കോട്ടയം ടൗണിൽ റെഡി ടു മൂവ് ഫ്‌ളാറ്റുകൾ: മികച്ച ബിൽഡർ, മികവുറ്റ നിർമിതി
കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മേഖലകളിൽ മുൻനിരയിലാണ് കോട്ടയത്തിന്റെ സ്ഥാനം. അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം ആരോഗ്യ, വിദ്യാഭ്യാസ, വിനോദസഞ്ചാര മേഖലകളിലും എന്നും മുൻപന്തിയിലാണ്. അതുകൊണ്ടുതന്നെ കോട്ടയത്ത് സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് ഉണ്ടെങ്കിൽ അത് തീർച്ചയായും മികച്ചൊരു നിക്ഷേപമായിരിക്കും. താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ച മികവുറ്റ ഒരു റസിഡൻഷ്യൽ പ്രോജക്ട് കോട്ടയം ടൗണിലുണ്ട് - ടിബി റോഡിലുള്ള ഒലിവ് സെലസ്റ്റിന. ഭവന വായ്പയ്ക്ക് ബാങ്കുകൾ കുറഞ്ഞ പലിശ ഈടാക്കുന്ന ഈ സമയത്ത്, കുറഞ്ഞ മുതൽമുടക്കിലും ഇഎംഐയിലും നിങ്ങൾക്ക് ഈ ഫ്ളാറ്റ് സ്വന്തമാക്കാവുന്നതാണ്.

കേരളത്തിലെ മുൻനിര ബിൽഡറായ ഒലിവ് ബിൽഡേഴ്സിന്റെ കോട്ടയത്തെ ആദ്യത്തെ ലക്ഷ്വറി റസിഡൻഷ്യൽ പ്രോജക്ടാണിത്. നിർമാണം പൂർത്തിയായ ഒലിവ് സെലസ്റ്റിനയിൽ 71 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. മനോഹരമായ എക്സ്റ്റീരിയർ, അഴക് തുടിക്കുന്ന അകത്തളങ്ങൾ, ഏറ്റവും ഫലപ്രദമായ സ്ഥലവിനിയോഗം എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്. ഗ്രൗണ്ട് + 12 ഫ്‌ളോറുകളിലായി ഒരുക്കിയിട്ടുള്ള ഈ പ്രോജക്ടിൽ 71 ലക്ഷ്വറി അപ്പാർട്ട്മെന്റുകളും ഒരു പെന്റ്ഹൗസുമാണുള്ളത്. പെന്റ്ഹൗസിന്റെ ബുക്കിംഗ് നേരത്തെ കഴിഞ്ഞു. 2 BHK അപ്പാർട്ട്മെന്റുകൾ 1260, 1270, 1290 സ്‌ക്വയർ ഫീറ്റുകളിലും 3 BHK അപ്പാർട്ട്മെന്റുകൾ 1560, 1885 സ്‌ക്വയർ ഫീറ്റുകളിലും നിർമിച്ചിരിക്കുന്നു.എയർകണ്ടീഷൻ ചെയ്ത ലോബി, സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത് ക്ലബ്, ഇൻഡോർ ഗെയിംസ്, വൈഫൈ തുടങ്ങി ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ ആഡംബര സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. ഇതിന്റെ ഗ്രൗണ്ട് ഫ്ളോറും ഫസ്റ്റ് ഫ്ളോറും കൊമേഴ്സ്യൽ സ്പെയ്സായി ഉപയോഗിക്കുന്നു. -1 ഫ്ളോർ കൊമേഴ്സ്യൽ പാർക്കിംഗിനുള്ള സ്പെയ്സാണ്. -3, -2 ഫ്ളോറുകളിലാണ് താമസക്കാർക്കുള്ള പാർക്കിംഗ് സ്പെയ്സ് ഒരുക്കിയിട്ടുള്ളത്.

