Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കിഴക്കുദിച്ച നക്ഷത്രം കൂട്ടായ്മയിലേക്കുള്ള വഴികാട്ടി
കോവിഡ്-19 മഹാമാരിയുടെ ആഘാതത്താൽ ലോകക്രമങ്ങൾതന്നെ കീഴ്മേൽ മറിയുന്നു; നാനാത്വത്തിലെ ഏകത്വം എന്ന കൂട്ടായ്മാടിത്തറയെ തകർക്കുകയോ മുറിപ്പെടുത്തുകയോ അടിച്ചമർത്തുകയോ ചെയ്യുന്ന വിവേചനവും മൗലികവാദവുമൊക്കെ ശക്തിപ്പെടുന്നു. ഇന്നിന്റെ ഈ സാഹചര്യങ്ങളിൽ ഐക്യത്തിന്റെ ചിന്തകളുണർത്തിക്കൊണ്ട് ലോകം മുഴുവനുമുള്ള ക്രൈസ്തവർ പ്രാർഥനയ്ക്കായി കൂപ്പുകൈകളോടെ അണിചേരുന്ന സഭൈക്യവാരം ഇന്ന് ആരംഭിക്കുകയാണ്. ""അവരെല്ലാവരും ഒന്നായിരിക്കാൻവേണ്ടി പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കേണ്ടതിനും അതുവഴി അങ്ങ് എന്നെ അയച്ചു എന്ന് ലോകം അറിയേണ്ടതിനുംവേണ്ടി ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു’’ എന്ന മിശിഹായുടെ പ്രാർഥനയെ അനുസ്മരിച്ചുകൊണ്ട് ഐക്യത്തിനുവേണ്ടിയുള്ള പ്രാർത്ഥനാദിനങ്ങൾ.
ഹൃദയങ്ങളെ സ്പർശിക്കുകയും പരിവർത്തനത്തിലേക്കു നയിക്കുകയും ചെയ്യുന്ന അഷ്ടദിന പ്രാർഥനകൾക്കായി വിശ്വാസികൾ ഒത്തുചേരുന്ന അവസരമാണിത്. ക്രൈസ്തവ ഐക്യത്തിന്റെ സവിശേഷമായ അനുഭവത്തെ ഉളവാക്കുന്ന ഈ മനോഹരദിനങ്ങൾ സഭൈക്യവാരപ്രാർഥന അഥവാ "യൂണിറ്റി ഒക്ടേവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. നൂറുവർഷത്തിലധികം ചരിത്രമുള്ള ഈ ആചരണത്തിൽ വിവിധ തലമുറകൾ, സഭകൾ, രാജ്യങ്ങൾ, ഭൂഖണ്ഡങ്ങൾ എന്നിവയിൽനിന്നുള്ള വിശ്വാസികൾ പ്രാർത്ഥനയ്ക്കും, അനുരഞ്ജനത്തിനുമായുള്ള ആഹ്വാനം സ്വീകരിച്ചുകൊണ്ട് ഒരുമിക്കുന്നു.
സഭൈക്യവാരം
പരന്പരാഗതമായി സഭൈക്യവാരം ആചരിക്കപ്പെടുന്നത് എല്ലാ വർഷവും ജനുവരി 18 മുതൽ 25 വരെയുള്ള കാലയളവിലാണ്. 1908ൽ ഇംഗ്ലീഷുകാരനായ പോൾ വാട്സണ് എന്ന ഫ്രാൻസിസ്കൻ വൈദികനാണ് സഭകളുടെ ഐക്യത്തിനായുള്ള പ്രാർഥനാവാരത്തിന്റെ തുടക്കക്കാരൻ. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ ദിനമായ ജനുവരി 18 മുതൽ വിശുദ്ധ പൗലോസിന്റെ മാനസാന്തര ദിനമായ ജനുവരി 25 വരെയുള്ള എട്ടു ദിനങ്ങൾ പ്രതീകാത്മകമായി അദ്ദേഹം ക്രമപ്പെടുത്തി. അന്നുമുതൽ എക്യുമെനിക്കൽ ആഘോഷങ്ങളും പ്രാർഥനാശുശ്രൂഷകളുമായി ലോകമെന്പാടുമുള്ള വിവിധ പാരന്പര്യങ്ങളിലും സഭാസമൂഹങ്ങളിലുംപെട്ട ക്രിസ്തീയവിശ്വാസികൾ ഒന്നുചേർന്ന് ഐക്യത്തിനായി ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നു.
