അനുരാഗത്തിൻ പൊൻമണിയായി പിറന്ന - കിയോറ
Friday, October 17, 2025 1:04 PM IST
ആ ദിവസം! നഗരത്തിലെ തിരക്കുകളിൽ നിന്ന് ഒരൽപം ഒഴിഞ്ഞ ഒരിടത്ത്, കിയോറ ഡയമണ്ട്സിന്റെ ഷോറൂം എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രഭാത സൂര്യന്റെ നേരിയ വെളിച്ചം ഷോറൂമിന്റെ അകത്തേക്ക് അരിച്ചെത്തി, അവിടുത്തെ രത്നക്കല്ലുകളിൽ തട്ടി പ്രതിഫലിക്കുമ്പോൾ... അത് വെറുമൊരു വെളിച്ചമായിരുന്നില്ല, ഒരായിരം സ്വപ്നങ്ങൾ ഒരുമിച്ച് കത്തിയെരിയുന്ന പോലെ ഒരു പ്രഭാവലയം! അകത്തേക്ക് കാലെടുത്തുവെച്ചപ്പോൾ തന്നെ ആ അന്തരീക്ഷം എന്നെ വല്ലാതെ ആകർഷിച്ചു.
കോഴിക്കോടിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയുന്ന ആ രത്നകല്ലുകളുടെ ശേഖരം: കയറിയ ഉടനെയുള്ള ശാന്തമായ സംഗീതം, ചുറ്റും അതിമനോഹരമായ ആഭരണങ്ങൾ... ഓരോ ഡിസൈനും ഓരോ കഥ പറയുന്നു. ഞാൻ ആ മോതിരങ്ങളിലും നെക്ലേസുകളിലും, കമ്മലുകളിലും കണ്ണെടുക്കാതെ നോക്കി നിന്നുപോയി. ഇതിന്റെ പിന്നിൽ ആരായിരിക്കും? ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്തായിരിക്കും?
അപ്പോഴാണ് അവർ എന്റെ മുന്നിലേക്ക് കടന്നുവന്നത് ഫജീന ഇത്തയും കരീം ഇക്കയും. അവരുടെ കണ്ണുകളിൽ പരസ്പരമുള്ള സ്നേഹത്തിന്റെ തെളിഞ്ഞ ഒരു തിളക്കം, അത് അവരുടെ കടയിലെ വജ്രങ്ങളെക്കാൾ ശോഭയുള്ളതായിരുന്നു. ഇത്തയുടെ ചിരിയിൽ ഒരു നക്ഷത്രത്തിളക്കമുണ്ട്; ഇക്കയുടെ വാക്കുകളിൽ ഒരു പാറയുടെ ഉറപ്പും.
“നമസ്കാരം, ഇത്രയും മനോഹരമായ ഈ ലോകം എങ്ങനെ നിങ്ങൾ സൃഷ്ടിച്ചു?” ആകാംഷ അടക്കാനാവാതെ ഞാൻ ചോദിച്ചു. ഫജീന ഇത്ത കൗതുകത്തോടെ എന്നെ നോക്കി, എന്നിട്ട് കരീം ഇക്കയെ ഒന്നു നോക്കി ചിരിച്ചു. ആ ചിരിയിൽ അവരുടെ മുഴുവൻ ജീവിതവും ഞാൻ കണ്ടു.
“ഞങ്ങൾ വിറ്റത് ആഭരണങ്ങളല്ല, ഞങ്ങൾ ജീവിച്ച പ്രണയമാണ്,” കരീം ഇക്കയുടെ ആ വാക്കുകൾ എന്റെ മനസിൽ തറച്ചു. അപ്പോഴാണ് അവരുടെ കഥ ഞാൻ അറിയുന്നത്. അവരുടെ പ്രണയത്തിന്റെ ചൂടിൽ ഉരുക്കിയെടുത്തതാണ് ഈ ബിസിനസ്!
പ്രണയത്തിൽ നിന്ന് ബിസിനസിലേക്ക്. ഫജീന ഇത്തയ്ക്ക് ചെറുപ്പം മുതൽ തന്നെ രത്നങ്ങളുടെ തിളക്കത്തോടും മോതിരങ്ങളുടെ മൃദുത്വത്തോടും ഒരു പ്രണയമുണ്ടായിരുന്നു. അമ്മയുടെ പെട്ടിയിൽ ഒളിപ്പിച്ച ചെറുതാളികൾ എടുത്ത് നോക്കുമ്പോഴൊക്കെ ഫജീനത്താതുടെ കണ്ണുകൾ ചിരിക്കും. “ഇവയെല്ലാം ഞാൻ തന്നെ ഒരുദിവസം ഉണ്ടാക്കും,” എന്നുള്ളൊരു ആത്മവിശ്വാസം അന്നേ മനസിലുണ്ടായിരുന്നു.
