മനാമ: ഹോർമുസ് തുറക്കാൻ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം മുന്നോട്ടുവച്ച് ബഹ്റൈൻ. സുരക്ഷിതമായി കടന്നുപോകാനുള്ള സുരക്ഷാ മുൻകരുതലെടുക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ആവശ്യം. ജിസിസി പിന്തുണയോടെയാണ് ബഹ്റൈന്റെ നീക്കം.
അതേസമയം, ദുബായിൽ ഒറാക്കിൾ ഡാറ്റ സെന്റർ ആക്രമിച്ചെന്ന വാർത്തകൾ തള്ളി അധികൃതർ രംഗത്തെത്തി. ഐആർജിസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ ദുബൈ മീഡിയ ഓഫീസ് നിഷേധിച്ചു. അതേസമയം സുരക്ഷ കണക്കിലെടുത്ത് ദുബായിലെ പള്ളികളിൽ വിശുദ്ധ വാരം പ്രാർഥനകൾ ഉണ്ടാവില്ല. കുർബാനകളും ഒഴിവാക്കിയിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് വരുന്നതുവരെ നിയന്ത്രണം തുടരും. ചില പള്ളികളിൽ ശുശ്രൂഷകള്‍ ഓൺലൈനാക്കിയിട്ടുണ്ട്.
Tags : Bahrain resolution united natiions Hormuz