വത്തിക്കാനിലെ സഭകളുടെ ഐക്യത്തിനായി പ്രവർത്തിക്കുന്ന കാര്യാലയവും, വേൾഡ് കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ ഫെയ്ത്ത് ആൻഡ് ഓഡർ കമ്മീഷനും സംയുക്തമായിട്ടാണ് ഈ പ്രാർഥനാവാരത്തിന്റെ ക്രമീകരണങ്ങൾ നടത്തുന്നത്. ഈ സമിതി 2022 ലെ സഭൈക്യവാര പ്രാർഥനാക്രമം തയാറാക്കുന്നതിനും പ്രാർത്ഥനാവിഷയം തെരഞ്ഞെടുക്കുന്നതിനുമായി ഭരമേല്പിച്ചത് ലബനനിലെ, ബെയ്റൂട്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന "മിഡിൽ ഈസ്റ്റ് കൗണ്‍സിൽ ഓഫ് ചർച്ചസ്’ എന്ന സംഘടനയെയാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതൽ 12 വരെയുള്ള ഭാഗങ്ങളിൽ വിവരിച്ചിരിക്കുന്ന പൂജരാജാക്കന്മാരുടെ സന്ദർശനമാണ് ഈ വർഷത്തെ ബൈബിൾ വിചിന്തനത്തിനും, പ്രാർഥനാവിഷയങ്ങൾക്കും പ്രചോദനമായത്. പ്രത്യേകിച്ച് ""ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രംകണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കയാണ്’’ (മത്തായി 2:2) എന്ന വചനം. എല്ലാറ്റിലുമുപരി, ഇരുളിൽ പ്രകാശിതമാകുന്ന വെളിച്ചം, മിശിഹായിൽ വെളിവാക്കപ്പെടുന്ന നിത്യമായ പ്രകാശം കലുഷിതമായ ഈ കാലഘട്ടത്തിൽ നമുക്കാവശ്യമാണ്.
ആത്മീയ എക്യുമെനിസം
സഭകൾ തമ്മിലുള്ള ഐക്യത്തിനായി പല മാർഗങ്ങൾ തേടാറുണ്ട്. അവയിൽ ഏറ്റവും ഫലപ്രദവും ഐക്യത്തിന്റെ കൃപ പ്രദാനം ചെയ്യുന്നതുമാണ് "ഒന്നിച്ചുള്ള പ്രാർഥന’. കത്തോലിക്കാസഭയും ഇതര സഭകളുമായുള്ള ബന്ധത്തെ ഉൗട്ടിയുറപ്പിക്കുന്ന പ്രകടമായ മാർഗങ്ങളിലൊന്നാണിത്. "ആത്മീയ എക്യുമെനിസം’ സഭൈക്യ പ്രസ്ഥാനങ്ങളുടെ അന്തരാത്മാവാണെന്നും, ഹൃദയപരിവർത്തം, ജീവിത വിശുദ്ധി എന്നിവയോടൊപ്പം ഐക്യത്തിനായുള്ള വ്യക്തിപരവും ഒന്നിച്ചുമുള്ള പ്രാർത്ഥന ഇതിന്റെ അവശ്യഘടകമാണെന്നും രണ്ടാം വത്തിക്കാൻ സൂനഹദോസ് പ്രസ്താവിക്കുന്നു.
