ജ​​​​​​ന​​​​​​കീ​​​​​​യ ച​​​​​​രി​​​​​​ത്രധാ​​​​​​ര​​​​​​ണ​​​​​​ക​​​​​​ൾ ശ​​​​​​രി​​​​​​യോ?
Thursday, August 4, 2022 10:22 PM IST
മാത്യു ആന്‍റണി / സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 1

ഇ​​​​​​ന്ത്യ​​​​​​ൻ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​ന് 75 വ​​​​​​യ​​​​​​സ് പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കു​​​​​​ന്നു! 2022 ഒാ​​​​​​ഗ​​​​​​സ്റ്റ് 15ന് ​​​​​​ഇ​​​​​​ന്ത്യ 76-ാം സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ദി​​​​​​നം ആ​​​​​​ഘോ​​​​​​ഷി​​​​​​ക്കും. ര​​​​​​ണ്ട് ശ​​​​​​ത​​​​​​ക​​​​​​ത്തോ​​​​​​ളം ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ നി​​​​​​ല​​​​​​നി​​​​​​ന്നി​​​​​​രു​​​​​​ന്ന ബ്രി​​​​​​ട്ടീ​​​​​​ഷ് ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ​​​​​നി​​​​​​ന്ന് ഇ​​​​​​ന്ത്യ​​​​​​ക്ക് 1947 ഓ​​​​​​ഗ​​​​​​സ്റ്റ് 15നു ​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യം ല​​​​​​ഭി​​​​​​ച്ചു. അ​​​​​​നേ​​​​​​കം സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​സ​​​​​​മ​​​​​​ര സേ​​​​​​നാ​​​​​​നി​​​​​​ക​​​​​​ൾ ബ്രി​​​​​​ട്ടീ​​​​​​ഷ് ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നും മേ​​​​​​ൽ​​​​​​ക്കോ​​​​​​യ്മ​​​​​​യ്ക്കു​​​​​​മെ​​​​​​തി​​​​​​രാ​​​​​​യി ഇ​​​​​​ന്ത്യ എ​​​​​​ന്ന മ​​​​​​ഹ​​​​​​ത്താ​​​​​​യ രാ​​​​​​ഷ്‌​​​​​ട്ര​​​​​ത്തി​​​​​​നു​​​​​​വേ​​​​​​ണ്ടി ര​​​​​​ക്ത​​​​​​സാ​​​​​​ക്ഷി​​​​​​ത്വം വ​​​​​​രി​​​​​​ച്ചു. ആ ​​​​​​ധീ​​​​​​ര​​​​​​ദേ​​​​​​ശാ​​​​​​ഭി​​​​​​മാ​​​​​​നി​​​​​​ക​​​​​​ളു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ഓ​​​​​​ർ​​​​​​മ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലാ​​​​​​യി നി​​​​​​ല​​​​​​കൊ​​​​​​ള്ളു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​സ​​​​​​മ​​​​​​ര ച​​​​​​രി​​​​​​ത്രം പ്രാ​​​​​​ധാ​​​​​​ന്യ​​​​​​മ​​​​​​ർ​​​​​​ഹി​​​​​​ക്കു​​​​​​ന്നു.

എ​​​​​​ന്താ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​സ​​​​​​മ​​​​​​രം?

ബ്രി​​​​​​ട്ട​​​​​​ൻ, ഫ്രാ​​​​​​ൻ​​​​​​സ്, പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ൽ എ​​​​​​ന്നീ രാ​​​​​​ഷ്‌​​​​​ട്ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ കോ​​​​​​ള​​​​​​നി ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​ർ ന​​​​​​ട​​​​​​ത്തി​​​​​​യ ദീ​​​​​​ർ​​​​​​ഘ​​​​​​മാ​​​​​​യ സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​​ന്ത്യ​​​​​​ൻ സ്വാ​​​​​​ത​​​​​​ന്ത്ര്യ സ​​​​​​മ​​​​​​രം. സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​നു​​​​​​വേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള 1857ലെ ​​​​​​ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ക​​​​​​ലാ​​​​​​പ​​​​​​മു​​​​​​ൾ​​​​​​പ്പെ​​​​​​ടെ ബ്രി​​​​​​ട്ടീ​​​​​​ഷ് ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​ത്ത് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലു​​​​​​ട​​​​​​നീ​​​​​​ളം നി​​​​​​റ​​​​​​ഞ്ഞു​​​​​​നി​​​​​​ന്ന നി​​​​​​ര​​​​​​വ​​​​​​ധി സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വ്യ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ച​​​​​​രി​​​​​​ത്ര​​​​​​മാ​​​​​​ണി​​​​​​ത്. ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​നാ​​​​​​യു​​​​​​ള്ള പോ​​​​​​രാ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ ദേ​​​​​​ശീ​​​​​​യ​​​​​​ത​​​​​​യു​​​​​​ടെ ഉ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​ക്കു ന​​​​​​യി​​​​​​ച്ച രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ, സാ​​​​​​മൂ​​​​​​ഹി​​​​​​ക, സാം​​​​​​സ്കാ​​​​​​രി​​​​​​ക, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഒ​​​​​​രു ല​​​​​​യ​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് നി​​​​​​രീ​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​സ​​​​​​മ​​​​​​ര ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലെ പ​​​​​​ക്ഷ​​​​​​പാ​​​​​​ത​​​​​​ങ്ങ​​​​​​ൾ

