പൂനെ ഉടന്പടി
Thursday, November 25, 2021 12:36 AM IST
കമ്യൂണല്‍ അവാര്‍ഡിലെ നിര്‍ദേശങ്ങള്‍ പ്രകാരം ഗാന്ധിജി മുസ്ലിംകള്, സിക്കുകാര്‍ എന്നിവര്‍ക്കു പ്രത്യേക സംവരണ മണ്ഡലങ്ങള്‍ നല്‍കുന്നതിനെ അനുകൂലിച്ചുവെന്നും പട്ടികജാതിക്കാര്‍ക്ക് സംവരണം നല്കുന്നതിനെയാണ് ഗാന്ധിജി എതിര്ത്തതെന്നുമായിരുന്നു അംബേദ്കര്‍ അഭിപ്രായപ്പെട്ടത്. പൊതു ഹിന്ദുമണ്ഡലങ്ങളില്‍ നിന്നുകൊണ്ട് അധഃകൃത വിഭാഗക്കാര്‍ മത്സരിച്ചു ജയിക്കണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടു.
എങ്കില്‍ മാത്രമേ അവരുടെ സാമൂഹിക പുരോഗതി ഫലപ്രദമാകൂ എന്നും ഗാന്ധിജി വിശ്വസിച്ചു. അംബേദ്കറും ഗാന്ധിയും തമ്മില്‍ നടന്ന ആശയപരമായ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ പൂനെ കരാറില്‍ എത്തിച്ചേര്‍ന്നു. കരാര്‍ പ്രകാരം താഴ്ന്ന ജാതിക്കാര്‍ക്കായുള്ള സംവരണ മണ്ഡലങ്ങള്‍ ഇല്ലാതാകുകയും ഹിന്ദുക്കള്‍ക്ക് എല്ലാം ഒരുപോലെ സംവരണം നല്കി അതിനുള്ളില്‍ തന്നെ താഴ്ന്ന ജാതിക്കര്‍ക്ക് സംവരണം നല്‍കാം എന്ന വ്യവസ്ഥയിലാണ് എത്തിച്ചേര്‍ന്നത്. ബ്രിട്ടീഷുകാരും ഈ കരാര്‍ അംഗീകരിച്ചു.