x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ക​ർ വേ​ദി​യി​ൽ വീ​ണ്ടും തി​ള​ങ്ങാ​ൻ പ്രി​യ​ങ്ക ചോ​പ്ര


Published: March 9, 2026 07:17 PM IST | Updated: March 9, 2026 07:18 PM IST

ലോ​സ് ആഞ്ച​ല​സ്: ആ​ഗോ​ള സി​നി​മാ ലോ​കം കാ​ത്തി​രി​ക്കു​ന്ന 98-ാമ​ത് ഓ​സ്ക​ർ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ അ​വ​താ​ര​ക​യാ​യി പ്രി​യ​ങ്ക ചോ​പ്ര ജോ​നാ​സ് എ​ത്തു​ന്നു. പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന പ്ര​മു​ഖ​രു​ടെ പ​ട്ടി​ക​യി​ൽ പ്രി​യ​ങ്ക​യു​ടെ പേ​രും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി അ​ക്കാ​ദ​മി ഓ​ഫ് മോ​ഷ​ൻ പി​ക്ച​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ​സ് അ​റി​യി​ച്ചു.

ഹോ​ളി​വു​ഡി​ലും ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ പ്രി​യ​ങ്ക ചോ​പ്ര, മു​ൻ​പും ഓ​സ്ക​ർ വേ​ദി​യി​ൽ അ​വ​താ​ര​ക​യാ​യി എ​ത്തി​യി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സി​നി​മാ പു​ര​സ്കാ​ര​മാ​യ ഓ​സ്ക​റി​ന്‍റെ 98-ാം പ​തി​പ്പ് ലോ​സ് ഏ​ഞ്ച​ൽ​സി​ലെ ഡോ​ൾ​ബി തി​യേ​റ്റ​റി​ലാ​ണ് ന​ട​ക്കു​ക. ഹോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ്രി​യ​ങ്ക​യും വേ​ദി പ​ങ്കി​ടും.

നി​ല​വി​ൽ സി​റ്റാ​ഡ​ൽ സീ​സ​ൺ 2 ഉ​ൾ​പ്പെ​ടെ​യു​ള്ള വ​മ്പ​ൻ പ്രോ​ജ​ക്റ്റു​ക​ളു​ടെ തി​ര​ക്കി​ലാ​ണ് താ​രം. ഓ​സ്ക​ർ വേ​ദി​യി​ൽ പ്രി​യ​ങ്ക ഏ​ത് വി​ഭാ​ഗ​ത്തി​ലെ അ​വാ​ർ​ഡാ​കും സ​മ്മാ​നി​ക്കു​ക എ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

 

Tags : Priyanka Chopra Oscar Awards

Recent News

Corehub Up