x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് സു​പ്രീം​കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി ട്രം​പ്


Published: February 21, 2026 06:11 AM IST | Updated: February 21, 2026 06:11 AM IST

വാ​ഷിം​ഗ്ട​ൺ ഡി.​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യു​ടെ അ​ധി​കാ​രാ​തി​ർ​ത്തി​ക​ളെ​ക്കു​റി​ച്ചു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളെ​യും വി​ധി​യെ​യും പൂ​ർ​ണ​മാ​യും ത​ള്ളി​ക്കൊ​ണ്ട് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ വ​ജ്രാ​യു​ധം. കോ​ട​തി വി​ധി വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ല്ലാ ഇ​റ​ക്കു​മ​തി​ക​ൾ​ക്കും പ​ത്ത് ശ​ത​മാ​നം ആ​ഗോ​ള നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പു​തി​യ ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പു​വെ​ച്ചു.

പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ടി​യ​ന്ത​രാ​ധി​കാ​രം ‌ ഉ​പ​യോ​ഗി​ച്ച് നി​കു​തി ചു​മ​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് യു​എ​സ് സു​പ്രീം​കോ​ട​തി 6-3 ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ധി​ച്ചി​രു​ന്നു. നി​കു​തി തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം ജ​ന​പ്ര​തി​നി​ധി സ​ഭ​യ്ക്കാ​ണെ​ന്നും പ്ര​സി​ഡ​ന്‍റി​ന് ഇ​തി​ൽ പ​ര​മാ​ധി​കാ​ര​മി​ല്ലെ​ന്നു​മാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. എ​ന്നാ​ൽ, ഈ ​വി​ധി​യെ 'അ​സം​ബ​ന്ധം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ട്രം​പ്, ഭ​ര​ണ​ഘ​ട​ന​യി​ലെ മ​റ്റൊ​രു നി​യ​മ​പ്പ​ഴു​ത് ഉ​പ​യോ​ഗി​ച്ച് കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

കോ​ട​തി റ​ദ്ദാ​ക്കി​യ പ​ഴ​യ നി​യ​മ​ത്തി​ന് പ​ക​രം, 1974-ലെ ​ട്രേ​ഡ് ആ​ക്റ്റി​ലെ സെ​ക്ഷ​ൻ 122 ആ​ണ് ട്രം​പ് ഇ​പ്പോ​ൾ പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വ്യാ​പാ​ര​ക്ക​മ്മി പ​രി​ഹ​രി​ക്കാ​ൻ 150 ദി​വ​സ​ത്തേ​ക്ക് 15% വ​രെ നി​കു​തി ചു​മ​ത്താ​ൻ ഈ ​നി​യ​മം പ്ര​സി​ഡ​ന്‍റി​ന് അ​ധി​കാ​രം ന​ൽ​കു​ന്നു​ണ്ട്. കോ​ട​തി​യു​ടെ ത​ട​സ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ഈ '​താ​ത്കാ​ലി​ക അ​ധി​കാ​രം' ഉ​പ​യോ​ഗി​ക്കാ​നാ​ണ് ട്രം​പി​ന്‍റെ നീ​ക്കം.

Tags : Trump US Supreme Court

Recent News

Corehub Up