​​സ്ത്യാ​​​​​​​​നി​​​​​​​​ക​​​​​​​​ള്‍ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​തി​​​​​​​​ക്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ഇ​​​​​​​​ര​​​​​​​​യാ​​​​​​​​യ​​​​​​​​വ​​​​​​​​രി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നും കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​രു​​​​​​​​ടെ ബ​​​​​​​​ന്ധു​​​​​​​​ക്ക​​​​​​​​ള​​​​​​​​ിൽ​​​​​​​​നി​​​​​​​​ന്നും നേ​​​​​​​​രി​​​​​​​​ട്ടും ദൃ​​​​​​​​ക്‌​​​​​​​​സാ​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നും മാ​​​​​​​​ധ‍്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നും വി​​​​​​​​വ​​​​​​​​ിധ വാർത്തക​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നും ശേ​​​​​​​​ഖ​​​​​​​​രി​​​​​​​​ച്ച വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് എ​​​​​​​​ന്നാ​​​​​​​​ണ് ഇ​​​​​​​​ന്‍റ​​​​​​​​ര്‍നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ല്‍ സി​​​​​​​​വി​​​​​​​​ല്‍ ലി​​​​​​​​ബ​​​​​​​​ര്‍ട്ടീ​​​​​​​​സ് ആ​​​​​​​​ന്‍ഡ്‌ റൂ​​​​​​​​ള്‍ ഓ​​​​​​​​ഫ് ലോ ​​​​​​​​വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

ഫു​​​​​​ലാ​​​​​​നി ഇസ്ലാമിക തീവ്രവാദികൾ കഴി​​​​​​ഞ്ഞ 200 ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​നി​​​​​​ടെ കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്1,909 ക്രൈ​​​​​​സ്ത​​​​​​വ​​​​​​രെ​​​​​​യാ​​​​​​ണ്. ബൊ​​​​​​ക്കോ ഹ​​​​​​റാ​​​​​​മും ഇ​​​​​​സ്വാ​​​​​​പ്, മു​​​​​​സ്‌​​​​​​ലിം ഫുലാ​​​​​​നി ബ​​​​​​ൻ​​​​​​ഡി​​​​​​സ്റ്റ് എ​​​​​​ന്നീ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത് 1,063 പേ​​​​​​രെ​​​​. നൈ​​​​​​ജീ​​​​​​രി​​​​​​യ​​​​​​ൻ പോ​​​​​​ലീ​​​​​​സും പ​​​​​​ട്ടാ​​​​​​ള​​​​​​വും ചെ​​​​​​ർ​​​​​​ന്ന് 490 പേ​​​​​​രെ​​​​​​യും കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യെ​​​​​​ന്നും റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു.

ദു​​ർ​​ബ​​ല​​മാ​​യ സ​​ർ​​ക്കാ​​ർ

2014 ൽ ​​​​​​​ബൊ​​​​​​​ക്കോ ഹ​​​​​​​റാം 4,000 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രെ കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തി​​​​​​​രു​​​​​​​ന്നു. മ​​​​​​​റ്റൊ​​​​​​​രു തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യാ​​​​​​​യ ഫു​​​​​​​ലാ​​​​​​​നി തീവ്രവാദികൾ 1,229 പേ​​​​​​​രെ​​​​​​​യും 2014ൽ ​​​​​​​കൊ​​​​​​​ല​​​​​​​ചെ​​​​​​​യ്തു. സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നെ നി​​​​​​​സ​​​​​​​ഹാ​​​​​​​യ​​​​​​​രാ​​​​​​​ക്കി​​​​​​​ക്കൊ​​​​​​​ണ്ടാ​​​​​​​ണ് ജി​​​​​​​ഹാ​​​​​​​ദി​​​​​​​ക​​​​​​​ൾ അ​​​​​​​രാ​​​​​​​ജക​​​​​​​ത്വം വി​​​​​​​ത​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​വ​​​​​​​ർ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ്ര​​​​​​​തി​​​​​​​ക​​​​​​​ളെ പി​​​​​​​ടി​​​​​​​ക്കാ​​​​​​​നോ നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​നു മു​​​​​​​ന്നി​​​​​​​ൽ എ​​​​​​​ത്തി​​​​​​​ക്കാ​​​​​​​നോ സം​​വി​​​​​​​ധാ​​​​​​​ന​​​​​​​മി​​​​​​​ല്ല. സൈ​​​​​​​ന‍്യം സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും ക്രൈ​​​​​​​സ്ത​​​​​​​വ പീ​​​​​​​ഡ​​​​​​​ന​​​​​​​ത്തി​​​​​​​ന് തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ഒ​​​​​​​ത്താ​​​​​​​ശ​​​​​​​ ചെ​​​​​​​യ്തുകൊ​​​​​​​ടു​​​​​​​ക്കു​​​​​​​ന്നു. സൈ​​​​​​​നി​​​​​​​ക​​​​​​​രി​​​​​​​ൽ​​​​​​​ത്ത​​​​​​​ന്നെ തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളു​​​​​​​മു‌​​​​​​​ണ്ട്. വ​​​​​​​ട​​​​​​​ക്ക​​​​​​​ൻ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ൾ സ്വൈ​​​​​​​ര‍​​​​​​​വി​​​​​​​ഹാ​​​​​​​രം ന​​​​​​​ട​​​​​​​ത്തു​​​​​​​ക​​​​​​​യും ക്രൈ​​​​​​​സ്ത​​​​​​​വ പീ​​​​​​​ഡ​​​​​​​നം നി​​​​​​​ർ​​​​​​​ബാ​​​​​​​ധം തു​​​​​​​ട​​​​​​​രു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്നു.