ഇ​​​​​​ന്ത്യ​​​​​​ൻ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ജ​​​​​​ന​​​​​​കീ​​​​​​യ​​​​​​ച​​​​​​രി​​​​​​ത്രം മ​​​​​​ഹ​​​​​​ദ് വ്യ​​​​​​ക്തി​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള വി​​​​​​വ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ൽ മ​​​​​​ഹ​​​​​​ത്വ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ള്ള​​​​​​താ​​​​​​യി വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ൾ നി​​​​​​ല​​​​​​നി​​​​​​ൽ​​​​​ക്കു​​​​​​ന്നു. പ്രാ​​​​​​ദേ​​​​​​ശി​​​​​​ക സ്വാ​​​​​​ത​​​​​​ന്ത്ര്യസ​​​​​​മ​​​​​​ര​​​​​​സേ​​​​​​നാ​​​​​​നി​​​​​​ക​​​​​​ളു​​​​​​ടെ ജീ​​​​​​വ​​​​​​ച​​​​​​രി​​​​​​ത്രാ​​​​​​ഖ്യാ​​​​​​ന​​​​​​ങ്ങ​​​​​​ൾ സ്വാ​​​​​​ത​​​​​​ന്ത്ര്യസ​​​​​​മ​​​​​​ര​​​​​​ത്തെ ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന പ്രാ​​​​​​ദേ​​​​​​ശി​​​​​​ക സ​​​​​​ന്ദ​​​​​​ർ​​​​​​ഭ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​പ്പോ​​​​​​ലും ‘​മ​​​​​​ഹാ​​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ’ ജീ​​​​​​വി​​​​​​ത​​​​​​വും കാ​​​​​​ല​​​​​​വും​​​​​കൊ​​​​​​ണ്ടു നി​​​​​​റ​​​​​​ഞ്ഞി​​​​​​രി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള ച​​​​​​രി​​​​​​ത്ര​​​​​​ര​​​​​​ച​​​​​​ന വ്യ​​​​​​ക്തി​​​​​​ക്ക് ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ രൂ​​​​​​പ​​​​​​ക​​​​​​ൽ​​​​​​പ്പ​​​​​​ന​​​​​​യാ​​​​​​യി വി​​​​​​ശേ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കു​​​​​​ന്നു. കൂ​​​​​​ടാ​​​​​​തെ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വ​​​​​​ലി​​​​​​യ ദേ​​​​​​ശീ​​​​​​യ അ​​​​​​ഭി​​​​​​ലാ​​​​​​ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ളാ​​​​​​യി നേ​​​​​​താ​​​​​​ക്ക​​​​​​ളെ ചി​​​​​​ത്രീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ പ്ര​​​​​​വ​​​​​​ണ​​​​​​ത കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു ( EPW ENGAGE, 14.08.2019). ദേ​​​​​​ശീ​​​​​​യ മു​​​​​​ഖ്യ​​​​​​ധാ​​​​​​ര​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്നു ദു​​​​​​ർ​​​​​​ബ​​​​​​ല സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ​​​​​​മ​​​​​​രപോ​​​​​​രാ​​​​​​ട്ട​​​​​​ച​​​​​​രി​​​​​​ത്രം ത​​​​​​മ​​​​​​സ്ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും അ​​​​​​വ​​​​​​രു​​​​​​ടെ നേ​​​​​​താ​​​​​​ക്ക​​​​​​ൾ അ​​​​​​ദൃ​​​​​​ശ്യ​​​​​​രാ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

കീ​​​​​​ഴാ​​​​​​ള​​​​​​പ​​​​​​ക്ഷ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​സ​​​​​​മ​​​​​​ര​​​​​​ ച​​​​​​രി​​​​​​ത്രം

സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ബൃ​​​​​​ഹദ് ആ​​​​​​ഖ്യാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​നി​​​​​​ന്നു ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യി പാ​​​​​​ർ​​​​​​ശ്വ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട സ്ത്രീ, ​​​​​​ക​​​​​​ർ​​​​​​ഷ​​​​​​ക, തൊ​​​​​​ഴി​​​​​​ലാ​​​​​​ളി, ആ​​​​​​ദി​​​​​​വാ​​​​​​സി സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​ണ്ണു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ സ്വാ​​​​​​ത​​​​​​ന്ത്ര്യസ​​​​​​മ​​​​​​ര​​​​​​ച​​​​​​രി​​​​​​ത്രം തി​​​​​​രു​​​​​​ത്തി​​​​​​യെ​​​​​​ഴു​​​​​​താ​​​​​​ൻ ശ്ര​​​​​​മം ന​​​​​​ട​​​​​​ന്നു. എ​​​​​​ഴു​​​​​​പ​​​​​​തു​​​​​​ക​​​​​​ളി​​​​​​ൽ കീ​​​​​​ഴാ​​​​​​ള പ​​​​​​ക്ഷ​​​​​​ത്തുനി​​​​​​ന്നാ​​​​​​രം​​​​​​ഭി​​​​​​ച്ച ഈ ​​​​​​ച​​​​​​രി​​​​​​ത്രര​​​​​​ച​​​​​​നാ​​​​​​സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​നാ​​​​​​യു​​​​​​ള്ള ദേ​​​​​​ശീ​​​​​​യ സ​​​​​​മ​​​​​​രാ​​​​​​ഖ്യാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു ചെ​​​​​​റു​​​​​​തും കൂ​​​​​​ടു​​​​​​ത​​​​​​ൽ പ്രാ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ പോ​​​​​​രാ​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​ഥ​​​​​​ക​​​​​​ൾ വീ​​​​​​ണ്ടെ​​​​​​ടു​​​​​​ത്തു തു​​​​​​ട​​​​​​ങ്ങി. കീ​​​​​​ഴാ​​​​​​ള​​​​​​പ​​​​​​ക്ഷ ച​​​​​​രി​​​​​​ത്ര​​​​​​ര​​​​​​ച​​​​​​ന​​​​​​ക​​​​​​ളി​​​​​​ലും അ​​​​​​തി​​​​​​സൂ​​​​​​ക്ഷ​​​​​​്മ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യ ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ ച​​​​​​രി​​​​​​ത്രം അ​​​​​​ദൃശ്യ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. എ​​​​​​ന്നു മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ചി​​​​​​ല ച​​​​​​രി​​​​​​ത്രാ​​​​​​ഖ്യാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ ‘പ്ര​​​​​​തി​​​​​​നാ​​​​​​യ​​​​​​ക’​​​​​​രാ​​​​​​യി പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ടു തു​​​​​​ട​​​​​​ങ്ങി.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ജ​​​​​​ന​​​​​​കീ​​​​​​യ ച​​​​​​രി​​​​​​ത്ര​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക​​​​​​ൾ

കേ​​​​​​ര​​​​​​ളീ​​​​​​യ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ പൊ​​​​​​തു​​​​​​മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ നി​​​​​​റ​​​​​​ഞ്ഞുനി​​​​​​ല്ക്കു​​​​​​ന്ന ഒ​​​​​​രു പൊ​​​​​​തു​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​ണ് ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ സ്വാ​​​​​​ത​​​​​​ന്ത്ര്യസ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തി​​​​​​ട്ടി​​​​​​ല്ല എ​​​​​​ന്ന​​​​​​ത്. ഈ ​​​​​​ജ​​​​​​ന​​​​​​കീ​​​​​​യ ച​​​​​​രി​​​​​​ത്രധാ​​​​​​ര​​​​​​ണ പെ​​​​​​ട്ടെ​​​​​​ന്ന് ഒ​​​​​​രു സു​​​​​​പ്ര​​​​​​ഭാ​​​​​​ത​​​​​​ത്തി​​​​​​ൽ പൊ​​​​​​ട്ടി​​​​​​മു​​​​​​ള​​​​​​ച്ചു വ​​​​​​രു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. മ​​​​​​ല​​​​​​യാ​​​​​​ളി മെ​​​​​​മ്മോ​​​​​​റി​​​​​​യ​​​​​​ലി​​​​​​നു​​​​​​ശേ​​​​​​ഷം തി​​​​​​രു​​​​​​വി​​​​​​താം​​​​​​കൂ​​​​​​റി​​​​​​ൽ ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ച്ച എ​​​​​​ല്ലാ സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളും ഇ​​​​​​വി​​​​​​ടത്തെ ച​​​​​​രി​​​​​​ത്ര​​​​​​കാ​​​​​​ര​​​​​​ന്മാ​​​​​​ർ വ​​​​​​ക്രീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ഈ ​​​​​​വ​​​​​​ക്രീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട ച​​​​​​രി​​​​​​ത്ര​​​​​​മാ​​​​​​ണ് പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും പ​​​​​​ത്ര​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും ‘പ്ര​​​​​​ബ​​​​​​ല ആ​​​​​​ശ​​​​​​യനി​​​​​​ർ​​​​​​മാ​​​​​​താ​​​​​​ക്ക​​​​​​ൾ’ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന​​​​​​ത്. ബ​​​​​​ഹു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​വും ഇ​​​​​​ത്ത​​​​​​രം സ്ഥാ​​​​​​പി​​​​​​ത താ​​​​​​ത്പ​​​​​​ര്യ​​​​​​ക്കാ​​​​​​രു​​​​​​ടെ ഗു​​​​​​ളി​​​​​​കരൂ​​​​​​പ​​​​​​ത്തി​​​​​​ൽ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ വി​​​​​​ഴു​​​​​​ങ്ങു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണ്. ദേ​​​​​​ശീ​​​​​​യ സ്വാ​​​​​​ത​​​​​​ന്ത്ര്യസ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ലെ കേ​​​​​​ര​​​​​​ള ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ പ​​​​​​ങ്കാ​​​​​​ളി​​​​​​ത്തത്തെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച ജ​​​​​​ന​​​​​​കീ​​​​​​യധാ​​​​​​ര​​​​​​ണ​​​​​​ക​​​​​​ൾ വ​​​​​​ക്രീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട ഈ ​​​​​​ച​​​​​​രി​​​​​​ത്ര​​​​​​ഗു​​​​​​ളി​​​​​​ക​​​​​​ക​​​​​​ളു​​​​ടെ സ്വാ​​​​​​ധീ​​​​​​ന​​​​​​ത്തി​​​​ൽ ​​പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​​ങ്ങ​​​​​​നെ ഒ​​​​​​രു ച​​​​​​രി​​​​​​ത്ര വ​​​​​​ക്രീ​​​​​​ക​​​​​​ര​​​​​​ണ​​​​​​വും അ​​​​​​തു​​​​​​വ​​​​​​ഴി ബ​​​​​​ഹു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ആ​​​​​​ഴ​​​​​​പ്പെ​​​​​​ട്ട ജ​​​​​​ന​​​​​​കീ​​​​​​യ ച​​​​​​രി​​​​​​ത്ര​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യും എ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് വേ​​​​​​രു​​​​​​റ​​​​​​ച്ച​​​​​​ത് എ​​​​​​ന്ന് അ​​​​​​ന്വേ​​​​​​ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

