x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ൽ വ​ൻ ചാ​ര​വേ​ട്ട: വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച പ​ത്ത് പേ​രെ ഐ​ആ​ർ​ജി​സി അ​റ​സ്റ്റ് ചെ​യ്തു


Published: March 17, 2026 02:18 PM IST | Updated: March 17, 2026 02:18 PM IST

ടെ​ഹ്‌​റാ​ൻ: രാ​ജ്യ​ത്ത് വി​ദേ​ശ ചാ​ര​സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​കു​ന്നു എ​ന്ന സൂ​ച​ന​ക​ൾ​ക്കി​ടെ, ഇ​റാ​നി​ലെ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്‌​സ് പ​ത്ത് വി​ദേ​ശ ചാ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​റാ​ൻ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ചാ​ര​പ്പ​ണി​ക​ൾ​ക്കു​മാ​യി വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ് ഇ​വ​രെ​ന്നും ഇ​വ​ർ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഇ​റാ​ൻ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഇ​റാ​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ത്ത് പേ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ചാ​ര​സം​ഘ​ട​ന​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ക്കു​ന്നു. ഇ​റാ​നി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ, ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ക, രാ​ജ്യ​ത്ത് അ​ശാ​ന്തി പ​ട​ർ​ത്താ​ൻ ശ്ര​മി​ക്കു​ക തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​സ്ര​യേ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ, വി​ദേ​ശ ചാ​ര​ന്മാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​റാ​ൻ ത​ങ്ങ​ളു​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി ഇ​റാ​നി​ലെ ശാ​സ്ത്ര​ജ്ഞ​ർ​ക്കും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വി​ദേ​ശ ചാ​ര​സം​ഘ​ട​ന​ക​ളാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന​ക​ത്തെ വി​ദേ​ശ സ്വാ​ധീ​നം ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഐ​ആ​ർ​ജി​സി ഈ ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

 

Tags : Iran IRGC foreign countries

Recent News

Corehub Up