x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ളി​വു​ഡ് വ്യാ​മോ​ഹം വേ​ണ്ട; ഇ​ത് 6000 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യം'; അ​മേ​രി​ക്ക​യ്ക്ക് ഇ​റാ​ന്‍റെ തി​രി​ച്ച​ടി


Published: April 2, 2026 04:54 PM IST | Updated: April 2, 2026 05:14 PM IST

ടെ​ഹ്‌​റാ​ൻ: ഇ​റാ​നെ ആ​ക്ര​മി​ച്ച് 'ശി​ലാ​യു​ഗ​ത്തി​ലേ​ക്ക്' തി​രി​ച്ച​യ​ക്കു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ​യും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യു​ടെ​യും ഭീ​ഷ​ണി​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി ഇ​റാ​ൻ. വെ​റും 250 വ​ർ​ഷ​ത്തെ മാ​ത്രം ച​രി​ത്ര​മു​ള്ള അ​മേ​രി​ക്ക, 6000 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഒ​രു നാ​ഗ​രി​ക​ത​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ലെ വ്യാ​മോ​ഹം കൊ​ണ്ടാ​ണെ​ന്ന് ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്‌​സ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സ​യ്യി​ദ് മ​ജീ​ദ് മൂ​സാ​വി പ​രി​ഹ​സി​ച്ചു.

‌ഇ​റാ​നെ ശി​ലാ​യു​ഗ​ത്തി​ലേ​ക്ക് ത​ള്ളു​മെ​ന്ന ഭീ​ഷ​ണി​ക്ക് മ​റു​പ​ടി​യാ​യി, അ​മേ​രി​ക്ക ത​ങ്ങ​ളു​ടെ സൈ​നി​ക​രെ ശ്മ​ശാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് ജ​ന​റ​ൽ മൂ​സാ​വി എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന​ത് വ​രെ ഇ​റാ​നെ നാ​മാ​വ​ശേ​ഷ​മാ​ക്കു​മെ​ന്നും ശി​ലാ​യു​ഗ​ത്തി​ലേ​ക്ക് ബോം​ബി​ട്ട് ത​ക​ർ​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്തും 'ബാ​ക്ക് ടു ​ദ സ്റ്റോ​ൺ ഏ​ജ്' എ​ന്ന് കു​റി​ച്ചു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും പു​രാ​ത​ന​മാ​യ സം​സ്കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഇ​റാ​നെ ത​ക​ർ​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്ക് സാ​ധി​ക്കി​ല്ലെ​ന്നും, ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ വെ​റും ബാ​ലി​ശ​മാ​ണെ​ന്നും ഇ​റാ​ൻ സൈ​നി​ക നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വാ​ക്പോ​ര് മു​റു​കു​ന്ന​ത്. ഇ​റാ​നെ ശി​ലാ​യു​ഗ​ത്തി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്ക് ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലെ​ന്നും ഇ​റാ​ൻ ജ​ന​റ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : Iran War America US Latest News

Recent News

Corehub Up