കരീം ഇക്കയും അതേ പോലെ തന്നെ. ചെറിയ ബിസിനസ് പശ്ചാത്തലത്തിൽ നിന്നിരുന്നെങ്കിലും, ഇക്കയ്ക്ക് ആഭരണങ്ങളോടുള്ള താത്പര്യം വേറിട്ടതായിരുന്നു. അദേഹം ഒരു കല്ല് നോക്കുമ്പോൾ അതിന്റെ വില മാത്രമല്ല, അതിനുള്ളിൽ ഒളിച്ചിരിക്കുന്ന കഥയും കാണും.
ഒരിക്കൽ ഒരു പ്രാദേശിക പ്രദർശനത്തിൽ ഇരുവരും കണ്ടുമുട്ടി. ഫജീന ഇത്ത സ്വന്തം കൈകൊണ്ട് ഡിസൈൻ ചെയ്ത ചെറുചെറു ആഭരണങ്ങൾ വെച്ചിരുന്നു. കരീം ഇക്ക അവിടെ കയറി വന്നപ്പോൾ ഇത്താത്തയുടെ ചിരി മിന്നിത്തിളങ്ങി അതായിരുന്നു കഥയുടെ തുടക്കം. ആ ചിരിയിലൊന്ന് തന്നെ ഇക്കയുടെ മനസ്സിൽ പതിഞ്ഞു.
അതിനു ശേഷം പലപ്പോഴും ഇരുവരും തമ്മിൽ ഇടയ്ക്കിടെ കണ്ടു മുറ്ററുണ്ടായിരുന്നു. ആഭരണങ്ങളെ കുറിച്ചും ഡിസൈൻ ആശയങ്ങളെ കുറിച്ചും സംസാരിക്കുമ്പോഴൊക്കെ ആ സംഭാഷണം ചെറുതായി പ്രണയത്തിലേക്ക് വഴിമാറും.
“ഇക്ക, ഈ കല്ല് കാണു... എത്ര മനോഹരം!” എന്ന് ഇത്ത ചിരിച്ചുപറയും. “അതെ, അതുപോലെ തന്നെയാണ് നീയും,” എന്ന് ഇക്ക മറുപടി പറയുമായിരുന്നു. അങ്ങനെ സ്നേഹത്തിന്റെ മൃദു കണങ്ങൾ ഒരു സ്വപ്നമായി വളർന്നു.
ഒരു ദിവസം ഇരുവരും ചേർന്ന് തീരുമാനിച്ചു “നമുക്ക് സ്വന്തമായി ഒരു ബ്രാൻഡ് തുടങ്ങാം. നമ്മളുടേതായ സ്റ്റൈലിൽ, നമ്മളുടേതായ സ്നേഹത്തോട് കൂടി.” അങ്ങനെ പിറന്നു സമവായതിന്റെ ഒരു സുവർണലോകം “കിയോറ ഡയമണ്ട്സ്”
ആദ്യ ദിവസങ്ങളിൽ പറ്റിയ പിഴവുകളും, പണമില്ലാത്ത നാളുകളും, ഉറങ്ങാത്ത രാത്രികളും എല്ലാം ഉണ്ടായിരുന്നു. രാവിലെയാകുമ്പോൾ ഫജീന ഇത്ത ഡിസൈൻ വരയ്ക്കും; വൈകുന്നേരം കരീം ഇക്ക മാർക്കറ്റിൽ പോയി രത്നങ്ങൾ തിരഞ്ഞ് വരും. ചിലപ്പോൾ ഭക്ഷണം പോലും മറന്നു പോകും, പക്ഷേ മുഖത്ത് ഒരുപാട് പ്രതീക്ഷ.
അവരുടെ ആദ്യ കലക്ഷനിലേയ്ക്ക് വന്ന മോതിരം “Promise of Us” എന്ന് പേരിട്ടത് ഫജീന ഇത്തയുടെയൊരു സ്വപ്നമായിരുന്നു. ആ മോതിരം അവരുടെ പ്രണയത്തിന്റെ പ്രതീകവും, ബിസിനസിന്റെ തുടക്കവുമായിരുന്നു.
