കർഷർക്കു വിലങ്ങായി തരംമാറ്റ നിരോധനം
Thursday, October 21, 2021 2:42 AM IST
കേ​ര​ള​ത്തി​ലെ പ​ട്ട​യഭൂ​മി​യി​ൽ കെ​ട്ടി​ടനി​ർ​മാ​ണ​ത്തി​ന് ത​രംമാ​റ്റ​ൽ പാ​ടി​ല്ലാ​യെ​ന്ന ഹൈ​ക്കോ​ട​തി​വി​ധി ജ​ന​സ​മൂ​ഹ​ത്തെ​യാ​ക​മാ​നം ഗു​രു​ത​ര​മാ​യ പ്ര​യാ​സ​ത്തി​ലാ​ക്കി​യി​രു​ന്നു. വി​ധി​യെ മ​റി​ക​ട​ക്കാ​ൻ പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു. 29.07.2020ൽ ​WP(C) 17983/2019, 29865/19 & 32098/16 ​ന​ന്പർ കേ​സു​ക​ളി​ലെ പൊ​തു​വി​ധിന്യാ​യ​ത്തി​ലാ​ണ് ത​രം​മാ​റ്റ​ൽ ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ്. ഇ​ടു​ക്കി ജി​ല്ല​യി​ലെ ബൈ​സ​ണ്‍​വാ​ലി വി​ല്ലേ​ജി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യ ലാ​ലി ജോ​ർ​ജ് ഫ​യൽ ചെ​യ്ത 17983/19 ന​ന്പ​ർ കേ​സി​ലാ​ണ് വിധി.

കേ​ര​ള സ​ർ​ക്കാ​ർ ഇ​തി​നെ​തി​രാ​യി എസ്എൽപി ഫ​യ​ൽ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും സു​പ്രീംകോ​ട​തി, ഹൈ​ക്കോ​ട​തി വി​ധി​യി​ൽ ഇ​ട​പെ​ടാ​തെ അ​പ്പീ​ൽ പെ​റ്റീ​ഷ​ൻ ത​ള്ളി​ക്ക​ള​യു​ക​യാ​ണു​ണ്ടാ​യ​ത്. ഗ​വ​ണ്‍​മെ​ന്‍റ് വ​ക, ജന്മം ​വ​ക, പാ​ട്ടം വ​ക, കു​ടി​കി​ട​പ്പുവ​ക തു​ട​ങ്ങി ദേ​ശ-കാ​ല ഭേ​ദ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​വ​കാ​ശ ക്ര​മ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ പ​ല പേ​രു​ക​ളി​ലു​മു​ണ്ട്. എ​ന്നാ​ൽ, നി​യ​മ​സ​ഭ​യി​ലും മ​റ്റും ച​ർ​ച്ച ചെ​യ്ത് ആ​വ​ശ്യ​മാ​യ വി​ധ​ത്തി​ലാ​ണ് കേ​ര​ള ലാ​ന്‍ഡ് അ​സൈ​ൻ​മെ​ന്‍റ് റൂ​ൾ പ്ര​കാ​രം പ​ട്ട​യ​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​വാ​യി കാ​ർ​ഷി​ക മേ​ഖ​ല​യാ​യ കേ​ര​ള​ത്തി​ൽ മഹാ​ഭൂ​രി​ഭാ​ഗം പ​ട്ട​യഭൂ​മി​ക​ളും കാ​ർ​ഷി​കഭൂ​മി ത​ന്നെ​യാ​ണ്. ഇ​വി​ടെ വീ​ടുകൾ, ചെ​റു​കി​ട വ്യാ​പാ​രം, വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി സ​മ​സ്ത മേ​ഖ​ല​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ൾ ആ​വ​ശ്യമാ​ണ്. ഇ​പ്ര​കാ​ര​മു​ള്ള പ​ട്ട​യഭൂ​മി​ക​ളി​ൽ ത​ന്നെ​യാ​ണ് നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

