മാറ്റത്തിന്‍റെ മഹാമാരി
മ​ഹാ​മാ​രി​യു​ടെ മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്കാ​ണു നീ​ങ്ങു​ന്ന​ത്. 2020 ദു​രി​ത​വ​ർ​ഷം (Annus Horribilis) ആ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശ്വാ​സ​വ​ർ​ഷ​മാ​ണു പ്ര​തീ​ക്ഷി​ച്ച​ത്. പ​ക്ഷേ, ദു​രി​ത​പ​ർ​വം നീ​ണ്ടു. ഇ​പ്പാേ​ൾ കോ​വി​ഡ് 19 ന്‍റെ ​ഒ​മി​ക്രാേ​ാൺ വ​ക​ഭേ​ദം അ​ടു​ത്ത വ​ർ​ഷ​ത്തെ​യും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്നു.

മ​ഹാ​മാ​രി​ക​ളും അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും സാ​മ്പ​ത്തി​കരം​ഗ​ത്തി​ന് എ​പ്പോ​ഴും തി​രി​ച്ച​ടി​യാ​ണ്. അ​തി​ന്‍റെ ഫ​ലം ര​ണ്ടു വ​ർ​ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്നു. ദു​രി​തം മാ​റും എ​ന്നു ക​രു​തി​യി​രി​ക്കു​മ്പോ​ൾ ഇ​താ പു​തി​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ. അ​തി​ന്‍റെ ഗ​തി​യും ഫ​ല​വും വ​രുംമാ​സ​ങ്ങ​ളി​ലേ അ​റി​വാ​കൂ.

അ​ക്ഷ​ര​ങ്ങ​ളു​ടെ ക​ളി

കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺകൊ​ണ്ടു ര​ക്ഷ​പ്പെ​ടാം എ​ന്നു വി​ദ​ഗ്ധ​ർ ക​രു​തി. സ​ർ​ക്കാ​ർ അ​ങ്ങ​നെ ചെ​യ്തു. പ​ക്ഷേ, രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​ഞ്ഞി​ല്ല. സാ​മ്പ​ത്തി​കരം​ഗ​മാ​കെ ത​ക​ർ​ന്ന​ടി​യു​ക​യും ചെ​യ്തു. കോ​വി​ഡി​നു മു​മ്പേ തു​ട​ങ്ങി​യി​രു​ന്ന ത​ക​ർ​ച്ച അ​തോ​ടെ പൂ​ർ​ണ​മാ​യി.

അ​തു സാ​ര​മി​ല്ല, ഇം​ഗ്ലീ​ഷി​ലെ വി (V) ​എ​ന്ന അ​ക്ഷ​രം പോ​ലെ രാ​ജ്യം അ​തി​വേ​ഗം തി​രി​ച്ചുക​യ​റും എ​ന്നാ​ണ് ആ​സ്ഥാ​ന വി​ദ​ഗ്ധ​ർ അ​ന്നു മു​ത​ലേ പ​റ​ഞ്ഞുപോ​രു​ന്ന​ത്. പ​ക്ഷേ പി​ന്നീ​ട് W, K തു​ട​ങ്ങി​യ അ​ക്ഷ​ര​ങ്ങ​ൾ പോ​ലെ​യാ​ണ് തി​രി​ച്ചു​വ​ര​വ് എ​ന്ന മ​ട്ടി​ലാ​യി വ്യാ​ഖ്യാ​ന​ങ്ങ​ൾ. പ​ക്ഷേ, തി​രി​ച്ചുവ​ന്നി​ല്ല. ഇ​പ്പോ​ൾ രാ​ജ്യം എ​ത്തിനി​ൽ​ക്കു​ന്ന​ത് ര​ണ്ടു വ​ർ​ഷം മു​ൻ​പ​ത്തെ നി​ല​യി​ലും താ​ഴെ​യാ​ണ്.

