Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കോവിഡ് വാക്സിൻ: ഒരു വിജയഗാഥ
Tuesday, January 18, 2022 12:06 AM IST
ഒരു വർഷം, 156 കോടി കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ! അതായത്, ഏകദേശം 42 ലക്ഷത്തിലധികം പ്രതിദിന കോവിഡ് പ്രതിരോധ കുത്തിവയ്പുകൾ! അസാധാരണ നേട്ടം സ്വന്തമാക്കാൻ "ടീം ഹെൽത്ത് ഇന്ത്യ' സമാനതകളില്ലാത്ത പ്രയാണമാണ് നടത്തിയത്. രാജ്യത്തിന് ഇന്നേവരെ മുതിർന്നവർക്കായുള്ള സാർവത്രിക പ്രതിരോധകുത്തിവയ്പ്പ് നടത്തേണ്ടി വന്നിട്ടില്ല.
മുൻപരിചയം
കർത്തവ്യം വളരെ ഭംഗിയായി നിർവഹിക്കാൻ കഴിയുമെന്ന് “ടീം ഹെൽത്ത് ഇന്ത്യ” ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതിനുള്ള കാരണങ്ങൾ ഇവയായിരുന്നു: ദേശീയ പ്രതിരോധ കുത്തിവയ്പ് പരിപാടി നിർവഹണത്തിലെ നമ്മുടെ വർഷങ്ങളുടെ അനുഭവപരിചയം, പൾസ് പോളിയോ പ്രചാരണത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകദേശം 10 കോടി ശിശുക്കൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയതിന്റെ 25 വർഷത്തിലധികമുള്ള അനുഭവപരിചയം, 15 വയസുവരെയുള്ള 35 കോടിയിലധികം കുട്ടികൾക്ക് അഞ്ചാംപനി, റുബെല്ല എന്നിവയ്ക്കെതിരേയുള്ള വാക്സിൻ വിതരണത്തിനു നാം കൈവരിച്ച ശേഷി.
ഒരുക്കങ്ങൾ
വാക്സിനുകൾ 29,000-ലധികം ശീതീകൃത സംഭരണകേന്ദ്രങ്ങളിൽ, സംഭരിക്കുകയും വിദൂരപ്രദേശങ്ങളിൽ സ്ഥിരതയോടെ എത്തിക്കുകയും ചെയ്തു. ഇ-വിൻ (ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്വർക്ക്) വഴി നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി വാക്സിനുകളുടെ സംഭരണവും വിതരണവും നിരീക്ഷിക്കുന്നത് വിജയകരമായി നടപ്പിലാക്കി. ഒഴിവാക്കപ്പെട്ട കുട്ടികൾക്കും ഗർഭിണികളായ അമ്മമാർക്കും വാക്സിൻ എത്തിക്കാനും കുത്തിവയ്ക്കാനും ലക്ഷ്യമിട്ടുള്ള ‘മിഷൻ ഇന്ദ്രധനുഷ്’ ദൗത്യം നടപ്പിലാക്കി.
വിഷയ വിദഗ്ധരും ബുദ്ധിജീവികളും ഉന്നയിച്ച ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിലാണ് ആദ്യം ശ്രദ്ധിച്ചത്. ആരോഗ്യ-കുടുംബക്ഷേമമന്ത്രാലയം, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യവകുപ്പുകൾ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിതര സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ തുടങ്ങിയവയെല്ലാം മാരത്തൺ ചർച്ചകളിൽ ഭാഗഭാക്കായി.
2021 ജനുവരി 16ന് വളരെ മുമ്പുതന്നെ ആവശ്യമായ എല്ലാ തയാറെടുപ്പുകളും നാം പൂർത്തിയാക്കിയിരുന്നു. അവയിൽ പ്രധാനം ഇവയായിരുന്നു: കോവിഡ് പ്രതിരോധ കുത്തിവയ്പിനുള്ള പ്രവർത്തന മാർഗനിർദേശങ്ങൾ തയാറാക്കി. കുത്തിവയ്പിനും പരിശീലനത്തിനും മതിയായ എണ്ണം ആളുകളെ സജ്ജമാക്കി. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനുകൾ സുരക്ഷിതമായി എത്തിക്കുന്നതിനും അധിക സംഭരണ ശേഷിക്കുമുള്ള സംവിധാനങ്ങൾ ഒരുക്കി. ഒരു ആശയവിനിമയ തന്ത്രം തയാറാക്കി. ഡിജിറ്റൽ സംവിധാനത്തിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് ആവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് കോവിൻ പ്ലാറ്റ്ഫോം സജ്ജമാക്കി.