""മാനുഷികമായ ശക്തികൾക്കോ കഴിവിനോ മിശിഹായുടെ ഏകസഭയെന്ന വിശുദ്ധ ലക്ഷ്യത്തോടെ ഐക്യത്തിന്റെ പൂർണതയിലേക്ക് എല്ലാ ക്രിസ്ത്യാനികളെയും അനുരഞ്ജിപ്പിച്ചു നയിക്കുക സാധ്യമല്ല; ആയതിനാൽ ഈ സൂനഹദോസ് പ്രത്യാശ അർപ്പിക്കുന്നത് സഭകളുടെ ഐക്യത്തിനായുള്ള മിശിഹായുടെ പ്രാർഥനയിലും പിതാവായ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിലും പരിശുദ്ധാത്മാവിന്റെ ശക്തിയിലുമാണ്. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. എന്തെന്നാൽ ദൈവം തന്റെ ആത്മാവിലൂടെ തന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിഞ്ഞിരിക്കുന്നു’’ (എക്യുമെനിസം 24).
കൗണ്‍സിലനന്തര കാലഘട്ടത്തിൽ എക്യുമെനിക്കൽ പ്രസ്ഥാനങ്ങൾക്ക് ഉൗർജം പകരാൻ "ആത്മീയ എക്യുമെനിസം’ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ പ്രാർത്ഥനാ കൂട്ടായ്മകൾ സഹായകമായി എന്നത് ചരിത്രം. കർദിനാൾ വാൾട്ടർ കാസ്പറിന്റെ വാക്കുകളിൽ ""മാനസാന്തരത്തിന്റെയും ഹൃദയപരിവർത്തനത്തിന്റെയും നവീകരണത്തിന്റെയും പശ്ചാത്തലത്തിൽ മാത്രമേ ഐക്യത്തിനു ക്ഷതം വരുത്തിയ മുറിവുകളെ സൗഖ്യപ്പെടുത്താൻ കഴിയൂ.’’
മാർഗദർശിയായി ഒരു വെളിച്ചം
സഭൈക്യവാരത്തിന് ഈ വർഷത്തെ പ്രാർഥനാവിഷയമായി ""ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുന്നു’’ എന്ന് തെരഞ്ഞെടുത്തിരിക്കുന്നത് വിവിധ കാരണങ്ങളാൽ കാലോചിതമായി എന്നു പറയാം.
മറ്റേതു കാലഘട്ടത്തേക്കാളുമുപരിയായി, ലോകജനത ഇന്നു തങ്ങൾക്ക് മാർഗദർശിയായി ഒരു സ്വർഗീയ വെളിച്ചം തേടുന്നണ്ട്. ദിവ്യപൈതലിനെ തേടിയുള്ള പൂജരാജാക്കന്മാരുടെ യാത്രക്ക് വഴികാട്ടിയായി തെളിഞ്ഞുനിന്ന ബത്ലഹേമിലെ നക്ഷത്രം ദൈവികമായ ഒരടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. ജനത്തോടൊപ്പം നടക്കുന്ന ദൈവം, അവരുടെ വേദനകൾ അറിയുന്ന ദൈവം, നിലവിളി കേൾക്കുന്ന ദൈവം, അവരോടു കരുണ കാണിക്കുന്ന ഒരു ദൈവം നമുക്കുണ്ട്. സാഹചര്യങ്ങൾ മാറുകയും ഭയാനകമായ വിപത്തുകൾ സംഭവിക്കുകയും ചെയ്താലും അചഞ്ചലമായ വിശ്വസ്തതയോടെ, കരുതലോടെ നമ്മെ നയിക്കുന്നവനാണ് നമ്മുടെ ദൈവം എന്നതിന്റെ അടയാളമാണ് കിഴക്കുദിച്ച നക്ഷത്രം. വിശ്വാസത്തിന്റെ വഴിയിൽ, ഐക്യത്തിന്റെ പാതയിലൂടെ നടക്കുന്ന ദൈവത്തിന്റെ പ്രഭ വിതറുന്ന നക്ഷത്രം സങ്കീർണമായ നാൾവഴികളിൽ എന്നും വഴികാട്ടിയാവുന്നു.