ന​ഷ്ട​പ്പെ​ട്ട ര​ണ്ടു വ​ർ​ഷം

2019-20 ധ​ന​കാ​ര്യവ​ർ​ഷം ഒ​ന്നാം പ​കു​തി​യി​ൽ (ഏ​പ്രി​ൽ - സെ​പ്റ്റം​ബ​ർ) രാ​ജ്യ​ത്തെ ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പ​ന്നം) 71.28 ല​ക്ഷം കോ​ടി രൂ​പ​യു​ടേ​താ​യി​രു​ന്നു. പി​റ്റേ വ​ർ​ഷം അ​തേ പ​കു​തി​യി​ൽ ജി​ഡി​പി 59.92 ല​ക്ഷം കോ​ടി​യാ​യി കു​റ​ഞ്ഞു. 15.9 ശ​ത​മാ​നം ഇ​ടി​വ്. ഈ ​വ​ർ​ഷം അ​ത് 68.12 ല​ക്ഷം കോ​ടി രൂ​പ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 13.7 ശ​ത​മാ​നം അ​ധി​കം. അ​തേസ​മ​യം ര​ണ്ടു വ​ർ​ഷം മു​മ്പ​ത്തേ​തി​ലും 3.16 ല​ക്ഷം കോ​ടി രൂ​പ കു​റ​വ്. 4.43 ശ​ത​മാ​നം കു​റ​വ്.

വ​ള​ർ​ച്ച​യു​ടെ ചി​ത്രം Vയോ W​വോ അ​ല്ലെ​ന്നും ചി​ല ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി പോ​ലെ​യാ​ണെ​ന്നും ചു​രു​ക്കം. പ​ക്ഷേ, അ​തു മാ​ത്ര​മ​ല്ല കാ​ര്യം.

2019- ലേ​തി​ലും 4.43 ശ​ത​മാ​നം താ​ഴെ ജി​ഡി​പി വ​ന്ന​തി​ന്‍റെ അ​ർ​ഥം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ മൊ​ത്തം വ​രു​മാ​നം അ​ത്രക​ണ്ടു കു​റ​ഞ്ഞു എ​ന്നാ​ണ്. ര​ണ്ടു വ​ർ​ഷംകൊ​ണ്ട് രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 2.7 കോ​ടി ക​ണ്ടു വ​ർ​ധി​ച്ചു. (136.64 കോ​ടി​യി​ൽ നി​ന്ന് 139.34 കോ​ടി​യി​ലേ​ക്ക് എ​ന്നാ​ണു ലോ​ക​ബാ​ങ്ക് എ​സ്റ്റി​മേ​റ്റ്.) അ​തു​കൂ​ടി ക​ണ​ക്കാ​ക്കു​മ്പോ​ൾ ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ലെ ഇ​ടി​വ് 6.3 ശ​ത​മാ​നം വ​രും.

രാ​ജ്യ​ത്തി​ന് ര​ണ്ടു വ​ർ​ഷ​ത്തെ വ​ള​ർ​ച്ച മാ​ത്ര​മ​ല്ല ന​ഷ്ട​മാ​യ​ത് എ​ന്നു ചു​രു​ക്കം. വ​ള​രാ​തി​രി​ക്കു​ക​യ​ല്ല, ചെ​റു​താ​വു​ക​യാ​ണു ചെ​യ്ത​ത്. മ​ഹാ​മാ​രി​യും അ​തി​നെ കൈ​കാ​ര്യം ചെ​യ്ത​തി​ലെ അ​ബ​ദ്ധ​ങ്ങ​ളുംകൂ​ടി ജ​ന​ങ്ങ​ളോ​ടു ചെ​യ്ത​ത് അ​താ​ണ്. വേ​ണ്ട​ത്ര വി​ശ്വാ​സ്യ​ത ഇ​ല്ലാ​ത്ത സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ളെ വ​ച്ചു​ള്ള ഈ ​നി​ഗ​മ​ന​ത്തേ​ക്കാ​ൾ മോ​ശ​മാ​യി​രി​ക്കാം യാ​ഥാ​ർ​ഥ്യം എ​ന്നുകൂ​ടി ഓ​ർ​ക്കേ​ണ്ട​തു​ണ്ട്.

ടൂ ​വീ​ല​ർ കു​റ​യു​ന്നു;
ആ​ഡം​ബ​രം കൂ​ടു​ന്നു

കോ​വി​ഡ് ലോ​ക​മാ​കെ സാ​മ്പ​ത്തി​ക-​തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​റി. അ​തേസ​മ​യം ഇ​ന്ത്യ​യി​ൽ ഈ ​മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം വേ​റൊ​ന്നു സം​ഭ​വി​ച്ചു. രാ​ജ്യ​ത്തെ വ​രു​മാ​ന​വി​ട​വ് വ​ർ​ധി​ച്ചു. സ​മ്പ​ന്ന​ർ കൂ​ടു​ത​ൽ സ​മ്പ​ന്ന​രാ​യി; ദ​രി​ദ്ര​ർ കൂ​ടു​ത​ൽ ദ​രി​ദ്ര​രും.
പ​ണ്ടും ഇ​ങ്ങ​നെ പ​റ​യാ​റു​ണ്ട്. പ​ക്ഷേ, അ​തുപോ​ലെ​യ​ല്ല ഇ​ത്ത​വ​ണ. ഇ​തു കൂ​ടു​ത​ൽ ആ​ഴ​മേ​റി​യ​താ​ണ്.