തി​​​​​​രു​​​​​​വി​​​​​​താം​​​​​​കൂ​​​​​​റി​​​​​​ലെ എ​​​​​​ല്ലാ സ​​​​​​മു​​​​​​ദാ​​​​​​യ​​​​ങ്ങ​​​​ളും ഒ​​​​​​രു​​​​​​മി​​​​​​ച്ചു​​ നി​​​​​​ന്നു ന​​​​​​ട​​​​​​ത്തി​​​​​​യ ആ​​​​​​ദ്യ സം​​​​​​ഘ​​​​​​ടി​​​​​​ത പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മ​​​​​​ല​​​​​​യാ​​​​​​ളി മെ​​​​​​മ്മോ​​​​​​റി​​​​​​യ​​​​​​ൽ. നാ​​​​​​യ​​​​​​ർ, ക്രൈ​​​​​​സ്ത​​​​​​വ, ഈ​​​​​​ഴ​​​​​​വ, മു​​​​​​സ്‌​​​​ലിം സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ൾ ആ​​​​​​ളും അ​​​​​​ർഥ​​​​​​വും ന​​​​​​ല്കി മെ​​​​​​മ്മോ​​​​​​റി​​​​​​യ​​​​​​ലി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു. എ​​​​​​ന്നാ​​​​​​ൽ, നാ​​​​​​യ​​​​​​ർ സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ത്തി​​​​​​നു മാ​​​​​​ത്ര​​​​​​മേ മെ​​​​​​മ്മോ​​​​​​റി​​​​​​യ​​​​​​ൽ​​​​ക്കൊ​​​​​​ണ്ടു നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യു​​​​​​ള്ളൂ.

ഈ​​​​​​ഴ​​​​​​വ​​​​​​ർ ഒ​​​​​​രു പ്ര​​​​​​ത്യേ​​​​​​ക മെ​​​​​​മ്മോ​​​​​​റി​​​​​​യ​​​​​​ൽ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ഫ​​​​​​ല​​​​​​മൊ​​​​​​ന്നു​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​ല്ല. ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ പി​​​​​​ന്നീ​​​​​​ട് പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​​​​​​​ങ്ങ​​​​​​ൾ ആ​​​​​​രം​​​​​​ഭി​​​​​​ച്ചു. ഈ​​​​​​ഴ​​​​​​വ, മു​​​​​​സ്‌​​​​ലിം സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ളെ ഒ​​​​​​രു​​​​​​മി​​​​​​പ്പി​​​​​​ച്ചു ന​​​​​​ട​​​​​​ന്ന ഈ ​​​​​​സ​​​​​​മ​​​​​​ര​​​​​​പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്ക് ന​​​​​​ല്ല ജ​​​​​​ന​​​​​​പി​​​​​​ന്തു​​​​​​ണ കി​​​​​​ട്ടി. നി​​​​​​ല​​​​​​നി​​​​​​ല്ക്കു​​​​​​ന്ന ഭ​​​​​​ര​​​​​​ണം​​​​ വ​​​​​​ഴി പ്ര​​​​​​ധാ​​​​​​ന ആ​​​​​​നു​​​​​​കൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ൾ വാ​​​​​​ങ്ങു​​​​​​ന്ന സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ൾ എ​​​​​​തി​​​​​​ർ​​​​​​പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും ആ​​​​​​രം​​​​​​ഭി​​​​​​ച്ചു.


പ​​​​​​ത്ര​​​​​​ങ്ങ​​​​​​ളെയാണ് പ്ര​​​​​​ചാ​​​​​​ര​​​​​​ണാ​​​​​​യു​​​​​​ധ​​​​​​മാ​​​​​​യി തെ​​​​​​രഞ്ഞെ​​​​​​ടു​​​​​​ത്ത​​​​​​ത്. ക്രൈ​​​​​​സ്ത​​​​​​വ സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ത്തെ​​​​​​യും നേ​​​​​​താ​​​​​​ക്ക​​​​​​ന്മാ​​​​​​രെ​​​​​​യുമാ​​​​​​ണ് അ​​​​​​വ​​​​​​ർ പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യും ഉ​​​​​​ന്നംവ​​​​​​ച്ച​​​​​​ത്. എ​​​​​​ല്ലാക്കാ​​​​​​ല​​​​​​ത്തും നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള പ്ര​​​​​​ബ​​​​​​ല സം​​​​​​വിധാ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ടും ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ളോ​​​​​​ടും ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഏ​​​​​​ർ​​​​​​പ്പെ​​​​​​ട്ട​​​​​​തു​​​​​​വ​​​​​​ഴി മു​​​​​​ഖ്യ​​​​​​ധാ​​​​​​ര​​​​​​യി​​​​​​ൽ​​​​നി​​​​​​ന്നു ത​​​​​​മ​​​​​​സ്ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള പ്ര​​​​​​വ​​​​​​ണ​​​​​​ത​​​​​​യും കൂ​​​​​​ടി​​​​​​ക്കൂ​​​​​​ടി വ​​​​​​ന്നു.