വ​സ്തു​ത​ക​ളി​താ​യി​രി​ക്കെ കേ​ര​ള​ത്തി​ന്‍റെ പൊ​തു ഭൂവ്യ​വ​സ്ഥ​യെ തി​രി​ച്ച​റി​യാ​ത്ത വി​ധ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന കൃ​ത്യ​ത​യും വ്യ​ക്ത​ത​യു​മി​ല്ലാ​ത്ത വി​വ​ര​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​റി​നുവേ​ണ്ടി പ​ല​ഘ​ട്ട​ങ്ങ​ളി​ലും ഹാ​ജ​രാ​കേ​ണ്ടി​വ​രു​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ കൃ​ത്യ​മാ​യ പ​ഠ​ന​മി​ല്ലാ​യ്മ​യു​ടെ​യും ഫ​ല​മാ​യി ത​ങ്ങ​ളു​ടെ മു​ന്നി​ൽ കാ​ണു​ന്ന നി​യ​മ​വ്യാ​ഖ്യാ​ന​ങ്ങ​ളി​ലൊ​തു​ങ്ങി പ​ല​പ്പോ​ഴും യ​ഥാ​ർഥ വ​സ്തു​ത​ക​ൾ കാ​ണാ​തെ​യു​ള്ള നി​ർ​ഭാ​ഗ്യ​ക​ര​മാ​യ കോ​ട​തിവി​ധി ജ​ന​ങ്ങ​ളെ ആ​ക​മാ​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​നേ ഉ​പ​ക​രി​ച്ചി​ട്ടു​ള്ളൂ. ആ​യ​തു​കൊ​ണ്ടുത​ന്നെ മേ​ൽചേ​ർ​ത്ത കോ​ട​തിവി​ധി നാ​ടി​ന് സ്വീ​കാ​ര്യ​മ​ല്ല.

സർക്കാർ ഉത്തരവ്

ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീംകോ​ട​തി​യു​ടെ 19.11.2020ലെ ​SLP C No. 10774, 10778 ന​ന്പ​ർ വി​ധി​ന്യാ​യ​ത്തെ തു​ട​ർ​ന്ന് കേ​ര​ള സ​ർ​ക്കാ​ർ 21.12.2020ൽ ​GO (MS) No. 290/2020/​RD നന്പരായു​ള്ള ഉ​ത്ത​ര​വ് ഇ​റ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി. ഹൈ​ക്കോ​ട​തി​യു​ടെ​യും സു​പ്രീം​കോ​ട​തി​യു​ടെ​യും വി​ധി പ്ര​ത്യ​ക്ഷ​ത്തി​ൽ ലം​ഘി​ക്കു​വാ​ൻ സ​ർ​ക്കാ​രു​ക​ൾ​ക്ക് സാ​ധ്യ​മ​ല്ല​ല്ലോ.

എ​ന്നാ​ൽ, ഇ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഒ​രു പ​ട്ട​യ​ക്കാ​ര​ൻ കേ​ര​ള​ത്തി​ലെ ഒ​രു വി​ല്ലേ​ജി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കു​ന്പോ​ൾ ഭൂ​മി പ​ട്ട​യ​ത്തി​ൽ ഏ​ത് ത​ര​മെ​ന്നാ​ണ് ചേ​ർ​ത്ത​ത് എ​ന്ന​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ല്ലേ​ജ് ഓഫീ​സി​ൽനി​ന്നു വാ​ങ്ങി ഹാ​ജ​രാ​ക്കു​കകൂ​ടി ചെയ്യേണ്ടി വ​രു​ന്നു. കെ​ട്ടി​ടം നി​ർ​മി​ക്കാ​നെ​ന്നനി​ല​യി​ൽ ചേ​ർ​ത്ത് പ​ട്ട​യം എ​ഴു​തി ന​ൽ​കി​യ​താ​യി അ​റി​വി​ല്ല. ത​ൽ​ഫ​ല​മാ​യി പ​ട്ട​യ​ക്കാ​ര​ന് കൃ​ത്യ​മാ​യ വി​വ​രം കി​ട്ടാ​തെ വ​രി​ക​യോ, അ​ഥ​വാ കൃ​ഷിഭൂ​മി​യെ​ന്ന നി​ല​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​പ്പെ​ടു​ക​യോ ചെ​യ്താ​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ാനു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ടും.