ദൈവം ആഗ്രഹിക്കുന്ന ഐക്യത്തിന്റെ പ്രതീകങ്ങളായും നവജാതശിശുവിനെ തേടിയെത്തുന്ന രാജാക്കന്മാർ മാറുന്നു. കിഴക്ക് വിദൂരദേശങ്ങളിൽനിന്നു യാത്ര ചെയ്തെത്തുന്ന ഇവർ വൈവിധ്യമാർന്ന സാംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നു. യൂദന്മാരുടെ രാജാവിനെ കാണാനും ആരാധിക്കാനുമുള്ള അതിയായ ആഗ്രഹമാണ് വ്യത്യസ്ത സംസ്കാരങ്ങളുടെ ഈ കൂടിവരവിന്റെ പ്രേരകശക്തി. വ്യത്യസ്തതകളിൽനിന്നു കൂട്ടിചേർക്കപ്പെടുന്ന മിശിഹായുടെ ശരീരമാകുന്ന സഭയും വിളിച്ചുചേർക്കപ്പെടുന്നത് മിശിഹായിൽ ഒന്നാകാനും അവന്റെ മുന്പിൽ അണിചേരാനും അവനെ ആരാധിക്കാനുമാണ്. ഒരു നൂറ്റാണ്ടിനപ്പുറം ആരംഭിച്ച സഭൈക്യവാര പ്രാർഥനയും മിശിഹായിലുള്ള ദൈവജനത്തിന്റെ ഐക്യത്തിനായുള്ള പ്രാർത്ഥനയ്ക്ക് ഉൗർജം പകരുന്നു.
ഐക്യത്തിന്റെ വഴിയിൽ പ്രത്യാശ പകരുന്ന വെളിച്ചത്തിന്റെ അടയാളമാണ് ബത്ലഹേമിലെ നക്ഷത്രം. ഉന്നതത്തിൽനിന്ന് പ്രകാശംവഴി അനുഗ്രഹിച്ച ദൈവത്തിന്റെ കാരുണ്യത്താൽ ഇരുളിന്റെ നിഴലിൽ കഴിഞ്ഞവർക്ക് അത് രക്ഷ പ്രത്യക്ഷപ്പെട്ടതിന്റെ അയാളമായി. ലോകക്രമം കീഴ്മേൽ മറിയുന്ന ഇന്നിന്റെ ലോകത്തിൽ ഇരുളിന്റെ മറവിൽ ഉദിച്ചുയരുന്ന നക്ഷത്രംപോലെ സഭ ലോകത്തെ മിശിഹായിലേക്കു നയിക്കുന്ന യഥാർഥ നക്ഷത്രമായി മാറണം. സംഘട്ടനങ്ങളും കലഹങ്ങളുംകൊണ്ടു ക ലുഷിതവും അനീതിയും അടിച്ചമർത്തലുംകൊണ്ട് ഇരുണ്ടതുമായ ലോകത്തിൽ വഴികാട്ടിയാകുന്ന ദിവ്യനക്ഷത്രമായി സഭ മാറണം.
വെളിച്ചം കെട്ടുപോകുന്ന ജനതയായി മാറുന്ന അവസ്ഥയിലാണ് മധ്യപൂർവദേശം. അവിടെ വിശ്വാസീസമൂഹം നിലനില്പിന്റെ ഭീഷണിയിലാണ്. ആയിരക്കണക്കിന് രക്തസാക്ഷികളെയും, ക്രിസ്തീയ അപ്പോസ്തലരെയും പ്രദാനം ചെയ്ത ആദിമ ക്രിസ്ത്യാനികളുടെ പിന്മുറക്കാർ ഇന്ന് പലായനത്തിന്റെ പരിവട്ടങ്ങളിലാണ്.