നി​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നപ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​​​​​​​കാ​​​​​​ല​​​​​​ത്തു​​ നാ​​​​​​യ​​​​​​ർ സ​​​​മു​​​​ദാ​​​​യ​​​​ക്കാ​​​​രും വി​​​​​​മോ​​​​​​ച​​​​​​നസ​​​​​​മ​​​​​​ര​​​​​​കാ​​​​​​ല​​​​​​ത്തു ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റു​​​​​​ക​​​​​​ളും ഇ​​​​​​ക്കാ​​​​​​ല​​​​​​ത്ത് പൊ​​​​​​ളി​​​​​​റ്റി​​​​​​ക്ക​​​​​​ൽ ഇ​​​​​​സ്‌​​​​ലാ​​​​​​മും ഇ​​​​​​ത് ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​ന്നു. ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തെ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല മു​​​​​​ട്ട​​​​​​ത്തു വ​​​​​​ർ​​​​​​ക്കി​​​​​​യു​​​​​​ടെ സാ​​​​​​ഹി​​​​​​ത്യ​​​​​​ത്തെ​​​​​​യും റ​​​​​​ബ​​​​​​റി​​​​​​നെ​​​​​​യു​​​​മൊ​​​​ക്കെ അ​​​​​​പ​​​​​​ര​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ച്ച​​​​​​താ​​​​​​യി ചി​​​​​​ല​​​​​​ർ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ പി​​​​​​ഴ​​​​​​വ്

ഈ ​​​​​​ജ​​​​​​ന​​​​​​കീ​​​​​​യ ച​​​​​​രി​​​​​​ത്രധാ​​​​​​ര​​​​​​ണ​​​​​​ക​​​​​​ൾ ക്രൈ​​​​​​സ്ത​​​​​​വ സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ത്തെ​​​​​​യും കാ​​​​​​ര്യ​​​​​​മാ​​​​​​യ തോ​​​​​​തി​​​​​​ൽ സ്വാ​​​​​​ധീ​​​​​​നി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. സ​​​​​​ഭാ​​​​​​ച​​​​​​രി​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ ഹ​​​​​​യ​​​​​​രാ​​​​​​ർ​​​​​​ക്കി​​​​​​യു​​​​​​ടെ മാ​​​​​​ത്രം ച​​​​​​രി​​​​​​ത്ര​​​​​​മാ​​​​​​യി മാ​​​​​​റി​​​​​​യ​​​​​​തും സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ത്തി​​​​ന്‍റെ ച​​​​​​രി​​​​​​ത്ര​​​​​​ജീ​​​​​​വി​​​​​​തം അ​​​​​​തി​​​​​​ൽ ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ക്കാ​​​​​​തെ പോ​​​​​​യ​​​​​​തും ഈ ​​​​​​പ്ര​​​​​​വ​​​​​​ണ​​​​​​ത​​​​​​യ്ക്ക് ആ​​​​​​ക്കം കൂ​​​​​​ട്ടി.​​ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലെ ചി​​​​​​ല​​​​​​രു​​​​​​ടെ ചെ​​​​​​യ്തി​​​​​​ക​​​​​​ൾ​​​​​​ക്കു സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ പൊ​​​​​​തു അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മു​​​​​​ണ്ടെ​​​​​​ന്ന മി​​​​​​ഥ്യാ​​​​​​ധാ​​​​​​ര​​​​​​ണ ഇ​​​​​​വി​​​​​​ടത്തെ ക്രൈ​​​​​​സ്ത​​​​​​വ​​​​​​രി​​​​​​ലും ക്രൈ​​​​​​സ്ത​​​​​​വേ​​​​​​ത​​​​​​രി​​​​​​ലും പ്ര​​​​​​ബ​​​​​​ല​​​​​​മാ​​​​​​യി. “സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ധ​​​​​​ന്യ​​​​​​മാ​​​​​​യ പൈ​​​​​​തൃ​​​​​​കം ദേ​​​​​​ശീ​​​​​​യ സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ലെ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യ പ​​​​​​ങ്കാ​​​​​​ളി​​​​​​ത്തം വി​​​​​​സ്മൃ​​​​​​തി​​​​​​യി​​​​​​ൽ ത​​​​​​ള്ളാ​​​​​​ൻ സ​​​​​​മു​​​​​​ദാ​​​​​​യം ഒ​​​​​​രു​​​​​​മ്പെ​​​​​​ടു​​​​​​ന്നെ​​​​​​ങ്കി​​​​​​ൽ വ​​​​​​രും ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ൾ ന​​​​​​മ്മെ കു​​​​​​റ്റ​​​​​​ക്കാ​​​​​​രാ​​​​​​യി വി​​​​​​ധി​​​​​​ക്കും. സ്വാ​​​​​​ത​​​​​​ന്ത്ര്യസ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ത​​​​​​ല​​​​​​മു​​​​​​റ ​​കു​​​​​​റ്റി​​​​​​യ​​​​​​റ്റു പോ​​​​​​കുംമു​​​​​​മ്പ് അ​​​​​​വ​​​​​​രു​​​​​​ടെ സ​​​​​​ഹാ​​​​​​യ​​​​​​ത്തോ​​​​​​ടെ ദേ​​​​​​ശീ​​​​​​യ സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ വ​​​​​​ഹി​​​​​​ച്ച പ​​​​​​ങ്ക് സൂ​​​​​​ക്ഷ​​​​​​്മമാ​​​​​​യും സ​​​​​​ത്യ​​​​​​സ​​​​​​ന്ധ​​​​​​മാ​​​​​​യും രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നു​​​​​​ള്ള വെ​​​​​​ല്ലു​​​​​​വി​​​​​​ളി ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്ക​​​​​​ണ”​​​​​​മെ​​​​​​ന്ന് എ​​​​​​ൺ​​​​​​പ​​​​​​തു​​​​​​ക​​​​​​ളി​​​​​​ൽ പ്ര​​​​​​ഫ. സ്ക​​​​​​റി​​​​​​യ സ​​​​​​ക്ക​​​​​​റി​​​​​​യ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.