കോട്ടയം ടൗണിൽ പിഡബ്ലിയുഡി ട്രാവൽ ബംഗ്ലാവിന് എതിർവശത്താണ് ഒലിവ് സെലസ്റ്റിന. ഇവിടെ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് 200 മീറ്റർ ദൂരമേയുള്ളു. വരാനിരിക്കുന്ന മൊബിലിറ്റി ഹബ്ബിൽ നിന്നും 500 മീറ്റർ ദൂരേമേ ഇവിടേക്കുള്ളു. ഒലിവ് സെലസ്റ്റിനയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നഗരത്തിലെ പ്രമുഖ കോളജുകളും ഷോപ്പിംഗ് സെന്ററുകളും ആശുപത്രികളും റെയിൽവേ സ്റ്റേഷനും കളക്ട്രേറ്റും ബോട്ട്ജെട്ടിയും എല്ലാമുണ്ട്. അതെ, നഗരഹൃദയത്തിലാണ് ഒലിവ് സെലസ്റ്റിന. എല്ലാ സൗകര്യങ്ങളും വിളിപ്പാട് അകലെയുള്ളതിനാൽ സെലസ്റ്റിനയിലെ താമസം നിങ്ങളുടെ ജീവിതം സന്തോഷഭരിതവും ആയാസരഹിതവുമാക്കും.
ഒലിവ് ബിൽഡേഴ്സിന്റെ മറ്റ് പ്രോജക്ടുകൾ

ഭവനനിർമാണരംഗത്ത് 38 വർഷത്തെ പാരമ്പര്യമുള്ള ഒലിവ് ബിൽഡേഴ്സിന് കേരളത്തിൽ, കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും തൃശൂരും പ്രോജക്ടുകളുണ്ട്. അക്കൂട്ടത്തിൽ നിർമാണത്തിലിരിക്കുന്നതും നിർമാണം പൂർത്തിയായതുമായ പ്രോജക്ടുകളുണ്ട്. കോട്ടയത്തെ ഒലിവ് സെലസ്റ്റിനയ്ക്കു പുറമേ എറണാകുളത്ത് ഇൻഫോപാർക്കിനടുത്തുള്ള ഒലിവ് കലിസ്റ്റയും തിരുവനന്തപുരത്ത് ടെക്നോപാർക്കിനടുത്തുള്ള ഒലിവ് ക്രെസിഡയും ഇടപ്പള്ളിയിലെ ഒലിവ് ഇയാന്തയും റെഡി ടു ഒക്യുപൈ ഫ്ളാറ്റുകളാണ്. കാക്കനാട് ഇൻഫോപാർക്കിനടുത്തുള്ള ഒലിവ് കലിസ്റ്റ എന്ന ടൗൺഷിപ്പ് പ്രോജക്ടിലെ ഒലിവ് അന്ന, ഒലിവ് അലീഷ എന്നീ ഇക്കോഫ്രണ്ട്‌ലി പ്രോജക്ടുകളും നിർമാണം പൂർത്തിയായ പ്രോജക്ടുകളാണ്. അതിവേഗം വിൽക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പ്രോജക്ടുകളിൽ ഇനി ഏതാനും 3 BHK അപ്പാർട്ട്‌മെന്റുകൾ കൂടി ലഭ്യമാണ്. ഇടപ്പള്ളിയിലെ ഒലിവ് ഒറാനിയയും തിരുവല്ലയിലെ ഒലിവ് കരിനീനയും തൃശൂരിലെ ഒലിവ് കാസിൽഡയും നിർമാണം പുരോഗമിക്കുന്ന പ്രോജക്ടുകളാണ്. ഉപഭോക്താക്കൾക്ക് ഹൗസിംഗ് ലോൺ എടുക്കുന്നതിനുള്ള എല്ലാ പിന്തുണയും ഒലിവ് ബിൽഡേഴ്സ് നൽകുന്നതാണ്.

ഒലിവ് സെലസ്റ്റിനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്-

ഫോൺ: +91 90 20 900 700
വെബ്‌സൈറ്റ്: http://www.olivebuilder.com/projects/olive-celestina
ഇ മെയിൽ: [email protected]

Enquiry Form
Name *
 

E-mail *
 

Mobile No. *
 

Query. *