പുതുവഴികളിലൂടെ ഐക്യത്തിന്റെ നക്ഷത്രങ്ങളാകാം
ഭാരതസഭയുടെ ഇന്നിന്റെ സാഹചര്യങ്ങളിൽ ഹൃദയങ്ങളുയർത്തി ദൈവസന്നിധിയിൽനിന്നു അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും കരുണയുടെയും സൗഖ്യത്തിന്റെയും വരങ്ങൾക്കായി പ്രാർഥിക്കാൻ നാം ഒത്തുചേരണം. അടിച്ചമർത്തപ്പെടലിന്റെയും മതമൗലികവാദത്തിന്റെയും ഇരകളാകുന്നവർ വർധിച്ചുവരുന്നു. രാജ്യം സങ്കീർണമായ വിവിധ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്പോൾ അനൈക്യത്തിന്റെ പാത വെടിഞ്ഞ് ഐക്യത്തിന്റെ വഴി തുറക്കാൻ സഭകൾ ഒത്തുചേരണം.
രക്ഷകനെ കണ്ട് ആരാധിച്ച രാജാക്കന്മാർ, സ്വപ്നത്തിൽ ദൈവം നല്കിയ വെളിപ്പെടുത്തൽ സ്വീകരിച്ച്, തങ്ങളുടെ ദേശത്തേക്ക് തിരികെപ്പോകാൻ തെരഞ്ഞെടുത്തത് പുതിയ വഴികളാണ്. അതുപോലെ, ഒന്നിച്ചുള്ള പ്രാർഥനയിൽ നാം പങ്കുവയ്ക്കുന്ന കൂട്ടായ്മയുടെ അനുഭവം സുരക്ഷിതമായ പുതുവഴികളിലൂടെ നമ്മുടെ ജീവിതങ്ങളിലേക്കും സഭയിലേക്കും ലോകത്തിലേക്കുതന്നെയും തിരികെപ്പോകാൻ നമുക്കു പ്രചോദനമാകണം.
പുതുവഴികളിലൂടെയുള്ള യാത്ര നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും സഭയിലും സമൂഹത്തിലും മാനസാന്തരത്തിനും നവീകരണത്തിനുമുള്ള ക്ഷണമാണ്. മിശിഹായെ അനുഗമിക്കുക, സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ഈ പുതുവഴികൾ തേടുക എന്നതിന്റെ ക്രിസ്തീയ മാനം. സുവിശേഷത്തിന്റെ ശുശ്രൂഷകരാവുക എന്നത് മനുഷ്യമഹത്വം സംരക്ഷിക്കാനുള്ള പ്രതിബദ്ധതയോടെയുള്ള ക്ഷണമാണ്. പ്രത്യേകിച്ച് ദരിദ്രർക്കും ദുർബലർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും തണലാകുവാനുള്ള സഭയുടെ പ്രതിബദ്ധതയുടെ അടയാളം കൂടിയാണ്. സഭകൾക്കിടയിൽ തീർക്കേണ്ട ഈ പുതുവഴി നാം ധൈര്യപൂർവം ത്യാഗത്തോടെ കണ്ടെത്തേണ്ടുന്ന ദൃശ്യമായ ഐക്യത്തിന്റെ വഴിയാണ്; അങ്ങനെ ദിനംതോറും ""ദൈവം എല്ലാവരിലും എല്ലാം ആയിത്തീരും’’ (1 കോറി. 15:28).
ആഗോളസഭ മുഴുവനോടും ചേർന്ന് ഭാരത ക്രൈസ്തവ സമൂഹം 2022 ലെ സഭൈക്യവാരം ആഘോഷിക്കുന്പോൾ സങ്കീർണമായ, ഇരുൾവീണ ഇന്നിന്റെ സാഹചര്യങ്ങളിൽ പ്രത്യാശയുടെ പുതു നക്ഷത്രമാകാൻ സഭകളുടെ കൂട്ടായ പ്രാർഥനകളും, യത്നങ്ങളും സഹായിക്കട്ടെ. ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ എക്യുമെനിക്കൽ കമ്മീഷൻ ഫലദായകമായ ഒരു പ്രാർഥനാവാരം ഏവർക്കും ആശംസിക്കുന്നു.