എ​​​​​​ന്നാ​​​​​​ൽ അ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു ശ്ര​​​​​​മ​​​​​​വും ഉ​​​​​​ണ്ടാ​​​​​​യി​​​​​​ല്ല. രീ​​​​​​തി​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ഒ​​​​​​രു മാ​​​​​​തൃ​​​​​​ക​​​​​​യും അ​​​​​​ദ്ദേ​​​​​​ഹം മു​​​​​​ന്നോ​​​​​​ട്ടു വ​​​​​​ച്ചി​​​​രു​​​​ന്നു. “കേ​​​​​​ര​​​​​​ള ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തെ കേ​​​​​​ര​​​​​​ള ക്രൈ​​​​​​സ്ത​​​​​​വസ​​​​​​ഭ​​​​​​ക​​​​​​ളു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​മാ​​​​​​ക്കി വാ​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യും പ​​​​​​ഠി​​​​​​ക്കു​​​​​​ക​​​​​​യും വി​​​​​​ധി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന ശീ​​​​​​ലം മാ​​​​​​റേ​​​​​​ണ്ട​​​​​​താ​​​​​​ണ്. സാ​​​​​​മൂ​​​​​​ഹി​​​​​​ക, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക, സാം​​​​​​സ്കാ​​​​​​രി​​​​​​ക പ്ര​​​​​​വ​​​​​​ണ​​​​​​ത​​​​​​ക​​​​​​ൾ മു​​​​​​ൻ​​​​​​നി​​​​​​ർ​​​​​​ത്തി കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പ്രാ​​​​​​ദേ​​​​​​ശി​​​​​​ക സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​പ​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​യി അ​​​​​​വ​​​​​​രെ മ​​​​​​ന​​​​​​​​സി​​​​​​ലാ​​​​​​ക്കാ​​​​​​നും വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നും ശീ​​​​​​ലി​​​​​​ക്കേ​​​​​​ണ്ടി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു” ( സ്ക​​​​​​റി​​​​​​യ സ​​​​​​ക്ക​​​​​​റി​​​​​​യ, ഇ​​​​​​രു​​​​​​പ​​​​​​താം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ലെ കേ​​​​​​ര​​​​​​ള​​​​​​ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ, പേജ് 18)

​​​​​​മു​​​​​​ഖ്യ​​​​​​ധാ​​​​​​ര​​​​​​യി​​​​​​ലെ ഒ​​​​​​റ്റു​​​​​​കാ​​​​​​ർ!

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ സ​​​​​​വ​​​​​​ർ​​​​​​ണ ച​​​​​​രി​​​​​​ത്ര​​​​​​കാ​​​​​​ര​​​​​​ന്മാ​​​​​​ർ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ പ​​​​​​ല​​​​​​പ്പോ​​​​​​ഴും ഒ​​​​​​റ്റു​​​​​​കാ​​​​​​രും പി​​​​​​​​​​​​ന്തി​​​​​​രി​​​​​​പ്പ​​​​​​ന്മാ​​​​​​രു​​​​​​മാ​​​​​​യാ​​​​​​ണ് പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. സ​​​​​​ഭാ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലെ ചി​​​​​​ല​​​​​​ർ ചേ​​​​​​ർ​​​​​​ന്ന് സ​​​​​​ർ സിപി​​​​​​ക്ക് മം​​​​​​ഗ​​​​​​ള​​​​​​പ​​​​​​ത്രം സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ച സം​​​​​​ഭ​​​​​​വ​​​​​​ത്തെ വി​​​​​​സ്ത​​​​​​രി​​​​​​ച്ച​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​മ്പോ​​​​​​ഴും സ​​​​​​ർ​​​​​​ സി​​​​​​പി​​​​​​യു​​​​​​ടെ ഭ​​​​​​ര​​​​​​ണംകൊ​​​​​​ണ്ട് ന​​​​​​ട്ടെ​​​​​​ല്ലൊ​​​​​​ടിഞ്ഞ സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​മാ​​​​​​ണ് ക്രൈ​​​​​​സ്ത​​​​​​വരെന്നു രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ അ​​​​​​വ​​​​​​ർ വി​​​​​​സ്മ​​​​​​രി​​​​​​ക്കും.

