സൂക്ഷിച്ചാൽ ദുഃഖിക്കണ്ട
സു​പ്ര​സി​ദ്ധ ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ഹോ​ക്കി​ൻ​സ് ബിബിസിയു​മാ​യു​ള്ള ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ആ​ഗോ​ളതാ​പ​നം​ പൂ​ർ​വാവ​സ്ഥ​യി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു ഘ​ട്ട​ത്തി​ലാ​ണ് മ​നു​ഷ്യ​ൻ എ​ത്തി​നി​ൽ​ക്കു​ന്ന​തെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി. ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ നൂ​ൽപ്പാല​ത്തി​ലൂ​ടെ​യാ​ണ് ന​മ്മ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​രു​നൂ​റ്റ​മ്പ​ത് ഡി​ഗ്രി താ​പ​നി​ല​യുള്ള, സ​ൾ​ഫ്യൂ​രി​ക് ആ​സി​ഡ് മ​ഴ​ പെ​യ്യു​ന്ന ശുക്രൻഗ്ര​ഹ​ത്തിന്‍റ അവസ്ഥയിലേക്ക് മ​നു​ഷ്യ​ന്‍റെ ന​ട​പ​ടി​ക​ൾ ഭൂ​മി​യെ താ​മ​സി​യാ​തെ കൊ​ണ്ടെ​ത്തി​ക്കും.

സെ​പ്റ്റം​ബ​ർ 16ന് ​ആ​ഘോ​ഷി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര ഓ​സോ​ൺ ദി​നാ​ച​ര​ണ​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യം "ഓ​സോ​ൺ ജീ​വി​ത​ത്തി​ന്' എ​ന്ന​താ​ണ്.

എ​ല്ലാ​വ​രും ഏ​റ്റ​വും ഭ​യജ​ന​ക​മാ​യ ഒ​ന്നാ​യി കോവിഡ് വൈ​റ​സ് വ്യാ​പ​ന​ത്തെ കാ​ണു​മ്പോ​ൾ ഇ​തി​നേ​ക്കാ​ൾ ഭീ​തി​യു​ള​വാ​ക്കു​ന്ന ഒ​ന്നാ​യി ശാ​സ്ത്ര​ജ്ഞ​ർ കാ​ണു​ന്ന​ത് ആ​ഗോ​ള​താ​പ​ന​വും അ​തി​നു കാ​ര​ണമാ​യ ഓ​സോ​ൺ പാ​ളി​ക​ളു​ടെ നാ​ശ​വു​മാ​ണ്. ധ്രു​വപ്രദേ​ശ​ങ്ങ​ളി​ലെ മ​ഞ്ഞുപാ​ളി​ക​ളി​ൽ തീ​വ്രമാ​യ അ​ൾ​ട്രാ​വ​യ​ലെ​റ്റ് ര​ശ്മി​ക​ൾ കൂ​ടു​ത​ൽ പ​തി​ച്ചാ​ൽ, മ​ഞ്ഞു​പാ​ളി​ക​ൾ ഓ​രോ​ന്നോ​രോന്നാ​യി ഉ​രു​കി സ​മു​ദ്ര​ത്തി​ലെ​യും ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രും. ഭൂ​മി​യു​ടെ 72 ശ​ത​മാ​നം സ​മു​ദ്ര​മാ​ണ്. സ​മു​ദ്ര​നി​ര​പ്പ് 10 അ​ടി​ ഉയ​ർ​ന്നാ​ൽ ലോ​ക​ത്തി​ലെ 25ല​ധി​കം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളും കു​റെ ദ്വീ​പു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​വും. ജ​ല​പ്ര​ള​യം ഉ​ണ്ടാ​യാ​ൽ ത​ട​യാ​ൻ ന​മു​ക്കു ക​ഴി​യി​ല്ല. കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​ർ ഈ ​ഭൂ​മു​ഖ​ത്തുനി​ന്നു തു​ട​ച്ചുനീ​ക്ക​പ്പെ​ടും.​ ഓ​സോ​ൺ പാ​ളി​യി​ലു​ണ്ടാ​കു​ന്ന വി​ള്ള​ലു​ക​ൾ ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യെ മാ​റ്റി​മ​റി​ക്കും. മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്‍റെപ്ര​തി​രോ​ധ ശ​ക്തി​യെ കു​റ​യ്ക്കും, കാ​ഴ്ചശ​ക്തി ന​ഷ്ട​പ്പെ​ടു​ത്തും, ച​ർ​മ അർ​ബു​ദം സാ​ർ​വത്രി​ക​മാ​ക്കും. സ​സ്യ​ങ്ങ​ളി​ൽനി​ന്നു പു​തി​യ വൈ​റ​സു​ക​ൾ ജ​നി​ക്കും.