രണ്ടായിരം വർഷങ്ങൾക്കപ്പുറം ബത്ലഹേമിൽ ഉദിച്ചുയർന്ന ദിവ്യതാരകം, പൂജരാജാക്കന്മാരെ മിശിഹായിലേക്ക് നയിച്ചതുപോലെ, മിശിഹായിൽ ഏകസഭയായി അവനെ ആരാധിക്കാൻ ഇന്നും നമ്മെ ക്ഷണിക്കുന്നു. മാമ്മോദീസായിൽ നാം സ്വീകരിച്ച ആത്മാവിന്റെ സജീവവും ജീവദായകവുമായ കൂട്ടായ്മയിലേക്ക്, ഹൃദയങ്ങളുടെ പരിവർത്തനത്തിനായി അത് നമ്മെ നയിക്കുന്നു. ഐക്യം സംജാതമാകുന്ന മാനസാന്തരത്തിന്റെ അനുഭവങ്ങൾക്കായി നമുക്കു പ്രാർഥിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തിരുത്താനാവാത്ത ന്യൂനപക്ഷ നിർണയാധികാരം
രണ്ടുതരം ന്യൂനപക്ഷവിഭാഗങ്ങൾക്കാണ് ഇന്ത്യൻ ഭരണഘടന പ്രത്യേ
പെണ്‍കരുത്തിന്റെ രജതജൂബിലി
നവകേരള നിര്‍മിതിയുടെ പുതിയഘട്ടത്തിലാണ് കുടുംബശ്രീ പ്രസ്ഥാനം രജത ജൂബിലിയിലേ
ദേശീയത ഉയർത്തിപ്പിടിച്ച് വടക്കൻ അയർലൻഡ് തെരഞ്ഞെടുപ്പ്
നൂറ്റാണ്ടുകൾ നീണ്ട ശക്തമായ ബ്രിട്ടീഷ് ആധി
ഭിന്നശേഷിക്കാരും പരിമിത രക്ഷാകർതൃത്വവും
സാധാരണ മനുഷ്യർക്കുള്ളതുപോലെ പോലെ എല്ലാ അവകാശങ്ങൾക്കും
വിലക്കയറ്റം കൊണ്ടുവരുന്നതു ദുരിതപർവം
സാമ്പത്തികകാര്യങ്ങളിൽ പ്രവചനങ്ങൾ തെറ്റാറാണു പതിവ്. എന്നാൽ തെറ്റാൻ ഇടയില്ലാ
കഴിയുമോ ഇത്തരം വികസനഭാരങ്ങൾ?
കേരളം ചരിത്രത്തിൽ ഒരിക്കലും വന്നു പെടാത്ത കടക്കെണിയിലായിരിക്കുകയാണ്. കേരളത
വിശുദ്ധ ദേവസഹായം പിള്ള; അല്മായ വിശുദ്ധിയുടെ ഭാരതചൈതന്യം
ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
ആഗോള ക
പൊള്ളലാകുന്ന വിലക്കയറ്റം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
അച്ഛേ ദിൻ എന്നു വരും? പ്ര
ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കപ്പെടരുത്
ഏകീകൃത സിവിൽ കോഡ് -3 / ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
ഹിന്ദു കോ
ദൗത്യ നിർവഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?
ഇ.കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി എം.ടി. അബ
പരാജയപ്പെടുത്തിയ ഹിന്ദു കോഡ് ബില്ല്
ഏകീകൃത സിവിൽ കോഡ് -2 /ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
ഭരണ
ചിറകുവിരിച്ച് പ്രതിരോധ ശലഭങ്ങൾ
അബോധാവസ്ഥയിലുള്ളവരുടെ ബോധവും അന്ധ
ഏകീകൃത സിവിൽ കോഡ് : ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
തീവ്ര ഹിന്ദുത്വ അജണ്ടകളിൽ ഊന്നിക്കൊണ്ട് 1980ക
സന്തൂറിന്റെ പര്യായം!