ഇ​​​​​​വി​​​​​​ടെ പ്ര​​​​​​ഫ.​​​​​​സ്ക​​​​​​റി​​​​​​യ സ​​​​​​ക്ക​​​​​​റി​​​​​​യ​​​​​​യു​​​​​​ടെ ഒ​​​​​​രു നി​​​​​​രീ​​​​​​ക്ഷ​​​​​​ണം ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​ണ്: “കേ​​​​​​ര​​​​​​ള ക്രി​​​​​​സ്ത്യാ​​​​​​നി​​​​​​ക​​​​​​ളി​​​​​​ൽ ചി​​​​​​ല​​​​​​ർ ബ്രി​​​​​​ട്ടീ​​​​​​ഷു​​​​​​കാ​​​​​​ർ​​​​​​ക്കും സ്തു​​​​​​തി​​​​​​ പാ​​​​​​ടി​​​​​​യി​​​​​​ട്ടു​​​​​​ണ്ടാ​​​​​​വാം. മ​​​​​​റ്റു ചി​​​​​​ല​​​​​​ർ സ​​​​​​ർ സിപി​​​​​​ക്കുവേ​​​​​​ണ്ടി കോ​​​​​​മാ​​​​​​ളി​​​​​​വേ​​​​​​ഷം കെ​​​​​​ട്ടി​​​​​​യി​​​​​​ട്ടു​​​​​​ണ്ടാ​​​​​​വാം. ത​​​​​​നി​​​​​​ക്കും കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​നും സാ​​​​​​മൂ​​​​​​ഹ്യ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ശ്രേ​​​​​​യ​​​​​​​​സ് കൈ​​​​​​വ​​​​​​രു​​​​​​ത്താ​​​​​​ൻ ഇ​​​​​​ത്ത​​​​​​രം കു​​​​​​ത്സി​​​​​​ത​​​​​​വൃത്തി​​​​​​ക​​​​​​ളി​​​​​​ൽ ഏ​​​​​​ർ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ എ​​​​​​ണ്ണ​​​​​​ത്തി​​​​​​ൽ ഇ​​​​​​ത്ര​​​​​​യു​​​​​​മോ ഇ​​​​​​തി​​​​​​ലേ​​​​​​റെ​​​​​​യോ മ​​​​​​റ്റെ​​​​​​ല്ലാ സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലും ഉ​​​​​​ണ്ടെ​​​​​​ന്ന കാ​​​​​​ര്യം അ​​​​​​നു​​​​​​സ്മ​​​​​​രി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ഇ​​​​​​തേ​​​​​​ച്ചൊ​​​​​​ല്ലി ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ നാ​​​​​​ണി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ല്ല. അ​​​​​​വ​​​​​​രി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​ച്ഛാ​​​​​​യ​​​​​​യ്ക്കു മൊ​​​​​​ത്ത​​​​​​ത്തി​​​​​​ൽ മ​​​​​​ങ്ങ​​​​​​ലേ​​​​​​റ്റ​​​​​​തെ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ക വ​​​​​​യ്യ”. (സ്വാ​​​​​​ത​​​​​​ന്ത്ര്യ സ​​​​​​മ​​​​​​ര​​​​​​വും കേ​​​​​​ര​​​​​​ള ക്രൈ​​​​​​സ്ത​​​​​​വ​​​​​​രും, പേ​​​​​​ജ് 4)

ക്രൈ​​​​​​സ്ത​​​​​​വ സ്വാ​​​​​​ത​​​​​​ന്ത്ര്യസ​​​​​​മ​​​​​​ര പോ​​​​​​രാ​​​​​​ളി​​​​​​ക​​​​​​ൾ