കേ​ര​ളീ​യ സ​മൂ​ഹം ത​ങ്ങ​ളു​ടെ വീ​ടി​നു ചു​റ്റും കൃ​ഷി ചെ​യ്യു​ന്ന രീ​തി സാ​ർ​വ​ത്രി​ക​മാ​യി​ട്ടു​ള്ള​താ​ണ്. ഒ​രു​വ​ന് 20 സെ​ന്‍റ് ഭൂ​മി​യു​ണ്ട്. 10 സെ​ന്‍റി​ൽ വീ​ട് നി​ർ​മി​ച്ച് താ​മ​സ​മാ​ക്കി. അതിനിടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​യി. 20 സെ​ന്‍റി​ൽ 10 സെ​ന്‍റ് വി​ൽ​പ്പ​ന ചെ​യ്ത് സാ​ന്പ​ത്തി​ക ആ​വ​ശ്യം നി​റ​വേ​റ്റി. വാ​ങ്ങി​യ വ്യ​ക്തി വീ​ട് നിർമിക്കാൻ ആ​ണ് ഭൂ​മി വാ​ങ്ങി​യ​ത്. ഈ 10 ​സെ​ന്‍റി​ൽ ഒ​രു​ വീ​ടി​ന് അ​ഥ​വാ ഒ​രു കെ​ട്ടി​ട​ത്തി​നു നി​ർ​മാ​ണ​ാനു​മ​തി​ക്കാ​യി മേ​ൽ വി​ധി​പ്ര​കാ​രം കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​വാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ചെ​ല്ലു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഭൂപ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. അ​വി​ടെ ഒ​രു പ്ലാ​വോ ഒ​രു തെ​ങ്ങോ ഏ​തെ​ങ്കി​ലും ത​ന്നാ​ണ്ടു​കൃ​ഷി​യോ കാ​ണ​പ്പെ​ട്ടാ​ൽ കൃ​ഷിഭൂ​മി എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കു​ന്നു. അ​തി​ന്‍റെ ഫ​ല​മാ​യി ത​രം​മാ​റ്റ​ൽ കാ​ര​ണ​ത്താ​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം നി​ർമാ​ണാനു​മ​തി ന​ൽ​കു​ന്നി​ല്ല.


കേ​ര​ള​ത്തി​ൽ പൊ​തു​വാ​യും വ​യ​നാ​ട്, ഇ​ടു​ക്കി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​കി​ച്ചും KLA, WCS, DK, ജന്മം (​ക്ര​യ​സ​ർ​ട്ടി​ഫി​ക്ക​റ്റ്) തു​ട​ങ്ങി​യ നി​ര​വ​ധി പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന പ​ട്ട​യ​ങ്ങ​ളാ​ണു​ള്ള​ത്. അ​വ​യെ​ല്ലാംത​ന്നെ പൊ​തു​വി​ൽ കാ​ർ​ഷി​കഭൂ​മി എ​ന്ന നി​ല​യി​ലാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ട്ടിട്ടു​ള്ള​ത്. ചെ​റു​തും വ​ലു​തു​മാ​യ ടൗ​ണു​ക​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും റോ​ഡു​ക​ളും പൊ​തു​സം​വി​ധാ​ന​ങ്ങ​ളു​മ​ട​ക്കമുള്ള ഇ​ത്തരം ഭൂ​മി​ക​ളി​ലാ​ണ് സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

പ​ശ്ചി​മഘ​ട്ട സം​ര​ക്ഷ​ണ മേ​ഖ​ല, വി​വി​ധ ബ​ഫ​ർ സോ​ണു​ക​ൾ, വി​വി​ധ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ, വി​വി​ധ മാ​സ്റ്റ​ർ പ്ലാ​നു​ക​ൾ, കേ​ര​ള ഭൂ​പ​രി​ഷ്കര​ണ നി​യ​മ പ്ര​കാ​ര​മു​ള്ള പ്ലാ​ന്‍റേ​ഷ​ൻ നി​യ​മ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി നി​യ​മ -വി​ല​ക്കു​ക​ളാ​ൽ കേ​ര​ളം ആ​ക​മാ​നം കൂ​ടു​ത​ൽ കു​രു​ക്കു​ക​ളി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇപ്പോഴത്തെ കോ​ട​തിവി​ധി കൂ​നിന്മേൽ കു​രു എ​ന്നവിധം ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കിയി​രി​ക്കു​ന്നു. ഈ ​ദു​ര​വ​സ്ഥ​യി​ൽ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കേ​ണ്ട​ത് സ​ർക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ചു​മ​ത​ല​യാ​ണ്.