നാ​​​​ൽ​​​​പ്പ​​​​തു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം ജ​​​​ന​​​​ങ്ങ​​​​ളും ദാ​​​​രി​​​​ദ്ര‍്യം അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള യാ​​​​ത​​​​ന​​​​ക​​​​ളും പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളും സ​​​​ഹി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത് ഇ​​​​ര​​​​ട്ട​​​​പ്ര​​​​ഹ​​​​ര​​​​മാ​​​​ണ്. ശ​​​​രാ​​​​ശ​​​​രി നൈ​​​​ജീ​​​​രി​​​​യ​​​​ക്കാ​​​​ര​​​​ൻ ത​​​​ന്‍റെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 56 ശ​​​​ത​​​​മാ​​​​ന​​​​വും ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നുവേ​​​​ണ്ടി ചെ​​​​ല​​​​വ​​​​ഴി​​​​ക്കേ​​​​ണ്ട ഗു​​​​രു​​​​ത​​​​ര സാ​​​​ഹ​​​​ച​​​​ര‍്യ​​​​വും രാ​​​​ജ‍്യ​​​​ത്തു​​​​ണ്ട്. ഭ​​​​ക്ഷ‍്യ​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ തീ​​​​വി​​​​ല​​​​യാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​ര​​​​വ​​​​സ്ഥ സം​​​​ജാ​​​​ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ശ​​​​രാ​​​​ശ​​​​രി അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ര​​​​ൻ ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന​​​​ത് വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 6.4 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ്. ഇം​​​​ഗ്ല​​​​ണ്ടി​​​​ൽ ഇ​​​​ത് 8.2 ശ​​​​ത​​​​മാ​​​​ന​​​​വും കാ​​​​ന​​​​ഡ​​​​യി​​​​ൽ 9.1 ശ​​​​ത​​​​മാ​​​​ന​​​​വും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ 9.8 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​ണ്. ദു​​​ർ​​​ബ​​​ല​​​മാ​​​യ ഭ​​​ര​​​ണ​​​കൂ​​​ട​​​വും അ​​​ഴി​​​മ​​​തി​​​യും തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യും ദാ​​​രി​​​ദ്ര‍്യ​​​വു​​​മെ​​​ല്ലാം നൈ​​​ജീ​​​രി​​​യ​​​യി​​​ൽ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി തു​​​ട​​​രു​​​ന്നു. ഇ​​​വ​​​യെ​​​ല്ലാം തീ​​​വ്ര​​​വാ​​​ദ​​​ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ള​​​രാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര‍്യ​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ്. ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത സ​​​ർ​​​ക്കാ​​​ർ സാ​​​മ്പ​​​ത്തി​​​കരം​​​ഗ​​​ത്തും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്നു.

സി.​​കെ. കു​​ര‍്യാ​​ച്ച​​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.