x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കയുമായി ചർച്ച ആവശ്യപ്പെട്ടില്ലെന്ന് ഇറാൻ

വെബ്ഡെസ്ക്
Published: July 27, 2026 11:24 PM IST | Updated: July 27, 2026 11:24 PM IST

ഇറാൻ ഫ്ലാഗ്

ടെ​​​ഹ്റാ​​​ൻ: അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നും ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രു​​​മെ​​​ന്നും ഇ​​​റാ​​​ൻ.

13 ദി​​​വ​​​സ​​​ത്തെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ബോം​​​ബിംഗി​​​നു​​​ശേ​​​ഷം ഇ​​​റാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​യി അ​​​മേരിക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ച​​​ർ​​​ച്ച​​​യ്ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് ഇ​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ മൈ​​​ക്ക് വാ​​​ൾ​​​ട്സ് പി​​​ന്നീ​​​ട് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

എ​​​ന്നാ​​​ൽ, അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​റാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​വ​​​രു​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ഇ​​​സ്മ​​​യി​​​ൽ ബാ​​​ഗേ​​​യി ഇ​​​ന്ന​​​ലെ പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മ​​​ണം നിർത്തി​​​യാ​​​ൽ ഇ​​​റാ​​​നും നിർ ത്തുമെന്ന് ടെ​​​ഹ്റാ​​​നി​​​ലെ ഉ​​​ന്ന​​​ത വൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി ആ​​​ക്ര​​​മ​​​ണം എ​​​ന്ന​​​താ​​​ണ് ഇ​​​റാ​​​ന്‍റെ നി​​​ല​​​പാ​​​ട്.

ഇ​​​തി​​​നി​​​ടെ, അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നി​​​ൽ ബോം​​​ബിം​​​ഗ് നി​​​ർ​​​ത്തി​​​യ​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​പ​​​ണി​​​യി​​​ൽ എ​​​ണ്ണ​​​വി​​​ല ഇ​​​ടി​​​യാ​​​ൻ സ​​​ഹാ​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച വീ​​​പ്പ​​​യ്ക്കു നൂ​​​റു ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ൽപ്പോയ ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് വി​​​ല ഇ​​​ന്ന​​​ലെ 90നു ​​​താ​​​ഴെ​​​യെ​​​ത്തി.

അ​​​തേ​​​സ​​​മ​​​യം, ഗ​​​ൾ​​​ഫി​​​ൽ​​​നി​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​പ​​​ണിയി​​​ലേ​​​ക്ക് എ​​​ണ്ണ​​​യെ​​​ത്തു​​​ന്ന സു​​​പ്ര​​​ധാ​​​ന പാ​​​ത​​​യി​​​ലെ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രു​​​മെ​​​ന്ന് ഇ​​​റാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഹോ​​​ർ​​​മു​​​സി​​​ലൂ​​​ടെ ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ആ​​​റു ക​​​പ്പ​​​ലു​​​ക​​​ളെ ഇ​​​റാ​​​ൻ തി​​​രി​​​ച്ച​​​യ​​​ച്ചു. ഇ​​​തി​​​ലൊ​​​രു ക​​​പ്പ​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഇ​​​റാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പാ​​​തി​​​യ​​​ലൂ​​​ടെ മാ​​​ത്ര​​​മേ ക​​​പ്പ​​​ലു​​​ക​​​ൾ സ​​​ഞ്ച​​​രി​​​ക്കാ​​​വൂ എ​​​ന്നും ഇ​​​ത​​​ര​​​ മേ​​​ഖ​​​ല​​​ക​​​ൾ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണെ​​​ന്നും ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Iran US talks War Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up