സദാ തുടിക്കുന്ന, ത്രസിക്കുന്ന ഹൃദയംതന്നെയാണു ശ
കേരള റബർ ലിമിറ്റഡ്: കർഷകരെ മറക്കരുത്
റബർ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക
മാതൃക സൃഷ്ടിച്ച് സ്റ്റാലിൻ
എത്തിച്ചേരാൻ ഒരു ലക്ഷ്യവും അതിനായി തീവ്രമായ ആഗ്രഹവു
നിയമവിരുദ്ധമാകരുത് റീസർവേ നിയമം
റീസർവേയിൽ അധികമായി കാണുന്ന ഭൂ
സാഗർമാലയിൽ നിക്ഷേപം വരുമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി നോർട്ടിക് രാജ്യ
തൃക്കാക്കരയിലെ അജണ്ട
പതിവുപോലെ സിപിഎമ്മിന്റെ കെണിയിൽ കോൺ
തൃക്കാക്കരയുടെ കളികൾ
കോണ്‍ഗ്രസിന്റെ പൊന്നാപു
കതിരിൽ വളംവയ്ക്കരുത്
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി
കോവിഡ് മരണങ്ങളിലെ ഇരുട്ട്!
ജനനം, ജീവിതം, മരണം, മോക്ഷം തുടങ്ങിയവ എല്ലാവർക്കും പ്രധാനമാണ്. അതിലേറെ യഥാർ
കെഎസ്ആർടിസിയിൽ ഇരട്ടത്താപ്പ്
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ സർ
റഷ്യയെ കീഴടക്കിയ മദ്യം
ലോകത്തിൽ ഏറ്റവുമധികം മദ്യം കഴിക്കുന്നതു റഷ്യ
സിൽവർലൈൻ സർവേ : ലിഡാർ മാപ്പിംഗ് അനുയോജ്യം
സിൽവർലൈൻ പദ്ധതിക്കായി അതി
രോഗം വിളന്പുന്ന ഭോജനശാലകൾ
കാസര്‍ഗോഡ് ചെറുവത്തൂരി
ജൈവകൃഷിയും ശ്രീലങ്കൻ അനുഭവപാഠവും
ജൈവകൃഷിയും ഓർഗാനിക് ലൈഫ് സ്റ്റൈലുമാണ് ഇ
എണ്ണവില വർധന: കാണാപ്പുറങ്ങൾ
പ്രശസ്ത സാന്പത്തിക ശാസ്ത്രജ്ഞൻ മിൽട്ടണ്‍ ഫ്രീ
വന്യജീവി നിയമം ജനവിരുദ്ധം: മാധവ് ഗാഡ്ഗിൽ
നിലവിലെ വന്യജീവി (സംരക്ഷണ) നിയമം റദ്ദാക്കേണ്ടതിന്റെ
കേരളത്തിൽ സർക്കാർ സംവിധാനത്തിലും വകുപ്പുകളിലും അധികജീവനക്കാർ?
ഏപ്രിലിൽ നിലവിൽ വന്ന 73-ാം ഭരണഘടനാഭേദഗതിയുടെയും 1996ൽ നടപ്പിലാക്കിയ ജനകീ
ആരു തീർക്കും കർഷകരുടെ ദുരിതം?
എന്തിനും ഏതിനും അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുകയും അവിടുത്തെ വികസനമാതൃകകളെ സ്
തല്ലു മേടിക്കുന്ന പണി ചെയ്യരുത്!
സിൽവർലൈൻ പദ്ധതിക്കെ
ചാർജ് വർധന: ബസ് വ്യവസായത്തിന്റെ മരണമണി
പുതുക്കിയ ബസ് ചാർജ് കേരളത്തിൽ ഇന്ന് നിലവിൽ വ
വെറുപ്പിന്റെ മുറിവുകളും യുദ്ധവും
“ശത്രുത അവസാനിപ്പിക്കാൻ ഞാൻ അഭ്യർഥിക്കുന്നു.