രാ​ജ്യ​ത്തു ടൂ ​വീ​ല​ർ വി​ൽ​പ​ന കു​ത്ത​നേ താ​ഴു​ന്നു. ത്രീ​വീ​ല​ർ വി​ൽ​പ​ന​യും കു​റ​ഞ്ഞു. എ​ന്നാ​ൽ എ​സ്‌യുവി ക​ളു​ടെ​യും ആ​ഡം​ബ​ര കാ​റു​ക​ളു​ടെ​യും വി​ൽ​പ​ന കു​തി​ച്ചുപായു​ന്നു.
2018-19-ൽ 2.02 ​കോ​ടി, 2019-20 ൽ 2.12 ​കോ​ടി എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു രാ​ജ്യ​ത്തു ടൂ ​വീ​ല​ർ വി​ൽ​പ​ന. കോ​വി​ഡ് ആ​ഘാ​ത​മാ​കും മു​മ്പ് 2019-20 ലെ ​വി​ൽ​പ​ന 1.74 കോ​ടി​യി​ലേ​ക്കു താ​ണു. കോ​വി​ഡ് ആ​ഘാ​തം ഗു​രു​ത​ര​മാ​യ 2020-21ൽ ​വി​ൽ​പ​ന 1.51 കോ​ടി​യി​ലേ​ക്ക് ഇ​ടി​ഞ്ഞു.

ഈ ​വ​ർ​ഷം കാ​ര്യ​ങ്ങ​ൾ നേ​രെ​യാ​കും എ​ന്നു ക​രു​തി​യ​പ്പോ​ൾ വീ​ണ്ടും മോ​ശ​മാ​യി. ഏ​പ്രി​ൽ-സെ​പ്റ്റം​ബ​റി​ൽ വി​ൽ​പ​ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ തോ​തി​ൽ മാ​ത്രം. ഉ​ത്സ​വ സീ​സ​ൺ തു​ട​ങ്ങി​യ ഒ​ക്ടോ​ബ​റി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ൽനി​ന്ന് 30 ശ​ത​മാ​നം കു​റ​വാ​യി വി​ൽ​പ​ന. ഉ​ത്സ​വ​മാ​സ​മാ​യ ന​വം​ബ​റി​ൽ ഇ​ടി​വ് 36 ശ​ത​മാ​നം.

അ​തേസ​മ​യം രാ​ജ്യ​ത്തു മെ​ഴ്സി​ഡീ​സ് ബെ​ൻ​സ്, ബി​എം​ഡ​ബ്ള്യു, ഔ​ഡി തു​ട​ങ്ങി​യ ആ​ഡം​ബ​ര കാ​റു​ക​ളു​ടെ വി​ൽ​പ​ന കോ​വി​ഡി​ന്‍റെ ക്ഷീ​ണ​മൊ​ക്കെ മ​റി​ക​ട​ന്നു കു​തി​ക്കു​ന്നു. ജൂ​ലൈ -സെ​പ്റ്റം​ബ​റി​ലെ വി​ൽ​പ​ന ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​ത്തേ​തി​ന്‍റെ ഇ​ര​ട്ടി. ഈ ​രീ​തി​ക്കു പോ​യാ​ൽ 2019-20ലെ 40,637 ​എ​ന്ന റി​ക്കാ​ർ​ഡ് ഇ​ക്കൊ​ല്ലം മ​റി​ക​ട​ക്കും.