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം അ​തി​രൂ​ക്ഷ​മാ​യെ​ന്നും മ​നു​ഷ്യ​രാ​ശി റെ​ഡ് സോ​ണി​ലേ​ക്കു പോ​കു​ക​യാ​ണെ​ന്നും ഇ​ന്‍റ​ർ ഗ​വ​ൺ‌​മെ​ന്‍റ​ൽ പാ​ന​ൽ ഓ​ൺ ക്ലൈ​മ​റ്റ് ചേ​ഞ്ചി​ന്‍റെ (ഐ​പി​സി​സി) റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഓ​ടാ​നും ഒ​ളി​ക്കാ​നും സ്ഥ​ല​മി​ല്ല, കാ​ര്യ​ങ്ങ​ൾ വ​ള​രെ​യ​ധി​കം മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. 2030 ആ​കു​മ്പോ​ഴേ​ക്കും ആ​ഗോ​ള​താ​പ​നം 1.5 ഡി​ഗ്രി സെ​ൽ​ഷ​സ് കൂ​ടും. അ​തി​നാ​ൽ സ​ർ​ക്കാ​രു​ക​ൾ ഹ​രി​ത​വാ​ത​ക​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​തി​ന്‍റെ തോ​ത് പ​കു​തി​യാ​യി കു​റ​യ്ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ നിർദേശിക്കുന്നു.

ഓ​സോ​ണി​ന്‍റെ പ്രാ​ധാ​ന്യം

ഭൂ​മി​ക്കു​ചു​റ്റു​മു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ലെ സ്ട്രാ​റ്റോ​സ്ഫി​യ​ർ എ​ന്ന പാ​ളി​യി​ൽ 20-30 കി. ​മീ. വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ഓ​സോ​ൺപാ​ളി . അ​ൾ​ട്രാ​വ​യ​ലെ​റ്റ് ര​ശ്മി​ക​ൾ ഭൂ​മി​യിലെ​ത്തു​ന്ന​ത് ഓ​സോ​ൺ പാ​ളി​ക​ൾ ത​ട​യു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ മേ​ൽ​പ്പാ​ളി​യി​ൽവ​ച്ച് അ​ൾ​ട്രാ​വ​യ​ല​റ്റ് കി​ര​ണ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഓ​സോ​ണി​ന് ജ​ന്മ​മേ​കു​ന്ന​ത്. അ​ൾ​ട്രാ​വ​യ​ല​റ്റ് കി​ര​ണ​ങ്ങ​ളേ​റ്റ് ഓ​ക്സി​ജ​ൻ ത​ന്മാ​ത്രക​ൾ ‍ വി​ഘ​ടി​ച്ച് ഓ​ക്സി​ജ​ൻ ആ​റ്റ​ങ്ങ​ളാ​കും. വ​ള​രെ അ​സ്ഥി​ര​മാ​ണ് ഓ​ക്സി​ജ​ൻ ‍ ആ​റ്റ​ങ്ങ​ൾ‍. അ​വ​യ്ക്ക് ഒ​റ്റ​യ്ക്ക് നി​ല​നി​ൽ‍​ക്കാ​നാ​വി​ല്ല. അ​തി​നാ​ൽ വി​ഘ​ടി​ക്ക​പ്പെ​ടു​ന്ന ഓ​ക്സി​ജ​ൻ ആ​റ്റ​ങ്ങ​ൾ ഓ​ക്സി​ജ​ൻ ‍ ത​ന്മാ​ത്ര​ക​ളു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന്, ഓ​ക്സി​ജ​ന്‍റെ അ​ലോ​ട്രോ​പ്പാ​യ ഓ​സോ​ൺ ആ​യി മാ​റു​ന്നു. ഭൂ​മിയി​ലെ ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പിന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ് ഓ​സോ​ൺ പാ​ളി​ക​ൾ. സൂ​ര്യ​നി​ൽനി​ന്നു ബ​ഹി​ർ​ഗ​മി​ക്കു​ന്ന ഗാ​മ വി​കി​ര​ണ​ങ്ങ​ൾ, എ​ക്സ്റേ, അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ങ്ങ​ൾ എ​ന്നി​വ മ​നു​ഷ്യ ശ​രീ​ര​ത്തി​ലോ സ​സ്യ​മൃ​ഗാ​ദി​ക​ളി​ലോ പ​തി​ച്ചാ​ൽ ഉ​ണ്ട​ാകു​ന്ന ഭ​വി​ഷ്യ​ത്തു പ്ര​വ​ച​നാ​തീ​ത​മാ​ണ്. ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​നെ അ​തു ബാധിക്കും.

പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ

കൂ​ടു​ത​ൽ സ​മ​യം അ​ൾ​ട്രാ​വ​യ​ലെ​റ്റ് ര​ശ്മി​ക​ൾ മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ പ​തി​ച്ചാ​ൽ അ​ത് ശ​രീ​ര​ത്തി​ലു​ള്ള ഡിഎ​ൻഎയെ ന​ശി​പ്പി​ക്കും.​ ഇ​തു പി​ന്നീ​ട് ച​ർ​മ അർ​ബു​ദ​ത്തി​നു വ​ഴി​തെ​ളി​ക്കു​ം. അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ നി​ര​ന്ത​ര​മാ​യി പ​തി​ച്ചാ​ൽ ശ​രീ​ര​ത്തി​ന്‍റെ പ്ര​ധി​രോ​ധ​ശ​ക്തി​ക്കുത​ന്നെ കു​റ​വ് സം​ഭ​വി​ക്കു​ം. ഏ​തു രോ​ഗ​ത്തി​നും ന​മ്മെ അ​ടി​മ​യാ​ക്കാ​ൻ ക​ഴി​യും. അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ങ്ങ​ൾ ന​മ്മു​ടെ ക​ണ്ണി​ന്‍റെ കാ​ഴ്ചശ​ക്തി​യെ ന​ശി​പ്പി​ക്കും. അ​ത് ക​ണ്ണി​ലു​ള്ള ഡിഎ​ൻഎയെ​യും പ്രോ​ട്ടീ​നു​ക​ളെ​യും ന​ശി​പ്പി​ക്കു​ം. മ​നു​ഷ്യ​നെ കൂ​ടാ​തെ, സ​സ്യ​ങ്ങ​ളെ​യും, അ​ൾ​ട്രാ​വ​യ​ലറ്റ് കി​ര​ണ​ങ്ങ​ൾ വെ​റു​തെ വി​ടാ​റി​ല്ല. ഈ ​ര​ശ്മി​ക​ൾ സ​സ്യ​ങ്ങ​ളി​ൽ വീ​ണാ​ൽ സ​സ്യ​ങ്ങ​ളു​ടെ ഡിഎ​ൻഎയ്ക്ക് നാ​ശം സം​ഭ​വി​ക്കു​ന്നു. ഇ​ത് പ്ര​കാ​ശസം​ശ്ലേ​ഷ​ണ​ത്തെ കു​റ​യ്ക്കും. ത​ത്ഫ​ല​മാ​യി സ​സ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ​യും, കാ​യ്ഫ​ല​ത്തെ​യും ബാ​ധി​ക്കും. കാ​ർ​ബ​ൺ ഡൈ​ഓ​ക്സൈ​ഡ് ആ​ഗിര​ണം ചെ​യ്യാ​നു​ള്ള സ​സ്യ​ങ്ങ​ളു​ടെ ശേ​ഷി​ക്കു​റ​വുമൂ​ലം ഓ​ക്സി​ജ​ന്‍റെ അ​ള​വു​ത​ന്നെ കു​റ​യു​ന്നു.