ആ രാത്രി
ജനുവരി 16 ന് കോവിഡ് പ്രതിരോധ കുത്തിവയ്പ് സമാരംഭിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, ജനുവരി 15 ന് രാത്രി, ആയിരക്കണക്കിന് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ കോവിൻ സംഘാംഗങ്ങളും സംസ്ഥാന, കേന്ദ്ര ആസ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന ടീമുകളും ഉണർന്നിരിക്കേണ്ടതുണ്ടായിരുന്നു. അന്നു രാത്രി അതിശൈത്യമായിരുന്നു. ഒരു സ്പേസ് ഷട്ടിൽ വിക്ഷേപിക്കുമ്പോൾ കമാൻഡ് സെന്ററിൽ ഇരിക്കുന്ന ശാസ്ത്രജ്ഞർ അനുഭവിച്ചേക്കാവുന്നതിന്റെ ഏതാണ്ട് സമാനമായി, രാത്രി മുഴുവൻ നഖം കടിക്കും വിധമുള്ള ഉത്കണ്ഠയുണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു.
ഞാനും കേന്ദ്ര ആസ്ഥാനത്ത് ഉണ്ടായിരുന്നു. കോവിൻ കൃത്യസമയത്ത് വിജയകരമായി ആരംഭിച്ചു. പരിമിതമായ എണ്ണം വാക്സിനുകളുടെ യുക്തിസഹമായ വിതരണം വെല്ലുവിളി നിറഞ്ഞതായിരുന്നു. വാക്സിൻ നിർമ്മാതാക്കൾ, വാക്സിൻ ഗതാഗത സംവിധാനങ്ങൾ, ശീതീകരണ സംവിധാനങ്ങൾ, ശീതീകൃത സംഭരണ കേന്ദ്രങ്ങൾ, കോവിഡ് പ്രതിരോധ കുത്തിവയ്്പ് കേന്ദ്രങ്ങൾ എന്നിവയുമായി എല്ലാ ദിവസവും മണിക്കൂറുകളോളം വെർച്വൽ മീറ്റിംഗുകൾ നടത്തി. വാക്സിനുകളുടെ ഓരോ തുള്ളിയും പരമാവധി ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം.
സൈക്കിളിലും ഒട്ടകപ്പുറത്തും
റോഡില്ലാത്തിടത്ത് സൈക്കിളുകൾ ഉപയോഗിച്ചു; മരുഭൂമികളിൽ ഒട്ടകങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തി; നദികൾ കടക്കാൻ ബോട്ടുകൾ സഹായിച്ചു; മലനിരകളിൽ, വാക്സിൻ വാഹകരെ ചുമലിലേറ്റേണ്ടിയും വന്നു. മഞ്ഞൾചോറ് വാഗ്ദാനം നൽകി വരെ ആളുകളെ കുത്തിവെപ്പിന് ക്ഷണിച്ചു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ മടിക്കുന്നവർക്കായി, "ഹർ ഘർ ദസ്തക്' അഥവാ വീടുവീടാന്തരമുള്ള സന്ദർശനത്തിലൂടെ വാക്സിൻ നൽകി. ഇത് തികച്ചും ഒരു ഇന്ത്യൻ മോഡൽ ആയിരുന്നു.
ഒരു വർഷം നീണ്ട വാക്സിനേഷന്റെ കഥയെ സമാനതകളില്ലാത്തതാക്കുന്നത്, ആവശ്യമായ തയ്യാറെടുപ്പുകൾ വളരെ വലുതും സമയം വളരെ കുറവുമായിരുന്നു എന്നതാണ്. "കപ്പലോടിച്ചുകൊണ്ട് കപ്പൽ നിർമ്മിക്കുന്നത്' പോലെ മുന്നോട്ട് പോകുന്തോറും നമ്മുടെ ദൃഢനിശ്ചയവും ശക്തിപ്പെടുകയായിരുന്നു .