എ​സ്‌യുവി​ക​ളു​ടെ വി​ൽ​പ​ന​യും അ​തി​വേ​ഗം വ​ർ​ധി​ക്കു​ക​യാ​ണ്. യാ​ത്രാവാ​ഹ​ന വി​ൽ​പ​ന​യി​ൽ 26 ശ​ത​മാ​ന​മാ​യി​രു​ന്നു 2019-20ൽ ​എ​സ്‌യുവി​ക​ളു​ടെ പ​ങ്ക്. 2020-21-ൽ ​അ​ത് 32 ശ​ത​മാ​ന​മാ​യി. ഈ ​ധ​ന​കാ​ര്യ​വ​ർ​ഷം 38 ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണു സൂ​ച​ന. ജൂ​ലൈ - സെ​പ്റ്റം​ബ​റി​ൽ രാ​ജ്യ​ത്ത് 3,43,939 കാ​റു​ക​ൾ വി​റ്റ​പ്പോ​ൾ 3,67,457 എ​സ്‌യുവി​ക​ൾ വി​റ്റു.
ചെ​റു​കാ​റു​ക​ളു​ടെ വി​ൽ​പ​ന കു​റ​യു​ന്ന സ​മ​യ​ത്താ​ണ് എ​സ് യു​വി​ക​ൾ വ​ർ​ധി​ക്കു​ന്ന​ത്.

താ​ഴേ​ത്ത​ട്ടി​ൽനി​ന്ന് ഉ​യ​രു​ന്നി​ല്ല

വാ​ഹ​ന​വി​പ​ണി​യി​ലെ ഈ ​പ്ര​വ​ണ​ത​ക​ൾ ഒ​രു കാ​ര്യം എ​ടു​ത്തുകാ​ണി​ക്കു​ന്നു. രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക അ​സ​മ​ത്വം കൂ​ടു​ന്നു. എ​ൻ​ട്രി ലെ​വ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് (ചെ​റു​കാ​റു​ക​ൾ, സാ​ധാ​ര​ണ ടൂ ​വീ​ല​റു​ക​ൾ തു​ട​ങ്ങി​യ​വ) ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞു. അ​തി​ന​ർ​ഥം ആ​ദ്യ​മാ​യി വാ​ഹ​നം വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു എ​ന്നാ​ണ്. ഒ​രു പു​തി​യ വാ​ഹ​നം സ്വ​ന്ത​മാ​ക്കാ​വു​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നു വ​രു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു. ജോ​ലി​ക്കാ​രാ​യാലും സം​രം​ഭ​ക​രായാലും അ​തി​നുത​ക്ക വ​രു​മാ​ന നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു. 2000 മു​ത​ൽ 2019 വ​രെ രാ​ജ്യ​ത്ത് അ​ത്ത​ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ആ ​വ​ള​ർ​ച്ച​യാ​ണ് ഇ​പ്പോ​ൾ പെ​ട്ടെ​ന്നു നി​ല​ച്ച​ത്.


അ​തേസ​മ​യം ഉ​യ​ർ​ന്ന വ​രു​മാ​ന വി​ഭാ​ഗ​ത്തി​ലേ​ക്കു കൂ​ടു​ത​ൽ പേ​ർ ക​യ​റി. അ​വ​രാ​ണ് ആ​ർ​ഭാ​ട ബൈ​ക്കു​ക​ളും വ​ലി​യ കാ​റു​ക​ളും എ​സ്‌യുവി​ക​ളും സ്വ​ന്ത​മാ​ക്കു​ന്ന​ത്.

സ​മ്പ​ന്ന​ർ കൂ​ടു​ത​ൽ സ​മ്പ​ന്ന​രാ​കു​ന്ന​തു തെ​റ്റ​ല്ല. അ​തു വേ​ണ്ട​താ​ണ്. ഒ​പ്പം കൂ​ടു​ത​ൽ പേ​ർ താ​ഴേ​ത്ത​ട്ടി​ൽ നി​ന്ന് വാ​ഹ​ന ഉ​ട​മ​സ്ഥ​ത​യി​ലേ​ക്കു ക​യ​റു​ന്ന വി​ക​സ​ന​വും ന​ട​ക്ക​ണം. അ​തു ന​ട​ക്കു​ന്നി​ല്ല. അ​താ​ണു പ്ര​ശ്നം.

അ​നൗ​പ​ചാ​രി​ക മേ​ഖ​ല​യു​ടെ ന​ഷ്ട​വ​ർ​ഷം: എ​ന്തു​കൊ​ണ്ട് താ​ഴേ​ത്ത​ട്ടി​ൽനി​ന്ന് ഉ​യ​ർ​ച്ച വേ​ണ്ട​ത്ര തോ​തി​ൽ ന​ട​ക്കു​ന്നി​ല്ല?