ഓ​സോ​ൺ ഗ​ർ​ത്ത​ങ്ങ​ൾ (Ozone Holes)

വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നും വ്യ​വ​സാ​യശാ​ല​ക​ളി​ൽനി​ന്നും പു​റന്ത​ള്ളു​ന്ന വാ​ത​ക​ങ്ങ​ളാ​യ നൈ​ട്രി​ക് ഓ​ക്സൈ​ഡ്, കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് തു​ട​ങ്ങി​യ​വ ഓ​സോ​ൺ പാ​ളി​യി​ൽ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. ഓ​സോ​ണ്‍ ഗ​ർ​ത്ത​ങ്ങ​ൾ എ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്, ശ​രി​ക്കു​ള്ള തു​ള​യോ വി​ള്ള​ലോ അ​ല്ല.​ ഓ​സോ​ണ്‍​പാ​ളി​യി​ല്‍ 220 ഡോ​ബ്സ​ൺ യൂ​ണി​റ്റി​ൽ (Dobson Unit) ‍ താ​ഴെ ഓ​സോ​ൺ സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ത്തെ​യാ​ണ് ഓ​സോ​ൺ ‍പാ​ളി​യി​ലെ ഗ​ർ​ത്ത​ങ്ങ​ൾ എ​ന്ന് വി​ളി​ക്കു​ന്ന​ത്. 2000 ആ​യ​പ്പോ​ഴേ​ക്കും വി​ള്ള​ലി​ന്‍റെ വി​സ്താ​രം 280 ല​ക്ഷം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യെ​ന്നാ​ണ് ക​നേ​ഡി​യ​ൻ ‍ ഗ​വേ​ഷ​ക​രു​ടെ സാ​റ്റ​ലൈ​റ്റ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. അ​ന്‍റാർ​ട്ടി​ക്ക മേ​ഖ​ല​യി​ൽ 60 ശ​ത​മാ​ന​വും ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ൽ 30 ശ​ത​മാ​ന​വും വ​രെ ഓ​സോ​ണി​ന്‍റെ കു​റ​വു​ണ്ടെ​ന്ന ് "നേ​ച്ച​ർ ‍ ജി​യോ​സ​യ​ൻ​സ്' ​പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ‍​ട്ടിൽ പ​റ​യു​ന്നു.


ഓ​സോ​ൺ പാ​ളി​ക​ളു​ടെ വി​ള്ള​ലു​ക​ൾ​ക്കു കാ​ര​ണ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും മ​നു​ഷ്യ​ന്‍റെ പ്ര​കൃ​തിവി​രു​ദ്ധ ന​ട​പ​ടി​ക​ളാണ് . അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ക്ഷ​തം 70-75 ശ​ത​മാ​നം വ​രെ​യാ​ണ്. വാ​ത​ക​ങ്ങ​ളാ​യ ക്ലോ​റി​ൻ, ഫ്ലൂ​റി​ൻ, കാ​ർ​ബ​ൺ എ​ന്നി​വ​യു​ടെ മ​നു​ഷ്യ​നി​ർ​മിത മി​ശ്രി​ത​ത്താ​ൽ രൂ​പ​പ്പെ​ടു​ന്ന ക്ലോ​റോ​ഫ്ലൂ​റോ​കാ​ർ​ബൺ (CFC), ഹൈ​ഡ്രോ​ക്ലോ​റോ​ഫ്ലൂ​റോ​കാ​ർ​ബ​ൺ (HCFC), കാ​ർ​ബ​ൺ ടെ​ട്രാ​ക്ലോ​റൈ​ഡ്, ക്ലോ​റോ​ഫോ​ം, മീ​ഥൈ​ൽ ക്ലോ​റൈ​ഡ്, ബ്രോ​മൈ​ഡ്, ഹാ​ലോ​ണു​ക​ൾ എ​ന്നി​വ ഓ​സോ​ണി​ന് വ​ലി​യ അ​പ​ക​ട​കാ​രി​ക​ളാ​ണ്. ഇ​ല​ക്‌ട്രോണി​ക് മാ​ലി​ന്യ​ങ്ങ​ളി​ലും ശീ​തീ​ക​ര​ണ​മാ​ലി​ന്യ​ങ്ങ​ളി​ലും കാ​ണു​ന്ന വാ​ത​ക​മി​ശ്രി​ത​മാ​ണ് സിഎ​ഫ്സി. ഈ മി​ശ്രി​തം നേരേ ചെ​ല്ലു​ന്ന​ത് ഓ​സോ​ൺ പാ​ളി​ക​ളി​ലേ​ക്കാ​ണ്.

