ബെയ്റൂട്ട്: ലബനനിലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ഇസ്രേലി സേന വ്യോമാക്രമണം നടത്തി. തെക്കൻ ലബനനിൽ വ്യാഴാഴ്ച ആക്രമണത്തിനു മുന്നോടിയായി ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പ് സേന നല്കിയിരുന്നു.
ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്കു പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
വെടിനിർത്തൽ ധാരണയനുസരിച്ച് ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ലബനീസ് സേന തയാറായില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കേണ്ടിവരുമെന്ന് ഇസ്രയേൽ നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു.
Tags : Lebanon Israeli airstrikes hisbullah