ഈ​യി​ടെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) യു​ടെ സാ​മ്പ​ത്തി​ക ഗ​വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ ഒ​രു പ​ഠ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​നൗ​പ​ചാ​രി​ക സ​മ്പ​ദ്ഘ​ട​ന നേ​ര​ത്തേ ക​രു​തി​യ​തി​ലും വ​ള​രെ ചെ​റു​താ​യി എ​ന്നു ക​ണ്ടെ​ത്തി. 2017-18ൽ ​ഇ​വി​ട​ത്തെ അ​നൗ​പ​ചാ​രി​ക മേ​ഖ​ല​യ്ക്ക് ജി​ഡി​പി​യു​ടെ 52 ശ​ത​മാ​നം വ​ലി​പ്പം ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​സ്ബി​ഐ പ​ഠ​നം പ​റ​യു​ന്ന​ത് അ​ത് 15-20 ശ​ത​മാ​ന​മേ വ​രൂ എ​ന്നാ​ണ്.

കൃ​ഷി മു​ത​ൽ സൂ​ക്ഷ്മ-കു​ടി​ൽ-ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും ചേ​ർ​ന്നു​ള്ള​താ​ണ് അ​നൗ​പ​ചാ​രി​ക സ​മ്പ​ദ്ഘ​ട​ന. എ​സ്ബി​ഐ പo​നം ഔ​പ​ചാ​രി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന പ​ണ​മി​ട​പാ​ടു​ക​ൾ ആ​ധാ​ര​മാ​ക്കി​യാ​യി​രു​ന്നു. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് വ്യാ​പ​ക​മാ​കു​ക​യും ബാ​ങ്ക് വാ​യ്പ​ക​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ​മ്പ​ദ്ഘ​ട​ന​യു​ടെ 80-85 ശ​ത​മാ​നം ഇ​ട​പാ​ടു​ക​ൾ ഔ​പ​ചാ​രി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​യി എ​ന്ന് അ​വ​ർ ക​ണ​ക്കാ​ക്കി.

മാ​റ്റ​ത്തി​ന്‍റെ ദു​രി​ത​പ​ർ​വം

ഈ ​ക​ണ​ക്കാ​ക്ക​ൽ അ​ത്ര​യും ശ​രി​യാ​ണോ എ​ന്നു പ​ല വി​ദ​ഗ്ധ​രും സം​ശ​യി​ക്കു​ന്നു​ണ്ട്. അ​തെ​ന്താ​യാ​ലും ഒ​ന്നു​ണ്ട്. രാ​ജ്യ​ത്തെ അ​നൗ​പ​ചാ​രി​ക സ​മ്പ​ദ്ഘ​ട​ന​യ്ക്കു വ​ല്ലാ​തെ ക്ഷ​ത​മേ​റ്റു. ക​ർ​ഷ​ക​രും കൈ​ത്തൊ​ഴി​ലു​കാ​രും കു​ടി​ൽ വ്യ​വ​സാ​യി​ക​ളും സൂ​ക്ഷ്മ സം​രം​ഭ​ക​രും ചെ​റു​കി​ട സം​രം​ഭ​ക​രും വ​ല്ലാ​ത്ത ദു​ര​വ​സ്ഥ​യി​ലാ​യി. ഒ​ട്ടേ​റെ​പ്പേ​രു​ടെ വ​രു​മാ​ന​മാ​ർ​ഗം ന​ഷ്ട​പ്പെ​ട്ടു.

ക​റ​ൻ​സി റ​ദ്ദാ​ക്ക​ലും ജി​എ​സ്ടി ന​ട​പ്പാ​ക്ക​ലും ഒ​ക്കെ​ച്ചേ​ർ​ന്നു തു​ട​ക്ക​മി​ട്ട​താ​ണ് ഇ​ത്. സ​ർ​ക്കാ​രി​ന്‍റെ നി​കു​തി​ദാ​യ​ക പ​ട്ടി​ക​യി​ലും ബാ​ങ്കു​ക​ളു​ടെ വാ​യ്പാ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​ പ​ട്ടി​ക​യി​ലും ഇ​ല്ലാ​ത്ത ആ​രും ഉ​ണ്ടാ​ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ​ല്ലോ ആ ​ന​ട​പ​ടി​ക​ളൊ​ക്കെ തു​ട​ങ്ങി​യ​ത്. മ​ഹാ​മാ​രി​ക്ക് അ​തൊ​ന്നും അ​റി​യി​ല്ല എ​ന്ന​തു വ​സ്തു​ത.