അ​ൾ​ട്രാ​വയ​ല​റ്റ് കി​ര​ണ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് അ​വ ക്ലോ​റി​നെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ഓ​സോ​ൺ ഘ​ട​ക​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. സിഎ​ഫ്സി ഭൂ​മി വി​കി​ര​ണം ചെ​യ്തു ക​ള​യു​ന്ന ഇ​ൻ​ഫ്രാ​റെ​ഡ് ര​ശ്മി​ക​ളെ ആ​ഗി​ര​ണം ചെ​യ്ത് അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ ചൂ​ടി​നെ വ​ള​രെ​യ​ധി​കം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ത് ആ​ഗോ​ള​താ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു. ‍ ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ സ്ട്രാ​റ്റോ​സ്ഫി​യ​റി​ലെ ഓ​സോ​ൺ ‍പാ​ളി​ക്ക് ഏ​റ്റ​വു​മ​ധി​കം പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന മ​റ്റൊ​രു രാ​സ​വ​സ്തു നൈ​ട്ര​സ് ഓ​ക്സൈ​ഡ് ആ​യി​രി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

പ​രി​ഹാ​ര​നി​ർ​ദേശങ്ങ​ൾ

അ​മി​തപു​ക പു​റന്ത​ള്ളു​ന്ന വാ​ഹ​ന​ങ്ങ​ൾ, വ്യ​വ​സാ​യ ശാ​ല​ക​ൾ ഇ​വ​യ്ക്കു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ഇ​ല​ക്‌ട്രോണി​ക് മാ​ലി​ന്യ​ങ്ങ​ളെ​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളെ​യും സം​സ്ക​രി​ച്ചും ഓസോൺപാളിയുടെ നാശത്തിനു വി​രാ​മ​മി​ടാ​ൻ ക​ഴി​യും. ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗി​നു മു​ൻ​തൂ​ക്കം കൊ​ടു​ക്കു​ന്ന​തി​ലൂ​ടെ രാ​സ​വ​ള​ങ്ങ​ൾ, കീ​ട​നാ​ശി​നി​ക​ൾ, തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും അ​തു​വ​ഴി ക്ലോ​റി​ൻ, ഫ്ലൂ​റി​ൻ തു​ട​ങ്ങി​യ വാ​ത​ക​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ന് കു​റവുവ​രു​ത്താ​നും ക​ഴി​യും. ജൈ​വവാ​ത​ക​വും ജൈ​വ ഇ​ന്ധ​ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഓ​സോ​ൺ പാ​ളി​ക​ളു​ടെ നാ​ശ​ത്തെ ഒ​രു പ​രി​ധി​വ​രെ ത​ട​ഞ്ഞുനി​ർ​ത്താം.