ബ്രി​​​​​​ട്ടീ​​​​​​ഷ് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ തി​​​​​​രു​​​​​​വി​​​​​​താം​​​​​​കൂ​​​​​​ർ, കൊ​​​​​​ച്ചി, മ​​​​​​ല​​​​​​ബാ​​​​​​ർ നാ​​​​​​ട്ടു​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യാ​​​​​​ണ് കേ​​​​​​ര​​​​​​ള ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ അ​​​​​​ധി​​​​​​വ​​​​​​സി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. ഇ​​​​​​വി​​​​​​ടെ തി​​​​​​രു​​​​​​വി​​​​​​താം​​​​​​കൂ​​​​​​ർ, കൊ​​​​​​ച്ചി രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ മാ​​​​​​ത്ര​​​​​​മേ ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ​​​​​​ക്ക് കാ​​​​​​ര്യ​​​​​​മാ​​​​​​യ ജ​​​​​​ന​​​​​​സം​​​​​​ഖ്യ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​ള്ളൂ. മ​​​​​​ല​​​​​​യാ​​​​​​ളി മെ​​​​​​മ്മോ​​​​​​റി​​​​​​യി​​​​​​ൽ മു​​​​​​ത​​​​​​ൽ സ്വാ​​​​​​ത​​​​​​ന്ത്ര്യസ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ന്ന എ​​​​​​ല്ലാ സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലും ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ ശ​​​​​​ക്ത​​​​​​മാ​​​​​​യ സ്വാ​​​​​​ധീ​​​​​​നം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു.​​ ബാ​​​​​​രി​​​​​​സ്റ്റ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ജോ​​​​​​സ​​​​​​ഫ്, തേ​​​​​​വ​​​​​​ർ​​​​​​തു​​​​​​ണ്ടി​​​​​​യി​​​​​​ൽ ടൈ​​​​​​റ്റ​​​​​​സ്, നി​​​​​​ധീ​​​​​​രി മാ​​​​​​ണി​​​​​​ക്ക​​​​​​ത്ത​​​​​​നാ​​​​​​ർ, ടി.​​​​​​എം.​​ വ​​​​​​ർ​​​​​​ഗീ​​​​​​സ്, സി.​​​​​​എം.​​ സ്റ്റീ​​​​​​ഫ​​​​​​ൻ, എ.​​​​​​ജെ.​​​​​​ ജോ​​​​​​ൺ, എ​​​​​​ൻ.​​​​​​വി. ജോ​​​​​​സ​​​​​​ഫ്, ഇ.​​​​​ജോ​​​​​​ൺ ഫി​​​​​​ലി​​​​​​പ്പോ​​​​​​സ്, അ​​​​​​ക്ക​​​​​​ാമ്മ ചെ​​​​​​റി​​​​​​യാ​​​​​​ൻ, ആ​​​​​​നി മ​​​​​​സ്ക്രീ​​​​​​ൻ, സാ​​​​​​മു​​​​​​വ​​​​​​ൽ ആ​​​​​​റോ​​​​​​ൺ, ഐ.​​​​​​സി.​​​​​​ ചാ​​​​​​ക്കോ, എം.​​​​​​എം. വ​​​​​​ർ​​​​​​ക്കി, സി.​​​​​​ജെ. വ​​​​​​ർ​​​​​​ക്കി, എ​​​​​​ൽ.​​​​​​എം.​​ പൈ​​​​​​ലി, ഇ.​​ ​​​​ജോ​​​​​​ൺ ജേ​​​​​​ക്ക​​​​​​ബ്, ആ​​​​​​ർ.​​​​​​വി.​​​​​​ തോ​​​​​​മ​​​​​​സ്, കെ.​​​​​​എം.​​ കോ​​​​​​ര, പി.​​​​​​ജെ. സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ൻ, പി.​​​​​​ടി.​​ ചാ​​​​​​ക്കോ, കെ.​​​​​​എം.​​ ചാ​​​​​​ണ്ടി, ചെ​​​​​​റി​​​​​​യാ​​​​​​ൻ കാ​​​​​​പ്പ​​​​​​ൻ, മാ​​​​​​ത്യു മ​​​​​​ണി​​​​​​യ​​​​​​ങ്ങാ​​​​​​ട​​​​​​ൻ, ചാ​​​​​​ക്കോ കാ​​​​​​ഞ്ഞൂ​​​​​​പ്പ​​​​​​റ​​​​​​മ്പി​​​​​​ൽ, പി.​​​​​​എം.​​ വ​​​​​​ർ​​​​​​ഗീ​​​​​​സ്, വി.​​​​​​ഒ.​​ മ​​​​​​ർ​​​​​​ക്കോ​​​​​​സ്, ഭ​​​​​​ജേ​​​​​​ഭാ​​​​​​ര​​​​​​തം എം.​​ ​​​​മാ​​​​​​ത്തു​​​​​​ണ്ണി, സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ൻ പൂ​​​​​​വ​​​​​​ത്തി​​​​​​ങ്ക​​​​​​ൽ, ഗ്രി​​​​​​ഗ​​​​​​റി ക​​​​​​ണ്ടം​​​​​​ക​​​​​​രി, സി​​​​​​റി​​​​​​യ​​​​​​ക് നി​​​​​​ധീ​​​​​​രി, എ.​​​​​​സി. കു​​​​​​ര്യാ​​​​​​ക്കോ​​​​​​സ്, കെ.​​​​​​ടി.​​ തോ​​​​​​മ​​​​​​സ്, കെ.​​​​​​ഇ. മാ​​​​​​മ്മ​​​​​​ൻ, എം.​​​​​​ഒ. ജോ​​​​​​സ​​​​​​ഫ് നെ​​​​​​ടു​​​​​​ങ്കു​​​​​​ന്നം എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ ധാ​​​​​​രാ​​​​​​ളം ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ ദേ​​​​​​ശീ​​​​​​യ സ്വാ​​​​​​ത​​​​​​ന്ത്ര്യ സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ൽ ധൈ​​​​​​ഷ​​​​​​ണി​​​​​​ക​​​​​​വും നേ​​​​​​തൃ​​​​​​പ​​​​​​ര​​​​​​വുമാ​​​​​​യ സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​ക​​​​​​ൾ ന​​​​​​ല്കി.

(കേ​ര​ള ക്രൈ​സ്ത​വ​രു​ടെ സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ൽ സ്വ​ത​ന്ത്ര ഗ​വേ​ഷ​ക​നാ​ണ് ലേ​ഖ​ക​ൻ.)
(തു​ട​രും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.