ഒരു നൂറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ സേവിക്കുന്നതിനും മഹത്തായ ഒരു തൊഴിലിന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിനും കഴിഞ്ഞതിൽ "ടീം ഹെൽത്ത് ഇന്ത്യ' അഭിമാനം കൊള്ളുന്നു. ഉപസംഹാരമായി, ആരോഗ്യം ഒരു "സാമൂഹിക നേട്ടമായി' കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ മാതൃകാപരമായ കഥയിൽ സർക്കാർ സംവിധാനത്തിന്റെ പങ്ക് ഈ വിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നമ്മുടെ കാലാവസ്ഥയും അസ്ഥിരമാകുന്നു
ഡോ. എസ്. അഭിലാഷ്
സവിശേഷമായ ഭൂപ്രകൃതികൊണ്ടും ക
“കാട് വെട്ടിയില്ലെങ്കിൽ നമ്മുടെ തല വെട്ടുമോ?”
കെ.ആർ. പ്രമോദ്
അതിരാവിലെ തോമസുകുട്ടി നല്ല
പുതിയ പാർലമെന്റ് മന്ദിരം: പ്രതീക്ഷകളും ആശങ്കകളും
മേയ് 28ന് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാർലമെന്റ് മന്ദി
പ്ലാസ്റ്റിക് ദുരന്തത്തിനെതിരേ ജാഗ്രത!
പരിസ്ഥിതിയെക്കുറിച്ച് ലോകമെമ്പാടും അവബോധ
ആര്യാടനുണ്ടാക്കിയ ഊരാക്കുടുക്കോ?
അനന്തപുരി /ദ്വിജന്
2014ൽ 865 മെഗാവാട്ട് വൈദ്യുതി വാങ്ങു
ആക്രമണത്തിന് മൗനാനുമതി
മണിപ്പുർ എങ്ങോട്ട് ? -3 / ആന്റോ അക്കര
മണിപ്പുർ കലാപത്തിന്റെ ആദ്യ
ക്രൈസ്തവർക്കെതിരേയുള്ള നീക്കങ്ങൾ തുടർക്കഥ
റവ. ഡോ. മൈക്കിൾ പുളിക്കൽ
(സെക്രട്ടറി, കെസിബ
നീതിയില്ലാതായ ഗുസ്തി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
“ഒരിക്കൽ നിങ്ങൾ ഗു
അജൻഡകൾ നിശ്ചയിച്ച് വനിതകൾ
മണിപ്പൂർ എങ്ങോട്ട്? -2 / ആന്റോ അക്കര
മെയ്തേയ്, കുക്കി വി
ക്രാന്തദർശിയായ കർമയോഗി - ധന്യൻ മാർ തോമസ് കുര്യാളശേരി
ഡോ. സിസ്റ്റർ മരീന മുണ്ടാടൻ, എസ്എബിഎ
മണിപ്പുർ എങ്ങോട്ട് ?
ആന്റോ അക്കര
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ഒരു
കലാലയ പ്രവേശനം ശ്രദ്ധയോടെ
ഡോ. ബിനോയ് തോമസ് നെരേപ്പറമ്പിൽ
സാധാര
ഹായ് ജൂൺ... ഹാജർ പുസ്തകം തയാർ!
ഷിനു ആനത്താരയ്ക്കൽ
ഹാജർപുസ്തകവുമായി മറ്റൊ
സംരക്ഷിക്കപ്പെടേണ്ട വയോജനങ്ങൾ
ജോബി ബേബി
അറുപതിനു മുകളിൽ പ്രായമുള്ള എട്ടുകോ
ഇന്ത്യൻ ബഹിരാകാശമേഖല പുതിയ ചക്രവാളങ്ങളിലേക്ക്
1960-70 കാലഘട്ടത്തിൽ ബഹിരാകാശ മേഖലയിൽ വളർന്നുവ
അറിവ് നേടാം, ആപ്പിലൂടെ
പുതിയ അധ്യയനവർഷം സാങ്കേതികവിദ്യകളുടെ സഹായത്തോടെ- 2 / ഡോ.