പ​ക്ഷേ മ​ഹാ​മാ​രി​യും ലോ​ക്ക്ഡൗ​ണുംകൂ​ടി ആ ​ല​ക്ഷ്യം സാ​ധി​ക്കു​ന്ന അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി. ന​മ്മു​ടെ സ​മ്പ​ദ്ഘ​ട​ന​യി​ൽ വ​ന്നുചേ​ർ​ന്ന, അ​ല്ലെ​ങ്കി​ൽ വ​രു​ത്തി​യ ഈ ​മാ​റ്റ​ങ്ങ​ൾ ഭാ​വി​യി​ൽ ഏറെ ഗു​ണം ചെ​യ്യു​മെ​ന്ന് വി​വ​ര​മു​ള്ള​വ​ർ പ​റ​യു​ന്നു. പ​ക്ഷേ ആ ​ഭാ​വി​യി​ലേ​ക്ക് എ​ത്തും മു​ൻ​പ് വ​ലി​യ ദു​രി​ത​പ​ർ​വ​ത്തി​ലൂടെ ക​ട​ന്നുപോ​ക​ണം. ആ ​ദു​രി​ത​കാ​ല​മാ​ണി​ത്. ഇ​ത് എ​ത്ര നാ​ൾ നീ​ണ്ടു നി​ൽ​ക്കു​മെ​ന്നു വി​വ​ര​മു​ള്ള​വ​ർ പ​റ​ഞ്ഞുത​രു​ന്നി​ല്ല. (ദീ​ർ​ഘ​കാ​ലം എ​ന്നു പ​റ​ഞ്ഞാ​ൽ ന​മ്മ​ളൊ​ക്കെ മ​രി​ച്ചു മ​ണ്ണ​ടി​യു​ന്ന കാ​ലം എ​ന്നാ​ണ് അ​ർ​ഥ​മെ​ന്നു വി​ശ്രു​ത ധ​നശാ​സ്ത്ര​ജ്ഞ​ൻ ജോ​ൺ മേ​നാ​ർ​ഡ് കെ​യ്ൻ​സ് പ​റ​ഞ്ഞി​ട്ടു​ണ്ട്).

മ​ഹാ രാ​ജി​യു​ടെ വ​ർ​ഷം

ഇ​തു മാ​ത്ര​മ​ല്ല 2021-ൽ ​സം​ഭ​വി​ച്ച​ത്. തൊ​ഴി​ൽ സം​ബ​ന്ധി​ച്ച ധാ​ര​ണ​ക​ളും വി​ശ്വാ​സ​ങ്ങ​ളും മാ​റി മ​റി​ഞ്ഞു. ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യ​ങ്ങ​ളും ഇ​ഷ്ട​ങ്ങ​ളും തൊ​ഴി​ലി​നു​വേ​ണ്ടി ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റി​ല്ലാ​ത്ത ഒ​രു ത​ല​മു​റ വ​ള​ർ​ന്നു. കോ​വി​ഡി​നെ തു​ട​ർ​ന്നു "വീ​ട്ടി​ൽ ജോ​ലി' ആ​യ​പ്പോ​ഴാ​ണു ത​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്ന കാ​ര്യ​ങ്ങ​ൾ പ​ല​രും മ​ന​സി​ലാ​ക്കി​യ​ത്. ഇ​തി​ന്‍റെ ഫ​ല​മാ​ണ് മ​ഹാ രാ​ജി (Great Resignation) എ​ന്നു സ​മൂ​ഹ​ശാ​സ്ത്ര​ജ്ഞ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന പ്ര​തി​ഭാ​സം. അ​മേ​രി​ക്ക​യി​ലും മ​റ്റും തൊ​ഴി​ലി​ൽ​നിന്നു രാ​ജി​വ​യ്ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഈ ​വ​ർ​ഷം അ​സാ​ധാ​ര​ണ​മാ​യി വ​ർ​ധി​ച്ചു.

അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി തൊ​ഴി​ൽ സേ​ന​യി​ലെ മൂ​ന്നു ശ​ത​മാ​നം വീ​തം രാ​ജി വ​യ്ക്കു​ക​യാ​ണ്. ജൂ​ലെെ​യി​ൽ 40 ല​ക്ഷം, ഓ​ഗ​സ്റ്റി​ൽ 43 ല​ക്ഷം, സെ​പ്റ്റം​ബ​റി​ൽ 44 ല​ക്ഷം, ഒ​ക്ടോ​ബ​റി​ൽ 41 ല​ക്ഷം എ​ന്നി​ങ്ങ​നെ. ഇ​തു കോ​വി​ഡി​നു മു​മ്പു​ള്ള കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് 50 ശ​ത​മാ​ന​ത്തി​ലേ​റെ കൂ​ടു​ത​ലാ​ണ്. മ​റ്റു വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലും സ്ഥി​തി ഇ​ങ്ങ​നെ ത​ന്നെ.

തൊ​ഴി​ലി​നുവേ​ണ്ടി​യ​ല്ല ജീ​വി​തം

"തൊ​ഴി​ലി​നു വേ​ണ്ടി ജീ​വി​തം പാ​ക​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം, ജീ​വി​ത​ത്തി​നു​ത​കു​ന്ന തൊ​ഴി​ലി​ൽ ക​ട​ക്കാ​നാ​ണ് ശ്ര​മം' എ​ന്നാ​ണ് മ​ഹാ രാ​ജി എ​ന്ന പ്ര​യോ​ഗം അ​വ​ത​രി​പ്പി​ച്ച ടെ​ക്സ​സ് എ ​ആ​ൻ​ഡ് എം ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​ർ ആ​ന്‍റണി ക്ലോ​ട്സ് പ​റ​യു​ന്ന​ത്. ഹോ​ട്ട​ൽ, സ്കൂ​ൾ, റീ​ട്ടെ​യി​ൽ, ആ​രോ​ഗ്യ സേ​വ​ന മേ​ഖ​ല​ക​ളി​ൽനി​ന്നാ​ണു കൂ​ടു​ത​ൽ പേ​ർ മാ​റു​ന്ന​ത്. സം​രം​ഭ​ക​രാ​കാ​നും "വീ​ട്ടി​ൽ ജോ​ലി'​ക്കാ​രാ​കാ​നും കൂ​ടു​ത​ൽ വേ​ത​ന​വും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​റ​പ്പുവ​രു​ത്താ​നു​മൊ​ക്കെ​യാ​ണു രാ​ജി.

കൊ​ഴി​ഞ്ഞു​പോ​ക്ക് ഇ​ന്ത്യ​യി​ലും കൂ​ടി

തൊ​ഴി​ലി​ല്ലാ​യ്മ ധാ​രാ​ള​മു​ള്ള ഇ​ന്ത്യപോ​ലും ഈ ​പ്ര​വ​ണ​ത​യി​ലേ​ക്കു മാ​റി. പ്ര​മു​ഖ ഐ​ടി ക​മ്പ​നി​ക​ളി​ൽ സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ കൊ​ഴി​ഞ്ഞു​പോ​ക്ക് (ശ​ത​മാ​നം) ഇ​ങ്ങ​നെ​യാ​ണ്:

കോ​ഗ്നി​സ​ന്‍റ് 33
ടെ​ക് മ​ഹീ​ന്ദ്ര 21
വി​പ്രോ 20.5
ഇ​ൻ​ഫോ​സി​സ് 20.1
ടി​സി​എ​സ് 11.9

മു​ൻ ത്രൈ​മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു വ​ള​രെ കൂ​ടി​യ നി​ര​ക്കാ​ണി​ത്. ഈ ​ഉ​യ​ർ​ന്ന കൊ​ഴി​ഞ്ഞു​പോ​ക്ക് ഐ​ടി ക​മ്പ​നി​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. വി​ശേ​ഷ നൈ​പു​ണ്യം ആ​വ​ശ്യ​മു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലും സം​ഭ​വി​ക്കു​ന്നു​ണ്ട്.
കോ​വി​ഡ​ന​ന്ത​ര ലോ​ക​ക്ര​മ​ത്തി​ന്‍റെ ഒ​രു മു​ഖ​മാ​ണി​ത്. ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രെ യാ​ന്ത്രി​ക​മാ​യി കൈ​കാ​ര്യം ചെ​യ്തി​രു​ന്ന കാ​ലം കു​റേ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ​ങ്കി​ലും മാ​റു​ക​യാ​ണ്. കോ​വി​ഡ് അ​തി​നു നി​മി​ത്ത​മാ​യി. 2021 അ​തി​ന്‍റെ ഉ​ദ്ഘാ​ട​നവ​ർ​ഷ​മാ​യി കാ​ണാം.

റ്റി.​സി. ​മാ​ത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.