1980ക​ളി​ൽ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ‍ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ൾവ​ഴി, ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലെ ഓ​സോ​ൺവി​ള്ള​ൽ ‍യാ​ഥാ​ർ‍​ഥ്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ ലോ​ക​രാ​ഷ്‌ട്രങ്ങ​ൾ ഈ ​വി​പ​ത്തി​നെ​തി​രേ അ​ണി​നി​ര​ന്നു. അ​തി​ന്‍റെ ഫ​ല​മാ​ണ് 1989ലെ ​മോ​ണ്‍​ട്രി​യോൾ ‍ ഉ​ട​മ്പ​ടി. ഓ​സോ​ണി​ന് ഭീ​ഷ​ണി​യാ​യ സിഎ​ഫ്സി​ക​ൾ പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കു​ക​യാ​യി​രു​ന്നു ഉ​ട​മ്പ​ടി​യു​ടെ മു​ഖ്യ​ല​ക്ഷ്യം. ലോ​ക​ത്തി​ലെ പ​ല വി​ക​സി​ത രാ​ജ്യ​ങ്ങ​ളും ഈ ​ഉ​ട​മ്പ​ടി​ക്ക് എ​തി​രാ​യി​രു​ന്നു.

മ​നു​ഷ്യ​നു ക​ഴി​യാ​തി​രു​ന്ന​ത് പ്ര​കൃ​തി സ്വ​യം ഏ​റ്റെ​ടു​ത്ത​താ​ണി​ന്നു നാം ​കാ​ണു​ന്ന​ത്. ലോ​ക്ഡൗ​ൺ കാ​ലം പ​രി​സ്ഥി​തി​ക്ക് ആ​ക​സ്മി​ക​മാ​യ ഒ​രു അ​നു​ഗ്ര​ഹ​മാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്.
ലോ​ക്ഡൗ​ണി​ൽ വാ​യു, ജ​ല മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞു. ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ ഗം​ഗാ, യ​മു​ന ന​ദി​ക​ളി​ലെ ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ട്ടു. അ​തി​നാ​ൽ ലോ​ക്ഡൗ​ൺ ന​ദി​ക്ക് മാ​ത്ര​മ​ല്ല, മു​ഴു​വ​ൻ പ​രി​സ്ഥി​തി​ക്കും വ​ന്യ​ജീ​വി​ക​ൾ​ക്കും വെ​ന്‍റിലേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നു പ​റ​യാം.

ഇ​പ്പോ​ൾ നാ​സ​യും യൂ​റോ​പ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യും പാ​രി​സ്ഥി​തി​ക ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ട്ടു​വെ​ന്നും നൈ​ട്ര​സ് ഓ​ക്സൈ​ഡി​ന്‍റെ 35 ശതമാനവും ​കാ​ർ​ബ​ൺ ഡൈ​ഓ​ക്സൈ​ഡി​ന്‍റെ 60 ശതമാനം ഉ​ദ്‌വമനവും കു​റഞ്ഞെന്നും സൂ​ചി​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ടു. ഇ​തേ കാ​ല​യ​ള​വി​ൽ, ശ​രാ​ശ​രി ഉ​പ​രി​ത​ല ഓ​സോ​ൺ സാ​ന്ദ്ര​ത 1.52 ശ​ത​മാ​നം വ​ർ​ധിക്കു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി. കോ​വി​ഡ് സ​മ​യ​ത്ത് ലോ​ക്ഡൗ​ൺ കാ​ര​ണം മ​നു​ഷ്യ​നി​ർ​മിത ഉ​ദ്‌വമനം നി​യ​ന്ത്രി​ക്ക​പ്പെ​ട്ടു.

ആ​ർ​ട്ടി​ക്കി​നു മു​ക​ളി​ല​ത്തെ ഓ​സോ​ൺ പാ​ളി​യി​ലെ വ​ലി​യ വി​ള്ള​ൽ അ​ട​ഞ്ഞ​തു ക​ണ്ടെ​ത്തി​യ​ത് യൂ​റോ​പ്യ​ൻ ഉ​പ​ഗ്ര​ഹ​മാ​യ കോ​പ്പ​ർ​നി​ക്ക​സ് ആ​ണ്. പ​ത്തു​ല​ക്ഷം ച​തു​ര​ശ്ര കി.​മീ. വി​സ്തൃ​തി​യു​ള്ള ഓ​സോ​ണി​ലെ വ​ലി​യ വി​ള്ള​ലാ​ണ് ഇ​ല്ലാ​താ​യ​തെ​ന്നു യു​എ​ൻ വേ​ൾ​ഡ് മെ​റ്റീ​രി​യോ​ള​ജി​ക്ക​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​റി​യി​ച്ചു.

അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞതാണി​തി​നു കാ​ര​ണ​മെ​ന്നു ചി​ല​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ത​ണു​ത്ത വാ​യു ധ്രു​വപ്ര​ദേ​ശ​ത്തേ​ക്ക് പോ​ളാ​ർ വോ​ർ​ടെ​ക്സ് എ​ന്ന പ്ര​തി​ഭാ​സ​ത്തി​ലൂ​ടെ എ​ത്തി​യ​തും ഇ​തി​നു കാ​ര​ണ​മാ​യി ശാ​സ്ത്ര​ജ​ർ പ​റ​യു​ന്നു.

വ്യ​ക്ത​മാ​യ നീ​ലാ​കാ​ശം നി​ർ​മിക്കാ​നും വാ​യു വൃ​ത്തി​യാ​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​യി കോ​വി​ഡ് കാ​ല​ഘ​ട്ടം മാ​റി. മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന സ്രോ​ത​സു​ക​ളാ​യ ഗ​താ​ഗ​തം, വ്യ​വ​സാ​യ​ങ്ങ​ൾ, വൈ​ദ്യു​തനി​ല​യ​ങ്ങ​ൾ തു​ട​ങ്ങ​ിയ​വ​യി​ൽ നി​ന്നു​ള്ള മ​ലി​നീ​ക​ര​ണ​ം കു​റ​ഞ്ഞ​താ​ണി​തി​നു കാ​ര​ണം. ഇ​തേ​പോ​ലെ മാ​ന​സി​കവൈ​ക​ല്യ​ങ്ങ​ൾ, സ​മ്മ​ർ​ദം, ര​ക്താ​തി​മ​ർ​ദം, ഏ​കാ​ഗ്ര​ത ന​ഷ്ട​പ്പെ​ട​ൽ, ഉ​റ​ക്ക​മി​ല്ലാ​യ്മ തു​ട​ങ്ങി​യ​വ​യു​ടെ സ്രോ​ത​സാ​യ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​വും ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ർ​ഗനി​ർ​ദേശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ന​ല്ല ഉ​റ​ക്ക​ത്തി​ന് രാ​ത്രി​യി​ൽ ശ​ബ്ദനി​ല 30 ഡെ​സി​ബെലിൽ താഴെയായിരിക്കണം. ശ​ബ്ദമ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് പ​ഠ​ന​ങ്ങ​ൾ പറയുന്നത്, മോ​ട്ടോ​ർ വാ​ഹ​ന ശ​ബ്ദ​മാ​ണ് ഇ​ന്ത്യ​യി​ലെ ശ​ബ്ദമ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ഉ​റ​വി​ട​മെ​ന്നാണ്. അ​പ്പോ​ൾ വാ​യു, ശ​ബ്ദ, ജ​ല, പ്ര​കാ​ശ മ​ലി​നീ​ക​ര​ണം അ​തി​ന്‍റെ അ​തി​ർവ​ര​മ്പു​ക​ൾ ക​ട​ന്ന​പ്പോ​ൾ, പ്ര​കൃ​തിത​ന്നെ നി​ശ​ബ്ദ​മാ​യി സ്വ​യം ഏ​റ്റെ​ടു​ത്ത​താ​ണ് ഈ ​ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ എന്നു പറയേണ്ടിവരും.

ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ

(ലേ​ഖ​ക​ൻ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോളജ് മു​ൻ പ്രി​ൻ​സി​പ്പ​ലും മ​ഹാ​ത്മാഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഭൗ​തി​ക ശാ​സ്ത്ര ഗ​വേ​ഷ​ണ സൂ​പ്പ​ർ​വൈ​സ​റു​മാ​ണ്.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.