പുതിയ അധ്യയനവർഷം സാങ്കേതികവിദ്യകളുടെ സഹായത്തോടെ
ഡോ. ജൂബി മാത്യു
വിദ്യാഭ്യാസ പ്രക്രിയയില്‍ ചടുലവും ക്രിയാ
വേറിട്ട കേരള സ്റ്റോറി
ഡോ. ചാക്കോ കാളംപറമ്പിൽ
ഭീതിപ്പെടുത്തു
കേരള സർക്കാരേ, ദയവായി ഭരിക്കൂ
സാധാരണ, ഒരു സർക്കാർ അതിന്റെ പ്രധാന ഉത്തരവാദിത്വം അ
ജനനം കുറയുന്നു, പെൺകുട്ടികളും
2021-ലെ കേരളത്തിലെ ജനസംഖ്യാധിഷ്ഠിത കണക്കുകൾ സംസ്ഥാന
രക്തസാക്ഷികൾ ഉണ്ടാകുന്നത്
അനന്തപുരി /ദ്വിജന്
ക്രൈസ്തവരക്തസാക്ഷികൾ ഉണ്ടാകുന്നത് രാഷ്ട്രീയക്കാര
പിഴുതെറിയപ്പെട്ട കന്യകാത്വ പരിശോധന
ഡോ. പോളി മാത്യു മുരിക്കൻ
സ്ത്രീകളിൽ കന്യ
നാളെയുടെ പാർലമെന്റ്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
ലോകത്തിലെ ഏറ്റവും വ
കർഷകരക്ഷയ്ക്ക് പാക്കേജുകൾ പരിഷ്കരിക്കണം
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിന്റെ സാന്പത്തികരംഗം പലതലങ്ങളിൽ, പല ത
പ്രതീക്ഷകളുയർത്തി ജെ.ബി. കോശി കമ്മീഷൻ
ഫാ. നൗജിൻ വിതയത്തിൽ
കേരള ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ
സമാധാനം കാംക്ഷിക്കുന്ന മണിപ്പുർ ജനത
ഇംഫാൽ ആർച്ച്ബിഷപ് ഡോ.വൈ. ഡൊമിനിക് ലുമോൺ ദീപികയ്ക്കുവേണ്ടി റൂബൻ കിക്കോണുമാ
മൃഗാധിപത്യമല്ല, ജനാധിപത്യം
നാട്ടിൽ വേണ്ട കാട്ടുനീതി - 5 / റെജി ജോസഫ്
ആദിവാസികളെ വന്യമൃഗങ്ങ
ഡൽഹിയിലെ പുതിയ നീക്കം
അഡ്വ. ജി. സുഗുണൻ
രാജ്യത്ത് രണ്ടു വിധത്തിലുള്ള ഘടകങ്ങളാണു സംസ്ഥാന
കാട്ടിലെ വിവിഐപിമാർ
നാട്ടിൽ വേണ്ട കാട്ടു നീതി -4 / റെജി ജോസഫ്
കാട്ടാന കൊന്നാ
ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ; കരുണാർദ്രസ്നേഹത്തിന്റെ പ്രവാചകൻ
ഡോ. സിസ്റ്റർ എത്സാ ടോം എസ്എച്ച്
തി
കോൺഗ്രസ് മാതൃക കാണിക്കട്ടെ
പി.സി. സിറിയക്
കർണാടകത്തിൽ കോൺഗ്രസ് വൻവിജ
മൃഗത്തെ കൊല്ലാന്‍ നിയമമുണ്ട്
നാട്ടിൽ വേണ്ട കാട്ടു നീതി -3 / റെജി ജോസഫ്
“കൃഷി നശിപ്പിക്കു
പ്രശംസനീയമായ അനുനയവും സമ്മർദവും
പ്രതിപക്ഷ ഐക്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ കഴ
കണ്ണീരോടെ കുടിയിറക്കം
ജീവിതം കരുപ്പിടിപ്പിക്കാനുള്ള അനിവാര്യതയി
കാടിറങ്ങി അരുംകൊല
നാട്ടിൽ വേണ്ട കാട്ടു നീതി -1 / റജി ജോസഫ്
കാട്ടാനയ്ക്കും കടുവയ്ക്കു
കർണാടകത്തിലെ നല്ല മാതൃക
അനന്തപുരി /ദ്വിജന്
കർണാടകത്തിലെ മുഖ്
കൈകൾ കോർത്ത് കരുത്തോടെ
പിണറായി വിജയൻ (മുഖ്യമന്ത്രി)
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ
സര്‍ക്കാരല്ലിത്, കൊള്ളക്കാര്‍
വി.ഡി. സതീശന് (പ്രതിപക്ഷ നേതാവ്)
അഴിമതിയ
മണിപ്പുരിലെ മുറിവും കന്നഡ വിധിയും
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മതവും വർഗീയതയും കുത്തി
ക്രൂരത ഒരു ലഹരി!