വ്യക്തിഗതമായ തിളക്കം: വിജയത്തിന്റെ രഹസ്യം "ഈ വിജയം... ഇതിന്റെ രഹസ്യമെന്താണ്?" ഞാൻ വീണ്ടും കൗതുകത്തോടെ അവരെ നോക്കി. ഫജീന ഇത്തയുടെയും കരീം ഇക്കയുടെയും കാഴ്ചപ്പാടിൽ, ഓരോ വ്യക്തിയും അവരുടേതായ ജീവിതാനുഭവങ്ങളുടെയും ഭാഗ്യരേഖകളുടെയും ഒരു ശേഖരമാണ്. അതുകൊണ്ട് തന്നെ, കിയോറ ഡയമണ്ട്സിലെ ഓരോ ആഭരണവും വെറുമൊരു അലങ്കാരമല്ല, മറിച്ച് ഓരോ ഉപഭോക്താവിന്റെയും വ്യക്തിത്വത്തെ എടുത്തു കാണിക്കുന്ന ഒരു പ്രതീകമാണ്.
ഓരോരുത്തരുടെയും ജീവിതകഥയും, അവരുടെ വ്യത്യസ്തമായ ശൈലിയും മനസ്സിലാക്കിയാണ് അവർ ആഭരണങ്ങൾ ഡിസൈൻ ചെയ്യുന്നത്. ആഭരണം തെരഞ്ഞെടുക്കാൻ വരുന്ന വ്യക്തിയുടെ രാശി അഥവാ ഭാഗ്യം മാറ്റുന്ന കല്ലുകൾ (fortune changing gems) ഏതൊക്കെയാണെന്ന് കരീം ഇക്ക കൃത്യമായി പഠിക്കും. ഈ അറിവ്, ഫജീന ഇത്തയുടെ സവിശേഷമായ ഡിസൈൻ വൈഭവവുമായി ചേരുമ്പോൾ, ഓരോ ആഭരണവും അതിന്റെ ഉടമയ്ക്ക് വേണ്ടി മാത്രം പ്രത്യേകം നിർമ്മിച്ചതു പോലെയാകും.
"നിങ്ങൾ ആരാണോ, ആ വ്യക്തിത്വം നിങ്ങളുടെ ആഭരണത്തിലും തിളങ്ങണം,' എന്നതാണ് അവരുടെ നയം. ഒരു സാധാരണ കൂട്ടത്തിൽ പോലും, കിയോറ ആഭരണങ്ങൾ അണിഞ്ഞ വ്യക്തിക്ക് വേറിട്ട് നിൽക്കാനും തങ്ങളുടേതായ ഒരു മുദ്ര പതിപ്പിക്കാനും സാധിക്കുന്നത് ഈ കസ്റ്റമൈസേഷൻ മൂലമാണ്. ഓരോരുത്തരുടെയും പ്രത്യേകതകളെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊണ്ട്, അവർക്കായി മാത്രം ഒരു അനന്യമായ തിളക്കം നൽകുന്നു അതാണ് കിയോറയുടെ വിജയം.
കാലം കടന്നുപോയപ്പോൾ കിയോറ വളർന്നു. ഷോറൂം വലിയതാവുകയും, ഓർഡറുകൾ വരുകയും, ബ്രാൻഡ് പടർന്നുപിടിക്കുകയും ചെയ്തു. പക്ഷേ ഇന്നും അവർ തമ്മിൽ അങ്ങേയറ്റം അതേ പോലെ തന്നെയാണ്. കരീം ഇക്ക ഇന്നും ഫജീന ഇത്തയുടെ ഡിസൈൻ നോക്കി ചിരിക്കും “നിന്റെ മനസിലുണ്ടായതല്ലേ ഇതിലും തിളങ്ങുന്നത്,” എന്ന് പറയും.
കിയോറ ഇപ്പോൾ ഒരു പേരല്ല അതൊരു കഥയാണ്. രണ്ടു ഹൃദയങ്ങൾ ചേർന്നുണ്ടാക്കിയ ആഭരണങ്ങളുടെ ലോകം. ഓരോ മോതിരത്തിലും അവരുടെയൊരു ഓർമ്മയുണ്ട്, ഓരോ പെൻഡന്റിലും ഒരു സ്വപ്നം.
ഫജീന ഇത്തയും കരീം ഇക്കയും നമ്മെ പഠിപ്പിക്കുന്നു സ്നേഹത്തോടെ തുടങ്ങുന്ന എന്തും വിജയമാകില്ലെന്നു പറഞ്ഞവർ തെറ്റിച്ചു. കാരണം അവരുടേതായ ആഭരണങ്ങൾ പോലെ തന്നെ, അവരുടെ ബന്ധവും ശുദ്ധമായിരുന്നു തിളക്കമുള്ളതും, ഉറച്ചതും, കാലം കടന്നാലും മങ്ങാത്തതും. അവരുടെ പ്രണയവും ബിസിനസും ഒരുപോലെ വിജയിച്ച ആ രഹസ്യം എന്തായിരിക്കും?
പ്രഫ. കവിതാ സംഗീത്