ഭൂ​പ​രി​ഷ്കര​ണ നി​യ​മം

1970 ജ​നു​വ​രി 1ന് ​പ്രാ​ബ​ല്യ​ത്തി​ൽവ​ന്ന കേ​ര​ള ഭൂ​പ​രി​ഷ്കര​ണ നി​യ​മം കേരളത്തിന് അഭിമാനകരമായ ഒരു നേട്ടമാണ്. തത്ഫലമായി ജന്മി​ത്തം ഇ​ല്ലാ​താ​യി. അഞ്ച് അം​ഗ​ങ്ങ​ളു​ള്ള ഒ​രു കു​ടും​ബ​ത്തി​ന് 15 ഏ​ക്കർ ഭൂ​മി സ്വ​ന്ത​മാ​യി കൈ​വ​ശംവയ്ക്കാം. തോ​ട്ട ഭൂ​മി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും ഇ​ള​വും അ​നു​വ​ദി​ച്ചു. തോ​ട്ട​ങ്ങ​ൾ സം​രക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ ആ ​വ​ക പ്ര​ശ്ന​ങ്ങ​ളെ സ​ർ​ക്കാ​ർ വേ​ണ്ട​വി​ധം പ​രി​ഗ​ണി​ച്ചു.

1970നു ​ശേ​ഷം 2021 ആ​കു​ന്പോ​ൾ ജീ​വി​തരീ​തി​, ജ​ന​സം​ഖ്യ​, തൊ​ഴി​ൽ, വ്യാ​പാ​രം, വ്യ​വ​സാ​യ​ം, കൃ​ഷി​ തു​ട​ങ്ങി നാ​ടി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വ​ന്നി​രി​ക്കു​ന്ന അ​തി​ശ​ക്ത​മാ​യ മാ​റ്റ​ങ്ങ​ളെ ന​മു​ക്ക് കാ​ണാ​തി​രി​ക്കാ​ൻ ക​ഴി​യു​മോ? ഭൂ​പ​രി​ഷ്ക്ക​ര​ണം നി​യ​മ​മാ​യി​ട്ട് ഇ​ക്കാ​ല​മ​ത്ര​യും സ​മൂ​ഹ​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ഭൂ​ര​ഹി​ത​​ർ​ക്ക് ഭൂ​മി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​ത് തി​ക​ഞ്ഞ പോ​രാ​യ്മ ​യാ​ണ്. ഭൂ​പ​രി​ധി നി​യ​മ​മു​ണ്ടെ​ങ്കി​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് ഒ​രു​ കാ​ര​ണ​വ​ശാ​ലും നീ​തീ​ക​രി​ക്കാ​നാ​വി​ല്ല. ഉ​ത്്പാ​ദ​നം പി​റ​കോ​ട്ടാ​യി എ​ന്ന യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ച്ചേ മ​തി​യാ​വൂ. തോ​ട്ട​ക്കാ​രും ക​ർ​ഷ​ക​രു​മെ​ല്ലാംത​ന്നെ ഉ​ത്പാദ​ന ചെ​ല​വി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഫലം കി​ട്ടാ​ത്ത​തി​നാ​ൽ കാ​ർ​ഷി​ക രം​ഗ​ത്തുനി​ന്നു​ള്ള പിന്മാറ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്.

ഭൂമി തു​ണ്ടു​വ​ത്ക്ക​രി​ച്ചതുകൊ​ണ്ടാ​ണ് ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​ത് എ​ന്ന ക​ണ്ടു​പി​ടിത്തം പൂ​ർ​ണമാ​യും ശ​രി​യ​ല്ല. ഭൂ​മി മു​റി​ച്ചു വി​റ്റ​ത് മാ​ത്ര​മാ​ണോ കാ​ര​ണം? എ​ങ്കി​ൽ അ​തി​നു വ​ഴി​വ​ച്ച​താ​രാ​ണ്? ഓരോ നി​യ​മ​വും പൂ​ർ​ണമാ​യും കു​റ്റ​മ​റ്റ​താ​ണെ​ന്ന് പ​റ​യു​വാ​ൻ ക​ഴി​യു​മോ? ഭൂ​മി​യു​ടെ ത​രംമാ​റ്റം പാ​ടി​ല്ലാ​യെ​ന്ന നി​യ​മം കാ​ലോ​ചി​ത​മാ​ണോ?

ഒരിക്കലുമല്ല. ​സ​മൂ​ഹ​ത്തി​ന്‍റെ അ​നി​വാ​ര്യ​മാ​യ ആ​വ​ശ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​തെ​ ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നും മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധ്യ​മ​ല്ല. (അനിവാര്യമായ മാറ്റത്തെക്കുറിച്ച് നാളെ)


കെ.​ജെ. ദേ​വ​സ്യ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.