മസ്കറ്റ്: ഒമാനിലെ മസ്കത്തിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. മാർച്ച് 28 വരെയുള്ള സർവീസുകളാണ് അടിയന്തരമായി നിർത്തിവെച്ചത്.
കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്കുള്ള വിമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
Tags : Air India Express Muscat Latest News