മയക്കുമരുന്ന് മരണം അരികിലുണ്ട് - 4 / ജോൺസൺ പൂവന്തുരുത്ത്
2021 ഡിസംബർ 11ന് ആ രംഗം
സിദ്ധയ്ക്കു രണ്ടാമൂഴം
ബിജോ മാത്യു
കാൽ നൂറ്റാണ്ടിലേറെ
ട്രബിൾ ഷൂട്ടർ ഉപനായകൻ
കോണ്‍ഗ്രസിന്റെ ട്രബിൾ ഷൂട്ടർ ഇനി കർണാട
കോൺഗ്രസിന്റെ ഉയിർപ്പ് ബിജെപിക്കേറ്റ പ്രഹരം
മണികർണിക ശ്രീരാമരാജു
കർണാ
കലിയടങ്ങില്ല, കാക്കിക്കു മുന്നിലും!
മയക്കുമരുന്ന് മരണം അരികിലുണ്ട്-3 / ജോൺസൺ പൂവന്തുരുത്ത്
2022 ഒക്ടോബറിൽ കോ
കുടിയേറുന്ന വിദ്യാർഥികൾ
ഡോ. കെ.വി. ജോസഫ്
കാലാകാലങ്ങളിൽ പല മാതൃ
മനുഷ്യൻ മൃഗമാകുന്ന കഥ!
മയക്കുമരുന്ന് മരണം അരികിലുണ്ട് -2 /ജോൺസൺ പൂവന്തുരുത്ത്
എനിക്കു പേടിയായിരു
ഭ്രാന്ത് പിടിക്കുന്ന തലച്ചോറുകൾ!
മയക്കുമരുന്ന് മരണം -1 / ജോൺസൺ പൂവന്തുരുത്ത്
"അച്ഛനെയും അമ്മയെയും കുറേന
വർക്കിച്ചൻ ഇപ്പോൾ ഹാപ്പിയാണ്!
കെ. പ്രമോദ്
യുവസാഹിത്യകാരനായ വർക്കിച്ചന് ക
Latest News
വ്യാജരേഖ ഉപയോഗിച്ച് അധ്യാപക ജോലി; യുവതി മുമ്പും തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരണം
എഴുതാത്ത പരീക്ഷ ജയിക്കേണ്ട ആവശ്യമില്ല: പി.എം. ആര്‍ഷോ
കേരളത്തിൽ മൗനം; തമിഴ്നാട്ടിലെ വിവാദ ബ്ലീച്ചിംഗ് പൗഡർ ഇടപാടിൽ റെയ്ഡ്
അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ: മന്ത്രി ബിന്ദു
പിഴയിൽ പിഴുതതാ..! വനിതാ ടീമിന്റെ പ്രവർത്തനം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ്
Latest News
വ്യാജരേഖ ഉപയോഗിച്ച് അധ്യാപക ജോലി; യുവതി മുമ്പും തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരണം
എഴുതാത്ത പരീക്ഷ ജയിക്കേണ്ട ആവശ്യമില്ല: പി.എം. ആര്‍ഷോ
കേരളത്തിൽ മൗനം; തമിഴ്നാട്ടിലെ വിവാദ ബ്ലീച്ചിംഗ് പൗഡർ ഇടപാടിൽ റെയ്ഡ്
അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ: മന്ത്രി ബിന്ദു
പിഴയിൽ പിഴുതതാ..! വനിതാ ടീമിന്റെ പ്രവർത്തനം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top