മാറുന്ന വിദ്യാഭ്യാസ നയങ്ങളും സാംസ്കാരിക ഘടകങ്ങളും
ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദേ
രാജകീയ കുടിയിരുത്തലിന് 200 വയസ്
കേരളത്തിലെ മലയോര കർഷകരെ കൈയേറ്റക്കാരെ
ഇന്ത്യ അത്ഭുതം; തനിമ നശിപ്പിക്കാനാകില്ല
ഈ കാലവും കടന്നുപോകുമെന്ന് കേരളത്തിലേക്കു വരുന്നതിനു മുന്നോടിയായി എ.കെ. ആന്‍
പ്രതിരോധച്ചെലവ് കൊഴുപ്പിക്കുന്ന ഇന്ത്യ
പ്രതിരോധച്ചെലവിൽ ലോകത്തെ മൂന്നാമത്തെ രാജ്യമാ
പ്ലാസിഡച്ചൻ സഭയിലെ പ്രവാചകശബ്ദം-ആധികാരികമല്പാൻ
1985 ഏപ്രിൽ 27ന് വന്ദ്യനായ പ്ലാസിഡച്ചൻ മരണമടഞ്ഞതി
ഫിലിപ്പീന്‍സില്‍ മാര്‍ക്കോസ്-ഇമെല്‍ഡ യുഗം തിരിച്ചുവരുമോ?
പതിനൊന്നു കോടി മാത്രം ജനങ്ങളുള്ള, ലോകത്തിലെ 32-ാമത്തെ സാമ്പത്തിക ശ
മാത്തുക്കുട്ടി ഒടുവിൽ മുട്ടയിട്ടു!
കാലം: 2002
രാവിലെ നടക്കാനിറങ്ങിയ മാത്തുക്കുട
നിർമാണങ്ങൾ നീരൊഴുക്ക് തടയരുത്
ഉരുൾപൊട്ടലും മണ്ണിടിച്ചിലും: വൻ ദുരന്തങ്ങളെ തടയാം-02
വ്യത്യസ്ത സാ
യൂറോപ്പിന് ആശ്വാസമായി മക്രോണിന്റെ വിജയം
ലോകം ഉറ്റുനോക്കിയ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എമ്മാനുവൽ മ
ഉരുൾപൊട്ടലും മണ്ണിടിച്ചിലും വൻ ദുരന്തങ്ങളെ തടയാം
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സന്യസ്തർ നേരിടുന്ന അവഹേളനങ്ങളും നീതിനിഷേധവും
കത്തോലിക്കാ സന്യസ്തർക്കുനേരേയുള്ള
തോമായുടെ ഞായർ
ഈസ്റ്റർ ഞായറാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന്റെയും നി
മുസ്ലിം തീവ്രവാദം ആപത്തു കുറഞ്ഞതോ?
ആലപ്പുഴയിലും പാലക്കാട്ടും ഹിന്ദു-മുസ്ലിം തീവ്രവാദികൾ എണ്ണംപറഞ്ഞു നടത്തിയ കെ
വെറുപ്പിന്റെ ബുൾഡോസറുകൾ!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ബുൾഡോസർ വെറുമൊ
Latest News
മക്ഡൊണാൾഡ്സ് റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു
പകർച്ചവ്യാധികളിൽ ഭയന്ന് സംസ്ഥാനം
പഞ്ചാബിനെ ഷാർദുൾ ഠാക്കൂർ വീഴ്ത്തി; ഡൽഹിക്കു ജയം
കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു
നടിയെ ആക്രമിച്ച കേസ്: ശരത്തിന് ജാമ്യം
Latest News
മക്ഡൊണാൾഡ്സ് റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു
പകർച്ചവ്യാധികളിൽ ഭയന്ന് സംസ്ഥാനം
പഞ്ചാബിനെ ഷാർദുൾ ഠാക്കൂർ വീഴ്ത്തി; ഡൽഹിക്കു ജയം
കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു
നടിയെ ആക്രമിച്ച കേസ്: ശരത്തിന് ജാമ്യം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top